Just In
Don't Miss
- Movies
ഫിറോസിന് ഒറ്റയ്ക്ക് വന്നാല്‍ പോരായിരുന്നോ? ഭാര്യ സജ്ന ഗെയിം പൊളിച്ച് കൈയില്‍ തരും, ലാലേട്ടാ വരുമ്പോ പ്രതീക്ഷ
- Sports
IND vs ENG: കളിച്ച് മൂന്നു പിങ്ക് ബോള്‍ ടെസ്റ്റ് മത്രം, ഇന്ത്യക്കു മടുത്തു? ബോള്‍ കുഴപ്പക്കാരന്‍!
- Automobiles
പ്രതിദിന ഫാസ്ടാഗ് കളക്ഷനില്‍ വന്‍ വര്‍ധനവ്; 104 കോടി കടന്നതായി ദേശീയപാതാ അതോറിറ്റി
- News
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് സ്വര്‍ണപണയ വായ്പകള്‍ എഴുതിത്തള്ളി തമിഴ്നാട് സര്‍ക്കാര്‍
- Finance
പവന് 440 രൂപ കുറഞ്ഞു; സ്വര്‍ണം ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കണ്ണുകള്‍ വരളുന്നോ? അപകടം തടയാന്‍ ശ്രദ്ധിക്കാം
മിക്കവരിലും കണ്ടുവരുന്ന ഒരു സാധാരണ അവസ്ഥയാണ് ഡ്രൈ ഐ അഥവാ വരണ്ട കണ്ണുകള്‍. ഡ്രൈ ഐ സിന്‍ഡ്രോം എന്നും ഇത് അറിയപ്പെടുന്നു. വരണ്ട കണ്ണുകള്‍ നിസ്സാരമാക്കി കണ്ടാല്‍ ഭാവിയില്‍ ഇത് നിങ്ങളുടെ കണ്ണുകളില്‍ വിട്ടുമാറാത്ത മറ്റു പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. കണ്ണുകള്‍ വരളുന്നത് ക്രമേണ കണ്ണുകളില്‍ വ്രണം ഉണ്ടാകാനും കോര്‍ണിയയില്‍ മുറിവുണ്ടാകാനും അണുബാധ ഉണ്ടാകാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
Most read: കറപിടിച്ച മഞ്ഞപ്പല്ലിന് വിട; പല്ല് വെളുക്കാന്‍
ജീവിതശൈലിയിലെ മാറ്റങ്ങള്‍ സ്വീകരിക്കുകയോ ലളിതമായ വീട്ടുപരിഹാരങ്ങള്‍ തേടുകയോ ചെയ്യുന്നത് ഈ രോഗത്തെ ചികിത്സിക്കുന്നതിനുള്ള ഒരു നല്ല ആദ്യപടിയാണ്. എന്നിരുന്നാലും, നിങ്ങളുടെ അവസ്ഥ തുടരുകയോ വഷളാവുകയോ അല്ലെങ്കില്‍ നിങ്ങളുടെ വേദന വര്‍ദ്ധിക്കുകയോ കണ്ണിന് മാറ്റങ്ങള്‍ വരികയോ ചെയ്താല്‍, ഉടന്‍ തന്നെ ഒരു നേത്രരോഗ വിദഗ്ധനെ കാണുക. കണ്ണുകള്‍ വരളുന്നത് തടയാനായി നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില ലളിതമായ കാര്യങ്ങള്‍ ഇതാ.

കണ്‍പോളയും പീലികളും കഴുകുക
കണ്ണുകള്‍ വരളുന്നത് തടയാന്‍ ഇടയ്ക്കിടെ മുഖം കഴുകുക. മുഖം കഴുകുമ്പോള്‍, കണ്പോളകള്ക്കും കണ്പീലികള്ക്കും ശ്രദ്ധ നല്‍കുക. നിങ്ങളുടെ കണ്പോളകള് വൃത്തിയാക്കാന്‍ ചെറു ചെറുചൂടുള്ള വെള്ളവും ബേബി ഷാമ്പൂ അല്ലെങ്കില്‍ പ്രിസര്‍വേറ്റീവ്സ് ചേര്‍ക്കാത്ത കണ്പോള ക്ലെന്‍സറും ഉപയോഗിക്കുക.

കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക
എപ്പോഴും കണ്ണുകള്‍ക്ക് പ്രയാസമുള്ള ജോലി ചെയ്യുന്നത്, അതായത് ദീര്‍ഘനേരത്തെ കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ടി.വി ഉപയോഗം എന്നിവ നിങ്ങളില്‍ കണ്ണുകള്‍ വരളാന്‍ കാരണമാകാം. നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്ക്രീന്‍, സ്മാര്‍ട്ട്ഫോണ്‍, ടെലിവിഷന്‍ എന്നിവയില്‍ നിന്നുള്ള പ്രകാശം കണ്ണുകളെ കൂടുതല്‍ പ്രകോപിപ്പിക്കുന്നതാണ്. കൂടാതെ, ഇത്തരം വസ്തുക്കളില്‍ നോക്കിയിരിക്കുമ്പോള്‍ നാം കണ്ണുകള്‍ ചിമ്മാതെ നോക്കിയിരുന്നേക്കാം, ഇതും കണ്ണുകള്‍ വരണ്ടതാകാന്‍ കാരണമാകും. ഇലക്ടോണിക് ഉപകരണങ്ങളിലെ പ്രകാശം നിങ്ങളുടെ കണ്ണിനെ പോഷിപ്പിക്കുന്നതിനു സഹായിക്കുന്ന ദ്രാവകങ്ങളുടെ പാളിക്ക് തടസ്സമാകും. ഇതു കാരണം ലിപിഡുകളുടെ ഈ പാളി പൂര്‍ണ്ണമായും ബാഷ്പീകരിക്കപ്പെടാം. അതിനാല്‍, കണ്ണ് വരളുന്നത് തടയാനായി ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ചെറിയ ഇടവേളകളിലായി നിങ്ങളുടെ കണ്ണുകള്‍ക്ക് വിശ്രമം നല്‍കാനും ശ്രദ്ധിക്കുക.
Most read: കൊറോണക്കാലത്തെ നേത്ര സംരക്ഷണം; ശ്രദ്ധിക്കണം

ഇടയ്ക്കിടെ കണ്ണുചിമ്മുക
കണ്ണുകള്‍ ഇടയ്ക്കിടെ ചിമ്മിക്കൊണ്ടിരിക്കുന്നത് കണ്ണിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രന്ഥികള്‍ തുറക്കുന്നതിനും സഹായിക്കുന്നു. അധികനേരം കണ്ണുകള്‍ തുറന്നുപിടിച്ച് ഒരേ വസ്തുവില്‍ ശ്രദ്ധിക്കുന്നതിനു പകരം ഇടയ്ക്കിടെ കണ്ണുകള്‍ ഇറുക്കിയടച്ചു തുറക്കുക. പ്രത്യേകിച്ച് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇത് കൂടുതല്‍ ഫലപ്രദമാകും. കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ 20-20-20 റൂള്‍ പരിശീലിക്കുക.

ഭക്ഷണത്തില്‍ ഒമേഗ 3 കൊഴുപ്പ് ഉള്‍പ്പെടുത്തുക
അമേരിക്കന്‍ അസോസിയേഷന് ഓഫ് ഒഫ്താല്‍മോളജി പറയുന്നതനുസരിച്ച്, ഒമേഗ 3 എണ്ണകള്‍ കണ്ണുനീര് ഉല്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. മാത്രമല്ല അവ സ്വാഭാവികമായും കണ്ണ് വരളുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കും. കൊഴുപ്പുള്ള മത്സ്യങ്ങളായ സാല്‍മണ്‍, ട്യൂണ, മീന്‍ എണ്ണ, ചണ വിത്തുകള്‍, ചിയ വിത്തുകള്‍, വാല്‍നട്ട്, സോയാബീന്‍ ഓയില്‍ എന്നിവയില്‍ ഒമേഗ 3 കൊഴുപ്പിന്റെ ഉറവിടങ്ങളാണ്.
Most read: കണ്ണുവേദന അകറ്റാം; വീട്ടില്‍ തന്നെ പരിഹാരം

വിറ്റാമിന്‍ എ, ബി 12, ഡി
വിറ്റാമിന്‍ ഡിയുടെ അഭാവം കണ്ണുകള്‍ വരളാന്‍ കാരണമാകുന്നു. വിറ്റാമിന്‍ ബി 12, എ എന്നിവയും കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. നിങ്ങളുടെ നേത്ര ആരോഗ്യത്തിന് പ്രധാനപ്പെട്ട മറ്റ് വിറ്റാമിനുകളില്‍ ഉള്‍പ്പെടുന്നവയാണ് വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, ബി 9, റൈബോഫ്ളേവിന്‍, നിയാസിന്, ല്യൂട്ടിന്‍, സിയാക്സാന്തിന്‍, തയാമിന്‍ എന്നിവ. കൂടുതല്‍ സമീകൃതാഹാരം കഴിക്കാവുന്നതിലൂടെ നിങ്ങളുടെ കണ്ണിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതാണ്.

മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക
അമിതമായി മദ്യപിക്കുന്നത് നിര്‍ജ്ജലീകരണത്തിനു കാരണമാകും. ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലാത്ത അവസ്ഥ നിങ്ങളുടെ കണ്ണുകളെയും ബാധിക്കും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ ഒരു പഠനത്തില്‍ മദ്യവും ഡ്രൈ ഐ സിന്‍ഡ്രോമും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണുകള്‍ വരളുന്ന പ്രശ്നമുള്ളവര്‍ മദ്യത്തിന്റെ ഉപഭോഗം പരിമിതപ്പെടുത്തുകയോ അല്ലെങ്കില്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയോ ചെയ്യുക.
Most read: കാഴ്ചയെ കവരുന്ന ഗ്ലോക്കോമയെ ചെറുക്കാം

പുകവലി ഒഴിവാക്കുക
പുകവലി എല്ലാ അര്‍ത്ഥത്തിലും ശരീരത്തിന് ഹാനികരമാണെന്ന് അറിയാമല്ലോ? സിഗരറ്റ് പുകയില്‍ 7,000 ലധികം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കണ്ണുകളെയും പ്രകോപിപ്പിക്കും. വാസ്തവത്തില്‍, പുക വലിക്കുന്നവര്‍ക്ക് കണ്ണുകള്‍ വരളുന്നതിന്റെ അപകടസാധ്യത ഇരട്ടിയാണ്. പുകവലി നിങ്ങളുടെ കണ്ണീരിന്റെ ഘടനയെ മാറ്റും, ഇത് കണ്ണുകള്‍ വരളുന്നതിന്റെ കൂടുതല്‍ ലക്ഷണങ്ങള്‍ക്ക് കാരണമാകും. പുകവലിയും നേത്ര ആരോഗ്യവും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നു. നിങ്ങള്‍ പുകവലിക്കുന്നവരാണെങ്കില്‍ അത് നിര്‍ത്താന്‍ ശ്രമിക്കുക. പുകവലിക്കാത്തവര്‍, സെക്കന്‍ഡ് ഹാന്റ് പുകവലിയില്‍ നിന്ന് വിട്ടുനില്‍ക്കുക.

കൂടുതല്‍ വെള്ളം കുടിക്കുക
മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരിയായ നേത്ര ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. നിര്ജ്ജലീകരണത്തിലൂടെ കണ്ണുകള്‍ വരളുന്നുവെന്ന് നേരത്തെ പറഞ്ഞു. അതിനാല്‍, നിര്‍ജ്ജലീകരണം തടയാനുള്ള ഒരു വഴി ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ഇത് നിങ്ങളുടെ കണ്ണില്‍ ജലാംശം നിലനിര്‍ത്തിന്നു. ശരിയായി ജലാംശം നിലനിര്‍ത്തുന്നതിലൂടെ കണ്ണുകളുടെ പ്രയാസം കുറയുകയും ചെയ്യുന്നു. ദിവസവും 8 മുതല്‍ 10 ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
Most read: ആസ്ത്മ അകലും ഈ വഴികളിലൂടെ

നല്ല ഉറക്കം നേടുക
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനം അനുസരിച്ച്, ഉറക്കക്കുറവ് നിങ്ങളുടെ കണ്ണുനീര് ഉത്പാദനം കുറയ്ക്കുന്നുവെന്നാണ്. വരണ്ട കണ്ണുള്ളവര്‍ക്ക് ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നു. മുതിര്‍ന്നവര്‍ക്ക് രാത്രിയില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. നിങ്ങള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, നിങ്ങളുടെ പകല്‍ ദിനചര്യ മാറ്റുക. ഉദാ. വൈകുന്നേരത്തിനു പകരം രാവിലെ വ്യായാമം ചെയ്യുക. ശാന്തമായ ഒരു ഉറക്ക അന്തരീക്ഷം സൃഷ്ടിക്കുക, ഉറക്കസമയം ക്രമീകരിക്കുക, എല്ലാ രാത്രിയിലും ഒരേ സമയം ഉറങ്ങുക തുടങ്ങിയവ നിങ്ങള്‍ക്ക് ശീലിക്കാവുന്നതാണ്.

ഐ ഡ്രോപ്പ് ഉപയോഗം
ഐ ഡ്രോപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രിസര്‍വേറ്റീവ് അടങ്ങിയിട്ടില്ലാത്തവ തിരഞ്ഞെടുക്കുക. പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയിരിക്കുന്ന ഐ ഡ്രോപ്പുകള്‍ നിങ്ങളുടെ കണ്ണുകളെ പ്രകോപിപ്പിച്ചേക്കാം, പ്രത്യേകിച്ചും അവ ദിവസേന നാല് തവണയില്‍ കൂടുതല്‍ ഉപയോഗിക്കുകയാണെങ്കില്‍. വരണ്ട കണ്ണുകള്‍ തടയാന്‍ മാത്രമായി തയാറാക്കിയ ഐ ഡ്രോപ്പുകള്‍ മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കുക. അതും ഒരു നേത്രരോഗ വിദഗ്ധന്റെ ഉപദേശപ്രകാരം മാത്രം. വരണ്ട കണ്ണുകള്‍ ഉള്ളവര്‍ക്ക് ലൂബ്രിക്കറ്റിംഗ് ജെല്ലുകളും ഉപയോഗിക്കാം. ഇത്തരം വസ്തുക്കള്‍ ഉറങ്ങുന്നതിനു മുമ്പ് മാത്രം പ്രയോഗിക്കുക.