For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൗമാരക്കാരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ: കാരണവും പരിഹാരവും ഉടന്‍

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പല വിധത്തിലാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. എന്നാല്‍ പ്രായമായവരേക്കാള്‍ ഇത് ചെറുപ്പക്കാരിലാണ് കൂടുതല്‍ അപകടം ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് കൗമാരക്കാരില്‍. ധമനികളിലെ ഭിത്തികളില്‍ രക്തചംക്രമണത്തിന്റെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമായി കണക്കാക്കുന്നത്. എന്നാല്‍ അമിതവണ്ണവും ഉദാസീനമായ ജീവിതശൈലിയും എല്ലാം ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കൗമാരക്കാരില്‍ ഉണ്ടാവുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പിന്നീട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതില്‍ സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ഇത് വര്‍ദ്ധിച്ചുവരുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് എന്നുള്ളതാണ് സത്യം.

ഇന്നത്തെ കാലത്ത് കൂടുതല്‍ കുട്ടികളിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ആയ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാവുന്നുണ്ട്. കൗമാരക്കാരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ കാരണങ്ങള്‍, അപകട ഘടകങ്ങള്‍, ലക്ഷണങ്ങള്‍, രോഗനിര്‍ണയം, ചികിത്സ, പ്രതിരോധം എന്നിവയെക്കുറിച്ച് അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്. എങ്ങനെയാണ് ഇത് ബാധിക്കുന്നത് എന്തൊക്കെയാണ് അപകടകരമായ അവസ്ഥകള്‍ എന്ന് നോക്കാവുന്നതാണ്.

 രക്തസമ്മര്‍ദ്ദം ഉണ്ടാവുന്നത്

രക്തസമ്മര്‍ദ്ദം ഉണ്ടാവുന്നത്

രക്തസമ്മര്‍ദ്ദം അളക്കുന്നത് 'mmHg' (മില്ലീമീറ്റര്‍ മെര്‍ക്കുറി) ആയി രണ്ട് സംഖ്യകളില്‍ രേഖപ്പെടുത്തുന്നതാണ്. മാറിക്കൊണ്ടിരിക്കുന്ന ഉത്കണ്ഠയുടെ അളവ്, കഫീന്‍ കൂടുതല്‍ കഴിക്കുന്നത്, രോഗിയുടെ അവസ്ഥ എന്നിവ മനസ്സിലാക്കി നമുക്ക് രക്തസമ്മര്‍ദ്ദം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് പലപ്പോഴും അപകടകരമായ അവസ്ഥയാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ അപകടം ആര്‍ക്കൊക്കെയാണ് ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. പലപ്പോഴും കൗമാരക്കാരില്‍ ഇത് ഉയര്‍ന്ന അപകട സാധ്യത ഉണ്ടാക്കുന്നുണ്ട്.

എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്

എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്

എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. അതില്‍ തന്നെ അമിതവണ്ണവും വര്‍ദ്ധിച്ച ബോഡി മാസ് സൂചികയും ശ്രദ്ധിക്കണം. ഇത് കൂടാതെ ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം അറിഞ്ഞിരിക്കണം. അതോടൊപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെയോ ഹൃദയ സംബന്ധമായ അസുഖത്തിന്റെയോ കുടുംബ ചരിത്രവും ശ്രദ്ധിക്കണം. ഗര്‍ഭകാലത്ത് അമ്മയുടെ പുകവലി കുട്ടികളില്‍ ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നു. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതെല്ലാമാണ് അപകടകരമായ സാഹചര്യങ്ങള്‍.

കൗമാരക്കാരിലെ കാരണങ്ങള്‍

കൗമാരക്കാരിലെ കാരണങ്ങള്‍

കൗമാരക്കാരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ് എന്നത് പലരേയും അത്ഭുതപ്പെടുത്തുന്നതാണ്. കുട്ടികളിലും കൗമാരക്കാരിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ രണ്ട് തരത്തിലാണ് ഉണ്ടാവുന്നത്. പ്രൈമറി ഹൈപ്പര്‍ടെന്‍ഷനാണ് കൗമാരക്കാരില്‍ ഹൈപ്പര്‍ടെന്‍ഷന്റെ ഏറ്റവും സാധാരണമായ കാരണം. ഉയര്‍ന്ന അപകടസാധ്യതയുള്ള കൗമാരക്കാരെയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കും വിധേയരാകുന്നവരെയും ഇത് കൂടുതല്‍ ബാധിക്കുന്നുണ്ട്. ഇത് കൂടാതെ കൊളസ്‌ട്രോളിന്റെയും രക്തസമ്മര്‍ദ്ദത്തിന്റെയും തോതും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

എങ്ങനെ പ്രതിരോധിക്കാം?

