For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊഴുപ്പ് അകലും, ബിപി കുറയും; മുരിങ്ങ ചായ

|

ശരീരത്തിന് മുരിങ്ങയിലയും മുരിങ്ങ കായുമൊക്കെ നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അനവധി ആരോഗ്യ ഗുണങ്ങളുള്ള അത്തരം ഇല ഉപയോഗിച്ച് ഒരു ചായ കുടിച്ചാലോ? അത് എത്രത്തോളം ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അതെ, മുരിങ്ങ ചായയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മുരിങ്ങയില പൊടിച്ചെടുത്ത് ചേര്‍ത്ത് തയാറാക്കുന്ന ഈ ചായ നിങ്ങളുടെ ശരീരത്തിലെ പല രോഗാവസ്ഥകളോടും പോരാടുന്നു.

Most read: 3 കപ്പ് ചെമ്പരത്തി ചായ ദിനവും; ഹൈ ബി.പി നീങ്ങുംMost read: 3 കപ്പ് ചെമ്പരത്തി ചായ ദിനവും; ഹൈ ബി.പി നീങ്ങും

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാചകരീതികളില്‍ കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണ് മുരിങ്ങ. ആരോഗ്യ ഗുണങ്ങളാല്‍ കൊണ്ടുതന്നെ ഇപ്പോള്‍ മുരിങ്ങ ഒരു സൂപ്പര്‍ ഫുഡാണ്. ഈ സൂപ്പര്‍ഫുഡില്‍ കണ്ടെത്തിയ ഒരു മികച്ച പാനീയമാണ് മുരിങ്ങ ടീ. പല പാശ്ചാത്യ രാജ്യങ്ങളിലും മുരിങ്ങയുടെ ഇലകളില്‍ നിന്ന് തയ്യാറാക്കിയ ചായ ഇപ്പോള്‍ പ്രസിദ്ധമാണ്. മാത്രമല്ല ഈ പാനീയം നിങ്ങള്‍ക്ക് മറ്റു ഹെര്‍ബല്‍ ടീകള്‍ നല്‍കുന്നതുപോലെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ടെന്നും പറയപ്പെടുന്നു. മുരിങ്ങ ചായ നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

കൊഴുപ്പ് കുറയ്ക്കുന്നു

കൊഴുപ്പ് കുറയ്ക്കുന്നു

മുരിങ്ങയില്‍ ധാരാളം അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശരീരം സംഭരിച്ചുവയ്ക്കുന്ന വിസറല്‍ കൊഴുപ്പ് നീക്കാന്‍ ഇത് സഹായിക്കുന്നു. മുരിങ്ങ ചായയില്‍ പോളിഫെനോള്‍ അല്ലെങ്കില്‍ സസ്യ സംയുക്തങ്ങളായ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. മുരിങ്ങ ചായക്ക് ശരീരഭാരം കുറയ്ക്കാനുള്ള കഴിവുണ്ടെന്ന് നുട്രീഷ്യനിസ്റ്റുകള്‍ തന്നെ ശരിവയ്ക്കുന്നു.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

മുരിങ്ങ ഇലകളില്‍ നിന്നും തയ്യാറാക്കുന്ന മുരിങ്ങ ടീ രക്തസമ്മര്‍ദ്ദ നിയന്ത്രണത്തിനും സഹായിക്കും. രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന് പറയപ്പെടുന്ന ക്വെര്‍സെറ്റിന്റെ സാന്നിധ്യം മുരിങ്ങയിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ആന്റി ഓക്‌സിഡേറ്റീവ് ഗുണങ്ങളും ബി.പി രോഗികള്‍ക്ക് വീക്കം നേരിടാന്‍ സഹായിക്കുന്നു.

