For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടുത്തവായ്നാറ്റം,ദഹനപ്രശ്നം;ഒരുപോലെ പരിഹാരം ഈ ചെടി

|

ആരോഗ്യ സംരക്ഷണത്തിന് പല വിധത്തിലുള്ള അസ്വസ്ഥതകൾ പ്രതിസന്ധികൾ എല്ലാം ഒത്തു ചേരുന്ന ഒരു അവസ്ഥയിലൂടെയാണ് നാം കടന്നു പോവുന്നത്. കാരണം ഓരോ ദിവസം ചെല്ലുന്തോറും പുതിയ പുതിയ രോഗങ്ങളാണ് നമ്മളെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് ആരോഗ്യത്തിന് കോട്ടം തട്ടാത്ത രീതിയിൽ ആയിരിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഓരോ അവസ്ഥയിലും ആരോഗ്യത്തിന് പ്രാധാന്യം നല്‍കുമ്പോൾ ചികിത്സിക്കുന്ന രീതിയും മാറിവരുന്നു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതെ ചികിത്സിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

Most read: കൂടിയ രക്തസമ്മർദ്ദം, പ്രമേഹം; ഈ കഷായത്തിൽ ഒറ്റമൂലിMost read: കൂടിയ രക്തസമ്മർദ്ദം, പ്രമേഹം; ഈ കഷായത്തിൽ ഒറ്റമൂലി

ആഫ്രിക്കൻ മല്ലി ഇത്തരത്തിൽ പല രോഗങ്ങളേയും അനാരോഗ്യകരമായ അവസ്ഥകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. വിത്തിലൂടെയാണ് ഇത് പടരുന്നത്. ഒരെണ്ണം നട്ടാൽ തന്നെ ഇത് ധാരാളം മുളക്കുന്നു. ഭക്ഷണത്തിൽ മല്ലിയിലക്ക് പകരം ഉപയോഗിക്കുന്നത് കൊണ്ടാണ് ഇതിന് ആഫ്രിക്കന്‍ മല്ലി എന്ന് പേര് വന്നത്. മാംസാഹാരങ്ങളിലും മറ്റും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഇത് ചമ്മന്തി അരക്കുന്നതിനും മറ്റ് പാചക പരീക്ഷണങ്ങൾക്കും ഉത്തമമായ ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്തൊക്കെയാണ് ഇതിൻറെ ആരോഗ്യ ഗുണങ്ങൾ എന്ന് നമുക്ക് നോക്കാം.

വായ്നാറ്റത്തിന് പരിഹാരം

വായ്നാറ്റത്തിന് പരിഹാരം

വായ്നാറ്റം പലരേയും ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്. പല വിധത്തിലുള്ള കാരണങ്ങൾ കൊണ്ട് വായ്നാറ്റം ഉണ്ടാവുന്നുണ്ട്. ഇവ എന്തൊക്കെയെന്ന് പലരും അറിയാത്തതാണ് അവസ്ഥ മോശമാക്കുന്നത്. വായ്നാറ്റത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ആഫ്രിക്കൻ മല്ലി ഉപയോഗിക്കാവുന്നതാണ്. ഇത് വായ്നാറ്റമെന്ന അവസ്ഥക്ക് പരിഹാരം നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിന്റെ ഇല കടിച്ച് ചവക്കുന്നത് വായ്നാറ്റത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ പല്ലിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ആഫ്രിക്കൻ മല്ലി.

റൈബോഫ്ളാബിൻ കലവറ

റൈബോഫ്ളാബിൻ കലവറ

റൈബോഫ്ളാബിൻ കലവറയാണ് ആഫ്രിക്കൻ മല്ലി. ഇത് കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. മാത്രമല്ല രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്നതിന് വേണ്ടിയം ആഫ്രിക്കൻ മല്ലി കഴിക്കാവുന്നതാണ്. ഇത് പ്രമേഹത്തിന്റെ അളവ് കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിൽ ധാരാളം വിറ്റാമിൻ ബി12 അടങ്ങിയിട്ടുമുണ്ട്. ആരോഗ്യ സംരക്ഷണത്തിന് ആഫ്രിക്കൻ മല്ലി വളരെയധികം മികച്ചതാണ് എന്നതിന്‍റെ ഉദാഹരണമാണ് ഇത്.

