For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറും വയറ്റില്‍ ശീലിക്കാം ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് ആയുസ്സിന്

|

ആരോഗ്യ സംരക്ഷണം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പ്രത്യേകിച്ച് ശൈത്യകാലത്ത്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഈ സമയം നിങ്ങള്‍ക്കുണ്ടാവുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഈ പ്രശ്‌നങ്ങളെയെല്ലാം നമുക്ക് ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസില്‍ ഒതുക്കാവുന്നതാണ്. മറ്റേതൊരു കാലാവസ്ഥാ മാറ്റം പോലെ തന്നെ തണുപ്പ് കാലത്തെ നമ്മള്‍ ശ്രദ്ധിക്കണം.

Carrot Juice

ശൈത്യകാലത്ത് ശരീരത്തിന് സാധാരണ താപനില നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ നാം വളരെയധികം ശ്രദ്ധിക്കണം. അതിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ നാം ചെയ്യേണ്ടതാണ്. അതില്‍ ഒന്നാണ് കാരറ്റ് ജ്യൂസ് കഴിക്കുക എന്നത്. രോഗങ്ങളും അണുബാധകളും അകറ്റാനും ആരോഗ്യത്തോടെയും ഊഷ്മളമായും നിലനിറുത്താനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും നമുക്ക് കാരറ്റ് ജ്യൂസ് കഴിക്കാവുന്നതാണ്. സീസണല്‍ പച്ചക്കറികളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് കാരറ്റ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

Carrot Juice

വീട്ടില്‍ തന്നെ തയ്യാറാക്കുന്ന കാരറ്റ് ജ്യൂസ് നിങ്ങള്‍ക്ക് യാതൊരു പാര്‍ശ്വഫലങ്ങളും നല്‍കുന്നില്ല എന്നതാണ് സത്യം. കാരറ്റ് ജ്യൂസ് ശീലമാക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്നതാണ് മനസ്സിലാക്കേണ്ടത്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും ഫ്രീറാഡിക്കല്‍ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും എല്ലാം നിങ്ങളെ സഹായിക്കുന്നു കാരറ്റ് ജ്യൂസ്. ഇത് മാത്രമല്ല ശരീരത്തിലെ ദോഷകരമായ ബാക്ടീരിയകള്‍, വൈറസ്, വീക്കം എന്നിവയില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു

ചര്‍മ്മസംരക്ഷണത്തിന്

Carrot Juice

ചര്‍മ്മസംരക്ഷണത്തിന് വേണ്ടി നമുക്ക് കാരറ്റ് ജ്യൂസ് സ്ഥിരമായി കഴിക്കാവുന്നതാണ്. ഇതിലെ ബീറ്റാകരോട്ടിന്‍ നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ എയും നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ചര്‍മ്മത്തിലെ ടിഷ്യു പുനര്‍നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരറ്റ് ജ്യൂസ് മുന്നില്‍ തന്നെയാണ്. ഫൈബര്‍ കൂടുതലായത് കൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും ദഹനാരോഗ്യത്തിന്റെ കാര്യത്തിലും മികച്ച ഗുണങ്ങള്‍ നല്‍കുന്നു കാരറ്റ് ജ്യൂസ്. ശരീരത്തില്‍ നിന്നും ടോക്‌സിന്‍ പുറന്തള്ളുന്നതിനും കാരറ്റ് ജ്യൂസ് സഹായിക്കുന്നു.

പ്രമേഹത്തെ പ്രതിരോധിക്കുന്നതിന്

Carrot Juice

പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുന്നതിനും മികച്ചതാണ് കാരറ്റ് ജ്യൂസ്. എന്നാല്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതിന് സഹായിക്കുന്ന ഗ്ലൂക്കോസ് കാരറ്റ് ജ്യൂസില്‍ ധാരാളം ഉണ്ട്. ഇത് കാരറ്റ് ജ്യൂസില്‍ ഉണ്ട്. ഇതിന്റെ അളവ് ശരീരത്തില്‍ അമിതമായാലും അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് കാരറ്റ് ജ്യൂസ് നല്‍കുന്ന ഗുണം അതൊന്ന് െേറ തന്നെയാണ്. കാരണം കാരറ്റ് ജ്യൂസില്‍ കലോറിയും പഞ്ചസാരയും കുറവാണ്. അവയിലെ അവശ്യ വിറ്റാമിനുകളും ധാതുക്കളും പ്രമേഹത്തിന് വിലക്ക് തീര്‍ക്കുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കാം

