For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടക്കാമണിയൻ തേൻ ചേർത്ത് ശരീരം തടിക്കാൻ ഉത്തമം

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുമ്പോൾ അതുണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാർഗ്ഗങ്ങൾ ഉണ്ട്. എന്നാൽ ആയുർവ്വേദത്തിൽ എല്ലാ രോഗങ്ങൾക്കും ഉള്ള പ്രതിവിധിയുണ്ട്. നമ്മുടെ വരമ്പത്തും വയലുകളിലും ധാരാളം കാണപ്പെടുന്ന ഒന്നാണ് അടക്കാമണിയൻ. അതുകൊണ്ട് തന്നെ ഇത് കൊണ്ട് ധാരാളം ആരോഗ്യ ഗുണങ്ങളും ഉണ്ടാവുന്നുണ്ട്. രണ്ട് തരത്തിലാണ് അടക്കാമണിയൻ കാണുന്നത്. വെളുത്ത പൂവുള്ളതും റോസ് നിറത്തിൽ ഉള്ള പൂവുള്ളതും. എന്നാൽ സാധാരണ ആരോഗ്യഗുണങ്ങൾ നിറഞ്ഞിട്ടുള്ള ഒന്നാണ് റോസ് നിറത്തിലുള്ള അടക്കാമണിയൻ.

ആയുർവ്വേദത്തിന് രോഗം മാറ്റുന്നതിനുള്ള കഴിവ് ചില്ലറയല്ല. എന്നാൽ അൽപം കാലതാമസമുള്ള ഒരു ചികിത്സാരീതിയാണ് ആയുർവ്വേദം. എന്നാല്‍ പൂർണമായും രോഗത്തെ ഇല്ലാതാക്കുന്നതിനുള്ള കഴിവ് ആയുർവ്വേദത്തിനുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ അടക്കാമണിയൻ എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് പലർക്കും അറിയുകയില്ല.

<strong>Most read: കൂടിയ ബിപി താനേ കുറയും; ഉപ്പിടാത്ത തക്കാളി ജ്യൂസ്‌</strong>Most read: കൂടിയ ബിപി താനേ കുറയും; ഉപ്പിടാത്ത തക്കാളി ജ്യൂസ്‌

പല വിധത്തിൽ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ അടക്കാമണിയൻ എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് പലര്‍ക്കും അറിയുകയില്ല. ഉപയോഗിക്കേണ്ട പോലെ ഉപയോഗിച്ചാൽ ആരോഗ്യത്തിന് ഏറ്റവും ഗുണം നല്‍കുന്ന ഒന്നാണ് അടക്കാമണിയന്‍. ഇത് ശരീരം തടിക്കുന്നതിനും ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. എന്തൊക്കെ അനാരോഗ്യകരമായ അവസ്ഥക്ക് പരിഹാരം കാണുന്നതിന് അടക്കാമണിയൻ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്.

ശരീരം തടിക്കുന്നതിന്

ശരീരം തടിക്കുന്നതിന്

തടിയില്ല മസിലില്ല ബലമില്ല എന്നുള്ളത് എല്ലാവരുടേയും പരാതിയാണ്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് നമുക്ക് അടക്കാമണിയൻ ഉപയോഗിക്കാവുന്നതാണ്. ഇത് ശരീരത്തിന് ആവശ്യത്തിനുള്ള തടിയും ആരോഗ്യവും നൽകുന്നുണ്ട്. അതിന് വേണ്ടി അടക്കാമണിയന്‍ പറിച്ചെടുത്ത് ഇത് ഉണക്കിപ്പൊടിച്ച് അതിൽ തിളപ്പിച്ചാറ്റിയ വെള്ളവും അൽപം തേനും മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് ശരീരം തടിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് രണ്ട് നേരവും കഴിക്കുന്നത് ശരീരം തടിക്കുന്നതിനും സഹായിക്കുന്നുണ്ട്.

കിഡ്നിയുടെ ആരോഗ്യത്തിന്

കിഡ്നിയുടെ ആരോഗ്യത്തിന്

കിഡ്നിയുടെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് അടക്കാമണിയന്‍. ഇത് മുകളിൽ പറഞ്ഞ പോലെ തന്നെ ചെയ്ത് കഴിച്ചാൽ അത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. കിഡ്നിയുടെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. ഇത് ദിവസവും കഴിച്ചാൽ കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നുണ്ട്. എന്നാൽ തിളപ്പിച്ചാറിയ വെള്ളത്തില്‍ വേണം ഇത് തയ്യാറാക്കുന്നതിന്. പച്ചവെള്ളത്തിൽ തയ്യാറാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

കരുത്തുള്ള ശരീരത്തിന്

കരുത്തുള്ള ശരീരത്തിന്

കരുത്തുള്ള ശരീരത്തിന് വേണ്ടി അൽപം അടക്കാമണിയന്‍റെ പൂവ് ഉണക്കിപ്പൊടിച്ച് മൂന്ന് ഗ്രാം വീതം ചൂടുവെള്ളത്തിൽ കഴിക്കുന്നത് കരുത്തുള്ള ശരീരത്തിന് വേണ്ടി സഹായിക്കുന്നുണ്ട്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കരുത്തുള്ള ആരോഗ്യമുള്ള മസിലുകൾക്കും പേശികൾക്കും എല്ലാം സഹായിക്കുന്നുണ്ട് അടക്കാമണിയൻ. ഇതിന്റെ വേരും പൂവും എല്ലാം ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നുണ്ട്.

Image courtesy : Wikipedia

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ളവ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് നല്ലൊരു പരിഹാരമാണ് എന്തുകൊണ്ടും നല്ലതാണ് അടക്കാമണിയൻ. ഇത് മുകളിൽ പറഞ്ഞതു പോലെ കഴിക്കുന്നത് മലബന്ധത്തിന് നല്ലൊരു പരിഹാരം കാണുന്നതിന് മികച്ചതാണ്. എത്ര വലിയ മലബന്ധ പ്രശ്നമാണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് അടക്കാമണിയന്‍. ഇത് പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.

ഗ്യാസിന്റെ പ്രശ്നങ്ങൾ

ഗ്യാസിന്റെ പ്രശ്നങ്ങൾ

ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് നല്ലൊരു പരിഹാരമാർഗ്ഗമാണ് അടക്കാമണിയൻ. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി അടക്കാമണിയൻ വേര് താന്നിക്കാത്തോട് എന്നിവ സമം മിക്സ് ചെയ്ത് ഇത് കഴിക്കാവുന്നതാണ്. ഇത് ഗ്യാസിന്റെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് അടക്കാമണിയൻ.

ആര്‍ത്തവ പ്രശ്നങ്ങള്‍ക്ക്

ആര്‍ത്തവ പ്രശ്നങ്ങള്‍ക്ക്

ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് അടക്കാമണിയന്റെ വേരിലെ തൊലി എടുത്ത് അത് പൊടിച്ച് മോരിൽ മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും അമിത രക്തസ്രാവത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയും സഹായിക്കുന്ന ഒന്നാണ് അടക്കാമണിയന്റെ വേര്.

<strong>Most read: കര്‍ക്കിടകമാസം ജീരകക്കഞ്ഞി, യൗവ്വനവും ആരോഗ്യവും</strong>Most read: കര്‍ക്കിടകമാസം ജീരകക്കഞ്ഞി, യൗവ്വനവും ആരോഗ്യവും

English summary

health benefits of Sphaeranthus Indicus

We have listed some of the health benefits of Sphaeranthus Indicus. Take a look.
X
Desktop Bottom Promotion