For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ വരെ തടുക്കും നാട്ടുവൈദ്യം ഒരുവേരന്‍

ക്യാന്‍സര്‍ വരെ തടയും പെരിങ്ങലം മരുന്നാണ്....

|

നമുക്കു പ്രകൃതി തന്നെ കനിഞ്ഞനുഗ്രഹിച്ചു നല്‍കിയിരിയ്ക്കുന്ന വരങ്ങള്‍ ധാരാളമുണ്ട്. ഇതില്‍ പല തരം വൃക്ഷങ്ങളും ചെടികളുമെല്ലാം പെടും.

നമ്മുടെ നാട്ടുവഴികളിലും റോഡുവക്കിലും വേലിയ്ക്കരികിലുമെല്ലാം യാതൊരു ശുശ്രൂഷയും വളവും നല്‍കാതെ തനിയ വേരു പിടിച്ചു വളര്‍ന്നു വരുന്ന സസ്യങ്ങള്‍ പലതുമുണ്ട്. കാട്ടുചെടികള്‍ എന്നു പേരു വിളിച്ചു നാം ഇവയെ പിഴുതു മാറ്റുകയാണ് പലപ്പോഴും പതിവ്. എന്നാല്‍ ഇത്തരത്തില്‍ കളയുന്ന, കാട്ടു ചെടികളും പുല്ലുകളുമെന്നു കരുതുന്ന പലതും പല തരത്തിലെ ഔഷധ ഗുണങ്ങള്‍ ഒത്തിണങ്ങിയതാകും.

പണ്ടു കാലത്തെ തലമുറയ്ക്ക് ഇത്തരം ഔഷധ സസ്യങ്ങളെക്കുറിച്ചു കാര്യമായ വിവരമുണ്ടായിരുന്നു. മണം കൊണ്ടും രൂപം കൊണ്ടുമെല്ലാം ഇവര്‍ ഇതിനെ തിരിച്ചറിയുകയും ഉപയോഗിയ്ക്കുകയും ചെയ്തിരുന്നു. മിക്കവാറും ഇത്തരം സസ്യങ്ങള്‍ യാതൊരു പാര്‍ശ്വ ഫലങ്ങളും ഇല്ലാവയാണ്.

നമ്മുടെ വീടിന്റെ പരിസരങ്ങളില്‍ ധാരാളമായി കണ്ടു വരുന്ന ഒന്നാണ് ഒരുവേരന്‍ എന്നറിയപ്പെടുന്ന ചെടി. അല്‍ം വലിയ പരന്ന് അറ്റം കൂര്‍ത്ത ഇലകളോടു കൂടിയ ഇവയില്‍ ചെറിയ വെള്ളപ്പൂക്കളുണ്ടാകും. ഇലയ്ക്കു മീതേ നനുത്ത രോമങ്ങളും.

ഒരുവേരന്‍ എന്ന പേരിനു പുറമേ പെരിങ്ങലം, വട്ടപ്പെരുക്, പെരു, എന്നെല്ലാം ഇത് അരിയപ്പെടുന്നുണ്ട്. ഹില്‍ ക്ലെറോഡെന്‍ഡം എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.

ഈ ചെടി സ്ത്രീകള്‍ക്ക് ഏറെ നല്ലതാണെന്നതാണ് വാസ്തവം. പല സ്ത്രീ ജന്യ രോഗങ്ങള്‍ക്കുമുളള നല്ലൊരു പരിഹാരമാണിത്. പെരിങ്ങലത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയൂ,

സെര്‍വിക്കല്‍ ക്യാന്‍സര്‍

സെര്‍വിക്കല്‍ ക്യാന്‍സര്‍

സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ അഥവാ ഗര്‍ഭാശയ ഗള ക്യാന്‍സര്‍ അകറ്റാനുളള നല്ലൊരു മരുന്നാണിത്. ഇതിന്റെ വേര് അരിയ്‌ക്കൊപ്പം ചേര്‍ത്തരച്ച് എന്തെങ്കിലും പലഹാര രൂപത്തില്‍ ഉണ്ടാക്കി കഴിയ്ക്കുന്നത് ഗുണം ചെയ്യും. അട പോലുള്ളവ ആയാലും മതി. അടുപ്പിച്ചു 11 ദിവസം ഇതു കഴിയ്ക്കുന്നത് സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉള്ളവര്‍ക്കും പരിഹാരമാണ്. 12 വയസില്‍ താഴേയെുള്ള പെണ്‍കുട്ടികളും സ്ത്രീകളുമേ ഉപയോഗിയ്ക്കാവൂ. പണ്ടു കാലത്ത് പ്രസവശേഷം സ്ത്രീകള്‍ക്ക് ഇതു നല്‍കാറുണ്ടായിരുന്നു വേരരച്ചു നല്‍കുന്നത് യൂട്രസ് ശുദ്ധി വരുത്തുവാനാണെന്ന ഉദ്ദേശ്യമായിരുന്നു. ഇതോടൊപ്പം സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാനും ഇതു സഹായിക്കുമായിരുന്നു.

