For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ് ശരിയാക്കി ആരോഗ്യം കാക്കും; കഴിക്കണം ഈ സാധനങ്ങള്‍

|

നമ്മുടെ ശരീരം ശരിയായി പ്രവര്‍ത്തിക്കുന്നതിന് ആരോഗ്യകരമായ ഒരു ദഹനവ്യവസ്ഥ ആവശ്യമാണ്. എന്നാല്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും പല തരത്തിലുള്ള ദഹന സംബന്ധമായ തകരാറുകള്‍ നമ്മളില്‍ ഭൂരിഭാഗം പേരും അനുഭവിക്കാറുണ്ട്. കുറച്ച് സമയത്തിനുള്ളില്‍ പ്രശ്‌നം സ്വയം ഇല്ലാതാകുമെന്ന് വിശ്വസിക്കുന്നതിനാല്‍, മിക്കവരും കുടല്‍ പ്രശ്‌നങ്ങളെ അപൂര്‍വ്വമായി മാത്രമേ കണക്കിലെടുക്കാറുള്ളൂ. എന്നാല്‍ ഇത് എല്ലായ്‌പ്പോഴും അങ്ങനെയായിരിക്കണമെന്നില്ല.

Most read: കോവിഡിനിടെ ഭീതിയായി കുരങ്ങുപനിയും; ലക്ഷണങ്ങള്‍ വേര്‍തിരിച്ചറിയാംMost read: കോവിഡിനിടെ ഭീതിയായി കുരങ്ങുപനിയും; ലക്ഷണങ്ങള്‍ വേര്‍തിരിച്ചറിയാം

ശരിയായ ഭക്ഷണം കഴിക്കുന്നത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെയും കുടലിന്റെ ആരോഗ്യത്തെയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇവിടെയാണ് ഔഷധസസ്യങ്ങളും സുഗന്ധദ്രവ്യങ്ങളും നിങ്ങളുടെ രക്ഷയ്‌ക്കെത്തുന്നത്. അവയില്‍ ചിലതിന് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കാനുള്ള കഴിവുണ്ട്. ഉദര പ്രശ്‌നങ്ങളുമായി മല്ലിടുന്ന ഒരാളാണ് നിങ്ങളെങ്കില്‍, നിങ്ങളെ സഹായിക്കുന്ന ചില ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഇതാ.

ഏലം

ഏലം

ദഹന ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച സുഗന്ധവ്യഞ്ജനമാണ് ഏലം. ഇതിലെ ആന്റിഓക്സിഡന്റ്, ഡൈയൂററ്റിക്, ആന്റിസ്പാസ്മോഡിക്, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ നിങ്ങളുടെ ദഹന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമായി പ്രവര്‍ത്തിക്കുന്നു, ഇത് നിങ്ങളുടെ ഗ്യാസ്, മലബന്ധം, ഓക്കാനം എന്നീ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു.

ഇഞ്ചി

ഇഞ്ചി

ഓക്കാനം, വയറിളക്കം, വയറുവേദന, മറ്റ് കുടല്‍ പ്രശ്‌നങ്ങള്‍ എന്നിവ ചികിത്സിക്കുന്നതിനുള്ള ഒരു ആയുര്‍വേദ പരിഹാരമായി പണ്ടുകാലം മുതല്‍ക്കേ ഇഞ്ചി ഉപയോഗിച്ചുവരുന്നു. ഈ സുഗന്ധവ്യഞ്ജനം നെഞ്ചെരിച്ചില്‍ നീക്കാനും സഹായിക്കുന്നു. അത് ഉപയോഗിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം, ഒരു കപ്പ് ഇഞ്ചി ചായ ഉണ്ടാക്കി കഴിക്കുക എന്നതാണ്. ഇത് നിങ്ങളുടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റുകയും ചെയ്യും.

Most read:ആരോഗ്യത്തെ നിശ്ചയിക്കുന്നത് 5 ഘടകങ്ങള്‍; അവ നേടാന്‍ ഫലപ്രദമായ വഴികള്‍ ഇതാMost read:ആരോഗ്യത്തെ നിശ്ചയിക്കുന്നത് 5 ഘടകങ്ങള്‍; അവ നേടാന്‍ ഫലപ്രദമായ വഴികള്‍ ഇതാ

മഞ്ഞള്‍

മഞ്ഞള്‍

ഭക്ഷണത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നത് ദഹനക്കേടും വീക്കവും തടയാന്‍ സഹായിക്കും. പ്രമേഹം, അലര്‍ജികള്‍, സന്ധിവാതം, അല്‍ഷിമേഴ്സ് രോഗങ്ങള്‍ എന്നിവയ്ക്കെതിരെ പോരാടുന്ന ആന്റി ഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ മഞ്ഞളിന് ഉണ്ട്.

ജീരകം

ജീരകം

വയറു വീര്‍ക്കുന്നതിന് ഒരു ഉത്തമ പരിഹാരമാണ് ജീരകം. ഇത് ദഹനക്കേടും അസിഡിറ്റിയും നേരിടാന്‍ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് മിതമായ അളവില്‍ വേണം കഴിക്കാന്‍, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ചില ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ നേരിടേണ്ടിവരും.

