For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുതിര്‍ന്നവരില്‍ മാത്രമല്ല കൊളസ്‌ട്രോള്‍

|

ഒരു പ്രായം കഴിഞ്ഞാല്‍ ഷുഗറും കൊളസ്‌ട്രോളുമൊക്കെ സാധാരണമാണ്. മിക്കവരുടെ ഇടയിലും ഉയര്‍ന്നു കേള്‍ക്കുന്നൊരു വാക്യമാണിത്. കാരണം, ശരീരം ഒരു പ്രായം കഴിഞ്ഞാല്‍ ഇത്തരം ആരോഗ്യ അസ്വസ്ഥതകള്‍ കാണിക്കുന്നത് സാധാരണമാണ്. അത്തരത്തില്‍ മുതിര്‍ന്നവരില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍.

Most read: സ്‌ട്രെസ്സ് ആണോ എപ്പോഴും; പ്രമേഹം അടുത്തുണ്ട്Most read: സ്‌ട്രെസ്സ് ആണോ എപ്പോഴും; പ്രമേഹം അടുത്തുണ്ട്

എന്നാല്‍ കൊളസ്‌ട്രോള്‍ എന്നത് ഇന്നത്തെ കാലത്ത് മുതിര്‍ന്നവരില്‍ മാത്രം ഒതുങ്ങി നില്‍ക്കാത്തൊരു അവസ്ഥയായി മാറി. ഇന്നത്തെ തിരക്കിട്ട ലോകത്ത് കുട്ടികള്‍ക്കിടയിലും ചെറുപ്പക്കാര്‍ക്കിടയിലും കൊളസ്‌ട്രോള്‍ പിടിമുറുക്കിക്കഴിഞ്ഞു. കുട്ടികളില്‍ ചെറുപ്രായത്തില്‍ തന്നെ കൊളസ്‌ട്രോള്‍ നില ഉയരുന്നത് അവര്‍ വളര്‍ന്നുവരുന്നതനുസരിച്ച് പല ആരോഗ്യ പ്രശ്‌നങ്ങളും അവര്‍ക്ക് സമ്മാനിക്കുന്നു, പ്രത്യേകിച്ച് ഹൃദ്രോഗം.

കൊളസ്‌ട്രോള്‍ എവിടെനിന്ന് വരുന്നു ?

കൊളസ്‌ട്രോള്‍ എവിടെനിന്ന് വരുന്നു ?

നിങ്ങളുടെ കരളിലാണ് കൊളസ്‌ട്രോള്‍ നിര്‍മ്മിക്കപ്പെടുന്നത്. നിങ്ങള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങളില്‍ നിന്നും കൊളസ്‌ട്രോള്‍ വരുന്നു. പൂരിത കൊഴുപ്പും ട്രാന്‍സ് കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങളും കരളിന്റെ കൊളസ്‌ട്രോള്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കും. ശരീരത്തിന്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഇതിന് പ്രധാന പങ്കുണ്ട്. നിങ്ങളുടെ ശരീരത്തിന് കൊളസ്‌ട്രോള്‍ ആവശ്യമാണ്, പക്ഷേ നിങ്ങളുടെ രക്തത്തില്‍ അമിതമായ അളവില്‍ കൊളസ്‌ട്രോള്‍ കലരുന്നത് നിങ്ങളുടെ ധമനികളുടെ ഭിത്തികളില്‍ പറ്റിനില്‍ക്കുകയും ധമനികളിലൂടെ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാന്‍ ഇത് ധാരാളം. രക്തധമനികള്‍ ചുരുങ്ങുന്നതിലൂടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെട്ട് ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിങ്ങളില്‍ ഹൃദ്രോഗങ്ങള്‍ക്കും ഹൃദയാഘാതത്തിനും സാധ്യത വര്‍ധിപ്പിക്കും.

കൊളസ്‌ട്രോളിന്റെ കേന്ദ്രം

കൊളസ്‌ട്രോളിന്റെ കേന്ദ്രം

മുട്ടയുടെ മഞ്ഞ, മാംസം, സീ ഫുഡ്, പാലുല്‍പ്പന്നങ്ങള്‍ (പാല്‍, ചീസ്, ഐസ്‌ക്രീം എന്നിവയുള്‍പ്പെടെ) എന്നിവ കൊളസ്‌ട്രോള്‍ ധാരാളമായി അടങ്ങിയ ഭക്ഷണസാധനങ്ങളാണ്. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ പോലുള്ള സസ്യാധിഷ്ടിത ഭക്ഷണങ്ങളില്‍ കൊളസ്‌ട്രോള്‍ ഇല്ല.

Most read:കരുത്തുറ്റ എല്ലുകള്‍ക്ക് കാല്‍സ്യം മാത്രം പോരാMost read:കരുത്തുറ്റ എല്ലുകള്‍ക്ക് കാല്‍സ്യം മാത്രം പോരാ

കുട്ടികളില്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന് കാരണം

കുട്ടികളില്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന് കാരണം

കുട്ടികളിലെ കൊളസ്‌ട്രോള്‍ അളവ് വര്‍ധിക്കുന്നതിന് മൂന്ന് സാധ്യതാഘടകങ്ങള്‍ പ്രധാനമായുണ്ട്.

