For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്യണം ഈ ടെസ്റ്റുകള്‍

|

നാല്‍പത് വയസ് കഴിഞ്ഞ സ്ത്രീകള്‍ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തീര്‍ച്ചയായും ആര്‍ത്തവവിരാമം ഇതിന് വളരെ വലിയൊരു കാരണമാണ്. ഒരു സ്ത്രീ പല ശാരീരിക മാറ്റങ്ങളിലൂടെയും കടന്നുപോകുന്ന കാലഘട്ടമാണ് ആര്‍ത്തവവിരാമം. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, മാനസികാവസ്ഥ, ശരീരഭാരം, മുടി കൊഴിച്ചില്‍ എന്നിവയെല്ലാം ഈ സമയത്ത് സംഭവിക്കുന്നു. ആര്‍ത്തവവിരാമത്തിനു പുറമേ, 40 വയസ് പ്രായമുള്ള സ്ത്രീകളും സ്ഥിരമായി വൈദ്യപരിശോധന നടത്തി അവരുടെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കേണ്ടതുണ്ട്.

Most read: മാംസത്തില്‍ മാത്രമല്ല; ഈ സസ്യ ഭക്ഷണത്തിലും സിങ്ക് ധാരാളമുണ്ട്Most read: മാംസത്തില്‍ മാത്രമല്ല; ഈ സസ്യ ഭക്ഷണത്തിലും സിങ്ക് ധാരാളമുണ്ട്

ആരോഗ്യകരമായ ഒരു ജീവിതരീതി സ്വീകരിക്കുന്നത് ഇന്നത്തെ കാലത്ത് കൂടുതല്‍ പ്രധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. പതിവ് മെഡിക്കല്‍ പരിശോധനകളിലൂടെ, ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍ ലഘൂകരിക്കാനും മറ്റ് രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും നിങ്ങള്‍ക്ക് സാധിക്കുന്നു. സ്ത്രീകളുടെ ആരോഗ്യത്തെ നന്നായി പരിപാലിക്കുന്നതിനുള്ള പ്രധാന വഴിയാണ് 40-കളില്‍ എത്തുമ്പോള്‍ പതിവായി വൈദ്യപരിശോധന നടത്തുക എന്നത്. 40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ചില മെഡിക്കല്‍ ടെസ്റ്റുകള്‍ ഇതാ.

പെല്‍വിക് ടെസ്റ്റ്

പെല്‍വിക് ടെസ്റ്റ്

40 വയസ്സ് കഴിഞ്ഞ ശേഷം സ്ത്രീകള്‍ തീര്‍ച്ചയായും പെല്‍വിക് പരിശോധന, പാപ്‌സ്മിയര്‍, എച്ച്.പി.വി പരിശോധനകള്‍ എന്നിവ ചെയ്യുന്നത് നല്ലതാണ്. ഇന്ത്യയിലെ മിക്ക സ്ത്രീകളിലും സെര്‍വിക്കല്‍ കാന്‍സര്‍ ഒരു മരണകാരണമാകുന്നുണ്ട്. പെല്‍വിക് ടെസ്റ്റ് നിങ്ങളുടെ നിങ്ങളുടെ ഗര്‍ഭാശയത്തിന്റെ ആരോഗ്യത്തെക്കുറിച്ച് മനസ്സിലാക്കാനും സഹായിക്കുന്നു.

സ്തനപരിശോധന, മാമോഗ്രാം

സ്തനപരിശോധന, മാമോഗ്രാം

ഇന്ത്യയിലെ സ്ത്രീകളില്‍ സംഭവിക്കുന്ന മരണകാരണങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. പ്രായത്തിനനുസരിച്ച് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിക്കുമെന്നതിനാല്‍, നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ തീര്‍ച്ചയായും മാമോഗ്രാം / അള്‍ട്രാസോണോഗ്രാഫി എന്നീ ടെസ്റ്റുകള്‍ ചെയ്യണം. നേരത്തെയുള്ള രോഗനിര്‍ണയത്തിന് ഈ പരിശോധനകള്‍ നിങ്ങളെ സഹായിക്കും. കുടുംബത്തില്‍ ആര്‍ക്കെങ്കിലും കാന്‍സറുണ്ടെങ്കില്‍ ഈ പരിശോധനകള്‍ തീര്‍ച്ചയായും നടത്തുക.

Most read:പ്രതിരോധശേഷി നശിപ്പിക്കും ഈ ഭക്ഷണങ്ങള്‍; കരുതിയിരിക്കൂMost read:പ്രതിരോധശേഷി നശിപ്പിക്കും ഈ ഭക്ഷണങ്ങള്‍; കരുതിയിരിക്കൂ

 അസ്ഥിധാതു സാന്ദ്രതാ പരിശോധന

അസ്ഥിധാതു സാന്ദ്രതാ പരിശോധന

ഒരു സ്ത്രീക്ക് പുരുഷന്മാരേക്കാള്‍ കൂടുതലായി ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സ്ത്രീകളിലെ അസ്ഥികള്‍ സംരക്ഷിക്കുന്ന ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ അളവ് കുറയുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. അസ്ഥികള്‍ക്ക് ക്ഷയം സംഭവിക്കുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്. ഈ ഘട്ടത്തില്‍ അസ്ഥികളില്‍ നിന്ന് കാല്‍സ്യം പോലുള്ള സുപ്രധാന ധാതുക്കള്‍ നഷ്ടപ്പെടുകയും അസ്ഥികള്‍ പൊട്ടുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള 200 ദശലക്ഷം സ്ത്രീകളെ ഓസ്റ്റിയോപൊറോസിസ് ബാധിക്കുന്നുവെന്ന് ഇന്റര്‍നാഷണല്‍ ഓസ്റ്റിയോപൊറോസിസ് ഫൗണ്ടേഷന്‍ കണക്കാക്കുന്നു. അതിനാല്‍, നാല്‍പത് വയസ് കഴിഞ്ഞ സ്ത്രീകള്‍ തീര്‍ച്ചയായും അസ്ഥിസാന്ദ്രതാ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

