Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ഗർഭവും ആര്‍ത്തവവും തെറ്റിദ്ധരിപ്പിക്കും ലക്ഷണം
ഗർഭധാരണം ഉറപ്പിക്കുന്നതിന് ആദ്യം പ്രകടമാവുന്ന ലക്ഷണം എന്ന് പറയുന്നത് എന്തുകൊണ്ടും ആർത്തവം തെറ്റുന്നതാണ്. എന്നാൽ മറ്റ് ചില ലക്ഷണങ്ങളും ഇതിന്‍റെ പുറകിലുണ്ട്. ആർത്തവ സമയത്ത് ഉണ്ടാവുന്ന അതേ ലക്ഷണങ്ങൾ തന്നെയായിരിക്കും പലപ്പോഴും ഗർഭസമയത്തും ഉണ്ടാവുന്നത്. എന്നാൽ ഇത് ആർത്തവമാണോ അതോ ഗർഭലക്ഷണമാണോ എന്ന് തിരിച്ചറിയാൻ പലപ്പോഴും പ്രയാസം നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ആർത്തവം തെറ്റുന്നത് വരെ കാത്തിരിക്കുക എന്നതാണ് ഒരേ ഒരു പോംവഴി.

എന്നാൽ പലപ്പോഴും ആർത്തവം വരുന്ന തീയ്യതി ആവുമ്പോഴേക്ക് പലപ്പോഴും ചെറിയ രീതിയിൽ വന്നും പോയും ഇരിക്കുന്ന വയറു വേദന ഉണ്ടാവുന്നുണ്ട്. ഇത് ഒരു പക്ഷേ ആര്‍ത്തവമെന്ന് പലരും തെറ്റിദ്ധരിക്കുന്നു. ഇംപ്ലാന്‍റേഷൻ നടക്കുന്നതിന്‍റെ ഭാഗമായാണ് പലപ്പോഴും ഇത്തരത്തിൽ വയറു വേദന ഉണ്ടാവുന്നത്. കാരണം ഫെര്‍ട്ടിലൈസ് ചെയ്യപ്പെട്ട ഭ്രൂണം ഗർഭാശയത്തിന്‍റെ ഭിത്തിയിൽ പറ്റിപ്പിടിക്കുന്ന അവസ്ഥയിലാണ് ഇത്തരം വേദനകൾ ഉണ്ടാവുന്നത്. ചില സ്ത്രീകളിൽ ആവട്ടെ പലപ്പോഴും ഇത് ചെറിയ തരത്തിലുള്ള സ്പോട്ടിംങ് ഉണ്ടാക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഗർഭധാരണം നടന്നിട്ടും സ്പോട്ടിംങ് ഉണ്ടാവുന്നത് പലരും ആർത്തവമാണെന്ന് തെറ്റിദ്ധരിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇംപ്ലാന്‍റേഷൻ വേദനയും ആർത്തവ സമയത്തെ വേദനയും തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ട് കിടക്കുന്നുണ്ട് എന്ന് നോക്കാം.

ഇംപ്ലാന്‍റേഷൻ വേദന
ഇംപ്ലാന്‍റേഷൻ എന്ന വാക്ക് എല്ലാവരും കേട്ടിട്ടുണ്ടാവും. എന്നാൽ ഇത് എങ്ങനെ സംഭവിക്കുന്നു എപ്പോൾ സംഭവിക്കുന്നു എന്ന കാര്യം പലർക്കും അറിയുകയില്ല. ആർത്തവത്തിന് ഒരാഴ്ച മുൻപ് തന്നെ നിങ്ങൾക്ക് അടിവയറ്റിൽ വേദന അനുഭവപ്പെടുന്നുണ്ടോ? എന്നാൽ അത്തരത്തിലുള്ള വേദനയെ പറയുന്നതാണ് ഇംപ്ലാന്‍റേഷൻ വേദന എന്നത്. ഭ്രൂണം ഗർഭപാത്രത്തിന്‍റെ ഭിത്തിയിൽ പറ്റിപ്പിടിച്ച് വളരാൻ തുടങ്ങുമ്പോഴാണ് ഇത്തരത്തിൽ ആര്‍ത്തവ വേദനക്ക് സമാനമായ വേദന അടിവയറ്റിൽ അനുഭവപ്പെടുന്നത്.

