For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉണങ്ങിയ നെല്ലിക്കയെങ്കില്‍ ഗുണം വിശേഷം: ആയുര്‍ദൈര്‍ഘ്യം കൂട്ടും

|

നെല്ലിക്ക വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമാണ് എന്ന് നമുക്കെല്ലാം അറിയാം. നെല്ലിക്ക ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ നെല്ലിക്ക നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്കൊന്ന് നോക്കാം. നെല്ലിക്ക പച്ചക്ക് കഴിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ നെല്ലിക്ക ജ്യൂസ്, നെല്ലിക്ക അച്ചാര്‍, നെല്ലിക്ക ഉണക്കിയത് എല്ലാം നല്ലതാണ്. എന്നാല്‍ ഏത് രീതിയില്‍ കഴിക്കുന്നതിനേക്കാള്‍ ഉണക്കിയ നെല്ലിക്ക കഴിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

ആയുര്‍വ്വേദത്തില്‍ നെല്ലിക്കയുടെ എല്ലാ ഭാഗങ്ങളും ഒരുപോലെ ഉപയോഗിക്കുന്നുണ്ട്. ഇത് കഷായത്തിലും അരിഷ്ടത്തിലും രസായനങ്ങളിലും എല്ലാം ചേര്‍ക്കാവുന്നതാണ്. ഇത് എണ്ണ കാച്ചുന്നതിനും മികച്ചതാണ്. ഇത് കൂടാതെ നെല്ലിക്ക കുരു ഉണക്കിപ്പൊടിച്ച് അതു കൊണ്ട് കഷായം വെച്ച് കുടിക്കുന്നതും സ്ത്രീകള്‍ക്കുണ്ടാവുന്ന പല സ്വകാര്യ രോഗങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. ഇത് കൂടാതെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മറ്റ് ചില ഗുണങ്ങളും നെല്ലിക്ക നല്‍കുന്നുണ്ട്.

Health Benefits Of Eating Dried Amla In malayalam

നെല്ലിക്ക മുടിക്കും ചര്‍മ്മത്തിനും വളരെ ഗുണം ചെയ്യും. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി -5, വിറ്റാമിന്‍ ബി -6, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഫലപ്രദമാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പല രോഗങ്ങളും ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന ഒരു സൂപ്പര്‍ ഫുഡാണ് ഉണങ്ങിയ നെല്ലിക്ക. ഇത് കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

വിവിധ രൂപത്തില്‍ കഴിക്കാം

വിവിധ രൂപത്തില്‍ കഴിക്കാം

നെല്ലിക്ക അസംസ്‌കൃതമായി കഴിക്കാവുന്നതാണ്. പൊടി, അച്ചാര്‍, ജ്യൂസ് എന്നിവയുടെ രൂപത്തിലും ഇത് കഴിക്കാം, ഇത് നിങ്ങളുടെ ആരോഗ്യത്തിനും വളരെ ഗുണം ചെയ്യും. ഇത് കഴിക്കുന്നതിലൂടെ നിങ്ങള്‍ സീസണല്‍ അണുബാധയില്‍ നിന്ന് രക്ഷപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. മറുവശത്ത്, നെല്ലിക്ക കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. അതേ സമയം നെല്ലിക്ക കഴിക്കുന്നതിലൂടെ ശരീരത്തില്‍ നിന്ന് പല രോഗങ്ങളും അകറ്റുമെന്ന് നിങ്ങള്‍ക്കറിയാമോ. ഇത്തരമൊരു സാഹചര്യത്തില്‍ ഉണങ്ങിയ നെല്ലിക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് ഇവിടെ പറയാം.