* പാരമ്പര്യം (മാതാപിതാക്കളില്‍ നിന്ന് കുട്ടികളിലേക്ക്)

* ഡയറ്റ്

* അമിതവണ്ണം

മിക്ക കേസുകളിലും പാരമ്പര്യമായാണ് കുട്ടികള്‍ക്ക് ഉയര്‍ന്ന കൊളസ്‌ട്രോള്‍ സംഭവിക്കുന്നത്. പ്രമേഹം, വൃക്കരോഗം, ചില തൈറോയ്ഡ് രോഗങ്ങൾ തുടങ്ങിയ ചില രോഗങ്ങളും കുട്ടികളിലും കൗമാരക്കാരിലും ഉയർന്ന കൊളസ്ട്രോൾ ഉണ്ടാക്കുന്നു.

കൊളസ്‌ട്രോള്‍ എങ്ങനെ നിര്‍ണ്ണയിക്കപ്പെടുന്നു ?

കൊളസ്‌ട്രോള്‍ എങ്ങനെ നിര്‍ണ്ണയിക്കപ്പെടുന്നു ?

ലളിതമായ രക്തപരിശോധനയിലൂടെ ചെറിയ കുട്ടികളില്‍ കൊളസ്‌ട്രോള്‍ പരിശോധിക്കാന്‍ കഴിയും. ഹൃദ്രോഗത്തിന്റെ കുടുംബ ചരിത്രം ഉണ്ടെങ്കിലോ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കിലോ അത്തരമൊരു പരിശോധന നടത്തുന്നത് വളരെ പ്രധാനമാണ്. രക്തപരിശോധന ഫലങ്ങള്‍ ഒരു കുട്ടിയുടെ കൊളസ്‌ട്രോള്‍ വളരെ ഉയര്‍ന്നതാണോ എന്ന് വെളിപ്പെടുത്തും. ബോഡി മാസ് സൂചിക (ബി.എം.ഐ) 95 ശതമാനത്തേക്കാള്‍ കൂടുതലുള്ള കുട്ടികള്‍ക്കും 2-8 വയസ് പ്രായമുള്ള കുട്ടികളിലോ അല്ലെങ്കില്‍ മുതിര്‍ന്ന കുട്ടികളില്‍ (12 മുതല്‍ 16 വയസ്സ് വരെ) 85-ാം ശതമാനത്തേക്കാള്‍ ഉയര്‍ന്ന ബി.എം.ഐ ഉള്ള കുട്ടികള്‍ക്കും പരിശോധന ശുപാര്‍ശ ചെയ്യുന്നു.

Most read:കോവിഡ് മുക്തരായവര്‍ ആശ്വസിക്കാന്‍ വരട്ടെMost read:കോവിഡ് മുക്തരായവര്‍ ആശ്വസിക്കാന്‍ വരട്ടെ

കുട്ടികളിലെ കൊളസ്‌ട്രോള്‍ തടയാന്‍

കുട്ടികളിലെ കൊളസ്‌ട്രോള്‍ തടയാന്‍

അനാരോഗ്യകരമായ ശരീരഭാരം, മോശം ഭക്ഷണശീലം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം എന്നിവ നിങ്ങളുടെ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും. കുട്ടികളില്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ചികിത്സിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടരുകയും വ്യായാമം ചെയ്യുകയുമാണ്. മരുന്ന് കഴിക്കുന്നതിനേക്കാള്‍ ഫലപ്രദമാണ് ഈ വഴികള്‍.

ഭക്ഷണനിയന്ത്രണം

ഭക്ഷണനിയന്ത്രണം

പൂരിത കൊഴുപ്പ്, ട്രാന്‍സ് കൊഴുപ്പ്, കൊളസ്‌ട്രോള്‍ എന്നിവ കുറവുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. ഒരു കുട്ടി കഴിക്കുന്ന മൊത്തം കൊഴുപ്പിന്റെ അളവ് ദൈനംദിന മൊത്തം കലോറിയുടെ 30% അല്ലെങ്കില്‍ അതില്‍ കുറവായിരിക്കണം. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇത് ബാധകമല്ല. പൂരിത കൊഴുപ്പ് ദൈനംദിന മൊത്തം കലോറിയുടെ 10% ല്‍ താഴെയായി സൂക്ഷിക്കണം. ട്രാന്‍സ് കൊഴുപ്പ് ഒഴിവാക്കണം.

Most read:പ്രതിരോധശേഷി പറന്നെത്തും; കുടിക്കേണ്ടത് ഇത്Most read:പ്രതിരോധശേഷി പറന്നെത്തും; കുടിക്കേണ്ടത് ഇത്

വ്യായാമം

വ്യായാമം

വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക, അതുവഴി നിങ്ങളുടെ കുട്ടിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കും. പതിവായി വ്യായാമം ചെയ്യേണ്ടതും പ്രധാനമാണ്. സൈക്ലിംഗ്, ഓട്ടം, നടത്തം, നീന്തല്‍ എന്നിവ പോലുള്ള എയ്റോബിക് വ്യായാമം എച്ച്.ഡി.എല്‍ അളവ് (നല്ല കൊളസ്‌ട്രോള്‍) ഉയര്‍ത്താനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള അപകടസാധ്യത കുറയ്ക്കാനും സഹായിക്കും.

English summary

High cholesterol in children: How is it treated

Adults are not the only people affected by high cholesterol. Children also may have high levels of cholesterol. Take a look.
X
Desktop Bottom Promotion