For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കാലമാണ്; ഉപ്പുവെള്ളം കവിള്‍കൊണ്ടാല്‍ ലഭിക്കുന്നത് പുതുജീവന്‍

|

തൊണ്ടവേദന, ജലദോഷം അല്ലെങ്കില്‍ സൈനസ് അണുബാധ ഉണ്ടാകുമ്പോഴെല്ലാം, ആശ്വാസത്തിനായി ഉപ്പ് വെള്ളം കവിള്‍കൊള്ളാന്‍ പലരും നിര്‍ദ്ദേശിക്കുന്നത് നിങ്ങള്‍ കേട്ടിരിക്കാം. സത്യമാണ് ! നിങ്ങളുടെ അലര്‍ജിയോ മറ്റ് ചെറിയ ആരോഗ്യപ്രശ്‌നങ്ങളോ പരിഹരിക്കാനുള്ള ലളിതമായ ചികിത്സയാണ് ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത്. ഇതിലൂടെ നിങ്ങള്‍ക്ക് ചില അണുബാധകളില്‍ നിന്ന് ആശ്വാസം ലഭിക്കുന്നു. ഉപ്പുവെള്ളം കവിള്‍കൊണ്ടാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ചില നേട്ടങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ച് മനസ്സിലാക്കാം.

Most read: കാഴ്ചശക്തി നശിക്കും, കഠിനമായാല്‍ മരണവും; കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ്‌Most read: കാഴ്ചശക്തി നശിക്കും, കഠിനമായാല്‍ മരണവും; കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ്‌

ഉപ്പുവെള്ളം കവിള്‍കൊള്ളുന്നതിന്റെ ഗുണങ്ങള്‍

ഉപ്പുവെള്ളം കവിള്‍കൊള്ളുന്നതിന്റെ ഗുണങ്ങള്‍

ചില ലളിതമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് ഏറെ ഗുണം ചെയ്യും. ശ്വാസകോശത്തിലെയും നാസാദ്വാരങ്ങളിലെയും കഫം നീക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച പ്രതിവിധിയാണിത്. തൊണ്ടയിലെ പഴുപ്പ് അകറ്റി തൊണ്ടവേദന മാറ്റാനും ഉപ്പുവെള്ളം നിങ്ങളെ സഹായിക്കുന്നു. കൂടാതെ, നെഞ്ചില്‍ കഫക്കെട്ട് വരുന്നതിന് കാരണമായ ബാക്ടീരിയകള്‍, വൈറസുകള്‍ എന്നിവയെ ശരീരത്തില്‍ നിന്ന് പുറന്തള്ളാനും ഉപ്പുവെള്ളം കവിള്‍കൊള്ളുന്നതിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നു. ഉപ്പുവെള്ളം വൈറസുകളെയും ബാക്ടീരിയകളെയും തടയുകയും വായിലെയും തൊണ്ടയിലെയും അണുബാധ കുറയ്ക്കുകയും ചെയ്യുന്നു.

തൊണ്ടവേദനക്ക് പരിഹാരം

തൊണ്ടവേദനക്ക് പരിഹാരം

തൊണ്ടവേദനയില്‍ നിന്ന് മോചനം നേടാനായി ഉപ്പുവെള്ളം കവിള്‍കൊള്ളുന്നതാണ് ഏറ്റവും ലളിതവും നല്ലതുമായ മാര്‍ഗ്ഗം. ജലദോഷം അല്ലെങ്കില്‍ പനി എന്നിവ ഉണ്ടാകുന്ന സമയത്ത് തൊണ്ടവേദനയെ ചികിത്സിക്കുന്നതിനും ഇത് വളരെ ഫലപ്രദമാണ്.

Most read:പെട്ടെന്ന് തടി കുറയാന്‍ ഇതെല്ലാം ശീലമാക്കൂ; ഫലം ഉറപ്പ്Most read:പെട്ടെന്ന് തടി കുറയാന്‍ ഇതെല്ലാം ശീലമാക്കൂ; ഫലം ഉറപ്പ്

അലര്‍ജികള്‍ അകറ്റുന്നു

അലര്‍ജികള്‍ അകറ്റുന്നു

ജപ്പാനില്‍ നടത്തിയ ഒരു പഠനമനുസരിച്ച്, ദിവസം മൂന്നു പ്രാവശ്യം ചെറുചൂടുള്ള ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യത 40 ശതമാനം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്. അലര്‍ജി മൂലമുണ്ടാകുന്ന തൊണ്ടവേദനയെ ശമിപ്പിക്കാനും ഉപ്പുവെള്ളത്തിന് സാധിക്കും.

