For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയാരോഗ്യം വളര്‍ത്തും, കൊഴുപ്പ് കുറയ്ക്കും; ചിയ വിത്ത് എണ്ണയുടെ മേന്‍മ

|

ചിയ വിത്തുകളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? മധ്യ, തെക്കന്‍ മെക്സിക്കോ സ്വദേശിയായ പൂച്ചെടിയായ 'സാല്‍വിയ ഹിസ്പാനിക്ക'യുടെ ചെറിയ കറുത്ത വിത്തുകളാണ് ഇത്. ചെറുതാണെങ്കിലും പോഷകഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ചിയ വിത്തുകള്‍. കേരളത്തില്‍ ഇതിന്റെ പേര് കസ്‌കസ് എന്നാണ്. ആന്റി ഓക്സിഡന്റുകളും, വിറ്റാമിനുകളും ധാതുക്കളും, ഡയറ്ററി ഫൈബറും, പ്രോട്ടീനും, ഒമേഗ 3 ഫാറ്റി ആസിഡുകളും പോലുള്ള അവശ്യ പോഷകങ്ങള്‍ ചിയ വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്. അവ എല്ലാത്തരം ഗുണങ്ങളോടും കൂടിയ ഒരു സൂപ്പര്‍ഫുഡാണ്.

Most read: അമിതമായാല്‍ ഗ്രാമ്പൂ വരുത്തും ദോഷം; ശരീരത്തിലെ മാറ്റം ഇത്Most read: അമിതമായാല്‍ ഗ്രാമ്പൂ വരുത്തും ദോഷം; ശരീരത്തിലെ മാറ്റം ഇത്

ചിയ വിത്ത് എണ്ണകളും വളരെ പ്രസിദ്ധമാണ്. ഈ ചെറിയ ചിയ വിത്ത് എണ്ണയില്‍ നമ്മുടെ വളര്‍ച്ചയ്ക്ക് അത്യുത്തമമായ വിവിധ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചിയ വിത്ത് എണ്ണ അവശ്യ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാല്‍ നിറഞ്ഞതാണ്, ഇത് ആരോഗ്യകരമായ ചര്‍മ്മ കോശ സ്തരങ്ങള്‍ നിലനിര്‍ത്തുന്നതിനും ഫ്രീ റാഡിക്കലുകളുടെ ദോഷകരമായ ഫലങ്ങള്‍ തടയുന്നതിനും സഹായിക്കുന്നു. ചിയ വിത്ത് എണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ചിയ വിത്ത് എണ്ണയുടെ പോഷകമൂല്യം

ചിയ വിത്ത് എണ്ണയുടെ പോഷകമൂല്യം

ചിയ വിത്ത് എണ്ണ വളരെ പോഷകഗുണമുള്ളതാണ്. ഇതില്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും ഭക്ഷണ നാരുകളും അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകളായ പോളിഫെനോളുകളും കരോട്ടിനോയിഡുകളും ഇതിലുണ്ട്. ധാതുക്കളായ മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവയും വിറ്റാമിന്‍ ബിയും ഇതിലുണ്ട്.

ചിയ വിത്ത് എണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍

ചിയ വിത്ത് എണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍

ചിയ വിത്തുകളുടെ എണ്ണ വര്‍ഷങ്ങളായി വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിന് രുചികരമായ രുചി നല്‍കുകയും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചിയ വിത്ത് എണ്ണയുടെ ചില മികച്ച ഗുണങ്ങള്‍ ഇതാ.

Most read:ആരോഗ്യം നല്‍കും കടല്‍പ്പായല്‍ എന്ന അത്ഭുത ഭക്ഷണംMost read:ആരോഗ്യം നല്‍കും കടല്‍പ്പായല്‍ എന്ന അത്ഭുത ഭക്ഷണം

ചര്‍മ്മത്തിന്റെ അകാല വാര്‍ദ്ധക്യം തടയുന്നു

ചര്‍മ്മത്തിന്റെ അകാല വാര്‍ദ്ധക്യം തടയുന്നു

ഉയര്‍ന്ന ഫാറ്റി ആസിഡുകള്‍ ഉള്ളതിനാല്‍ ചിയ വിത്ത് എണ്ണ സൗന്ദര്യവര്‍ദ്ധക ലോകത്തെ ഒരു ജനപ്രിയ ഘടകമാണ്. ചിയ സീഡ് ഓയില്‍ ഒമേഗ -3, ഒമേഗ -6, മറ്റ് ഫാറ്റി ആസിഡുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ചിയ സീഡ് ഓയില്‍ നിങ്ങളുടെ ചര്‍മ്മ സ്തരത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും ചര്‍മ്മത്തിന്റെ നേര്‍ത്ത വരകള്‍ കുറയ്ക്കാനും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. അടഞ്ഞുപോയ സുഷിരങ്ങളില്‍ നിന്ന് അഴുക്ക് നീക്കം ചെയ്യാനും ഈ എണ്ണ സഹായിക്കുന്നു.

