For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗപ്രതിരോധം, കൊഴുപ്പ് കുറയ്ക്കല്‍; ലിച്ചി പഴം കഴിച്ചാലുള്ള ഗുണങ്ങള്‍

|

ഇന്ത്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലും വ്യാപകമായി ലഭിക്കുന്ന വേനല്‍ക്കാല പഴങ്ങളില്‍ ഒന്നാണ് ലിച്ചി. ഇന്ത്യയില്‍, ലിച്ചി 18ാം നൂറ്റാണ്ടില്‍ ബര്‍മ്മയിലാണ് അവതരിച്ചത്. അവിടെ നിന്ന് അത് പല രാജ്യങ്ങളിലേക്ക് വ്യാപിച്ചു. നിലവില്‍, ലോക ലിച്ചി ഉല്‍പാദനത്തിന്റെ 91 ശതമാനവും ഇന്ത്യയിലും ചൈനയിലുമാണ് ഉള്ളത്. മധുരമുള്ള ഈ പള്‍പ്പി പഴം കഴിക്കാന്‍ വളരെ രുചികരമാണ്. ലിച്ചി പഴത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ചത് അതിലെ ഉയര്‍ന്ന ജലാംശമാണ്. ഇത് നിങ്ങള്‍ക്ക് കഴിക്കാവുന്ന മികച്ച വേനല്‍ക്കാല പഴമാണ്.

Most read: ബി.പി നിയന്ത്രിക്കാനും പ്രതിരോധശേഷിക്കും തക്കാളിക്കുരു; പക്ഷേ ദോഷം ഇങ്ങനെMost read: ബി.പി നിയന്ത്രിക്കാനും പ്രതിരോധശേഷിക്കും തക്കാളിക്കുരു; പക്ഷേ ദോഷം ഇങ്ങനെ

ഈ പഴം നിങ്ങള്‍ക്ക് ഒന്നിലധികം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ചര്‍മ്മത്തിന്റെ ഗുണങ്ങള്‍ മുതല്‍ മികച്ച പ്രതിരോധശേഷി വരെ, ലിച്ചി നിങ്ങളുടെ ആരോഗ്യത്തിന് പല തരത്തില്‍ ഗുണം ചെയ്യും. ജ്യൂസുകള്‍, ജെല്ലി, മറ്റ് പാനീയങ്ങള്‍ എന്നിവ തയ്യാറാക്കാനും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ലിച്ചിയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, മഗ്‌നീഷ്യം, റൈബോഫ്‌ലേവിന്‍, കോപ്പര്‍, ഫോസ്ഫറസ്, വെള്ളം എന്നിവ അടങ്ങിയിട്ടുണ്ട്. ലിച്ചി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയത്

വിറ്റാമിന്‍ സി ധാരാളം അടങ്ങിയത്

ലിച്ചിയിലെ ഏറ്റവും സമൃദ്ധമായ വിറ്റാമിനുകളില്‍ ഒന്നാണ് വിറ്റാമിന്‍ സി. വിദഗ്ധരുടെ അഭിപ്രായത്തില്‍, പ്രതിദിന വിറ്റാമിന്‍ സി ഉപഭോഗത്തിന്റെ 9% ലിച്ചി പഴം നിങ്ങള്‍ക്ക് നല്‍കുന്നു. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, വിറ്റാമിന്‍ സി കഴിക്കുന്നത് സ്‌ട്രോക്ക് സാധ്യത 42% കുറയ്ക്കുമെന്നാണ്.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

ശക്തമായ രോഗപ്രതിരോധ സംവിധാനം നിങ്ങളെ രോഗങ്ങളില്‍ നിന്ന് അകറ്റാന്‍ സഹായിക്കും. ലിച്ചി കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഈ രുചികരമായ പഴത്തില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ഒരു അത്ഭുതകരമായ പ്രതിരോധശേഷി ബൂസ്റ്ററാണ്.

Most read:വിഷാദവും ഉത്കണ്ഠയും ഉള്ളവര്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍Most read:വിഷാദവും ഉത്കണ്ഠയും ഉള്ളവര്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

ആന്റിഓക്സിഡന്റുകള്‍ അടങ്ങിയത്

ആന്റിഓക്സിഡന്റുകള്‍ അടങ്ങിയത്

ലിച്ചികളില്‍ മറ്റ് പല പഴങ്ങളേക്കാളും ഉയര്‍ന്ന അളവില്‍ പോളിഫെനോള്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ക്യാന്‍സര്‍, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്ന എപ്പികാടെച്ചിന്റെ കലവറയാണ് ഈ പഴം. ലിച്ചിയില്‍ റുട്ടിന്‍ കൂടുതലാണ്. ഫുഡ് കെമിസ്ട്രി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ക്യാന്‍സര്‍, പ്രമേഹം, മറ്റ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്ന് മനുഷ്യ ശരീരത്തെ സംരക്ഷിക്കാന്‍ റൂട്ടിന്‍ സഹായിക്കും.