പനി

പനി

പല പനികള്‍ക്കുമുളള നല്ലൊരു പരിഹാരം കൂടിയാണ് ഒരുവേരന്‍. ഇത് നെല്ലിക്കാവലുപ്പത്തില്‍ അരച്ചെടുത്ത് പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് എച്ച്1എന്‍1 അണുബാധ മാറാന്‍ നല്ലതാണ്. ഇലയോ വേരടക്കം സമൂലമോ ഉപയോഗിയ്ക്കാം. ഇതിന്റെ വേര് കഷായം വച്ചു കഴിയ്ക്കുന്നതും നല്ലതാണ്. ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ തുടങ്ങിയ പല പനികള്‍ക്കും ഇതു നല്ലൊരു പരിഹാരം തന്നെയാണ്.

മൈഗ്രേനുള്ള നല്ലൊരു പരിഹാരം

മൈഗ്രേനുള്ള നല്ലൊരു പരിഹാരം

മൈഗ്രേനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ പ്രത്യേക ചെടി. ഇതിന്റെ തളിരിലകള്‍ തൊട്ടുരിയാടാതെ (വിശ്വാസപ്രയോഗമാണ്, ഇങ്ങനെ ചെയ്താലേ ഗുണം ലഭിയ്ക്കുവെന്നണ് വിശ്വാസം) പറിച്ചെടുത്ത് കൈവെള്ളയില്‍ വച്ചു ഞെരടി ഇതിന്റെ നീര് പെരുവിരലിന്റെ നഖത്തില്‍ അല്‍പനേരം നിര്‍ത്തിയാല്‍ മൈഗ്രേന്‍ മാറും. തളിരില ചതച്ചു നഖത്തില്‍ വച്ചു കെട്ടിയാലും ഗുണം ലഭിയ്ക്കും. ഇത് അല്‍പകാലം ചെയ്താല്‍ മൈഗ്രേന്‍ പൂര്‍ണമായും ശമിയ്ക്കുമെന്നു പറയാം. ഒരു വശത്താണ് തലവേദനയെങ്കില്‍, അതായത് വലതു വശത്തു വേദനയെങ്കില്‍ ഇടതു കാല്‍ വിരലിലും ഇടതു വശത്തു വേദനയെങ്കില്‍ വലതു വശത്തും വച്ചു കെട്ടണം. ആകെയുള്ള തലവേദനയ്ക്ക് രണ്ടു പെരുവിരലിലും വെച്ചു കെട്ടുന്നതും നല്ലതാണ്.

പാമ്പിന്‍ വിഷത്തിനെതിരെ

പാമ്പിന്‍ വിഷത്തിനെതിരെ

പാമ്പിന്‍ വിഷത്തിനെതിരെയുള്ള നല്ലൊരു ഒറ്റമൂലി പ്രയോഗം കൂടിയാണിത്. പ്രത്യേകിച്ചും മൂര്‍ഖന്‍ പാമ്പിനെതിരെ. കടി കൊണ്ടാല്‍ ഉടന്‍ തന്നെ ഇതിന്റെ തളിരില പശുവിന്‍ പാല്‍ ചേര്‍ത്തരച്ച് നെല്ലിക്കാ വലിപ്പത്തില്‍ ഉരുട്ടിക്കഴിച്ചാല്‍ ഗുണമുണ്ടാകും. മൂര്‍ഖന്‍ പാമ്പിന്റെ കാര്യത്തില്‍ ഏതാണ്ടു പൂര്‍ണ ഫലം എന്നു പറയാം.

പ്രമേഹത്തിന് മരുന്നായി

പ്രമേഹത്തിന് മരുന്നായി

പ്രമേഹത്തിന് മരുന്നായി ഉപയോഗിയ്ക്കാവുന്ന ഒരു ചെടി കൂടിയാണിത്. ഇതിന്റെ തളിരിലയും കാട്ടു ജീരകവും ചേര്‍ത്തരച്ച് ഉപയോഗിയ്ക്കാം. ഗുണമുണ്ടാകും. പ്രമേഹത്തിനുള്ള നാട്ടു മരുന്നാണിത്. സെര്‍വിക്കല്‍ ക്യാന്‍സറിനു മാത്രമല്ല, മറ്റു ക്യാന്‍സറുകള്‍ക്കെതിരെയും ഫലപ്രദമായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ് ഒരുവേരന്‍ ചെടി.

പണ്ടു തിരുവാതിരക്കാലത്ത് വ്

പണ്ടു തിരുവാതിരക്കാലത്ത് വ്

പണ്ടു തിരുവാതിരക്കാലത്ത് വ്രതമെടുക്കുന്ന സ്ത്രീകള്‍ പെരിങ്ങലത്തിന്റെ വേരരച്ചു ഭക്ഷണമുണ്ടാക്കുമ്പോള്‍ ചേര്‍ക്കുമായിരുന്നു. ഇതൊരു ആചാരം എന്ന രീതിയിലാണ് ചെയ്തു പോന്നിരുന്നതെങ്കിലും ആരോഗ്യപരമായ കാരണങ്ങള്‍ കൂടി ഇതിനു പുറകിലുണ്ടെന്നതാണ് വാസ്തവം.

English summary

Health Benefits Of Oruveran Plant (Hill Glory Bower)

Health Benefits Of Oruveran (Hill Glory Bower), Read more to know about,
Story first published: Wednesday, August 7, 2019, 12:22 [IST]
X
Desktop Bottom Promotion