തൈറോയ്ഡ് പരിശോധന

തൈറോയ്ഡ് പരിശോധന

ശരീരഭാരം, മുടി കൊഴിച്ചില്‍, നഖങ്ങള്‍ പൊട്ടല്‍, ക്ഷീണം തുടങ്ങിയവ 40 വയസ്സ് കഴിഞ്ഞ സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്നവയാണ്. ഇതിനുള്ള ഒരു പൊതു കാരണം ഒരു സജീവമായ തൈറോയ്ഡ് അല്ലെങ്കില്‍ ഹൈപ്പോതൈറോയിഡിസമാണ്. തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന T3, T4, TSH എന്നീ ഹോര്‍മോണുകളെ സ്രവിക്കുന്നു. ഇതിലെ ചെറിയ ഏറ്റക്കുറച്ചിലുകള്‍ പോലും ശരീരത്തില്‍ ഗുരുതരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. ഗര്‍ഭാവസ്ഥ, പ്രസവം, മുലയൂട്ടല്‍, ആര്‍ത്തവവിരാമം എന്നിവയിലൂടെയുണ്ടാകുന്ന പ്രധാന ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം സ്ത്രീകളില്‍ ഇതിന് കൂടുതല്‍ സാധ്യതയുണ്ട്. 40 വയസ്സിന് ശേഷം 3 വര്‍ഷത്തിലൊരിക്കലെങ്കിലുംസ്ത്രീകള്‍ തൈറോയ്ഡ് പരിശോധന നടത്തണം.

Most read:വൈറസിനെ ചെറുക്കും ഈ ആന്റിവൈറല്‍ ഭക്ഷണങ്ങള്‍Most read:വൈറസിനെ ചെറുക്കും ഈ ആന്റിവൈറല്‍ ഭക്ഷണങ്ങള്‍

അണ്ഡാശയ അര്‍ബുദം

അണ്ഡാശയ അര്‍ബുദം

ആര്‍ത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളില്‍ അണ്ഡാശയ അര്‍ബുദം കൂടുതലായി കണ്ടുവരുന്നു. കാന്‍സറിന്റെ വികാസത്തിലേക്ക് നയിക്കുന്ന ഡിഎന്‍എ കോശങ്ങളിലെ മാറ്റങ്ങള്‍ മൂലമാണ് ഈ അര്‍ബുദങ്ങള്‍ ഉണ്ടാകുന്നത്. അണ്ഡാശയ അര്‍ബുദം വരാതിരിക്കാന്‍, ആര്‍ത്തവവിരാമം എത്തുന്നതിനുമുമ്പ് ഒരു പരിശോധന നടത്തുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. അള്‍ട്രാസൗണ്ട് സ്‌കാനിംഗ് തുടങ്ങിയ പരിശോധനയിലൂടെ അണ്ഡാശയ അര്‍ബുദ രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനാകും.

പ്രമേഹം

പ്രമേഹം

നാല്‍പതു കഴിഞ്ഞവരില്‍ പതിവായി കണ്ടുവരുന്ന ഒന്നാണ് പ്രമേഹം. ശ്രദ്ധിച്ചില്ലെങ്കില്‍ വളരെ ഗുരുതരമായ ഒരു അവസ്ഥയാണിത്. അതിനാല്‍ നാല്‍പത് വയസ് കഴിഞ്ഞവര്‍ പതിവായി അവരുടെ രക്തത്തിലെ പഞ്ചസാര പരിശോധിക്കേണ്ടത് പ്രധാനമാണ്. വളരെ ലളിതമായ പരിശോധന കൂടിയാണ് ഇത്.

Most read:ഇത്തരക്കാര്‍ ഇഞ്ചി കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരം അപകടത്തിലാകുംMost read:ഇത്തരക്കാര്‍ ഇഞ്ചി കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരം അപകടത്തിലാകും

ഹൃദയ പരിശോധന

ഹൃദയ പരിശോധന

ഹൃദ്രോഗം പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകളെയാണ് ബാധിക്കുന്നത്. അതിനാല്‍, 40 വയസ്സിന് മുകളിലുള്ള സ്ത്രീകളും ഹൃദ്രോഗഗത്തിന്റെ കുടുംബചരിത്രമുള്ള സ്ത്രീകളും ഇലക്ട്രോകാര്‍ഡിയോഗ്രാഫി (ഇസിജി) പരിശോധനയ്ക്ക് വിധേയരാകേണ്ടത് പ്രധാനമാണ്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഈ ടെസ്റ്റ് നടത്താന്‍ ശ്രദ്ധിക്കുക.

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിന്‍

40 വയസ് പ്രായമുള്ള സ്ത്രീകള്‍ക്ക് വിളര്‍ച്ച വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, 40 വയസ്സിനിടയിലുള്ള സ്ത്രീകള്‍ ഒരു പതിവ് ഹീമോഗ്ലോബിന്‍ പരിശോധന നല്ലതാണ്. ഒരു സമ്പൂര്‍ണ്ണ ബ്ലഡ് കൗണ്ട് ടെസ്റ്റും (സിബിസി) ചെയ്യുന്നത് നല്ലതാണ്.

English summary

Health Check Up Every Women Should Do After 40

Here’s a list of suggested routine medical screening tests for women over the threshold of 40 years. Take a look.
Story first published: Monday, June 28, 2021, 9:49 [IST]
X
Desktop Bottom Promotion