For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താന്നി കൊണ്ട് തീരാത്ത പ്രശ്‌നങ്ങളില്ല

|

താന്നി നമ്മുടെ നാട്ടിലെ സാധാരണ കാണുന്ന ഒരു മരമാണ്. പൂക്കള്‍ ചെറുതെങ്കിലും ഇളം പച്ച നിറത്തില്‍ ചീഞ്ഞ മണത്തോട് കൂടിയ മരമാണ് താന്നി. ഇതിലുള്ള ആരോഗ്യ ഗുണങ്ങളാകട്ടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇതിന്റെ കായ് ഒഴികെയുള്ള ഭാഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് താന്നി ഉപയോഗിക്കാവുന്നതാണ്.

കൈകഴുകേണ്ടത് 20 സെക്കന്റ്; പക്ഷേ ശ്രദ്ധിക്കണംകൈകഴുകേണ്ടത് 20 സെക്കന്റ്; പക്ഷേ ശ്രദ്ധിക്കണം

കഷായം വെക്കുന്നതിനും ചൊറിച്ചില്‍ മാറ്റുന്നതിനും എല്ലാം താന്നി ഉപയോഗിക്കാവുന്നതാണ്. ത്രിഫലയിലെ ഏറ്റവും മികച്ച കൂട്ടാണ് താന്നി എന്ന കാര്യത്തില്‍ സംശയം വേണ്ട. താന്നി ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് നല്‍കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന കാര്യത്തില്‍ സംശയം വേണ്ട. താന്നിയുടെ ഉപയോഗത്തിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

 ഫലം ഒഴികേയുള്ള ഭാഗങ്ങള്‍

ഫലം ഒഴികേയുള്ള ഭാഗങ്ങള്‍

താന്നിയുടെ കായ് ഒഴികേയുള്ള ഭാഗങ്ങള്‍ ആണ് ഗുണം നല്‍കുന്നത്. കാരണം ഇതിന്റെ കായ് ഉപയോഗിക്കുന്നത് ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് കായ് ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. എന്തൊക്കെയാണ് താന്നി ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

 ലൈംഗികാരോഗ്യം മികച്ചതാക്കുന്നു

ലൈംഗികാരോഗ്യം മികച്ചതാക്കുന്നു

പുരുഷന്‍മാരില്‍ ലൈംഗികാരോഗ്യം മികച്ചതാക്കുന്നതിന് എന്നും മുന്നില്‍ നില്‍ക്കുന്നതാണ് താന്നി. താന്നിക്ക രണ്ട് ഭാഗം, നെല്ലിക്ക മൂന്ന് ഭാഗം, കടുക്ക ഒരു ഭാഗം എന്നിവ പൊടിച്ച് രാത്രി ആഹാരത്തിന് ശേഷം ചൂടുവെള്ളത്തിലോ തേനിലോ ഒരുമാസം കഴിക്കാവുന്നതാണ്. ഇത് ശീഘ്രസ്ഖലനത്തിനും ഉദ്ദാരണശേഷിക്കുറവിനും ലൈംഗിക ശേഷിക്കുറവിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ശുക്ലവര്‍ദ്ധനവിനും വന്ധ്യത കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. പുരുഷന്‍മാരില്‍ വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ബീജക്കുറവും ബീജത്തിന്റെ അനാരോഗ്യവും. അതിനെ പരിഹരിക്കുന്നതിന് എന്നും മികച്ച് നില്‍ക്കുന്നതാണ് താന്നി.

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരത്തിന് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നവരാണ് നമ്മള്‍. എന്നാല്‍ ഇനി പ്രമേഹ പരിഹാരത്തിന് വേണ്ടി നമുക്ക് താന്നി ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് വിദഗ്ധമായ ഒരു വൈദ്യന്റെ ഉപദേശത്തോടെ ചെയ്യേണ്ട ഒന്നാണ്. ഫലം ലഭിക്കുന്നതിന് വേണ്ടി ചെയ്യുമ്പോള്‍ വളരെ കൃത്യമായി അറിഞ്ഞ് വേണം ചെയ്യുന്നതിന്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറക്കുകയും പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി താന്നി ഉപയോഗിക്കാവുന്നതാണ്.

 മൂത്രാശയ രോഗങ്ങള്‍

മൂത്രാശയ രോഗങ്ങള്‍

മൂത്രാശയ രോഗങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് താന്നി ഉപയോഗിക്കാവുന്നതാണ്. നല്ലതു പോലെ പഴുക്കാത്ത താന്നിക്കായ മൂത്ര സംബന്ധമായുണ്ടാവുന്ന രോഗങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതാണ് എന്നാണ് പറയുന്നത്. മൂത്രാശയ സംബന്ധമായ രോഗങ്ങളെ അകറ്റി നിര്‍ത്തുന്നു. ശ്രദ്ധിക്കേണ്ടത് നല്ലതു പോലെ പഴുത്ത കായ് ഉപയോഗിക്കാന്‍ പാടില്ല എന്നതാണ്. അത് നിങ്ങളില്‍ മറ്റ് ചില ആരോഗ്യ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്.

 ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍

ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും താന്നി ഉപയോഗിക്കാവുന്നതാണ്. ദഹനേന്ദ്രിയങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട് താന്നി. ദഹന സംബന്ധമായ ഏത് പ്രതിസന്ധികളേയും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും നല്ല ശോധനക്കും താന്നി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് നല്ലൊരു വൈദ്യനോട് ചോദിച്ച് മാത്രമേ ചെയ്യാവൂ. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം.

English summary

Health Benefits Of Thanni Tree

We have listed some of the health benefits of Thanni tree. Read on.
Story first published: Wednesday, April 8, 2020, 22:08 [IST]
X
Desktop Bottom Promotion