Most read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവMost read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവ

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു

മുരിങ്ങ ഇലകള്‍ പ്രമേഹ രോഗികളെ സുഖപ്പെടുത്താന്‍ സഹായിക്കുന്നു. കാരണം, ഇതില്‍ ആന്റിഓക്‌സിഡന്റ് ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. കോഫിയിലും അടങ്ങിയിട്ടുള്ള ഈ ഗുണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുമെന്ന് പറയപ്പെടുന്നു. കൂടാതെ, വിറ്റാമിന്‍ സിയും മുരിങ്ങ ചായയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയും രക്തസമ്മര്‍ദ്ദവും കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

മുരിങ്ങ ഒലിഫെറ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അതുവഴി ഹൃദ്രോഗികളെ സുഖപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. അതിനാല്‍ കൊളസ്‌ട്രോളുമായി മല്ലിടുന്നവര്‍ക്ക് ഉത്തമ തിരഞ്ഞെടുപ്പാണ് മുരിങ്ങ ചായ.

Most read:സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍Most read:സ്വിച്ച് ഇട്ടപോലെ ഉറങ്ങും ഇവ കുടിച്ചാല്‍

സൗന്ദര്യ ഗുണങ്ങള്‍

സൗന്ദര്യ ഗുണങ്ങള്‍

ശരീരത്തിലെ വീക്കം, ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം എന്നിവയ്‌ക്കെതിരെ പോരാടുന്നതിലൂടെ ചര്‍മ്മത്തിന്റെയും മുടിയുടെയും ഗുണനിലവാരം മെച്ചപ്പെടുത്താന്‍ മുരിങ്ങ ചായ സഹായിക്കുന്നു. മുരിങ്ങുടെ ശക്തമായ ആന്റിഓക്‌സിഡന്റ് കഴിവുകള്‍ ഇതിന് ഗുണം ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകള്‍ വിഷവസ്തുക്കളെ അകറ്റി നിര്‍ത്താനും ചര്‍മ്മത്തെ പ്രശ്‌നങ്ങളെ കുറക്കാനും മുരിങ്ങ ചായ സഹായിക്കുന്നു.

വീട്ടില്‍ എങ്ങനെ മുരിങ്ങ ചായ തയാറാക്കാം

വീട്ടില്‍ എങ്ങനെ മുരിങ്ങ ചായ തയാറാക്കാം

മുരിങ്ങ പൊടി ഇപ്പോള്‍ ഓണ്‍ലൈനിലും കടകളിലും വ്യാപകമായി ലഭ്യമാണ്. എങ്കിലും നിങ്ങള്‍ക്കിത് വീട്ടില്‍ തന്നെ തയാറാക്കിയെടുക്കാവുന്നതാണ്. നിങ്ങള്‍ ചെയ്യേണ്ടത് മുരിങ്ങ ഇലകളില്‍ പറിച്ച് കഴുകി ഉണക്കി പൊടിച്ചെടുക്കുക. ഈ പൊടി നിങ്ങള്‍ക്ക് ചായയുണ്ടാക്കാന്‍ ഉപയോഗിക്കാം. തിളക്കുന്ന വെള്ളത്തില്‍ ആവശ്യത്തിന് മുരിങ്ങ പൊടി ചേര്‍ത്ത് അല്‍പനേരം വയ്ക്കുക. അതിനു ശേഷം ഈ വെള്ളം അരിച്ചെടുത്ത് നിങ്ങള്‍ക്ക് ഉപയോഗിക്കാം. മധുരത്തിനായി പഞ്ചസാരയോ തേനോ ചേര്‍ക്കാവുന്നതാണ്. രുചി വര്‍ദ്ധിപ്പിക്കാനായി ഇഞ്ചിക്കഷ്ണമോ നാരങ്ങാ നീരോ നിങ്ങളുടെ ആവശ്യാനുസരണം ചേര്‍ക്കാം.

Most read:ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാMost read:ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാ

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

നിങ്ങള്‍ക്ക് എന്തെങ്കിലും വിട്ടുമാറാത്ത രോഗാവസ്ഥകളുണ്ടെങ്കില്‍, ഈ ചായ നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിന് മുമ്പ് ഒരു ഡയറ്റീഷ്യനെയോ അല്ലെങ്കില്‍ ഡോക്ടറെയോ സമീപിക്കുക.

English summary

Health Benefits Of Moringa Tea

Moringa tea, that is prepared from the leaves of moringa or drumstick tree is now a popular beverage. Read on the health benefits of moringa tea.
Story first published: Saturday, May 23, 2020, 10:30 [IST]
X
Desktop Bottom Promotion