Most read:കുട്ടികളിലെ സന്ധിവാദം അപകടകരം; ലക്ഷണങ്ങള്‍ ഇതാണ്Most read:കുട്ടികളിലെ സന്ധിവാദം അപകടകരം; ലക്ഷണങ്ങള്‍ ഇതാണ്

പെരുംജീരകം

പെരുംജീരകം

ഇരുമ്പ്, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് പെരുംജീരകം. ഇത് നിങ്ങളുടെ വയറുവേദന, ഗ്യാസ്, മറ്റ് ഉദര പ്രശ്‌നങ്ങള്‍ എന്നിവ കുറയ്ക്കുന്നതിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതോടൊപ്പം, ദഹനനാളത്തിന്റെ പേശികളെ ശമിപ്പിക്കാനും പെരുംജീരകം സഹായിക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

ഉയര്‍ന്ന ഔഷധ ഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയില്‍ പ്രീബയോട്ടിക് അടങ്ങിയിട്ടുണ്ട്. നല്ല കുടല്‍ ബാക്ടീരിയകളെ പോഷിപ്പിക്കുന്ന ഒരു തരം നാരുകളാണ് ഇവ. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ഗ്യാസ്, മലബന്ധം തുടങ്ങിയ വിവിധ ഗ്യാസ്ട്രിക് പ്രശ്‌നങ്ങളെ ചികിത്സിക്കാന്‍ വെളുത്തുള്ളി സഹായിക്കും.

Most read:യോഗാസനങ്ങളുടെ രാജാവ്; ശീര്‍ഷാസനം ചെയ്യുന്നതിന്റെ ഗുണങ്ങള്‍ ഇത്Most read:യോഗാസനങ്ങളുടെ രാജാവ്; ശീര്‍ഷാസനം ചെയ്യുന്നതിന്റെ ഗുണങ്ങള്‍ ഇത്

ഗ്രാമ്പൂ

ഗ്രാമ്പൂ

ഗ്രാമ്പൂ നിങ്ങളുടെ ദഹനനാളത്തിന് വളരെ ഗുണം ചെയ്യും, കാരണം ഇത് കുടലിന്റെ പ്രതിരോധശേഷി സംരക്ഷിക്കുന്നു. ഇതോടൊപ്പം വയറിളക്കത്തിന്റെ ലക്ഷണങ്ങളെ ശമിപ്പിക്കാനും നിങ്ങള്‍ക്ക് ഗ്രാമ്പൂ ഉപയോഗിക്കാം.

കറുവപ്പട്ട

കറുവപ്പട്ട

പലപ്പോഴും കുടല്‍ അണുബാധയാല്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍, കറുവപ്പട്ട നിങ്ങള്‍ക്ക് ഒരു മികച്ച പരിഹാരമാണ്. കാരണം ഇതില്‍ പ്രീബയോട്ടിക് ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ വയറിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

Most read:ഉയരം കൂട്ടാന്‍ സഹായിക്കും ഈ യോഗാസനങ്ങള്‍Most read:ഉയരം കൂട്ടാന്‍ സഹായിക്കും ഈ യോഗാസനങ്ങള്‍

കുരുമുളക്

കുരുമുളക്

വയറുവേദന, ഗ്യാസ്, ഓക്കാനം തുടങ്ങിയ ദഹനക്കേടുകള്‍ ഇല്ലാതാക്കാന്‍ വളരെ ഫലപ്രദമാണ് കുരുമുളക്. ആമാശയത്തെ ശമിപ്പിക്കുന്നതിനും കരളിനെയും കുടലിനെയും ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.

കര്‍പ്പൂരതുളസി

കര്‍പ്പൂരതുളസി

കര്‍പ്പൂരതുളസി നിങ്ങളുടെ മലബന്ധം, വയറ് വീര്‍പ്പ്, ഗ്യാസ് എന്നിവ ഒഴിവാക്കാന്‍ സഹായിക്കുന്നു, പ്രത്യേകിച്ചും നിങ്ങള്‍ക്ക് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ഉണ്ടെങ്കില്‍. വയറിലെ പേശികളെ വിശ്രമിക്കാന്‍ ഇത് സഹായിക്കുന്നു. കിടക്കുന്നതിന് 30 മിനിറ്റ് മുമ്പ് കര്‍പ്പൂരതുളസി ചായ കുടിക്കുന്നത് നിങ്ങള്‍ക്ക് നല്ലതാണ്.

Most read:മഴക്കാലം രോഗങ്ങള്‍ ഉയരുന്ന കാലം; രോഗപ്രതിരോധശേഷി കൂട്ടാന്‍ ചെയ്യേണ്ടത്Most read:മഴക്കാലം രോഗങ്ങള്‍ ഉയരുന്ന കാലം; രോഗപ്രതിരോധശേഷി കൂട്ടാന്‍ ചെയ്യേണ്ടത്

English summary

Herbs and Spices to Improve Your Gut Health in Malayalam

Include these best herbs and spices in your daily diet for better gut health and boost your well-being along the way.
Story first published: Wednesday, May 25, 2022, 10:27 [IST]
X
Desktop Bottom Promotion