For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തസമ്മര്‍ദ്ദം നിയന്ത്രണാതീതമെങ്കില്‍ ശരീരം കാണിക്കുന്ന അപകടലക്ഷണം

|

രക്തസമ്മര്‍ദ്ദം എന്നത് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗാവസ്ഥയാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം പലപ്പോഴും രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചില അവസരങ്ങളില്‍ നിങ്ങളില്‍ വളരെയധികം അപകടം ഉണ്ടാക്കുന്നു എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഇതിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് വേണ്ടിയാണ് നമ്മളെല്ലാവരും ശ്രദ്ധിക്കേണ്ടതും. പക്ഷേ ചില അവസരങ്ങളില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രണാതീതമാവുന്നു. ഈ അവസ്ഥ വളരെയധികം അപകടമുണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

Uncontrolled High Blood Pressure

പലപ്പോഴും രക്തസമ്മര്‍ദ്ദത്തിലെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നു. വര്‍ഷങ്ങളോളം നമ്മള്‍ ശ്രദ്ദിക്കാതെ ഇരിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം അതിന്റെ അപകടാവസ്ഥയിലേക്ക് എത്തുന്നു. ഇതിന്റെ ഫലമായി നിങ്ങളില്‍ വൈകല്യം, മോശം ജീവിത നിലവാരം, അല്ലെങ്കില്‍ മാരകമായ ഹൃദയാഘാതം അല്ലെങ്കില്‍ സ്‌ട്രോക്ക് എന്നിവക്കുള്ള സാധ്യതയുണ്ടായേക്കാം. ചികിത്സയും ജീവിത ശൈലിയിലെ മാറ്റങ്ങളും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഇത് നിയന്ത്രണാതീതമായ രീതിയിലേക്ക് ഉയര്‍ന്നാല്‍ അത് ശരീരത്തില്‍ ജീവന്‍ വരെ അപകടപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നാം അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം.

ധമനികളുടെ ക്ഷതം

ധമനികളുടെ ക്ഷതം

ധമനികള്‍ ആരോഗ്യകകമാണെങ്കില്‍ അതിന്റെ പാളി മിനുസമുള്ളതും ശക്തിയുള്ളതും ഇലാസ്റ്റിക്കുമായിരിക്കും. ഈ ധമനികളില്‍ കൂടി രക്തം കൃത്യമായി ഒഴുകുന്നതിന് സാധിക്കുന്നു. ഇത് ആന്തരികാവയവങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങളുടെ ധമനികളില്‍ ക്ഷതം ഏല്‍പ്പിക്കുന്നു. ഈ അവസ്ഥയില്‍ ഒഴുകുന്ന രക്തത്തിന്റെ മര്‍ദ്ദം വര്‍ദ്ധിക്കുകയും ഇത് രക്താതിമര്‍ദ്ദമായി മാറുകയും ചെയ്യാം. ഇത്തരത്തില്‍ രക്തത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന അവസരത്തില്‍ ധമനികള്‍ ഇടുങ്ങിയതും കേടായതുമായി മാറുന്നു. ഈ അവസ്ഥയില്‍ ധമനി പാളിയിലെ കോശങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി ശരീരത്തിലെ രക്തപ്രവാഹം കുറയുന്നു. ഇത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കുന്നു. ധമനിയില്‍ നീക്കവും അനൂറിസം എന്ന അവസ്ഥയും ഉണ്ടാവുന്നു. ഇത് ആന്തരിക രക്തസ്രാവത്തിലേക്ക് വരെ നമ്മളെ എത്തിക്കുന്നു. അതുകൊണ്ട് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗം നാം അവലംബിക്കേണ്ടതാണ്.

ഹൃദയത്തിന് ക്ഷതം

ഹൃദയത്തിന് ക്ഷതം

ഉയര്‍ന്ന നിയന്ത്രണാതീതമായ രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ പലപ്പോഴും ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. ഇതില്‍ തന്നെ കൊറോണറി ആര്‍ട്ടറി രോഗം എടുത്ത് പറയേണ്ടതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം ഇടുങ്ങിയതും തകരാറിലായതുമായ ധമനികള്‍ ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്നതില്‍ പരാജയപ്പെടുന്നു. ഇത്തരത്തില്‍ രക്തയോട്ടം കുറയുന്ന അവസ്ഥയില്‍ പലപ്പോഴും അത് ഹൃദയാഘാതം പോലുള്ള അവസ്ഥയിലേക്കും ക്രമരഹിതമായ ഹൃദയമിടിപ്പിലേക്കും നിങ്ങളെ എത്തിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിമിത്തം ശരീരത്തിന് രക്തമെത്തിക്കുന്നതില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് ഹൃദയാഘാതം, ഹൃദയസ്തംഭനം, പെട്ടെന്നുള്ള മരണം എന്നിവയിലേക്ക് എത്തിക്കുന്നു. കൂടിയ രക്തസമ്മര്‍ദ്ദം പലപ്പോഴും ഹൃദയത്തിന്റെ പേശികളെ ദുര്‍ബലപ്പെടുത്തുക വഴി ഹൃദയത്തിന്റെ ആരോഗ്യത്തെ മൊത്തത്തില്‍ തകരാറിലാക്കുന്നു.

