For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അച്ഛന് അല്‍പം കരുതല്‍; ഈ ചെക്കപ്പുകള്‍ അവര്‍ക്കായ്

|

കഠിനാധ്വാനം, സ്‌നേഹം, ആരാധന, കരുതല്‍.. ഇവയെല്ലാം നിങ്ങളുടെ പിതാവിനെ വിവരിക്കാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകളാണ്. നിങ്ങളെ വളര്‍ത്തി വലുതാക്കിയ അവരുടെ വാര്‍ധക്യം ആരോഗ്യകരമാക്കി നല്‍കേണ്ട ചുമതല നിങ്ങള്‍ക്കുണ്ട്. അതിനാല്‍ ഈ ഫാദേഴ്‌സ് ഡേയില്‍ അവര്‍ക്കായി നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം മൊത്തത്തിലുള്ള അവരുടെ ആരോഗ്യത്തിന് കരുതല്‍ നല്‍കുക എന്നതാവട്ടെ.

Most read: കൊറോണക്കാലത്ത് ശരീരം കാക്കാന്‍ കോവിഡ് ഡയറ്റ്Most read: കൊറോണക്കാലത്ത് ശരീരം കാക്കാന്‍ കോവിഡ് ഡയറ്റ്

വരും കാലങ്ങളില്‍ നിങ്ങളുടെ പിതാവിനെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് അവരുടെ ആരോഗ്യക്ഷമത പരിശോധിക്കേണ്ടതുണ്ട്. അതിനായി നിങ്ങളുടെ പിതാവിന് തീര്‍ച്ചയായും ചെയ്തു നല്‍കേണ്ട മെഡിക്കല്‍ ചെക്കപ്പുകളെക്കുറിച്ച് നിങ്ങള്‍ക്കിവിടെ വായിച്ചറിയാം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

പുരുഷന്മാര്‍ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പരിശോധനയാണിത്. ഓരോ വര്‍ഷവും ഏകദേശം 17.3 ദശലക്ഷം ആളുകള്‍ ഹൃദ്രോഗം മൂലം മരിക്കുന്നു, ഹൃദ്രോഗത്തിനുള്ള പ്രധാന കാരണം കൊളസ്‌ട്രോളിന്റെ ഉയര്‍ന്ന അളവാണ്. കൊളസ്‌ട്രോള്‍ പരിശോധനയില്‍ നിങ്ങളുടെ പിതാവിന്റെ രക്തത്തില്‍ അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോളിന്റെ അളവ് പരിശോധിക്കുന്നു. ലിപിഡ് പ്രൊഫൈല്‍ എന്നറിയപ്പെടുന്ന ഈ പരിശോധനയില്‍ ട്രൈഗ്ലിസറൈഡുകള്‍, എച്ച്.ഡി.എല്‍, എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് പരിശോധിക്കുന്നു. 40 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ 6 മാസത്തിലൊരിക്കല്‍ മുടങ്ങാതെ നടത്തേണ്ട പരിശോധനയില്‍ ഒന്നാണിത്.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

സ്പിഗ്മോമാനോമീറ്റര്‍ ഉപയോഗിച്ച് നിങ്ങളുടെ പിതാവിന്റെ രക്തം അവരുടെ രക്തക്കുഴലുകളില്‍ എത്രമാത്രം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് പരിശോധിക്കുന്നു. രക്തസമ്മര്‍ദ്ദം ഒരു സുപ്രധാന പരിശോധനയാണ്, കാരണം താഴ്ന്നതോ ഉയര്‍ന്നതോ ആയ രക്തസമ്മര്‍ദ്ദം ശരീരത്തില്‍ തെറ്റായ ഫലങ്ങള്‍ ഉണ്ടാക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയാഘാതം, അനൂറിസം എന്നിവ പോലുള്ള രോഗാവസ്ഥകളിലേക്ക് നയിച്ചേക്കാം, അതേസമയം കുറഞ്ഞ രക്തസമ്മര്‍ദ്ദം തലകറക്കം, മയക്കം എന്നിവയ്ക്ക് കാരണമാവുകയും ഒരു വ്യക്തിയെ കോമയിലാക്കുക വരെയും ചെയ്‌തേക്കാം. 45-50 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ ഈ പരിശോധന പതിവായി സാധ്യമായത്ര തവണ ചെയ്യണം.

