For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചോളംനുറുക്ക് ദിവസവും; തടിയും കൊളസ്‌ട്രോളും ഇല്ല

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അമിതവണ്ണം. അമിതവണ്ണമെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഡയറ്റും വ്യായാമവും ചെയ്ത് തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ പിന്നീട് ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നമ്മുടെ തടി കുറക്കുന്നുണ്ട് എന്നതാണ് സത്യം. ചോളം നുറുക്ക് സ്ഥിരമായി ഉപയോഗിച്ചാല്‍ അത് അമിതവണ്ണത്തിനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

<strong>Most read: കൂടിയ ബിപി താനേ കുറയും; ഉപ്പിടാത്ത തക്കാളി ജ്യൂസ്‌</strong>Most read: കൂടിയ ബിപി താനേ കുറയും; ഉപ്പിടാത്ത തക്കാളി ജ്യൂസ്‌

എന്നും രാവിലെ ചോളം നുറുക്ക് ഉപ്പുമാവ് ആക്കിയോ സൂപ്പ് ആക്കിയോ കഴിക്കുന്നതിലൂടെ അത് അമിതവണ്ണമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും ജീവിത ശൈലി രോഗങ്ങളില്‍ വില്ലനാവുന്ന പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ എന്നിവയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ചോളം നുറുക്ക്. ഇത് പല വിധത്തിലാണ് ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എങ്ങനെ ചോളം നുറുക്ക് ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്.

 ചോളം ഉപ്പുമാവ്

ചോളം ഉപ്പുമാവ്

ചോളം ഉപ്പുമാവ് തയ്യാറാക്കി കഴിച്ചാല്‍ അത് എങ്ങനെയെല്ലാം ആരോഗ്യത്തിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാം. അതിലുപരി അത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. ഒരു പാത്രത്തില്‍ എണ്ണയിട്ട് കടുകും മുളകും പൊട്ടിച്ച ശേഷം അല്‍പം സവാളയും പച്ചമുളകും ഇട്ട് വഴറ്റുക. ഇതിലേക്ക് അല്‍പം കശുവണ്ടിപ്പരിപ്പ് ഇട്ട് നല്ലതു പോലെ ഇളക്കുക. അതിന് ശേഷം ഇതിലേക്ക് അല്‍പം വെള്ളമൊഴിച്ച് വെള്ളം തിളക്കുമ്പോള്‍ ഇതിലേക്ക് ഉപ്പിടുക. അതിന് ശേഷം അല്‍പം ചോളം നുറുക്ക് മിക്‌സ് ചെയ്യുക. ഇത് നല്ലതു പോലെ വെന്ത് കഴിയുമ്പോള്‍ അല്‍പം തേങ്ങ ചിരവിയത് കൂടി ചേര്‍ക്കുക. ഉപ്പുമാവ് തയ്യാര്‍. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

പ്രമേഹം കുറക്കുന്നു

പ്രമേഹം കുറക്കുന്നു

പ്രമേഹം കുറക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചോളം നുറുക്ക്. ഇത് ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി ജീവിത ശൈലിയില്‍ വില്ലനാവുന്ന പ്രമേഹമെന്ന വില്ലനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് ചോളം ഉപ്പുമാവ് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രമേഹം കുറക്കുന്നതിന് സഹായിക്കുന്നുണ്ട് ചോളം നുറുക്ക്.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പലപ്പോഴും എന്തൊക്കെ കഴിക്കണം എന്തൊക്കെ കഴിക്കരുത് എന്ന കാര്യം പലര്‍ക്കും അറിയുകയില്ല. എന്നാല്‍ ചോളം നുറുക്ക് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അമിതവണ്ണത്തിനും വയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ചോളം നുറുക്ക്. ഇത് സ്ഥിരമാക്കിയാല്‍ വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്.

 കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്നുണ്ട് ചോളം നുറുക്ക്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അത് കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചോളം ഉപയോഗിക്കാവുന്നതാണ്. ഇത് ഹൃദയം സ്മാര്‍ട്ടാക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. കൊളസ്‌ട്രോള്‍ കുറക്കുന്നതിലൂടെ അത് ഹൃദയത്തെ സ്മാര്‍ട്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഇനി ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചോളം നുറുക്ക് ഉപയോഗിക്കാവുന്നതാണ്.

 കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചോളം. ഇതിലുള്ള ലൂട്ടെയ്ന്‍ ആണ് റെറ്റിനയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്ന്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചോളം നുറുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിലൂടെ ആരോഗ്യത്തിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചോളം നുറുക്ക് ഉപയോഗിക്കാവുന്നതാണ്.

English summary

health benefits of grits

We have listed some of the health benefits of grits. Read on.
X
Desktop Bottom Promotion