Just In
- 12 hrs ago
സ്കേറ്റ് ബോര്ഡ്, റോളര് സ്കേറ്റ്; കുട്ടികള്ക്കായുള്ള ഉത്പന്നങ്ങള്ക്ക് 50 ശതമാനം വരെ വിലക്കിഴിവ്
- 15 hrs ago
സീറോ സൈസ് വയറ് നിങ്ങള്ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
- 17 hrs ago
വിഘ്നങ്ങള് നീക്കും ഗണേശോത്സവം; പൂജാമുഹൂര്ത്തവും ആരാധനാ രീതിയും
- 18 hrs ago
ആമസോണ് സെയില്; ഹെല്ത്ത് ഉപകരണങ്ങള്ക്ക് 60 ശതമാനം വരെ വിലക്കിഴിവ്
Don't Miss
- News
കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ചു: കര്ണാടക സ്വദേശിയായ യുവാവ് മരിച്ചു
- Movies
ആ റിസ്ക്ക് സാജൻ ഏറ്റെടുക്കണം, 'മരണ വെപ്രാളമായിരുന്നു! അന്ന് മരിക്കാൻ കയറിട്ടതാണെന്ന് സാജൻ പള്ളുരുത്തി
- Sports
ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ് സൗത്താഫ്രിക്ക! ഇന്നിങ്സ് ജയം; ലോക ചാംപ്യന്ഷിപ്പില് തലപ്പത്ത്
- Finance
ബാങ്കുകളില് പലിശ ഉയരുമ്പോഴും അനക്കമില്ലാതെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്; എന്താണ് കാരണം
- Automobiles
Scorpio ക്ലാസിക്കിന്റെ വില പ്രഖ്യപിച്ച് Mahindra; വില വിവരങ്ങള് ഇങ്ങനെ
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Travel
യൂറോപ്പില് ഇന്ത്യക്കാര്ക്ക് പ്രിയം ജര്മ്മനി..സന്ദര്ശകരുടെ എണ്ണത്തില് വന്ഡ വര്ധനവ്, കാരണങ്ങളിങ്ങനെ
ഓര്മ്മശക്തി കൂട്ടാം, ഹൃദയം കാക്കാം; സീ ഫുഡിന്റെ മേന്മ
ഇന്ത്യക്കാരുടെ പ്രധാന ഭക്ഷണ വിഭവങ്ങളില് ഒന്നാണ് സീ ഫുഡ്. തികച്ചും ആരോഗ്യകരമായ ഒരു ഭക്ഷണമാണിത്. മത്സ്യം, ചെമ്മീന്, ഞണ്ട്, ഓയ്സ്റ്റര് എന്നിവ കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന നേട്ടങ്ങള് നിരവധിയാണ്. ചിക്കന്, പന്നിയിറച്ചി എന്നിവ കഴിക്കാത്തവരുടെ പ്രോട്ടീന് നഷ്ടം പരിഹരിക്കാനുള്ള വഴിയാണ് മത്സ്യം. അതെ, പ്രോട്ടീനുകളുടെ മികച്ച ഉറവിടമാണ് സീഫുഡ്.
Most
read:
ധൈര്യമായ
പയര്
തിന്നോളൂ;
കാന്സറിനെ
തടയാം
പൂരിത കൊഴുപ്പ് കുറവാണ് എന്നതും മത്സ്യം കഴിക്കുന്നതിനുള്ള അധിക ബോണസാണ്. അതുപോലെ തന്നെ സീഫുഡില് ധാരാളമായി ഒമേഗ 3 ഫാറ്റി ആസിഡുകള് അടങ്ങിയിട്ടുണ്ട്. അവ നിങ്ങളുടെ ഊര്ജ്ജം വര്ദ്ധിപ്പിക്കാനും വാര്ദ്ധക്യത്തിന്റെ ലക്ഷണങ്ങള് കുറയ്ക്കാനും സഹായിക്കുന്നു. സാല്മണ്, മത്തി, അയല തുടങ്ങിയ ഒമേഗ 3 മത്സ്യങ്ങള് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഭക്ഷണങ്ങളാണ്. ഈ ലേഖനത്തില്, സീഫുഡ് കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് ലഭിക്കുന്ന നേട്ടങ്ങള് എന്തൊക്കെയെന്ന് വായിച്ചറിയാം.

സന്ധിവേദനയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു
ഒമേഗ -3 ഫാറ്റി ആസിഡുകളാല് സമ്പന്നമാണ് സീഫുഡ്. ഇത് സന്ധികളെ ലഘൂകരിക്കുകയും ശരീരത്തിലെ സന്ധിവേദനയുടെ ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. വിറ്റാമിന് ഡിയുടെ മികച്ച ഉറവിടമാണ് സീ ഫുഡ്. ഇത് കാല്സ്യം ആഗിരണം ചെയ്യാന് ശരീരത്തെ സഹായിക്കുകയും കുട്ടികളില് അസ്ഥി വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുതിര്ന്നവരില് ആര്ത്രൈറ്റിസ് സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. റൂമറ്റോയ്ഡ് ആര്ത്രൈറ്റിസ് ഉള്ളവര്ക്ക് സാല്മണ്, മത്തി തുടങ്ങിയ സീ ഫുഡുകള് കഴിക്കുന്നത് ഗുണം ചെയ്യും.