തലച്ചോറിന് ക്ഷതം

തലച്ചോറിന് ക്ഷതം

രക്തവിതരണവുമായി ബന്ധപ്പെട്ടാണ് തലച്ചോറിന്റെ പ്രവര്‍ത്തനം. കാരണം തലച്ചോര്‍ ശരിയാ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് രക്തം കൃത്യമായ രീതിയില്‍ പമ്പ് ചെയ്യേണ്ടത് അ്ത്യാവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തലച്ചോറിനെ പല രീതിയില്‍ ബാധിച്ചേക്കാം. ഇത് മിനിസ്‌ട്രോക്ക് എന്ന് വിളിക്കപ്പെടുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് സ്‌ട്രോക്കിനോട് മുന്നോടിയായി ശരീരത്തിന് ലഭിക്കുന്ന അടയാളമാണ്. പിന്നീട് അത് സ്‌ട്രോക്ക് ആയി മാറുന്നു. ഇത് കൂടാതെ തലച്ചോറിന്റെ ഒരു ഭാഗത്തിന് ആവശ്യത്തിന് ഓക്‌സിജനും പോഷകങ്ങളും ലഭിക്കാതെ വരുമ്പോള്‍ ആണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം സംഭവിക്കുന്നത്. ഇതിന്റെ ഫലമായി മസ്തിഷ്‌കത്തിലെ കോശങ്ങള്‍ നശിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രക്തക്കുഴലുകള്‍ പൊട്ടുകയോ അല്ലെങ്കില്‍ ചുരുങ്ങുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് രക്തം കട്ട പിടിക്കുന്നതിനും അപകടകരമായ അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു.

വൃക്കകള്‍ക്ക് ക്ഷതം

വൃക്കകള്‍ക്ക് ക്ഷതം

വൃക്കകള്‍ക്ക് ക്ഷതം ഏല്‍പ്പിക്കുന്ന അവസ്ഥയും നിങ്ങളില്‍ ഉണ്ടാവുന്നു. രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥകള്‍ അപകടകരമായ അവസ്ഥയുണ്ടാക്കുന്നത് പലപ്പോഴും വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. വൃക്കകള്‍ സാധാരണയായി ശരീരത്തിലെ മാലിന്യവും ദ്രാവകത്തേയും ഫില്‍ട്ടര്‍ ചെയ്യുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും നമ്മുടെ വൃക്കകളിലേക്കുള്ള രക്തക്കകുഴലുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഫലമായി പലപ്പോഴും വൃക്കയിലെ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. ഇതിന്റെ ഫലമായി രക്തത്തിലെ ദ്രാവകവും മാലിന്യവും ഫലപ്രദമായി ഫില്‍ട്ടര്‍ ചെയ്യാന്‍ സാധിക്കാതെ വരുകയും ചെയ്യുന്നു. വൃക്ക തകരാറിലാക്കുന്ന ഏറ്റവും സാധാരണമായ രോഗാവസ്ഥയാണ് രക്തസമ്മര്‍ദ്ദം എന്നതാണ് സത്യം. ഇതിന്റെ ഫലമായി ശരീരത്തില്‍ ഡയാലിസിസ് പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നു. ചില ഘട്ടങ്ങളില്‍ വൃക്ക മാറ്റി വെക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തുന്നു.

കണ്ണുകള്‍ക്ക് ക്ഷതം

കണ്ണുകള്‍ക്ക് ക്ഷതം

കൂടിയ നിയന്ത്രണാതീതമായ രക്തസമ്മര്‍ദ്ദം നിങ്ങളില്‍ കണ്ണുകളില്‍ ക്ഷതമുണ്ടാക്കുന്നു. ഇതിന്റെ ഫലമായി അപകടകരമായ അവസ്ഥയിലൂടെ കണ്ണുകള്‍ കടന്ന് പോവുന്നു. കൂടിയ രക്തസമ്മര്‍ദ്ദം കണ്ണുകളുടെ ചെറിയ അതിലോലമായ രക്തക്കുഴലുകളെയാണ് ബാധിക്കുന്നത്. ഇതിന്റെ ഫലമായി റെറ്റിനയിലെ രക്തക്കുഴലുകളിലും കണ്ണിന്റെ പിന്‍ഭാഗത്തുള്ള രക്തക്കുഴലുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നതിലേക്കും അത് വഴി കാഴ്ച മങ്ങുന്നതിനും ചില അവസ്ഥയില്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. ഇത് റെറ്റിനോപതി പോലുള്ള രോഗാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. കാഴ്ചയെ തകരാറിലാക്കുന്ന അവസ്ഥകള്‍ വളരെ അപകടകരമായി മാറുന്നതിന് മുന്‍പ് തന്നെ ചികിത്സ തേടുന്നതിന് ശ്രദ്ധിക്കണം. ഗുരുതരമായ അവസ്ഥയില്‍ നാഢീക്ഷതം പോലും സംഭവിക്കുന്നതിനും കണ്ണിനുള്ളില്‍ രക്തസ്രാവം വര്‍ദ്ധിക്കുന്നതിനും അത് കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും എത്താം.

2023- ആരോഗ്യ വര്‍ഷമാക്കാം: ആയുരാരോഗ്യം കൂട്ടും ഇവയെല്ലാം2023- ആരോഗ്യ വര്‍ഷമാക്കാം: ആയുരാരോഗ്യം കൂട്ടും ഇവയെല്ലാം

എല്ലാ അര്‍ത്ഥത്തിലും നല്ല തുടക്കം വേണമെങ്കില്‍ ഉപേക്ഷിക്കണം ഇതെല്ലാംഎല്ലാ അര്‍ത്ഥത്തിലും നല്ല തുടക്കം വേണമെങ്കില്‍ ഉപേക്ഷിക്കണം ഇതെല്ലാം

English summary

Health Threats Of Uncontrolled High Blood Pressure On Your Body In Malayalam

Here in this article we have listed some of the health threats of uncontrolled High blood pressure effects on your body in malayalam. Take a look.
Story first published: Saturday, December 31, 2022, 17:04 [IST]
X
Desktop Bottom Promotion