Most read:ഹൈ ബി.പി താനേ കുറയും; ഡാഷ് ഡയറ്റ് മേന്മMost read:ഹൈ ബി.പി താനേ കുറയും; ഡാഷ് ഡയറ്റ് മേന്മ

അസ്ഥി സാന്ദ്രത പരിശോധന

അസ്ഥി സാന്ദ്രത പരിശോധന

നാഷണല്‍ ഓസ്റ്റിയോപൊറോസിസ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് 10 ദശലക്ഷം ആളുകള്‍ക്ക് ഓരോ വര്‍ഷവും ഓസ്റ്റിയോപൊറോസിസ് ബാധിക്കുന്നു. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്ന ഈ അവസ്ഥ എല്ലുകളുടെ ശക്തിയെ ബാധിക്കുന്നു. 50 വയസിനു ശേഷം പുരുഷന്മാര്‍ക്ക് ഇടുപ്പ് തകരാറോ കശേരുക്കള്‍ ഒടിക്കാനോ സാധ്യതയുണ്ട്. അസ്ഥിയില്‍ നിന്ന് കാല്‍സ്യം പുറന്തള്ളുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ഡിഎക്‌സ്എ (ഡ്യുവല്‍ എനര്‍ജി എക്‌സ്‌റേ) എന്നറിയപ്പെടുന്ന ഒരു പ്രത്യേക എക്‌സ്‌റേ ആണ് ഈ പരിശോധന നടത്തുന്നത്, ഇത് എല്ലുകളുടെ ക്ഷമത അളക്കുന്നു. 65 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ ഈ പരിശോധനകള്‍ തീര്‍ച്ചയായും നടത്തണം.

Most read:എല്ലുകള്‍ക്ക് ബലക്കുറവോ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാംMost read:എല്ലുകള്‍ക്ക് ബലക്കുറവോ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ദന്ത പരിശോധന

ദന്ത പരിശോധന

പ്രായമാകുമ്പോള്‍ പല്ലും താടിയെല്ലുകളും ദുര്‍ബലമാകും. പ്രായമായ മിക്ക പുരുഷന്മാരുടെയും അണപ്പല്ലുകള്‍ക്ക് കേടുപറ്റുകയും മോണരോഗങ്ങള്‍, ചവയ്ക്കാന്‍ ബുദ്ധിമുട്ട് എന്നിവയും കണ്ടുവരുന്നു. അതിനാല്‍ പല്ലിന്റെ ആരോഗ്യം കണക്കാക്കാന്‍ ഒരു ദന്തരോഗ വിദഗ്ധന്റെ സഹായം തേടേണ്ടതാണ്. കൂടാതെ ഒരു ദന്തരോഗവിദഗ്ദ്ധന് ഓറല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളും പരിശോധിക്കാം. 50 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ ഇത് പതിവായി ചെയ്യണം, പ്രത്യേകിച്ചും പുകവലി, പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍.

പ്രമേഹം

പ്രമേഹം

ഇന്ത്യയില്‍ അതിവേഗം പിടിമുറുക്കുന്ന ഒരു രോഗമാണ് പ്രമേഹം. മിക്ക ആളുകളും ഈ പരിശോധന അവഗണിക്കുന്നു. ഫലപ്രദമായ ചികിത്സ ആവശ്യമായ ഒരു ഗുരുതരമായ അവസ്ഥയാണ് പ്രമേഹം. ഈ അവസ്ഥ ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ മാത്രമല്ല, മുഴുവന്‍ രക്തപ്രവാഹത്തെയും ബാധിക്കുന്നു. ഇത് നിങ്ങളുടെ പിതാവിന്റെ കണ്ണിന്റെ കാഴ്ച തകരാര്‍, ഉദ്ധാരണക്കുറവ്, വൃക്കരോഗം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. 40 വയസ്സിനു മുകളിലുള്ള മിക്ക പുരുഷന്മാരും ഈ പരിശോധന നടത്തണം, പ്രത്യേകിച്ചും അമിതഭാരമുള്ളവരോ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദരോ ആണെങ്കില്‍.

