For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂറിക് ആസിഡിന്റെ അളവ് നിസ്സാരമല്ല; മരണം തൊട്ടടുത്തുണ്ട്

|

മറ്റേതെങ്കിലും രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി രക്തപരിശോധനയ്ക്ക് വിധേയമാകുമ്പോള്‍ ഉയര്‍ന്ന യൂറിക് ആസിഡിന്റെ അളവ് സാധാരണയായി കാണപ്പെടുന്നത്. എന്നാല്‍ ഇത് പിന്നീട് വളരെ ഗുരുതരമായ ഒരു പ്രശ്‌നമായി മാറുന്നുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. പുരുഷന്മാരിലാണ് ഇത് കൂടുതലായി സംഭവിക്കുന്നത്. സാധാരണയായി, ഇത് 30 വയസ്സിനു മുകളിലുള്ള പുരുഷന്മാരെ ബാധിക്കുകയും ആര്‍ത്തവവിരാമത്തിന് ശേഷം സ്ത്രീകളെ ബാധിക്കുകയും ചെയ്യുന്നു.

 രാവിലെ നോക്കിയപ്പോൾ കാലിൽ നിരോ, സൂക്ഷിക്കണം രാവിലെ നോക്കിയപ്പോൾ കാലിൽ നിരോ, സൂക്ഷിക്കണം

എന്നാല്‍ ഉയര്‍ന്ന അളവിലുള്ള യൂറിക് ആസിഡ് നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നത് എന്നുള്ളത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഉയര്‍ന്ന അളവിലുള്ള യൂറിക് ആസിഡ് ശരീരത്തിലെങ്കില്‍ നം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

സന്ധിവാതം

സന്ധിവാതം

ഉയര്‍ന്ന യൂറിക് ആസിഡ് ഉള്ള രോഗികളില്‍ മൂന്നിലൊന്ന് പേര്‍ക്കും സന്ധിവാതം എന്ന രോഗാവസ്ഥയും തീവ്രമായ വേദനയും ചുവപ്പും ഉണ്ടാകാം. സന്ധിവാതമാണ് യൂറിക് ആസിഡ് പരലുകള്‍ മൂലമുണ്ടാകുന്ന സന്ധിവാതം. സന്ധിവാതം ഇടക്കിടെ വരുന്നതോ വിട്ടുമാറാത്തതോ ആകാം. യൂറിക് ആസിഡ് പരലുകള്‍ കാരണം ഉണ്ടാകാവുന്ന മറ്റ് അവസ്ഥകള്‍ വൃക്കയിലെ കല്ലുകളും യൂറിക് ആസിഡുമായി ബന്ധപ്പെട്ട വൃക്കരോഗവുമാണ്. അതുകൊണ്ട് ഇതും ശ്രദ്ധിക്കേണ്ടതാണ്.

യൂറിക് ആസിഡും രോഗങ്ങളും

യൂറിക് ആസിഡും രോഗങ്ങളും

ഉയര്‍ന്ന യൂറിക് ആസിഡ് ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിട്ടുമാറാത്ത വൃക്കരോഗം, മെറ്റബോളിക് സിന്‍ഡ്രോം, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹത്തെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ശരീരത്തില്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയാല്‍ ഉടനേ തന്നെ യൂറിക് ആസിഡ് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. കാരണം ഇത് നിങ്ങളില്‍ എത്രത്തോളം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട് എന്ന് പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ.

ഉയര്‍ന്ന യൂറിക് ആസിഡിന്റെ അളവ്?

ഉയര്‍ന്ന യൂറിക് ആസിഡിന്റെ അളവ്?

പ്യൂരിന്‍ എന്ന രാസവസ്തുവിന്റെ തകര്‍ച്ചയിലൂടെ ശരീരം അമിതമായ അളവില്‍ യൂറിക് ആസിഡ് ഉല്‍പാദിപ്പിക്കുമ്പോള്‍ ഉയര്‍ന്ന യൂറിക് ആസിഡ് സംഭവിക്കുന്നു. ഭക്ഷണത്തിലും ജീവിതശൈലിയിലുമുള്ള മാറ്റത്തിന്റെ ഫലമായി ഉയര്‍ന്ന യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് നമുക്കിടയില്‍ സാധാരണയായി മാറുന്നുണ്ട്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിട്ടുമാറാത്ത വൃക്കരോഗം, അമിതവണ്ണം, പ്രവര്‍ത്തനരഹിതമായ തൈറോയ്ഡ്, രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ എന്നിവയും സന്ധിവാതം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

കാരണങ്ങള്‍

കാരണങ്ങള്‍

ചിലപ്പോള്‍ അപൂര്‍വ ജനിതക വൈകല്യങ്ങള്‍ വളരെ ഉയര്‍ന്ന യൂറിക് ആസിഡിന്റെ അളവിലേക്ക് നയിച്ചേക്കാം. ട്യൂമറുകള്‍, ചില മരുന്നുകള്‍, വിറ്റാമിന്‍ കുറവ് എന്നിവയാണ് താരതമ്യേന അപൂര്‍വമായ മറ്റ് കാരണങ്ങള്‍. സന്ധിവാതം അല്ലെങ്കില്‍ ഉയര്‍ന്ന യൂറിക് ആസിഡ് മാറ്റങ്ങള്‍ എങ്ങനെ ചികിത്സിക്കാം അല്ലെങ്കില്‍ തടയാം എന്നുള്ളതിനെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നത്. ഇത്തരം അവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിലുണ്ടാവുന്ന അസ്വസ്ഥതകള്‍ നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നു എന്നുള്ളതാണ് സത്യം.