ഇംപ്ലാന്‍റേഷൻ വേദന
ആർത്തവം പ്രതീക്ഷിക്കുന്നതിന്‍റെ ഒരാഴ്ച മുൻപാണ് ഇത് സംഭവിക്കുന്നത്. ഓവുലേഷന് ശേഷൺ 6-12 ദിവസം വരെയുള്ള സമയത്താണ് ഇംപ്ലാന്‍റേഷൻ സംഭവിക്കുന്നത്. ഈ സമയത്ത് അടിവയറ്റിൽ ഇടക്കിടെ വന്നു പോവുന്ന ചെറിയ വേദനയായിരിക്കും ഇത്. ചിലരില്‍ ആർത്തവ സമയത്തുണ്ടാവുന്ന വേദനക്ക് സമാനമായ വേദന തന്നെയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ പലരും ആർത്തവത്തെ പ്രതീക്ഷിച്ച് ആയിരിക്കും ഇരിക്കുക. എന്നാല്‍ ആർത്തവം വരുകയില്ല എന്നതാണ് സത്യം. ഇംപ്ലാന്‍റേഷൻ സമയത്തുണ്ടാവുന്ന ഈ വേദന പലപ്പോഴും നിങ്ങളിൽ ഏതാനും മിനിട്ടുകൾ മാത്രമേ നിലനിൽക്കുകയുള്ളൂ എന്നതാണ് സത്യം.

ആർത്തവ വേദന
ഇനി ആര്‍ത്തവ സമയത്തുണ്ടാവുന്ന വയറു വേദന ആണെങ്കിൽ അത് ആർത്തവം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുൻപ് മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ഒരിക്കൽ ആർത്തവം ആരംഭിച്ച് കഴിഞ്ഞാൽ പിന്നെ ഇത് ഇല്ലാതാവുന്നുമുണ്ട്. ചിലരിൽ അതികഠിനമായാണ് വേദന അനുഭവപ്പെടുന്നത്. പ്രോസ്റ്റഗ്ലാഡിൻ എന്ന ഹോർമോണിന്‍റെ ഏറ്റക്കുറച്ചിൽ അനുസരിച്ചാണ് ഇതിൽ മാറ്റമുണ്ടാവുന്നത്. എന്നാല്‍ ഇംപ്ലാന്‍റേഷൻ സമയത്തുണ്ടാവുന്ന വേദന എന്ന് പറയുന്നത്. ആര്‍ത്തവ തീയ്യതിക്ക് ഒരാഴ്ച മുൻപെങ്കിലും സംഭവിക്കുന്നതാണ്. അടിവയറ്റിലും പിൻഭാഗത്തും ഇതിന്‍റെ ഫലമായി വേദന ഉണ്ടാവുന്നുണ്ട്.

ആര്‍ത്തവത്തിന് പത്ത് ദിവസം മുന്‍പ്
എന്നാൽ ആർത്തവത്തിന് പത്ത് ദിവസം മുൻപ് നിങ്ങൾക്ക് അടിവയറ്റിൽ വേദന അനുഭവപ്പെടുന്നുണ്ടോ? എന്നാൽ അതിനർത്ഥം നിങ്ങൾ ഓവുലേഷൻ സമയത്തിലൂടെയാണ് കടന്നു പോവുന്നത് എന്നാണ് സൂചിപ്പിക്കുന്നത്. ഈ സമയത്തും ചില സ്ത്രീകളിൽ അടിവയറ്റിൽ വേദന അനുഭവപ്പെടുന്നുണ്ട്. എന്നാൽ ഇംപ്ലാന്‍റേഷൻ നടക്കുന്നത് എന്തുകൊണ്ടും പത്ത് ദിവസത്തിനുള്ളിൽ സംഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ ആര്‍ത്തവം തെറ്റുന്നത് വരെ അൽപം ക്ഷമിച്ച് നിൽക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

മറ്റ് ലക്ഷണങ്ങൾ
ഗർഭലക്ഷണവുമായി ബന്ധപ്പെട്ട ശ്രദ്ധിക്കേണ്ട മറ്റ് ചില ലക്ഷണങ്ങൾ കൂടിയുണ്ട്. ഇത് തിരിച്ചറിഞ്ഞാൽ ഗർഭമാണോ ആര്‍ത്തവമാണോ എന്ന കാര്യം നമുക്ക് നേരത്തെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് നേരത്തെ തന്നെ ശരീരം പ്രകടമാക്കുന്ന ഗർഭലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം. ഇത്തരം ലക്ഷണങ്ങൾ ആർത്തവം തെറ്റുന്നതിന് മുൻപ് തന്നെ പലപ്പോഴും പ്രകടമാവുന്നുണ്ട്. അതുകൊണ്ട് എന്തൊക്കെയാണ് ലക്ഷണങ്ങൾ എന്ന് നോക്കാം.