image courtesy: wikipedia

ആസ്ത്മ

ആസ്ത്മ

ആസ്ത്മയെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആഫ്രിക്കൻ മല്ലി. ഇന്ന് ജീവിക്കുന്ന സാഹചര്യമാണ് നിങ്ങളെ രോഗിയാക്കുന്നത്. അതിലൂടെ തന്നെയാണ് പലപ്പോഴും ആസ്ത്മ പോലുള്ള അനാരോഗ്യകരമായ അവസ്ഥ നിങ്ങളെ ബാധിക്കുന്നതും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആഫ്രിക്കൻ മല്ലി ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ആസ്ത്മയെന്ന വില്ലനെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ചതാണ്.

വേദന സംഹാരി

വേദന സംഹാരി

നല്ലൊരു വേദന സംഹാരിയാണ് ആഫ്രിക്കൻ മല്ലി. പല്ല് വേദന, തലവേദന പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വേദന സംഹാരി. ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കവിൾ കൊണ്ടാൽ മതി. ഇത് വേദന കുറക്കുന്നു. മാത്രമല്ല ശരീര വേദന ഇല്ലാതാക്കുന്നതിന് ആഫ്രിക്കൻ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കുളിച്ചാല്‍ മതി. ഇത് കുടിക്കുന്നതും നല്ലതാണ്. ഇത് വേദന കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ആഫ്രിക്കൻ മല്ലിയെന്ന ഔഷധം.

ടോക്സിനെ പുറന്തള്ളുന്നതിന്

ടോക്സിനെ പുറന്തള്ളുന്നതിന്

ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന ഒന്നാണ് ആഫ്രിക്കൻ മല്ലി. ഇത് വെള്ളം തിളപ്പിച്ച് കുടിക്കുന്നതിലൂടെ ശരീരത്തിലെ ടോക്സിൻ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലുള്ള വിറ്റാമിൻ ബി 2 അടങ്ങിയിട്ടുള്ളതു കൊണ്ട് തന്നെ ഇത് ശരീരത്തിനുൾഭാഗം ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കരളിലെ വരെ ടോക്സിനെ പുറന്തള്ളി ശരീരത്തിലെ ആരോഗ്യ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അനാരോഗ്യകരമായ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ചതാണ് ആഫ്രിക്കൻ മല്ലി.

മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം

മലബന്ധം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആഫ്രിക്കന്‍ മല്ലി ഉപയോഗിക്കാവുന്നതാണ്. ഇത് വെള്ളത്തിലിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിലൂടെ മലബന്ധം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നുണ്ട്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ നീര് വീക്കം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഛർദ്ദി പോലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിലും അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ചെടി ഉപയോഗിക്കാവുന്നതാണ്. പനിക്കും ആശ്വാസം കാണുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആഫ്രിക്കൻ മല്ലി.

നല്ലൊരു മസാലക്കൂട്ട്

നല്ലൊരു മസാലക്കൂട്ട്

ഇറച്ചിയും മറ്റും പാകം ചെയ്യുമ്പോൾ നല്ല കിടിലൻ മസാലക്കൂട്ടായി ഉപയോഗിക്കാവുന്നതാണ് ആഫ്രിക്കൻ മല്ലി. ഇന്നത്തെ കാലത്ത് മായം ചേർത്ത മസാലക്കൂട്ടുകൾക്ക് ഏറ്റവും മികച്ച ഒരു പരിഹാരമാർഗ്ഗമാണ് ആഫ്രിക്കൻ മല്ലി. ഇത് ഉപയോഗിക്കുന്നതിലൂടെ അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഇല്ലാതാക്കി നല്ല ദഹന ശേഷി വർദ്ധിപ്പിക്കുന്നു. മാത്രമല്ല കറിക്ക് നല്ല സ്വാദും വർദ്ധിപ്പിക്കുന്നു.

English summary

Health benefits of Culantro

We have listed some of the health benefits of Culantro (Mexican coriander). Check it out.
Story first published: Tuesday, August 27, 2019, 14:26 [IST]
X
Desktop Bottom Promotion