Most read:ഈ ഭക്ഷണം തൊട്ടുപോകരുത് പ്രമേഹരോഗികള്‍Most read:ഈ ഭക്ഷണം തൊട്ടുപോകരുത് പ്രമേഹരോഗികള്‍

പ്രോസ്റ്റേറ്റ്

പ്രോസ്റ്റേറ്റ്

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്കനുസരിച്ച് ആറില്‍ ഒരാള്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിക്കുന്നു. പുരുഷന്മാര്‍ പ്രായമാകുമ്പോള്‍ അവരുടെ പ്രോസ്റ്റേറ്റ് സാധാരണയായി വലുതാകുന്നു. മൂത്രമൊഴിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നെങ്കില്‍ എന്തെങ്കിലും അസാധാരണതകള്‍ ഉണ്ടോ എന്ന് പരിശോധിക്കണം.

Most read:പ്രോസ്‌റ്റേറ്റ് കാന്‍സര്‍ വര്‍ദ്ധിക്കുന്നു; തടയാംMost read:പ്രോസ്‌റ്റേറ്റ് കാന്‍സര്‍ വര്‍ദ്ധിക്കുന്നു; തടയാം

നേത്രപരിശോധന

നേത്രപരിശോധന

നിങ്ങളുടെ പിതാവിന് പ്രായമാകുമ്പോള്‍ അവരുടെ കാഴ്ചശക്തി പലപ്പോഴും ദുര്‍ബലമാകുന്നു. മിക്ക മുതിര്‍ന്നവരിലും ഹൈപ്പര്‍മെട്രോപിയ എന്നറിയപ്പെടുന്ന ഒരു അവസ്ഥ കണ്ടുവരുന്നു. ചിലര്‍ക്ക് മയോപിയയും സംഭവിക്കാം. നേത്രപരിശോധനയില്‍ കാഴ്ചയുടെ കൃത്യത മാത്രമല്ല, ഗ്ലോക്കോമ പോലുള്ള അവസ്ഥകളുടെ ലക്ഷണങ്ങളും പരിശോധിക്കുന്നു. 40 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ ഓരോ 6 മാസത്തിലും കണ്ണുകള്‍ പരിശോധിക്കണം. പ്രത്യേകിച്ചും പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം അല്ലെങ്കില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍.

Most read:കണ്ണുവേദന അകറ്റാം; വീട്ടില്‍ തന്നെ പരിഹാരംMost read:കണ്ണുവേദന അകറ്റാം; വീട്ടില്‍ തന്നെ പരിഹാരം

ശ്രവണ പരിശോധന

ശ്രവണ പരിശോധന

കണ്ണിന്റെ കാഴ്ച പോലെ തന്നെ പ്രായമാകുമ്പോള്‍ കേള്‍വിക്കും തകരാര്‍ സംഭവിക്കുന്നു. മിക്ക പുരുഷന്മാരും ഇതിന്റൈ രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമുള്ളതാകുന്നു. മധ്യ, ആന്തരിക ചെവിയിലെ തകരാറുകള്‍, സംസാരം തിരിച്ചറിയാനുള്ള നിങ്ങളുടെ പിതാവിന്റെ കഴിവ് എന്നിവ പരിശോധിക്കുന്നതിന് ഒരു കൂട്ടം ടെസ്റ്റുകള്‍ ഇതില്‍പ്പെടുന്നു.

സ്‌ട്രെസ് ടെസ്റ്റ്

സ്‌ട്രെസ് ടെസ്റ്റ്

നിങ്ങളുടെ ഹൃദയത്തിന്റെ ക്ഷമത നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന ഒരു പരിശോധനയാണ് സ്‌ട്രെസ് ടെസ്റ്റ്. പരിശോധനയുടെ ഫലങ്ങള്‍ നിങ്ങളുടെ ഹൃദയപേശികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ഹൃദയമിടിപ്പില്‍ എന്തെങ്കിലും തകരാറുകള്‍, തടസ്സങ്ങള്‍ അല്ലെങ്കില്‍ ഹൃദയ രോഗങ്ങള്‍ എന്നിവയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ഈ ടെസ്റ്റ് നിങ്ങളെ സഹായിക്കുന്നു. 40 വയസ്സിനു മുകളിലുള്ള എല്ലാ പുരുഷന്മാരും ഈ പരിശോധന നടത്തണം. ഹൃദ്രോഗത്തിന്റെ കുടുംബചരിത്രമുള്ള പുരുഷന്മാര്‍, ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ജോലികള്‍ ചെയ്യുന്നവര്‍, പുകവലി അല്ലെങ്കില്‍ അമിതവണ്ണമുള്ളവര്‍ എന്നിവര്‍ 6 മാസത്തിലൊരിക്കല്‍ ഈ പരിശോധന നടത്തണം.

