For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സേതുബന്ധാസനം നിസ്സാരമല്ല: സമ്മര്‍ദ്ദം കുറക്കും നടുവിന് ഉറപ്പും ബലവും

|

യോഗ ഇന്ന് പലരുടേയും ജീവിത ശൈലി ശീലങ്ങളില്‍ മുന്നില്‍ തന്നെയാണ്. ഇതെങ്ങനെ ചെയ്യണം എന്നുള്ളത് പലര്‍ക്കും പല വിധത്തിലുള്ള കണ്‍ഫ്യൂഷനുകള്‍ ഉണ്ടാക്കുന്നു. യോഗ ചെയ്യുന്നതിലൂടെ നമുക്ക് ആരോഗ്യം സ്വന്തമാക്കാവുന്നതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും മാനസികാരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി തന്നെയാണ് യോഗയെന്ന ശീലത്തിലേക്ക് പലരും എത്തുന്നത്. യോഗയില്‍ തുടക്കക്കാര്‍ക്ക് പോലും സേതുബന്ധാസനം നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ഇന്നത്തെ കാലത്ത് സ്‌ട്രെസ്സ് അഥവാ സമ്മര്‍ദ്ദത്തിന് പ്രത്യേകിച്ച് കാരണങ്ങള്‍ വേണം എന്നില്ല. എന്നാല്‍ ഇത് മൂര്‍ച്ഛിക്കുമ്പോള്‍ അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

Health Benefits Of Setu Bandhasana

മാനസിക സമ്മര്‍ദ്ദത്തെ നേരിടുന്നതിനും നടുവേദന പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്ന യോയാഗസനങ്ങളില്‍ എപ്പോഴും മുന്നില്‍ തന്നെയാണ് സേതുബന്ധാസനം അഥവാ ബ്രിഡ്ജ് പോസ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മറ്റ് പല ഗുണങ്ങളും പ്രദാനം ചെയ്യുന്നു. നിങ്ങള്‍ ഒരു തുടക്കക്കാരനാണെങ്കില്‍ പോലും നിങ്ങള്‍ക്ക് സുഖകരമായി ചെയ്യാവുന്ന പോസ് ആണ് ബ്രിഡ്ജ് പോസ് അഥവാ സേതുബന്ധാസനം. ഇത് എങ്ങനെ ചെയ്യാം എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

സേതുബന്ധാസനം എങ്ങനെ ചെയ്യാം?

സേതുബന്ധാസനം എങ്ങനെ ചെയ്യാം?

സേതുബന്ധാസനം എങ്ങനെ ചെയ്യാം എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാം. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം സുഖാസനത്തില്‍ കിടക്കുക. പിന്നീട് ശരീരം നല്ലതുപോലെ സ്‌ട്രെച്ച് ചെയ്യുക. ശരീരം നിവര്‍ത്തി വെച്ച് കൈകള്‍ ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തുക. പിന്നീട് കാല്‍മുട്ടുകള്‍ രണ്ടും മടക്കുക. പിന്നീട് കാല്‍പ്പാദങ്ങള്‍ തറയില്‍ ഉറപ്പിച്ച് നിര്‍ത്തുക. അതിന് ശേഷം കൈകള്‍ രണ്ട് കൊണ്ടും കണങ്കാലില്‍ പിടിക്കുക. ശേഷം ശ്വാസം ഉള്ളിലേക്ക് എടുത്ത് പതുക്കേ ഇടുപ്പ് ഉയര്‍ത്തുക. അതിന് ശേഷം നിതംബത്തിന്റെ പേശികളെ മുറുക്കെ പിടിക്കുക. അഞ്ച് സെക്കന്റ് നേരത്തേക്ക് ഇത്തരത്തില്‍ ചെയ്യുക. പിന്നീട് പഴയ സ്ഥാനത്തേക്ക് ശ്വാസം പുറത്തേക്ക് വിട്ട് കൊണ്ട് വരുക. ഇത് വീണ്ടും ആവര്‍ത്തിക്കുക.

ഗുണങ്ങള്‍ ഇപ്രകാരം

ഗുണങ്ങള്‍ ഇപ്രകാരം

സേതുബന്ധാസനം ചെയ്യുമ്പോള്‍ അത് നിങ്ങളുടെ മനസ്സിനും ശരീരത്തിനും വളരെയയധികം ഗുണങ്ങള്‍ നല്‍കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ മാനസികാരോഗ്യത്തേയും മികച്ചതാക്കുന്നു. മാനസിക സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സേതുബന്ധാസനനം വളരെയധികം ഫലപ്രദമാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇത് നിങ്ങളുടെ നട്ടെല്ലിനെ വഴക്കമുള്ളതാക്കുന്നു. കൂടാതെ നെഞ്ച് തുറക്കുന്നതിനും ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ബ്രിഡ്ജ് പോസ് സഹായിക്കുന്നു. തുടക്കക്കാര്‍ക്ക് ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്.

