Just In
- 51 min ago
കാര്യസിദ്ധിയും വിജയവും ഒറ്റയടിക്ക് നേടാം; ഗണേശ ജയന്തിയില്‍ ഈ പ്രതിവിധി ജീവിതം മാറ്റും
- 1 hr ago
2023-ലെ നാല് രാജയോഗം: 20 വര്‍ഷത്തിന് ശേഷം ഈ 3 രാശിക്കാരില്‍ ജ്യോതിഷം അച്ചട്ടാവും
- 2 hrs ago
സമ്പത്തും പ്രൗഢിയും തേടിയെത്തും; ഈ 3 രാശിക്ക് രാജകീയ ജീവിതം; ലക്ഷ്മീ നാരായണ യോഗഫലം
- 7 hrs ago
തോല്‍വിയുടെ വക്കിലും ഭാഗ്യം കൈവിടില്ല; അപ്രതീക്ഷിത നേട്ടം; ഇന്നത്തെ രാശിഫലം
Don't Miss
- Automobiles
1.10 ലക്ഷം രൂപയുണ്ടെങ്കിൽ ഒരു ഇലക്ട്രിക് എസ്യുവി വാങ്ങാം, ബെയ്ഗോ X4 ഇവി നാളെ വിപണിയിലേക്ക്
- Movies
'അന്ന് വീട്ടിലേക്ക് ക്ഷണിക്കുമ്പോൾ മോഹൻലാൽ റൗഡി ആയിരുന്നില്ലേ?'; അടൂരിനോട് മേജർ രവി! കുറിപ്പ് വൈറൽ
- Sports
എന്സിഎയോടു നോ പറഞ്ഞു, സഞ്ജുവിന്റെ സര്‍പ്രൈസ് നീക്കം! അറിയാം
- News
പാർട്ടിക്കാർ ബുദ്ധിമുട്ടിക്കുന്നുണ്ടോ?: സ്വന്തം കടയിലും ലോട്ടറി അടിയോട് അടി തന്നെ: അനൂപ് പറയുന്നു
- Technology
ബിഎസ്എൻഎൽ അൺലിമിറ്റഡ് എന്ന് പറഞ്ഞാൽ ശരിക്കും അൺലിമിറ്റഡ് തന്നെ! ഏറ്റുമുട്ടാൻ ആരുണ്ട്!
- Travel
ഗുരുവായൂരപ്പന്റെ ഓരോ ദര്‍ശനത്തിന്റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന് അനുഗ്രഹിക്കും
- Finance
ട്രെന്‍ഡ് മാറി; താഴെത്തട്ടില്‍ നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
പവനമുക്താസനം: നടുവേദന തീവ്രമെങ്കിലും മാറ്റാം: സുഖകരമായ ദഹനവും
യോഗ ചെയ്യുമ്പോള്‍ പവനമനുക്താസനം ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ പവനമുക്താസനം എപ്പോള്‍ ചെയ്യണം, എങ്ങനെ ചെയ്യണം, ആരെല്ലാം ചെയ്യണം, ആരൊക്കെ ചെയ്യരുത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. നിങ്ങളിലെ കുടലില്‍ കുടുങ്ങിയ വാതകം പുറത്ത് കളയുന്ന പോസാണ് പവനമുക്താസനം എന്ന് അറിയപ്പെടുന്നത്. പവനമുക്താസനും അര്ദ്ധപവനമുക്താസനവും നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്.
ദഹന പ്രശ്നങ്ങളില്‍ നിന്ന് മാത്രമല്ല ശരീരത്തിനേയും മനസ്സിനേയും സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിനും പവനമുക്താസനം സഹായിക്കുന്നു. രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ ഈ ആസനം ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആ ദിവസത്തെ മുന്നോട്ടുള്ള സമയത്തിന് മികച്ചതാണ്. ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ ഇരിക്കുന്നതിനും ആരോഗ്യത്തോടെ നിലനില്ക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു പവനമുക്താസനം.