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു

ലിച്ചിയില്‍ നല്ല അളവില്‍ നാരുകളും വിറ്റാമിന്‍ ബി കോംപ്ലക്‌സും അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം കൊഴുപ്പ്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ വര്‍ദ്ധിപ്പിക്കുന്നു. ലിച്ചി കഴിക്കുന്നത് വ്യായാമത്തിന് ശേഷമുള്ള വയറിലെ കൊഴുപ്പ്, ക്ഷീണം, വീക്കം എന്നിവ കുറയ്ക്കും.

കരള്‍ കാന്‍സറിനെ ചെറുക്കുന്നു

കരള്‍ കാന്‍സറിനെ ചെറുക്കുന്നു

കാന്‍സര്‍ ലെറ്റേഴ്സ് എന്ന ശാസ്ത്ര ജേണല്‍ അനുസരിച്ച്, ലിച്ചി പഴത്തില്‍ കാന്‍സര്‍ വിരുദ്ധ ഗുണങ്ങളുണ്ട്, മാത്രമല്ല കരള്‍ കാന്‍സറിനെ ചെറുക്കാനും ഇത് സഹായിക്കും.

Most read:ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വെജിറ്റേറിയനിസം; ശരീരത്തിന് ഗുണം ഇങ്ങനെMost read:ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വെജിറ്റേറിയനിസം; ശരീരത്തിന് ഗുണം ഇങ്ങനെ

ഉയര്‍ന്ന വിറ്റാമിന്‍ ഇ അടങ്ങിയത്

ഉയര്‍ന്ന വിറ്റാമിന്‍ ഇ അടങ്ങിയത്

ലിച്ചിയില്‍ ധാരാളം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് സൂര്യതാപം സുഖപ്പെടുത്താനും ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും നിലനിര്‍ത്താനും സഹായിക്കുന്നു. ഇതില്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നേരത്തെയുള്ള വാര്‍ദ്ധക്യം തടയാന്‍ ഫലപ്രദമാണ്.

വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു

വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു

ലിച്ചിയിലെ ഫ്‌ളേവനോളുകള്‍ക്ക് വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളുണ്ട്. വേനല്‍ക്കാലത്ത് പനി, അണുബാധ എന്നിവയ്ക്കെതിരെ പോരാടാന്‍ ഇത് സഹായിക്കുന്നു. ലിച്ചിയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന മികച്ച പോഷകമാണ്.

രക്തം ഉത്പാദനം

രക്തം ഉത്പാദനം

രക്തത്തിന്റെ ഉല്‍പാദനത്തിന് ആവശ്യമായ പോഷകങ്ങളുടെ സമൃദ്ധമായ ഉറവിടമാണിത്. ഇത് RBC രൂപീകരണത്തിന് ആവശ്യമായ മാംഗനീസ്, മഗ്‌നീഷ്യം, ചെമ്പ്, ഇരുമ്പ്, ഫോളേറ്റ് എന്നിവ നല്‍കുന്നു.

Most read:ഈ സൂപ്പര്‍ ഫുഡ് ശീലമാക്കിയാല്‍ ആരോഗ്യവും പ്രതിരോധശക്തിയും ഒപ്പം നില്‍ക്കുംMost read:ഈ സൂപ്പര്‍ ഫുഡ് ശീലമാക്കിയാല്‍ ആരോഗ്യവും പ്രതിരോധശക്തിയും ഒപ്പം നില്‍ക്കും

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

ലിച്ചി പഴം രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് സ്‌ട്രോക്ക്, ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്ന മാംഗനീസ്, മഗ്‌നീഷ്യം, ഇരുമ്പ്, ചെമ്പ്, ഫോളേറ്റ് തുടങ്ങിയ ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ലിച്ചിയില്‍ നല്ല അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് സോഡിയത്തിന്റെ അളവ് നിലനിര്‍ത്താന്‍ ആവശ്യമാണ്.

English summary

Health Benefits of Lychee Fruit in Malayalam

Here are all the health benefits of lychees that will make you want to gorge on this summer staple.
Story first published: Tuesday, April 19, 2022, 9:31 [IST]
X
Desktop Bottom Promotion