Most read:മരണം ക്ഷണിക്കും വിഷാദരോഗം: ലക്ഷണങ്ങള്‍Most read:മരണം ക്ഷണിക്കും വിഷാദരോഗം: ലക്ഷണങ്ങള്‍

ബ്ലഡ് കൗണ്ട്

ബ്ലഡ് കൗണ്ട്

രക്തത്തിലെ എന്തെങ്കിലും തകരാറുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള അടിസ്ഥാന പരിശോധനയാണിത്. ചുവന്ന രക്താണുക്കളുടെ അളവ്, വെളുത്ത രക്താണുക്കള്‍, ഹീമോഗ്ലോബിന്‍, മറ്റ് ഘടകങ്ങള്‍ എന്നിവ പരിശോധിക്കുന്നു. ഏതെങ്കിലും അണുബാധയുടെ സാന്നിധ്യം, രക്തത്തിന്റെ എണ്ണം കുറയല്‍, വിളര്‍ച്ച എന്നിവ തിരിച്ചറിയാന്‍ പുരുഷന്മാര്‍ക്ക് ഈ പരിശോധന വളരെ പ്രധാനമാണ്.

തൈറോയ്ഡ് പ്രവര്‍ത്തനം

തൈറോയ്ഡ് പ്രവര്‍ത്തനം

നിങ്ങളുടെ തൊണ്ടയുടെ മുന്‍വശത്തുള്ള ഒരു ചെറിയ ഘടനയാണ് നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥി. നിങ്ങളുടെ മെറ്റബോളിസം, നാഡീവ്യൂഹം, ദഹനം, താപനില, ലൈംഗിക അവയവങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതിനുള്ള ഉത്തരവാദിത്തമാണിതിന്. തൈറോയ്ഡ് ഹോര്‍മോണിന്റെ അമിത അളവ് (ഹൈപ്പര്‍തൈറോയിഡിസം) ഹോര്‍മോണിന്റെ അഭാവവും (ഹൈപ്പോതൈറോയിഡിസം) തുടങ്ങിയ തൈറോയ്ഡ് ഹോര്‍മോണിലെ അസന്തുലിതാവസ്ഥ നിങ്ങളില്‍ കടുത്ത ക്ഷീണം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ഉദ്ധാരണക്കുറവ് തുടങ്ങിയ ചില സങ്കീര്‍ണതകള്‍ക്ക് കാരണമാകുന്നു. അതിനാല്‍ ഈ പരിശോധന പുരുഷന്മാര്‍ക്ക് അത്യന്താപേക്ഷിതമാണ്. 40 വയസ്സിന് മുകളിലുള്ള പുരുഷന്മാര്‍ തീര്‍ച്ചയായും ഈ ടെസ്റ്റ് ചെയ്യണം.

Most read:വിഷാദം നീങ്ങും, മൂഡ് ഉണര്‍ത്തും ഭക്ഷണം ഇതാMost read:വിഷാദം നീങ്ങും, മൂഡ് ഉണര്‍ത്തും ഭക്ഷണം ഇതാ

മൂത്ര പരിശോധന

മൂത്ര പരിശോധന

ഈ പരിശോധന പുരുഷന്മാര്‍ക്ക് അത്യന്താപേക്ഷിതമാണ്, കാരണം ഇത് അവരുടെ വൃക്കകള്‍ എത്രത്തോളം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിക്കുന്നു. പഴുപ്പ് കോശങ്ങളുടെ സാന്നിധ്യം (അണുബാധയുടെ അടയാളം), ഉയര്‍ന്ന ക്രിയേറ്റിനിന്‍ അളവ്, മൊത്തത്തിലുള്ള വൃക്കകളുടെ പ്രവര്‍ത്തനം എന്നിവയും പരിശോധിക്കുന്നു. പ്രമേഹം, പ്രോസ്റ്റേറ്റ് വളര്‍ച്ച എന്നിവ കൂടുതല്‍ അപകടസാധ്യത സൃഷ്ടിക്കുന്നതിനാല്‍ പുരുഷന്മാര്‍ക്ക് വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. 50 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ ഈ പരിശോധന നടത്തണം.

English summary

Health Tests That Every Father Should Get

As the world prepares to celebrate fathers across the globe, lets see the health tests that every father should get.
X
Desktop Bottom Promotion