For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തിലെ ഈ പാടുകൾ ഭയക്കേണ്ടതാണ്; ശ്രദ്ധിക്കണം

|

ശരീരത്തിൽ എവിടെയെങ്കിലും അസാധാരണമായി ചതഞ്ഞ പോലുള്ള പാടുകൾ ഉണ്ടോ? എവിടെയെങ്കിലും തട്ടാതേയും മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലാതേയും ഇത്തരം പാടുകൾ നിങ്ങളുടെ ചര്‍മ്മത്തിൽ ഉണ്ട് എന്നുണ്ടെങ്കിൽ അതിനെ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം അതിന് പിന്നില്‍ ചില ആരോഗ്യപരമായ കാരണങ്ങൾ ഉണ്ട് എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. യാതൊരു വിധത്തിലുള്ള കാരണങ്ങളും ഇല്ലാതെ തന്നെ നിങ്ങളിൽ ഇത്തരം പാടുകൾ ഉണ്ടെങ്കിൽ എന്താണ് അതിന് പിന്നിലെ കാരണം എന്ന് പലർക്കും അറിയാന്‍ ആഗ്രഹമുണ്ടാകും.

ആരോഗ്യപരമായ പല കാര്യങ്ങളും ഇതിന് പിന്നിൽ ഉണ്ട് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് നിങ്ങൾക്ക് ഇത്തരം പാടുകളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് എന്ന് നോക്കാം.

കൂടുതൽ വായനക്ക്: പ്രമേഹത്തിനെ രക്തത്തില്‍ നിന്നും നീക്കും നട്സ്കൂടുതൽ വായനക്ക്: പ്രമേഹത്തിനെ രക്തത്തില്‍ നിന്നും നീക്കും നട്സ്

ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന അവസ്ഥകളിലേക്ക് പലപ്പോഴും ഇത് എത്തുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിൽ ഉണ്ടാവുന്ന ഇത്തരം പാടുകളിൽ ഭയക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ അറിയാന്‍ വായിക്കൂ. എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തിൽ നിങ്ങളിൽ ഈ പാടുകള്‍ക്ക് പിന്നിൽ ഉള്ളത് എന്ന് നോക്കാം.

ഭാരം ഉയർത്തുമ്പോൾ

ഭാരം ഉയർത്തുമ്പോൾ

പലരും ഭാരം ഉയര്‍ത്തുകയും ജിമ്മിൽ ഇത്തരം വ്യായാമങ്ങൾ ചെയ്യുന്നവരും ആണെങ്കിൽ ഇവരിൽ ഇത്തരം പാടുകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ ഞരമ്പുകൾ വളരെയധികം വീക്ക് ആയിരിക്കും. ഇവർ വളരെയധികം ഭാരം ഉയര്‍ത്തുകയോ അല്ലെങ്കിൽ ജിമ്മില്‍ അതികഠിനമായ വ്യായാമം ചെയ്യുകയോ ചെയ്യുകയാണെങ്കിൽ ഇവരിൽ കാപ്പില്ലറീസിന് ഡാമേജ് സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുട്ടികളിൽ ബാഗിന്‍റെ അതികഠിനമായ ഭാരം കാരം കാരണവും പലപ്പോഴും ഇത്തരത്തിൽ സംഭവിക്കാവുന്നതാണ്. എന്നാൽ ഇത് അത്ര അപകടകരമായ ഒരു അവസ്ഥയല്ല എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടതാണ്.

മരുന്നുകൾ കഴിക്കുമ്പോൾ

മരുന്നുകൾ കഴിക്കുമ്പോൾ

എന്തെങ്കിലും പ്രത്യേക തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നവരിൽ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. രക്തത്തെ സ്വാധീനിക്കുന്ന ചില മരുന്നുകൾ കഴിക്കുന്നത് പലപ്പോഴും ഇത്തരം ചതവുകളിലേക്ക് നിങ്ങളുടെ ചർമ്മത്തെ എത്തിച്ചേക്കാം. എന്നാൽ ഇത് ആദ്യം തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ അത് പലപ്പോഴും കൂടുതൽ അപകടാവസ്ഥയിലേക്ക് എത്താവുന്നതാണ്. മിക്കപ്പോഴും, ആന്‍റിഡിപ്രസന്‍റുകൾ, വേദനസംഹാരികൾ, അയേൺ അടങ്ങിയ അല്ലെങ്കിൽ അസ്ത്മ മരുന്നുകൾ എന്നിവ മൂലമാണ് ഇവ ഉണ്ടാകുന്നത്. ഇത് പലപ്പോഴും രക്തത്തെ കൂടുതൽ ദ്രവരൂപത്തിലേക്ക് ആക്കുകയും ഇത് ചതവു പോലെ കാണപ്പെടുകയും ചെയ്യുന്നു.