കാഴ്ചശക്തി വര്ധിപ്പിക്കുന്നു
സീ ഫുഡില് നിന്നുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള് നിങ്ങളുടെ കാഴ്ച ശക്തി വര്ധിപ്പിക്കുന്നു. ഒമേഗ 3 അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വാര്ദ്ധക്യസഹചമായ കാഴ്ച വൈകല്യങ്ങള്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങള് സൂചിപ്പിക്കുന്നു. മത്സ്യവും പലതരം കക്കയിറച്ചികളും പതിവായി കഴിക്കുന്നത് നിങ്ങളുടെ രാത്രി കാഴ്ച വര്ദ്ധിപ്പിക്കുകയും നിങ്ങളുടെ കണ്ണുകള് ആരോഗ്യകരമായി നിലനിര്ത്തുകയും ചെയ്യും.
Most
read:ഉച്ചമയക്കം
ശീലമാക്കിയവരാണോ
നിങ്ങള്
?

രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ വ്യവസ്ഥയുടെ പ്രവര്ത്തനത്തിനുള്ള പ്രധാന പോഷകമാണ് സിങ്ക്. മുത്തുച്ചിപ്പി, ഞണ്ട്, ചെമ്മീന്, ചിപ്പി തുടങ്ങിയ സമുദ്രവിഭവങ്ങള് സിങ്കിന്റെ സമ്പന്നമായ ഉറവിടങ്ങളാണ്. മത്സ്യം കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് വിറ്റാമിന് എ, സെലിനിയം, ഒമേഗ -3 ഫാറ്റി ആസിഡുകള് എന്നിവ ലഭിക്കുന്നു. മറ്റു രോഗകാരികളോട് പോരാടാന് നിങ്ങളുടെ ശരീരത്തിന് ഇതെല്ലാം ഗുണംചെയ്യുന്നു. ഇവ കഴിക്കുന്നതിലൂടെ നിങ്ങളുടെ പ്രതിരോധശേഷിയും വര്ദ്ധിക്കുന്നു.

ഹൃദയത്തെ സംരക്ഷിക്കുന്നു
ഹൃദയാരോഗ്യത്തിന് നല്ലതാണ് ഒമേഗ -3 ഫാറ്റി ആസിഡുകള്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് സീ ഫുഡുകള്. ആഴ്ചയില് ഒരു സീ ഫുഡ് കഴിക്കുന്നത് ഹൃദയാഘാതം, അരിഹ്മിയ, ഹൃദയാഘാതം എന്നിവ കുറയ്ക്കുമെന്ന് ഗവേഷണങ്ങള് സൂചിപ്പിക്കുന്നു.
Most
read:അത്താഴശീലം
ഇങ്ങനെയെങ്കില്
ആയുസ്സ്
കുറയും
ഉറപ്പ്

ഓര്മ്മശക്തി മെച്ചപ്പെടുത്തുന്നു
മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച് തലച്ചോറില് സമുദ്രവിഭവങ്ങള് ചെലുത്തുന്ന സ്വാധീനം ഇരട്ടിയാണ്. ചെറിയ കുട്ടികളില് മസ്തിഷ്ക വികാസത്തിന് സീ ഫുഡ് ഗുണം ചെയ്യുന്നു. മാത്രമല്ല, തലച്ചോറിലെ വാര്ദ്ധക്യത്തിന്റെ ദോഷകരമായ പ്രശ്നങ്ങള് കുറയ്ക്കുകയും മന്ദഗതിയിലാക്കുകയും ചെയ്യുന്നു. സീഫുഡ് നിങ്ങളുടെ അല്ഷിമേഴ്സ് സാധ്യതയും കുറയ്ക്കുന്നു.

വിഷാദം കുറയ്ക്കുന്നു
വൈജ്ഞാനിക ശേഷി വികസിപ്പിക്കുന്നതിനൊപ്പം തലച്ചോറിന്റെ വൈകാരിക കേന്ദ്രങ്ങളും മെച്ചപ്പെടുത്തുന്നതില് കടല് വിഭവങ്ങള് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ധാരാളം കടല് വിഭവങ്ങള് കഴിക്കുന്നത് വിഷാദത്തെ കുറയ്ക്കുമെന്ന് പഠനങ്ങള് പറയുന്നു. ഒരു മികച്ച ആന്റി-ഡിപ്രസന്റ് ആണ് കടല് വിഭവങ്ങള്.
Most
read:കാന്സര്
മുക്തി
വേഗത്തിലാക്കും
ഈ
ഭക്ഷണങ്ങള്

ചര്മ്മം മെച്ചപ്പെടുത്തുന്നു
ചര്മ്മത്തെ ഈര്പ്പമുള്ളതാക്കാനും സൂര്യന്റെ ദോഷകരമായ അള്ട്രാവയലറ്റ് രശ്മികളില് നിന്ന് ചര്മ്മത്തെ സംരക്ഷിക്കാനും സീഫുഡ് നിങ്ങളെ സഹായിക്കും. മുഖക്കുരു കുറയ്ക്കാനും സീ ഫുഡ് സഹായിക്കുമെന്ന് ഗവേഷണങ്ങള് സൂചിപ്പിക്കുന്നു.