For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചായയില്‍ ശര്‍ക്കരയിട്ട് കുടിക്കുന്നവര്‍ കരുതിയിരിക്കണം: ആയുര്‍വ്വേദം

|

ചായ എന്നത് പലരുടേയും ഇഷ്ടപാനീയമാണ്. എന്നാല്‍ ചായ കുടിക്കുമ്പോള്‍ അല്‍പം ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ പരമാവധി മധുരം കുറക്കുന്നതിനാണ് ശ്രമിക്കുക. എന്നാല്‍ ചിലരെങ്കിലും ആരോഗ്യകരമെന്ന് കരുതി പഞ്ചസാരക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ദോഷം നല്‍കുന്നതാണ് എന്ന് പലരും അറിയുന്നില്ല എന്നതാണ്. ഗുണകരമെന്ന് കരുതി നാം ശ്രദ്ധിക്കാതെ വിടുമ്പോള്‍ അത് പലപ്പോഴും അനാരോഗ്യത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത് എന്ന കാര്യം തിരിച്ചറിയേണ്ടതാണ്. ആയുര്‍വ്വേദത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത് പോലും ശര്‍ക്കരയോടൊപ്പം ചായ ചേര്‍ക്കരുത് എന്നതാണ്.

Health Risks Of Drinking Tea With Jaggery

ഇത് നിങ്ങളുടെ ആരോഗ്യത്തില്‍ ഗുരുതര മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നാണ് പറയുന്നത്. ചായ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവും ഇടക്ക് ചായ കുടിക്കാന്‍ ആഗ്രഹിക്കുന്നവരും എല്ലാ ഇക്കാര്യം ഓര്‍ത്തിരിക്കേണ്ടതാണ്. മധുരത്തിന് പകരം പലരും ശര്‍ക്കരയും തേനും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ശര്‍ക്കര ഇനി നല്ല ചൂടുചായയില്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആയുര്‍വ്വേദ പ്രകാരം എന്തൊക്കെയാണ് ഇത്തരത്തില്‍ ചെയ്താല്‍ ഉണ്ടാവുന്നത് എന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പഞ്ചസാരക്ക് പകരം

പഞ്ചസാരക്ക് പകരം

പലരും ചായയില്‍ പഞ്ചസാരക്ക് പകരമാണ് തേനും ശര്‍ക്കരയും എല്ലാം ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും എന്നാണ് പറയുന്നത്. പലരും ആരോഗ്യമെന്ന് കരുതിയാണ് ഇത്തരം മാറ്റങ്ങളിലേക്ക് എത്തുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് ആരോഗ്യത്തിന് എതിരെ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. പൊട്ടാസ്യം, ഇരുമ്പ്, ഫോസ്ഫറസ്, മഗ്‌നീഷ്യം, വിറ്റാമിനുകള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ശര്‍ക്കരയെങ്കിലും ഇത് ചായയില്‍ ചേര്‍ക്കുന്നത് അത്ര നല്ല ഗുണമല്ല നിങ്ങള്‍ക്ക് നല്‍കുന്നത്.

കാരണങ്ങള്‍ എന്തെല്ലാം?

കാരണങ്ങള്‍ എന്തെല്ലാം?

എന്തുകൊണ്ടാണ് ശര്‍ക്കര ചായയില്‍ ചേര്‍ക്കരുത് എന്ന് പറയുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? ഇതിന് പിന്നില്‍ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന നിരവധി കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ശര്‍ക്കര ഒരിക്കലും പാലിനൊപ്പം ചേരില്ല എന്നുള്ളത്. ഇത് തെറ്റായ ഒരു കൂട്ടിച്ചേര്‍ക്കലാണ് എന്നാണ് പറയുന്നത്. അതുകൊണ്ടാണ് ശര്‍ക്കര പാലിനൊപ്പം ചേരില്ല എന്ന് പറയുന്നത്. ആയുര്‍വ്വേദ പ്രകാരം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇത് മൂലം ഉണ്ടാവുന്നുണ്ട്. പല വിറ്റാമിനുകളുടേയും പവ്വര്‍ഹൗസാണ് ശര്‍ക്കരയെങ്കിലും ഇത് ചായയില്‍ ചേര്‍ക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം.

ദഹന പ്രശ്‌നങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍

നിങ്ങള്‍ സ്ഥിരമായി ശര്‍ക്കര പാലിനൊപ്പം ചേര്‍ത്ത് ഉപയോഗിക്കുന്നവരാണോ, എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഉണ്ട്. കാരണം ഇത്തരത്തില്‍ പഞ്ചസാരക്ക് പകരമായി ശര്‍ക്കര ഉപയോഗിച്ച് ചായ കുടിക്കുന്നവര്‍ക്ക് ദഹന പ്രശ്‌നങ്ങള്‍ ഒഴിഞ്ഞ നേരമുണ്ടാവില്ല എന്നതാണ് സത്യം. ഇത് ദഹനത്തെ മോശമാക്കുകയും ദഹനത്തിന് ശേഷം വിഷ മാലിന്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. കാരണം ശര്‍ക്കരയും പാലും ചേരുന്നത് കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഈ കാര്യങ്ങള്‍ ഒരു കാരണവശാലും നിസ്സാരമാക്കി വിടരുത്. വിട്ടുമാറാത്ത ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം ഇനി ചായ കുടിക്കുമ്പോള്‍.