രക്തത്തിലുണ്ടാവുന്ന അണുബാധയും രോഗങ്ങളും

രക്തത്തിലുണ്ടാവുന്ന അണുബാധയും രോഗങ്ങളും

രക്തത്തിൽ പല വിധത്തിലുള്ള അണുബാധകളും രോഗങ്ങളും ഉണ്ടാവാറുണ്ട്. ഇത് കൂടാതെ രക്തചംക്രമണത്തിലെ പ്രശ്നങ്ങൾ മൂലമാണ് വെരിക്കോസിസ്, വില്ലെബ്രാൻഡ്, ത്രോംബോസൈറ്റോപീനിയ അല്ലെങ്കിൽ രക്താർബുദം എന്നിവ ഉണ്ടാവുന്നത്. ഇവരിൽ ചർമ്മത്തിൽ പല വിധത്തിലുള്ള ചതവു പോലുള്ള അസ്വസ്ഥതകള്‍ കാണിക്കുന്നുണ്ട് . ഇത്തരം ലക്ഷണങ്ങൾ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി കാണപ്പെട്ടാൽ അൽപം ശ്രദ്ധിക്കണം. ഒരു കാരണവശാലും ഡോക്ടറെ കാണുന്നതിന് സമയം വൈകിക്കരുത്. ഇത് കൂടാതെ ശരീരത്തിൽ വേദനയും നീര് വന്ന് വീർത്ത കാലുകളും, മോണയിൽ രക്തസ്രാവവും, ശരീരത്തിലെ ചെറിയ കാപ്പിലറി പാടുകളും അല്ലെങ്കിൽ മൂക്കിൽ നിന്നുള്ള രക്തസ്രാവവും എല്ലാം ഇത്തരത്തിൽ ഗുരുതരമായ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതാണ്.

ന്യൂട്രിയൻസിന്‍റെ അഭാവം

ന്യൂട്രിയൻസിന്‍റെ അഭാവം

ശരീരം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ന്യൂട്രിയൻസ്. എന്നാൽ ശരീരത്തിന് ആവശ്യത്തിന് ഉള്ള ന്യൂട്രിയന്‍സ് ഇല്ലാത്തത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ്. വിറ്റാമിൻ ബി12 ശരീരത്തിൽ രക്തം ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. വിറ്റാമിൻ കെ, വിറ്റാമിൻ സി, എന്നിവയെല്ലാം രക്തോത്പാദനത്തിന് സഹായിക്കുന്നുണ്ട്. എന്നാൽ ഇതിന്‍റെ ഉത്പാദനം കുറയുമ്പോൾ അത് നിങ്ങളിൽ പല വിധത്തിലുള്ള പ്രതിസന്ധികളും ചർമ്മത്തിൽ ചതഞ്ഞത് പോലുള്ള പാടുകളും ഉണ്ടാക്കുന്നുണ്ട്. അയേണിന്‍റെ അഭാവവും ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വിറ്റാമിനുകളും ന്യൂട്രിയൻസും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

ഹോര്‍മോൺ ഇംബാലന്‍സ്

ഹോര്‍മോൺ ഇംബാലന്‍സ്

ഹോർമോൺ ഇംബാലൻസ് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് ഇത്തരം അപകടങ്ങൾ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. സ്ത്രീകളിൽ ഈസ്ട്രജൻ അളവ് കുറയുന്നതിന്‍റെ ഫലമായി നിങ്ങൾക്ക് പലപ്പോഴും ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈസ്ട്രജന്‍റെ അളവ് കുറയുന്നത് പലപ്പോഴും ഞരമ്പുകളെ വീക്ക് ആക്കുന്നു. ഇത് കാപ്പില്ലറികളേയും തകർക്കുന്നുണ്ട്. ഇതിലൂടെ ചർമ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

പ്രായമാവുന്നതിന്‍റെ സൂചന

പ്രായമാവുന്നതിന്‍റെ സൂചന

പ്രായമാവുന്നതിന്‍റെ സൂചനയാണ് പലരിലും കാണപ്പെടുന്ന ഇത്തരത്തിലുള്ള പാടുകൾ. പ്രായമാകുന്നതോടെ ചർമ്മത്തിന്‍റെ ഇലാസ്റ്റിസിറ്റി കുറയുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാൽ പ്രായമാവുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന അസ്വസ്ഥതകളുടെ ഫലമായി കാലിലോ തുടയിലോ മാത്രമേ ഇത്തരം പാടുകൾ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രായമാവുന്നവരിൽ ഇത്തരം അസ്വസ്ഥതകൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് സാധാരണ സംഭവിക്കുന്ന ഒന്നായത് കൊണ്ട് തന്നെ അധികം ഭയപ്പെടേണ്ട ഒന്നല്ല എന്ന് അനുമാനിക്കാം.

 പ്രമേഹം

പ്രമേഹം

പ്രമേഹം ഉള്ളവരിൽ പലപ്പോഴും ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. പ്രമേഹത്തിന്‍റെ ഏറ്റവും മോശമായ അവസ്ഥയാണ് രക്തയോട്ടം കുറക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത് ചർമ്മത്തിൽ ഉണ്ടാവുന്ന ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. പ്രമേഹത്തിന്‍റെ തുടക്കത്തിൽ പെട്ടെന്ന് കാണിക്കുന്ന ലക്ഷണങ്ങളിൽ ഒന്നാണ് പലപ്പോഴും ഇത്തരം ചതഞ്ഞ പാടുകൾ. അമിത ദാഹവും, മുറിവ് ഉണങ്ങാത്തതും, കാഴ്ച മങ്ങുന്നതും ഇതോടൊപ്പം ഉണ്ടെങ്കിൽ പ്രമേഹം വളരെയധികം കൂടുതലാണ് എന്നുള്ളതാണ് സത്യം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥകൾ നിങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ അത് ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

English summary

Health Issues Behind Unexplained Bruises On Your Body

Here in this article we are discussing about some of the health issues behind unexplained bruises on your body. Read on.
X
Desktop Bottom Promotion