For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടകത്തില്‍ പര്‍പ്പടകപ്പുല്ല് ആയുസ്സിന് ഔഷധം

|

കര്‍ക്കിടകമാസം ഇല്ലായ്മകളുടേയും രോഗങ്ങളുടേയും മാസമാണ്. അതുകൊണ്ട് തന്നെ കര്‍ക്കിടകമാസത്തില്‍ പല വിധത്തിലുള്ള ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ അതും ആയുര്‍വ്വേദത്തില്‍ തന്നെ പരിഹരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. കര്‍ക്കിടകമാസത്തില്‍ നമ്മള്‍ ചെയ്യേണ്ട പല വിധത്തിലുള്ള ആയുര്‍വ്വേദ ചികിത്സകള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞ് ചെയ്യുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

ആയുര്‍വ്വേദത്തിന് നമുക്കിടയില്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്കാണ് ഉള്ളത്. കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ ഏത് കോണിലും ആയുര്‍വ്വേദം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചികിത്സാ മാര്‍ഗ്ഗം തന്നെയാണ്. അതുകൊണ്ട് തന്നെ കര്‍ക്കിടകമാസത്തിലെ ആയുര്‍വ്വേദ ചികിത്സ വളരെ പ്രധാനപ്പെട്ട ഒന്നാണ്.

<strong>Most read: കൂടിയ ബിപി പെട്ടെന്ന് കുറക്കും സബര്‍ജില്‍ സൂത്രം</strong>Most read: കൂടിയ ബിപി പെട്ടെന്ന് കുറക്കും സബര്‍ജില്‍ സൂത്രം

കര്‍ക്കിടക മാസത്തില്‍ ആയുര്‍വ്വേദ ചികിത്സ നടത്തുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. അതിലുപരി ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. പര്‍പ്പടകപ്പുല്ല് കര്‍ക്കിടകമാസത്തില്‍ ഉപയോഗിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ഉണ്ട് എന്ന് നോക്കാം. ഇതിനെ കുമ്മാട്ടിപ്പുല്ല് എന്നും പറയുന്നുണ്ട്.

 മുറിവ് ഉണക്കാന്‍

മുറിവ് ഉണക്കാന്‍

മുറിവ് പലപ്പോഴും ഉണങ്ങാന്‍ കാലതാമസം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ പെട്ടെന്ന് മുറിവുണക്കുന്നതിന് വേണ്ടി നമുക്ക് പര്‍പ്പടകപ്പുല്ല് ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ നീര് പിഴിഞ്ഞെടുത്ത് ഇത് മുറിവില്‍ ഒഴിക്കുന്നത് മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിനും അണുബാധയില്ലാതെ സൂക്ഷിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് മരുന്നുകളും മറ്റും ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മുറിവ് ഉണക്കുന്ന കാര്യത്തില്‍ പര്‍പ്പടകപ്പുല്ലിന്റെ നീര് ഉപയോഗിക്കാവുന്നതാണ്.

പര്‍പ്പടകാദ്യരിഷ്ടം തയ്യാറാക്കാം

പര്‍പ്പടകാദ്യരിഷ്ടം തയ്യാറാക്കാം

മഞ്ഞപ്പിത്തം മഴക്കാലത്തെ ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളിയാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പര്‍പ്പടകാദ്യരിഷ്ടം തയ്യാറാക്കാവുന്നതാണ്. ഇതിലെ മുഖ്യ ചേരുവ പര്‍പ്പടകപ്പുല്ലാണ്. മഞ്ഞപ്പിത്തത്തിന് പരിഹാരം കാണുന്നതിന് ഈ അരിഷ്ടം തയ്യാറാക്കി കഴിക്കാവുന്നതാണ്. എന്നാല്‍ ഇതിലൂടെ നമുക്ക് പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും കര്‍ക്കിടകത്തിലെ അരിഷ്ടതകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. എന്നാല്‍ ആയുര്‍വ്വേദ വിദഗ്ധന്റെ ഉപദേശപ്രകാരം വേണം അരിഷ്ടം തയ്യാറാക്കുന്നതിന്.

 അനീമിയക്ക് പരിഹാരം

അനീമിയക്ക് പരിഹാരം

വിളര്‍ച്ചയും ആരോഗ്യത്തിന് ഏറെ വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പര്‍പ്പടകപ്പുല്ല് കൊണ്ട് തയ്യാറാക്കിയ അരിഷ്ടം കഴിക്കാവുന്നതാണ്. ആയുര്‍വ്വേദത്തില്‍ ഏറ്റവും അധികം അനീമിയ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പര്‍പ്പടകപ്പുല്ല്. ഇത് പെട്ടെന്ന് തന്നെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുകയും വിളര്‍ച്ച പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

പനി പെട്ടെന്ന് മാറ്റാന്‍

പനി പെട്ടെന്ന് മാറ്റാന്‍

പനി പെട്ടെന്ന് മാറ്റുന്നതിനും പര്‍പ്പടകപ്പുല്ല് ഉപയോഗിക്കാവുന്നുണ്ട്. മഴക്കാലമായതു കൊണ്ട് തന്നെ പല വിധത്തിലുള്ള പനികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് പര്‍പ്പടകപ്പുല്ല് കഷായം ഉണ്ടാക്കി കഴിക്കാവുന്നതാണ്. ഇത് നിങ്ങളില്‍ ഉണ്ടാവുന്ന ഏത് പനിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പര്‍പ്പടക കഷായം വെക്കുമ്പോള്‍ അതിലേക്ക് മുത്തങ്ങ, ചന്ദനം, ചുക്ക്, രാമച്ചം, ഇരിവേരി എന്നിവയും ചേര്‍ക്കാവുന്നതാണ്. ഇത് എത്ര വലിയ പനിയേയും ഏത് പനിയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് കര്‍ക്കിടക മാസത്തില്‍ പരിഹാരം കാണുന്നതിന് വേണ്ടി ഈ കഷായം സഹായിക്കുന്നതാണ്.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തില്‍ ഏറ്റവും കേമനാണ് പര്‍പ്പടകപ്പുല്ല്. ഇത് ആരോഗ്യ സംരക്ഷണത്തില്‍ വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് വേണ്ടി ഏറ്റവും അധികം സഹായിക്കുന്നുണ്ട് പര്‍പ്പടകപ്പുല്ല്. ഇത് മുഴുവന്‍ ഔഷധയോഗ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ടോക്‌സിനെ പുറന്തള്ളുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് പര്‍പ്പടകപ്പുല്ല്.

Image courtesy: wikipedia

തലയിലെ കരപ്പന്‍

തലയിലെ കരപ്പന്‍

തലയിലെ കരപ്പന്‍, ചൊറി, ചുണങ്ങ് എന്നിവയെല്ലാം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് പര്‍പ്പടകപ്പുല്ല്. എങ്ങനെ തലയിലലെ കരപ്പനും ചൊറിക്കും ചുണങ്ങിനും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് പര്‍പ്പടകപ്പുല്ല്. അതിന് വേണ്ടി പര്‍പ്പടകപ്പുല്ലും പച്ചമഞ്ഞളും ചതച്ച് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചൊറിയും ചുണങ്ങും പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പര്‍പ്പടകപ്പുല്ലിന് ഉള്ള ഗുണങ്ങള്‍ ചില്ലറയല്ല.

English summary

health benefits of Oldenlandia diffusa (parpadaka pullu)

We have listed some of the health benefits of Oldenlandia diffusa (parpadaka pullu), read on.
Story first published: Wednesday, July 24, 2019, 14:44 [IST]
X
Desktop Bottom Promotion