Carrot Juice

ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് നല്ലൊരു തിരഞ്ഞെടുപ്പാണ് കാരറ്റ് ജ്യൂസ്. ഇത് നിങ്ങളുടെ ഹൃദയത്തെ സ്‌ട്രോംങ് ആക്കുന്നതിനും ഫ്രീറാഡിക്കല്‍ നാശത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. കാരറ്റ് ജ്യൂസില്‍ വിറ്റാമിന്‍ സി, ഇ, ഫോലേറ്റുകള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ശരീരത്തിലെ മോശം കൊളസ്‌ട്രോളിനെ ഇല്ലാതാക്കുകയും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. നല്ല കൊളസ്‌ട്രോള്‍ ഹൃദ്രോഗത്തെ പ്രതിരോധിക്കുന്നു.

കണ്ണിന്റെ ആരോഗ്യത്തിന്

Carrot Juice

കണ്ണിന്റെ ആരോഗ്യത്തിനും മികച്ചതാണ് കാരറ്റ് ജ്യൂസ്. ഇത് നിങ്ങളുടെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സംശയമില്ലാതെ ഉപയോഗിക്കാവുന്നതാണ്. കാഴ്ചക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കാരറ്റ് ജ്യൂസ് പതിവായി കഴിക്കുന്നത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ എയുടെ കലവറയായത് കൊണ്ട് തന്നെ സ്ഥിരമായി വെറും വയറ്റില്‍ നിങ്ങള്‍ക്ക് ഇത് കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് ശൈത്യകാലത്ത് കാരറ്റ് ജ്യൂസ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കാരറ്റ് ജ്യൂസ് തയ്യാറാക്കാം

Carrot Juice

കാരറ്റ് ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്നത് പലര്‍ക്കും അറിയില്ല. കാരറ്റ് ജ്യൂസ് മിക്‌സിയില്‍ തയ്യാറാക്കുന്നതിനേക്കാള്‍ നല്ലൊരു ജ്യൂസറില്‍ തയ്യാറാക്കുന്നതാണ് മികച്ച ഫലം നല്‍കുന്നത്. അതിന് വേണ്ടി മൂന്നോ നാലോ കാരറ്റ് എടുത്ത് അത് ജ്യൂസ് ആക്കി അതിലേക്ക് അല്‍പം നാരങ്ങ നീരും തേനും മിക്‌സ് ചെയ്ത് കഴിക്കാം. തേന്‍ രുചിക്ക് വേണമെങ്കില്‍ മാത്രം ചേര്‍ത്താല്‍ മതി. ഇത് നിങ്ങള്‍ രാവിലെ തന്നെ വെറും വയറ്റില്‍ കഴിക്കുന്നത് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ലെന്ന് ആദ്യം മനസ്സിലാക്കണം. പ്രത്യേകിച്ച് ശൈത്യകാലത്ത്.

ഡ്രൈഫ്രൂട്‌സ് ഒരുപിടി ശീലമാക്കാം: യൗവ്വനം നിലനില്‍ക്കും കരുത്തുംഡ്രൈഫ്രൂട്‌സ് ഒരുപിടി ശീലമാക്കാം: യൗവ്വനം നിലനില്‍ക്കും കരുത്തും

രക്തസമ്മര്‍ദ്ദം കൂടുതലെങ്കില്‍ കാലിലുള്ള നീര് അവഗണിക്കരുത്രക്തസമ്മര്‍ദ്ദം കൂടുതലെങ്കില്‍ കാലിലുള്ള നീര് അവഗണിക്കരുത്

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Health Benefits Of Drinking Carrot Juice During Winter In Malayalam

Here in this article we have listed some of the health benefits of drinking carrot juice during winter in malayalam. Take a look.
Story first published: Wednesday, November 30, 2022, 19:37 [IST]
X
Desktop Bottom Promotion