സ്തനങ്ങളിലെ മാറ്റം
സ്തനങ്ങളിൽ ആണ് ആദ്യം തന്നെ പ്രകടമായ മാറ്റം ഉണ്ടാവുന്നത്. ശരീരത്തിൽ ഈസ്ട്രജനും പ്രൊജസ്റ്റ്റോണും വർദ്ധിക്കുന്നതിന്‍റെ ഫലമായാണ് മാറ്റങ്ങൾ സംഭവിക്കുന്നത്. ഇത് നിങ്ങളുടെ സ്തനങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കുന്നു. മാത്രമല്ല നിപ്പിളിന് ചുറ്റുമുള്ള ഭാഗം വളരെയധികം ഇരുണ്ട് കാണപ്പെടുന്നു. അണ്ഡം ഇംപ്ലാന്‍റേഷൻ സംഭവിച്ച് ഭ്രൂണമായി മാറുന്ന അവസ്ഥയിൽ ശരീരം എച്ച് സി ജി ഹോർമോൺ ഉത്പ്പാദിപ്പിക്കാൻ തുടങ്ങുന്നു. ഓരോ 48 മണിക്കൂറിലും ഈ ഹോർമോണിൻറെ അളവ് ഇരട്ടിയായി മാറുന്നു. സ്തനങ്ങൾ നിറഞ്ഞതു പോലെ കാണപ്പെടുന്നു.

മോണിംഗ് സിക്നെസ്
സാധാരണ ഗർഭലക്ഷണങ്ങളിൽ ഏറ്റവും പ്രകടമായതാണ് മോണിംഗ് സിക്നെസ്. ഈസ്ട്രജന്റെ അളവ് ശരീരത്തിൽ വർദ്ധിക്കുമ്പോൾ ആണ് പലപ്പോഴും മോണിംഗ് സിക്ന്സ് കൂടുതലാവുന്നത്. ചിലർക്ക് ചില ഗന്ധങ്ങൾ ഇഷ്ടപ്പെടുന്നില്ല. അതിൻറെ ഫലമായും പലപ്പോഴും മോണിംഗ് സിക്നസ് സംഭവിക്കുന്നുണ്ട്. എന്നാല്‍ മോണിംഗ് സിക്നസ് രാവിലെ മാത്രം സംഭവിക്കുന്ന ഒന്നല്ല. ഗർഭത്തിന്‍റെ ആദ്യ നാളുകളിൽ എപ്പോള്‍ വേണമെങ്കിലും ഇത് സംഭവിക്കാവുന്നതാണ്.

വായില്‍ ലോഹ രുചി
ഗർഭം ഉറപ്പിക്കുന്നതിന് മുൻപ് തന്നെ കാണുന്നതാണ് വായിലെ ലോഹരുചി. പലപ്പോഴും നിങ്ങളുടെ ആർത്തവം തെറ്റുന്നതിന് മുൻപ് തന്നെ ഈ ലക്ഷണം നമുക്ക് പ്രകടമായി മനസ്സിലാക്കാവുന്നതാണ്. ലോഹരുചി നിങ്ങളുടെ വായില്‍ അനുഭവപ്പെടുന്നുണ്ട്. ഇത് നിങ്ങളുടെ ആദ്യ ട്രൈമസ്റ്റര്‍ മുഴുവൻ നീണ്ട് നിൽക്കുന്ന ഒരു ലക്ഷണമായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ഈ ലക്ഷണങ്ങൾ പ്രകടമായതെങ്കിലും ആർത്തവ ലക്ഷണം എന്ന് പറഞ്ഞ് തള്ളിക്കളയാതിരിക്കാൻ ശ്രദ്ധിക്കണം.



Click it and Unblock the Notifications