സൈനസ്, ശ്വസന പ്രശ്‌നങ്ങള്‍

സൈനസ്, ശ്വസന പ്രശ്‌നങ്ങള്‍

ഉപ്പുവെള്ളം കവിള്‍കൊള്ളുന്നതിലൂടെ വൈറല്‍, ബാക്ടീരിയ അണുബാധകളുടെ തീവ്രത കുറയ്ക്കുന്നു. ഇന്‍ഫ്‌ളുവന്‍സയ്ക്കുള്ള നോണ്‍-മെഡിക്കല്‍ പ്രിവന്‍ഷന്‍ രീതികളെക്കുറിച്ചുള്ള ഒരു പഠനമനുസരിച്ച്, ഇന്‍ഫ്‌ളുവന്‍സയ്ക്കുള്ള വാക്‌സിനേഷനുകളേക്കാള്‍ അണുബാധ തടയുന്നതിന് ഉപ്പുവെള്ളം കൂടുതല്‍ ഫലപ്രദമാണ്.നിങ്ങളുടെ സൈനസ് പ്രശ്‌നത്തില്‍ നിന്ന് ആശ്വാസം നല്‍കാന്‍ ഉപ്പുവെള്ളം കവിള്‍കൊള്ളുന്നതിലൂടെ സാധിക്കും.

Most read:മുട്ടയേക്കാള്‍ പ്രോട്ടീന്‍ നല്‍കും ഈ ഭക്ഷണങ്ങള്‍; ശീലമാക്കിയാല്‍ തടി ഉറപ്പ്‌Most read:മുട്ടയേക്കാള്‍ പ്രോട്ടീന്‍ നല്‍കും ഈ ഭക്ഷണങ്ങള്‍; ശീലമാക്കിയാല്‍ തടി ഉറപ്പ്‌

വായ്പുണ്ണ് നീക്കുന്നു

വായ്പുണ്ണ് നീക്കുന്നു

വായിലെ അള്‍സര്‍ അഥവാ വായ്പുണ്ണ് ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ ഒരു വീട്ടുവൈദ്യമാണ് ഉപ്പ് വെള്ളം. വായ്പുണ്ണ് കാരണമായി ഉണ്ടാകുന്ന വേദനയും വീക്കവും ലഘൂകരിക്കാന്‍ ഉപ്പുവെള്ളം കവിള്‍കൊളളുന്നതിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നു.

ദന്ത ആരോഗ്യം

ദന്ത ആരോഗ്യം

ദന്ത ആരോഗ്യത്തിന് പ്രധാനമാണ് മോണയുടെ ആരോഗ്യം. മോണയുടെ സംരക്ഷണത്തിന് ഉപ്പുവെള്ളം നിങ്ങളെ സഹായിക്കുന്നു. ജിംഗിവൈറ്റിസ്, കാവിറ്റി എന്നിവ തടയാന്‍ ഇത് സഹായിക്കുന്നു. ഉപ്പുവെള്ളം കവിള്‍കൊള്ളുന്നതിലൂടെ ഉമിനീരിലെ ബാക്ടീരിയകളുടെ എണ്ണവും കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. പല്ലിനിടയിലെ രക്തസ്രാവം, മോണയിലെ നീര്‍വീക്കം എന്നിവയില്‍ നിന്നും ആശ്വാസം നല്‍കാനും ബാക്ടീരിയ മൂലമുണ്ടാകുന്ന മോണരോഗങ്ങള്‍ നീക്കാനും ഫലപ്രദമാണ് ഉപ്പ് വെള്ളം. ഇത് പല്ലുവേദന ഒഴിവാക്കാനും നിങ്ങളെ സഹായിക്കും.