വയറു വേദനക്ക് പരിഹാരം

വയറു വേദനക്ക് പരിഹാരം

വയറു വേദന ഏത് സമയത്ത് ഉണ്ടാവും എന്ന് പറയാന്‍ സാധിക്കില്ല. ഇത് ആരോഗ്യത്തിന് വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ വയറു വേദനക്ക് ആശ്വാസം നല്‍കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഉണങ്ങിയ നെല്ലിക്ക കഴിക്കാവുന്നതാണ്. വയറുവേദനയ്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ആന്റിഓക്സിഡന്റുകള്‍ക്ക് പുറമേ, പോവിഫെനോളുകളുടെ ഗുണങ്ങളും നല്‍കുന്നുണ്ട്. ഇത് വയറുവേദന മാത്രമല്ല, പലപ്പോഴും പ്രശ്നമുണ്ടാക്കുന്ന അസിഡിറ്റിയും കുറയ്ക്കുന്നതിന് ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. ദിവസവും ഇത് കഴിക്കുന്നത് വയര്‍ വൃത്തിയായി സൂക്ഷിക്കുന്നു. അതുകൊണ്ട് വയറു വേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഉണങ്ങിയ നെല്ലിക്ക കഴിക്കാവുന്നതാണ്. ഇത് അധികം കഴിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. കാരണം ഏത് ഭക്ഷണവും അമിതമായി കഴിച്ചാല്‍ അത് അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.

ഛര്‍ദ്ദിക്ക് പരിഹാരം

ഛര്‍ദ്ദിക്ക് പരിഹാരം

വയറു വേദന പോലെ തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് ഛര്‍ദ്ദി. എന്നാല്‍ ഛര്‍ദ്ദിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉണങ്ങിയ നെല്ലിക്ക കഴിക്കാവുന്നതാണ്. ഛര്‍ദ്ദിയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ഉണക്ക നെല്ലിക്ക കഴിക്കാം. ഛര്‍ദ്ദിയുടെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍, ഉണങ്ങിയ നെല്ലിക്ക വായില്‍ വയ്ക്കുക, മിഠായി പോലെ നുകര്‍ന്ന ശേഷം കഴിക്കുക. ഇത് പെട്ടെന്നാണ് നിങ്ങളുടെ ഛര്‍ദ്ദിയെന്ന അസ്വസ്ഥതയെ ഇല്ലാതാക്കുന്നത്. മനംപുരട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച ഓപ്ഷനാണ് ഉണങ്ങിയ നെല്ലിക്ക.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ഈ കാലത്ത് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് പ്രതിരോധ ശേഷി. കൊവിഡ് എന്ന വെല്ലുവിളിക്ക് പരിഹാരം കാണുന്നതിന് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി അത്യാവശ്യമാണ്. രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഒരു കഷ്ണം ഉണങ്ങിയ നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ വിറ്റാമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ടെന്ന് നമുക്ക് പറയാം, നിങ്ങള്‍ നെല്ലിക്ക ശരിയായ അളവില്‍ കഴിച്ചാല്‍, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ പലരും വെല്ലുവിളി നേരിടുന്നുണ്ട്. അതിന് വേണ്ട് ഭക്ഷണം നിയന്ത്രിക്കുന്നതും വ്യായാമം ചെയ്യുന്നതും പലരുടേയും ശീലമാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് നമുക്ക് ഉണങ്ങിയ നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. ഇത് എന്തൊക്കെയെന്നും ആരോഗ്യത്തിന് ഇത് എത്രത്തോളം ഗുണം നല്‍കുന്നുണ്ട് എന്നും നമുക്ക് ഒരാഴ്ചക്കുള്ളില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഉണങ്ങിയ നെല്ലിക്ക കഴിക്കുന്നതിലൂടെ രക്തത്തിലെ മോശം കൊളസ്‌ട്രോള്‍ കുറയുന്നു. ഇത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച ഒരു ഓപ്ഷനാണ്.

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഉണങ്ങിയ നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറക്കുന്നതിനും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന അടിവയറ്റിലെ കൊഴുപ്പിനും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് ഉണങ്ങിയ നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. അമിതവണ്ണത്തിന് ഡയറ്റും മറ്റും എടുക്കുന്നവരെങ്കില്‍ ഉണങ്ങിയ നെല്ലിക്ക മികച്ചതാണ്.

പെരുംജീരകത്തില്‍ അടിയോടെ ഇളകും അടിവയറ്റിലെ കൊഴുപ്പ്പെരുംജീരകത്തില്‍ അടിയോടെ ഇളകും അടിവയറ്റിലെ കൊഴുപ്പ്

ഓട്‌സ് ഇങ്ങനെയെല്ലാം ദിവസവും കഴിച്ചാല്‍ നേട്ടംഓട്‌സ് ഇങ്ങനെയെല്ലാം ദിവസവും കഴിച്ചാല്‍ നേട്ടം

English summary

Health Benefits Of Eating Dried Amla In malayalam

Here in this article we are sharing some health benefits of dried amla in malayalam. Take a look.
X
Desktop Bottom Promotion