എങ്ങനെ പ്രതിരോധിക്കാം?

എങ്ങനെ കൗമാരക്കാരില്‍ ഉണ്ടാവുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കാം എന്ന് നോക്കാവുന്നതാണ്. രക്തസമ്മര്‍ദ്ദം സാധാരണ പരിധിക്കുള്ളില്‍ നിലനിര്‍ത്തുന്നതിന്, കൗമാരപ്രായത്തിലുള്ളവര്‍ ഇനി പറയുന്ന കാരണങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുകയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. പോഷകഗുണമുള്ളതും, സോഡിയം കുറഞ്ഞതും, ചേര്‍ത്ത പഞ്ചസാരയും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കണം. പുകവലിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍ എന്തൊക്കെ?

ലക്ഷണങ്ങള്‍ എന്തൊക്കെ?

കൗമാരക്കാരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കുട്ടികളിലും കൗമാരക്കാരിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കൂടുതലും ലക്ഷണമില്ലാതെയാണ് പ്രകടമാവുന്നത്. ചിലപ്പോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നവരില്‍ പലപ്പോഴും അപകടകരമായ അവസ്ഥയുണ്ടാവുന്നതും അത് കൂടാതെ ഉടനെ ചികിത്സ വേണ്ടതും ആണ്. ഇതിന്റെ ഫലമായി അതിരാവിലെ തലവേദന, ഓര്‍മ്മശക്തിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍, ഓക്കാനം, ഛര്‍ദ്ദി, മാറിയ മാനസിക നില, തലകറക്കം, മങ്ങിയ കാഴ്ച, മൂക്കില്‍ നിന്ന് രക്തസ്രാവം, ക്രമരഹിതമായ ഹൃദയമിടിപ്പ്, നെഞ്ച് വേദന, വിറയല്‍ എന്നിവയും ശ്രദ്ധിക്കണം.

എങ്ങനെ നിര്‍ണ്ണയിക്കും?

എങ്ങനെ നിര്‍ണ്ണയിക്കും?

കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നേരത്തേ കണ്ടെത്തുന്നതിനും ഇടപെടുന്നതിനുമായി വര്‍ഷത്തില്‍ ഒരു തവണ രക്തസമ്മര്‍ദ്ദം അളക്കേണ്ടതാണ്. ഇതിലൂടെ രോഗനിര്‍ണയം നടത്തുന്നതിന് സാധിക്കുന്നുണ്ട്. കുട്ടികളില്‍ (13 വയസ്സിന് താഴെയുള്ള) ഉയര്‍ന്ന രക്തസമ്മര്‍ദ്ദം 90 ശതമാനത്തിലോ അതിലധികമോ ഉള്ളവരില്‍ അവരുടെ പ്രായം, ഉയരം, ലിംഗഭേദം എന്നിവയാണ് പലപ്പോഴും രക്തസമ്മര്‍ദ്ദത്തെ ആശ്രയിച്ചിരിക്കുന്നു. ഇതെല്ലാം അപകടകരമായ ഘട്ടങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ മൂത്രപരിശോധന, ഇലക്ട്രോലൈറ്റ്, രക്തത്തിലെ യൂറിയ നൈട്രജന്‍, ക്രിയാറ്റിനിന്‍ എന്നിവയുടെ അളവ് വിലയിരുത്തല്‍, എക്കോകാര്‍ഡിയോഗ്രാഫി എന്നിവയാണ് രോഗം നിര്‍ണയിക്കുന്നതിനുള്ള പരിശോധനകള്‍.

പ്രമേഹത്തെ വരുതിക്ക് നിര്‍ത്തും മധുരമുള്ളങ്കി: ഗുണങ്ങള്‍ ഇങ്ങനെപ്രമേഹത്തെ വരുതിക്ക് നിര്‍ത്തും മധുരമുള്ളങ്കി: ഗുണങ്ങള്‍ ഇങ്ങനെ

സ്ത്രീകള്‍ ഓരോ പ്രായത്തിലും നടത്തേണ്ട പരിശോധനകള്‍സ്ത്രീകള്‍ ഓരോ പ്രായത്തിലും നടത്തേണ്ട പരിശോധനകള്‍

English summary

High BP In Teens: Causes, Symptoms And Treatment In Malayalam

Here in this article we are sharing some causes, symptoms and treatment of high bp in teens in malayalam. Take a look.
Story first published: Monday, March 7, 2022, 17:52 [IST]
X
Desktop Bottom Promotion