ജീവിതശൈലിയിലെ മാറ്റങ്ങള്‍

ജീവിതശൈലിയിലെ മാറ്റങ്ങള്‍

ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് സന്ധിവാതത്തിന്റെ കൂടുതല്‍ അസ്വസ്ഥതകള്‍ നേരിടാനുള്ള സാധ്യത കുറയ്ക്കുന്നതിനോ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനോ സഹായിക്കും. റെഡ് മീറ്റ്, പാല്‍, എണ്ണമയമുള്ള മത്സ്യം, സീഫുഡ് തുടങ്ങിയ ഉയര്‍ന്ന പ്യൂരിന്‍ അടങ്ങിയ ഭക്ഷണങ്ങളും യീസ്റ്റ് സത്തില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കുക. ശീതളപാനീയങ്ങള്‍ പോലുള്ള പഞ്ചസാര പാനീയങ്ങള്‍ ഒഴിവാക്കുക. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, ആരോഗ്യകരമായ സമീകൃതാഹാരത്തിനായി വളരെയധികം ശ്രദ്ധിക്കുക. ക്രാഷ് ഡയറ്റ് ഒഴിവാക്കുക അല്ലെങ്കില്‍ ഉയര്‍ന്ന പ്രോട്ടീന്‍ പരീക്ഷിക്കുക. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണരീതികള്‍ പിന്തുടരുക.

വ്യായാമത്തിന്റെ കാര്യത്തില്‍

വ്യായാമത്തിന്റെ കാര്യത്തില്‍

പതിവ് വ്യായാമം ചെയ്യുന്നത് ശീലമാക്കുക. നിങ്ങള്‍ക്ക് സന്ധിവാതം ഉണ്ടെങ്കില്‍ നീന്തല്‍ പരിഗണിക്കുക. ഇത് കൂടാതെ ധാരാളം വെള്ളം കുടിക്കുക. നന്നായി ജലാംശം നിലനിര്‍ത്തുന്നത് നിങ്ങളുടെ സന്ധികളില്‍ ക്രിസ്റ്റലുകള്‍ ഉണ്ടാകുന്നതിനും വൃക്കയിലെ കല്ല് ഉണ്ടാകുന്നതിനുമുള്ള സാധ്യത കുറയ്ക്കും. മദ്യം ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യുക. ബിയറും സ്പിരിറ്റുകളും ഒഴിവാക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ രോഗത്തെ തടയുന്നതിനും രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നുണ്ട്.

ആരോഗ്യപ്രശ്‌നങ്ങള്‍

ആരോഗ്യപ്രശ്‌നങ്ങള്‍

യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിലൂടെ ശരീരത്തില്‍ ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇതില്‍ ഗൗട്ട് തന്നെയാണ് പ്രധാന പ്രശ്‌നം. കിഡ്‌നി സ്റ്റോണ്‍ ആണ് മറ്റൊരു പ്രതിസന്ധി. രക്തത്തിലെ ഉയര്‍ന്ന യൂറിക് ആസിഡ് ലെവല്‍ ആണ് ഇതിന് കാരണം. ഇതിന്റെ ഫലമായി യൂറിക് ആസിഡിന്റെ ഫലമായി ഉണ്ടാവുന്ന ക്രിസ്റ്റലുകള്‍ വൃക്കയില്‍ അടിഞ്ഞ് കൂടുന്നു. അതിന് ശേഷം ഇത് ഒരു ന്യൂക്ലിയസ് പോലെ പ്രവര്‍ത്തിക്കുകയും അതിന് ചുറ്റും കാല്‍സ്യം ഓക്‌സലൈറ്റ് അടിഞ്ഞ് കൂടി കല്ല് പോലെ കാണപ്പെടുകയും ചെയ്യുന്നു. ഇത് വൃക്കയില്‍ കല്ല് എന്നാണ് അറിയപ്പെടുന്നത്.

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍

രക്തത്തിലെ യൂറിക് ആസിഡിന്റെ കൂടിയ അളവ് പലപ്പോഴും ഹൃദയാഘാതത്തിന് വരെ കാരണമാകുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇതിന്റെ ഫലമായി ശരീരത്തില്‍ നീര് വര്‍ദ്ധിക്കുന്നു. ഇത് കൂടുതല്‍ അപകടം ശരീരത്തില്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഹൃദയാഘാതത്തിന്റെ ഭാഗമായി സ്‌ട്രോക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

High Uric Acid: Causes, Prevention And Treatment in Malayalam

Here we are talking about the high uric acid causes, prevention and treatment in malayalam. Take a look.
X
Desktop Bottom Promotion