പാലും ശര്‍ക്കരയും ചേരുമ്പോള്‍

പാലും ശര്‍ക്കരയും ചേരുമ്പോള്‍

പാലും ശര്‍ക്കരയും ചേരുമ്പോള്‍ അത് ഉണ്ടാക്കുന്ന വിപരീത ഫലം നിങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. കാരണം പാല്‍ തണുക്കുമ്പോള്‍ ശര്‍ക്കര ചൂടായി മാറുന്നു. ഇത് ചൂടും തണുപ്പും തമ്മിലുള്ള പൊരുത്തക്കേടിലേക്ക് എത്തിക്കുന്നു. രണ്ട് വിരുദ്ധാഹാരങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ശരീരം വളരെയധികം പെടാപാടിലാവുന്ന അവസ്ഥയുണ്ടാവുന്നു. ഇത്തരത്തില്‍ ദോഷകരമായ പല വസ്തുക്കളും ചേര്‍ന്ന് ശരീരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ക്ഷീണം വര്‍ദ്ധിപ്പിക്കുന്നു

ക്ഷീണം വര്‍ദ്ധിപ്പിക്കുന്നു

ചായ കുടിക്കുന്നത് എല്ലാവരിലും ഊര്‍ജ്ജം നിറക്കുന്ന ഒന്നാണ്. എന്നാല്‍ ക്ഷീണം വര്‍ദ്ധിപ്പിക്കുക എന്നതാണ് ശര്‍ക്കര ചേര്‍ത്ത ചായ കുടിക്കുമ്പോള്‍ സംഭവിക്കുന്നത്. ഇത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. നിങ്ങള്‍ക്കുണ്ടാക്കുന്ന എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ചായ കുടിക്കുന്നത്. എന്നാല്‍ ചായയിലെ ശര്‍ക്കര നിങ്ങളുടെ എനര്‍ജിയ കളയുന്നു. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇനിയെങ്കിലും ശര്‍ക്കരയിട്ട് ചായ കുടിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ വേണം.

ചായയ്ക്ക് ആരോഗ്യകരമായ മധുരം

ചായയ്ക്ക് ആരോഗ്യകരമായ മധുരം

എന്നാല്‍ ഇനി പഞ്ചസാര പാടേ ഉപേക്ഷിച്ചവര്‍ക്ക് ചായക്ക് മധുരം വേണം എന്നുണ്ടെങ്കില്‍കല്‍ക്കണ്ടം (റോക്ക് ഷുഗര്‍, റോക്ക് കാന്‍ഡി) ഉപയോഗിക്കാവുന്നതാണ്. ഇത് പാല്‍ തണുപ്പിക്കുകയാണ് ചെയ്യുന്നത്. ശര്‍ക്കരയുടെ പോലെ പാലിനെ ചൂടാക്കുന്നില്ല. അതുകൊണ്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ഓരോ അവസ്ഥയിലും നിങ്ങള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകള്‍ അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. ചായ കുടിച്ചതിന് ശേഷം റിഫ്രഷ് ആവുന്നതിനുള്ള വഴികള്‍ ആണ് നോക്കേണ്ടത്.

ചേരാത്ത ഭക്ഷണങ്ങള്‍

ചേരാത്ത ഭക്ഷണങ്ങള്‍

ഒരിക്കലും ചേരാത്ത ഭക്ഷണങ്ങള്‍ തമ്മില്‍ കലര്‍ത്താന്‍ പാടില്ലെന്നും ആയുര്‍വ്വേദം പറയുന്നുണ്ട്. ഇതില്‍ തന്നെ പാലും മീനും, തേനും നെയ്യും, തൈരും ചീസും, വാഴപ്പഴവും പാലും എന്നിവയാണ് ആയുര്‍വേദത്തിലെ മറ്റ് ദോഷകരമായ ഭക്ഷണങ്ങള്‍. ഇവയെല്ലാം ചേരുമ്പോള്‍ അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. വയറു വേദനയും മലബന്ധവും അതോടനുബന്ധിച്ചുണ്ടാവുന്ന ദഹന പ്രശ്‌നങ്ങളും എല്ലാം ഈ ഭക്ഷണ മിശ്രിതങ്ങളുടെ ഫലമായി ഉണ്ടാവുന്നതാണ്. ഇത്തരത്തില്‍ ചേരാത്ത ഭക്ഷണങ്ങള്‍ അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നതാണ്. ചിലരില്‍ ഇത് രോഗപ്രതിരോധ ശേഷിയെ വരെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.

എന്നാല്‍ പുതിയ ശീലങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് കൃത്യമായ ആരോഗ്യ പരിപാലനം ആവശ്യമാണ് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇതിന് വേണ്ടി നല്ലൊരു ഡോകടറെ കണ്ട് ഉപദേശങ്ങള്‍ തേടേണ്ടതാണ്.

മൂത്രത്തിന് നിറം മാറ്റമോ: അല്‍പം ശ്രദ്ധ വേണം, മൂത്രാശയ അര്‍ബുദ സാധ്യതമൂത്രത്തിന് നിറം മാറ്റമോ: അല്‍പം ശ്രദ്ധ വേണം, മൂത്രാശയ അര്‍ബുദ സാധ്യത

most read:കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ യോഗാസനങ്ങള്‍ മതി

English summary

Health Risks Of Drinking Tea With Jaggery According To Ayurveda In Malayalam

Here in this article we are sharing some health risk of drinking tea with jaggery according to ayurveda in malayalam. Take a look
X
Desktop Bottom Promotion