എങ്ങനെ തയ്യാറെടുക്കാം
വജ്രാസനം ഒഴികേയുള്ള യോഗ പോസുകളെല്ലാം തന്നെ വെറും വയറ്റില്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും ഭക്ഷണം കഴിച്ച ഉടനേ യോഗ ചെയ്യരുത്. എന്നാല്‍ വജ്രാസനം നിങ്ങള്‍ക്ക് ഭക്ഷണം കഴിച്ച ശേഷം ചെയ്യാവുന്ന യോഗ പോസാണ്. മറ്റ് അവസ്ഥകളില്‍ രണ്ട് മണിക്കൂര്‍ ശേഷമെങ്കിലും ഇടവേള എടുത്തതിന് ശേഷമേ യോഗ ചെയ്യാവു. അതുകൊണ്ട് തന്നെ അതിരാവിലെ പ്രാക്ടീസ് ചെയ്യുന്നതാണ് നല്ലത്. നിങ്ങളുടെ കുടലും മൂത്രസഞ്ചിയും ഈ ആസനം ചെയ്യുന്ന സമയത്ത് ഫ്രീ ആയിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ചെയ്യേണ്ടത് എങ്ങനെ?
ആദ്യം കാലുകള്‍ നീട്ടി വെച്ച് മലര്‍ന്ന് കിടക്കുക. ശേഷം കൈകള്‍ രണ്ടും ശരീരത്തോട് ചേര്‍ത്തു വെക്കുക. പിന്നീട് തല, നട്ടെല്ല്, കഴുത്ത് എന്നിവയെല്ലാം കൃത്യമായി വെക്കുന്നതിന് ശ്രദ്ധിക്കുക. പിന്നീട് വലത് കാല് പതിയേ ഉയര്‍ത്തുക. പിന്നീട് മുട്ട് മടക്കി ഇരുകൈകളും കൊണ്ട് കാല് ചുറ്റിപ്പിടിക്കുക. കാല് പരമാവധി ശരീരത്തില്‍ അടിവയറ്റിലേക്ക് അടുപ്പിക്കുന്നതിന് ശ്രദ്ധിക്കുക. കാല്‍മുട്ടുകള്‍ നെഞ്ചില്‍ സ്പര്‍ശിക്കത്തക്ക വിധത്തില്‍ വരുന്നു. പിന്നീട് സാധാരണ പോലെ ശ്വാസമെടുക്കുക. നിങ്ങളുടെ ശരീരത്തിന്റെ മുകള്‍ ഭാഗം പതുക്കേ ഉയര്‍ത്തി കാല്‍മുട്ടില്‍ താടിയോ നെറ്റിയോ മുട്ടിക്കാന്‍ ശ്രദ്ധിക്കുക. സാവധാനം ശ്വാസം എടുത്ത് തലഭാഗം താഴ്ത്തുക. പിന്നീട് കൈകള്‍ വിട്ട് കാല് പതുക്കെ നിവര്‍ത്തി പതുക്കെ താഴേവെക്കാവുന്നതാണ്. ഇടത് ഭാഗത്തും ഇത് വീണ്ടും ആവര്‍ത്തിക്കാം. ഇതിനെ അര്‍ദ്ധപവനമുക്താസനം എന്നാണ് പറയുന്നത്. എന്നാല്‍ ഇത് രണ്ട് കാലുകളും ഒരേ സമയം ഉയര്‍ത്തിയും ചെയ്യാവുന്നതാണ്. ഇതിനെ പവനമുക്താസനം എന്നാണ് പറയുന്നത്.
ഗുണങ്ങള്‍
നടുവേദന കൊണ്ട് കഷ്ടപ്പെടുന്നവരാണോ നിങ്ങള്‍ എന്നാല്‍ ഏത് കഠിന നടുവേദനയേയും ഇല്ലാതാക്കുന്നതാണ് ഈ ആസനം സഹായിക്കുന്നു. ഇത് മാത്രമല്ല ഗ്യാസ് സംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നു. കുടലില്‍ തങ്ങി നില്ക്കുന്ന വാതകത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് പവനമുക്താസനം സഹായിക്കുന്നു. ശരീരത്തിന് ബാലന്‍സ് നല്‍കുന്നതിനും ഈ ആസനം സഹായിക്കുന്നു. ദഹന പ്രശ്നങ്ങള്‍ നിങ്ങളെ കൂടുതലായി അലട്ടുന്നുവെങ്കില്‍ അതിന് പരിഹാരം കാണുന്നതിനും നമുക്ക് പവനമുക്താസനം ചെയ്യാവുന്നതാണ്.
നടരാജാസനം
നിസ്സാരമല്ല:
ആകാരവടിവും
ഏകാഗ്രതയും
ഫലം
നല്‍കും
മാര്‍ജാരാസനം:
നല്ല
ദഹനത്തിനും
നടുവേദനക്കും
പരിഹാരം
കാണാനും