ഗുണങ്ങള്‍ ഇപ്രകാരം

ഗുണങ്ങള്‍ ഇപ്രകാരം

പെല്‍വിസിന് ഉറപ്പും ആരോഗ്യവും മസിലുകള്‍ കരുത്തുള്ളതുമാക്കുന്നതിന് സഹായിക്കുന്നു ബ്രിഡ്ജ് പോസ്. ഇത് കൂടാതെ നെഞ്ച്, കഴുത്ത്, ന്‌ട്ടെല്ല് എന്നിവക്ക് ഉറപ്പും സ്‌ട്രെച്ചും നല്‍കുന്നതിന് ബ്രിഡ്ജ് പോ്‌സ് സഹായിക്കുന്നു. ഇതോടൊപ്പം പുറം, നിതംബം, ഹാംസ്ട്രിംഗ് എന്നിവയെ ശക്തിപ്പെടുത്തുന്നു. ഇതോടൊപ്പം തന്നെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും പ്രത്യുത്പാദന അവയവങ്ങളിലേക്ക് രക്തചംക്രമണം സുഗമമാക്കുന്നതിനും സേതുബന്ധാസനം സഹായിക്കുന്നു. ഇത് ദിവസവും ചെയ്യുന്നത് ആര്‍ത്തവ സംബന്ധമായുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഗുണങ്ങള്‍ ഇപ്രകാരം

ഗുണങ്ങള്‍ ഇപ്രകാരം

സമ്മര്‍ദ്ദത്തെ ലഘൂകരിക്കുന്നതിനും വിഷാദം പൂര്‍ണമായും അകറ്റുന്നതിനും സഹായിക്കുന്നു സേതുബന്ധാസനം. കൂടാതെ തലച്ചോറിനേയും കേന്ദ്ര നാഡീവ്യൂഹത്തെയും ശാന്തമാക്കുന്നതിനും ഈ ആസനം സഹായിക്കുന്നു. ശ്വാസകോശം, തൈറോയ്ഡ് ഗ്രന്ഥികള്‍, ഉദര അവയവങ്ങള്‍ എന്നിവയെ ഉത്തേജിപ്പിക്കുന്നതോടൊപ്പം മികച്ച ദഹനത്തിനും സേതുബന്ധാസനം തന്നെയാണ് ഏറ്റവും അനുയോജ്യം. ആര്‍ത്തവ വിരാമ സമയത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും സേതുബന്ധാസനം സഹായിക്കുന്നു.

ഗുണങ്ങള്‍ ഇപ്രകാരം

ഗുണങ്ങള്‍ ഇപ്രകാരം

നടുവേദന കൊണ്ട് വലയുന്നവര്‍ക്ക് അതിനെ പ്രതിരോധിക്കുന്നതിന് സേതുബന്ധാസനം മികച്ച ഓപ്ഷനാണ്. നടുവേദനയോടൊപ്പം തന്നെ തലവേദനക്കും പരിഹാരം കാണുന്നു ഈ ആസനം. ക്ഷീണം, ഉറക്കമില്ലായ്, ഉത്കണ്ഠ, തുടങ്ങിയവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു സേതുബന്ധാസനം. കാലുകള്‍ക്ക് ബലം നല്‍കുന്നതിനും, ആസ്ത്മ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയുടെ ലക്ഷണങ്ങളഎ കുറക്കുന്നതിനും അതോടൊപ്പം തന്നെ ഓസ്റ്റിയോപൊറോസിസ്, സൈനസൈറ്റിസ് എന്നിവയ്ക്കുള്ള പരിഹാരമായും സേതുബന്ധാസനം സഹായിക്കുന്നു.

വീരഭദ്രാസനം സ്ഥിരമാക്കൂ: ആകാരവടിവിനും നട്ടെല്ല് സ്‌ട്രോംങ് ആക്കാനുംവീരഭദ്രാസനം സ്ഥിരമാക്കൂ: ആകാരവടിവിനും നട്ടെല്ല് സ്‌ട്രോംങ് ആക്കാനും

വാര്‍ദ്ധക്യത്തിലും ഓര്‍മ്മശക്തി കിറുകൃത്യം: ആയുര്‍വ്വേദ ഡയറ്റ് ഇപ്രകാരംവാര്‍ദ്ധക്യത്തിലും ഓര്‍മ്മശക്തി കിറുകൃത്യം: ആയുര്‍വ്വേദ ഡയറ്റ് ഇപ്രകാരം

English summary

Health Benefits Of Setu Bandhasana (Bridge Pose) And How To Do It In Malayalam

Here in this article we are discussing about the health benefits of setu bandhasana and how to do it in malayalam. Take a look.
Story first published: Tuesday, November 8, 2022, 19:22 [IST]
X
Desktop Bottom Promotion