Most read:വെളിച്ചെണ്ണ മാത്രമല്ല; പാകം ചെയ്യാന്‍ ഇതും മികച്ചത്Most read:വെളിച്ചെണ്ണ മാത്രമല്ല; പാകം ചെയ്യാന്‍ ഇതും മികച്ചത്

പി.എച്ച് സന്തുലനം

പി.എച്ച് സന്തുലനം

ബാക്ടീരിയ ഉല്‍പാദിപ്പിക്കുന്ന തൊണ്ടയിലെ ആസിഡുകളെ നിര്‍വീര്യമാക്കാന്‍ ഉപ്പുവെള്ളം നിങ്ങളെ സഹായിക്കുന്നു. ആരോഗ്യകരമായ പി.എച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ഇത് ഉപകാരപ്രദമാണ്. വായിലെ അനാവശ്യ ബാക്ടീരിയകളുടെ വളര്‍ച്ച തടയാനും ഉപ്പുവെള്ളത്തിന് സാധ്യമാണ്.

മൂക്കൊലിപ്പ് തടയുന്നു

മൂക്കൊലിപ്പ് തടയുന്നു

ഉപ്പുവെള്ളം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യുന്നത് നിങ്ങളുടെ ശ്വാസകോശം, മൂക്ക് എന്നിവയിലെ കഫക്കെട്ട് നീക്കംചെയ്യാന്‍ സഹായിക്കുന്നു. ഇതുകൂടാതെ, ബാക്ടീരിയയെയും വൈറസിനെയും പുറന്തള്ളുന്നതിനും മൂക്കൊലിപ്പ് തടയുന്നതിനും ഫലപ്രദമായ ചികിത്സയാണ് ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത്.

Most read:രാവിലെ ഇതെല്ലാം കുടിച്ചാല്‍ കിടിലന്‍ രോഗപ്രതിരോധശേഷിMost read:രാവിലെ ഇതെല്ലാം കുടിച്ചാല്‍ കിടിലന്‍ രോഗപ്രതിരോധശേഷി

ടോണ്‍സിലൈറ്റിസില്‍ നിന്ന് ആശ്വാസം

ടോണ്‍സിലൈറ്റിസില്‍ നിന്ന് ആശ്വാസം

തൊണ്ടയുടെ പിന്‍ഭാഗത്ത് സ്ഥിതിചെയ്യുന്ന രണ്ട് ടിഷ്യുകളാണ് ടോണ്‍സിലുകള്‍. ബാക്ടീരിയയോ വൈറല്‍ അണുബാധയോ മൂലം ഇതിന് വീക്കം സംഭവിക്കാം. ഇത്തരം ഘട്ടത്തില്‍ ഭക്ഷണം വിഴുങ്ങുന്നതിന് നിങ്ങള്‍ക്ക് വേദനയുണ്ടാകാം. എന്നാല്‍ ഉപ്പുവെള്ളം ഉപയോഗിച്ച് വായ്‌ക്കൊള്ളുന്നത് വേദനയില്‍ നിന്ന് മോചനം നേടാനും ഈ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.

വായ്നാറ്റം അകറ്റുന്നു

വായ്നാറ്റം അകറ്റുന്നു

വായ്നാറ്റം നിങ്ങള്‍ക്കൊരു പ്രശ്‌നമാണെങ്കില്‍ ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു ഫലപ്രദമായ മാര്‍ഗമാണ്. ഇത് വായനാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിക്കും.

Most read:അറിഞ്ഞിരിക്കൂ, കോവിഡ് വാക്‌സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍Most read:അറിഞ്ഞിരിക്കൂ, കോവിഡ് വാക്‌സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍

ഉപ്പുവെള്ളം എങ്ങനെ തയ്യാറാക്കാം?

ഉപ്പുവെള്ളം എങ്ങനെ തയ്യാറാക്കാം?

ഓരോ 8 ഔണ്‍സ് വെള്ളത്തിനും 1/2 ടീസ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. ഇളംചൂടുള്ള വെള്ളമാണ് ഏറ്റവും ഫലപ്രദം. തൊണ്ടയുടെ പിന്‍ഭാഗത്ത് വരെ എത്തിച്ച് ഉപ്പുവെള്ളം ഗാര്‍ഗിള്‍ ചെയ്യുക. അതിനുശേഷം വായയ്ക്കും പല്ലിനും ചുറ്റും വെള്ളം കുലുക്കി തുപ്പുക.

English summary

Health Benefits Of Doing Salt Water Gargle

Salt water gargle has been considered as an effective home remedy for ailments like cold and flu. Here are some benefits of salt water gargle.
X
Desktop Bottom Promotion