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം

ഇതിലെ ഒമേഗ-3 ഫാറ്റി ആസിഡ്-എഎല്‍എ, ഒമേഗ-6 ഫാറ്റി ആസിഡ്-ലിനോലെയിക് ആസിഡ് എന്നിവയുടെ സാന്നിധ്യം ചര്‍മ്മത്തിനുള്ളിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ആരോഗ്യകരമായ ഈ രണ്ട് ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തിന്റെ ഈര്‍പ്പം പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്നു, പ്രത്യേകിച്ച് അറ്റോപിക് ഡെര്‍മറ്റൈറ്റിസ് പോലുള്ള വരണ്ട ചര്‍മ്മമുള്ളവരില്‍. മികച്ച ഫലം ലഭിക്കുന്നതിന്, കുളിച്ചതിന് ശേഷം ഉടന്‍ തന്നെ ചര്‍മ്മത്തില്‍ ചിയ വിത്ത് എണ്ണ പുരട്ടുക.

Most read:വയറ് നന്നായാല്‍ ആരോഗ്യം നന്നായി; ദഹനം മെച്ചപ്പെടുത്തും ഈ ഭക്ഷണങ്ങള്‍Most read:വയറ് നന്നായാല്‍ ആരോഗ്യം നന്നായി; ദഹനം മെച്ചപ്പെടുത്തും ഈ ഭക്ഷണങ്ങള്‍

ആരോഗ്യമുള്ള മുടി

ആരോഗ്യമുള്ള മുടി

വരണ്ടതും മുഷിഞ്ഞതുമായ മുടി മുടിയില്‍ ഈര്‍പ്പം കുറവായതിന്റെ ഫലമാണ്. ചിയ വിത്ത് എണ്ണയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ മുടിയുടെ ഈര്‍പ്പം നിലനിര്‍ത്താനും ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു. ചിയ വിത്ത് എണ്ണ മുടിയുടെ തണ്ടുകള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു. മികച്ച ഫലങ്ങള്‍ക്കായി, നനഞ്ഞ മുടിയില്‍ ചിയ വിത്ത് എണ്ണ പുരട്ടുക. മുടി വളര്‍ച്ചയെ സഹായിക്കാന്‍ ചിയ വിത്തുകള്‍ കഴിക്കുകയും ചെയ്യാം.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ചിയ വിത്ത് എണ്ണയുടെ ഏറ്റവും മികച്ച ഗുണം അത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു എന്നതാണ്. ചിയ വിത്ത് എണ്ണയില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ പോലുള്ള അവശ്യ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗ സാധ്യത നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഒലിവ് ഓയില്‍ പോലെയുള്ള സാധാരണ ഭക്ഷ്യ എണ്ണകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ അളവ് കുറവാണ്. നിങ്ങളുടെ ഒമേഗ-3 ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ചിയ വിത്ത് എണ്ണയിലേക്ക് മാറുന്നതിലൂടെ നിങ്ങള്‍ക്ക് പ്രയോജനങ്ങള്‍ ലഭിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

Most read:ബി.പി നിയന്ത്രിക്കാനും പ്രതിരോധശേഷിക്കും തക്കാളിക്കുരു; പക്ഷേ ദോഷം ഇങ്ങനെMost read:ബി.പി നിയന്ത്രിക്കാനും പ്രതിരോധശേഷിക്കും തക്കാളിക്കുരു; പക്ഷേ ദോഷം ഇങ്ങനെ

ബ്രെയിന്‍ ടോണിക്ക്

ബ്രെയിന്‍ ടോണിക്ക്

ചിയ വിത്ത് എണ്ണയിലെ ഉയര്‍ന്ന അളവിലുള്ള ഒമേഗ -3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഈ ഫാറ്റി ആസിഡുകള്‍ക്ക് തലച്ചോറില്‍ ന്യൂറോപ്രൊട്ടക്റ്റീവ് ഇഫക്റ്റുകള്‍ ഉണ്ട്. ഇത് സ്‌ട്രോക്ക്, വിഷാദം, അല്‍ഷിമേഴ്‌സ് രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു

വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു

വിട്ടുമാറാത്ത വീക്കം നിങ്ങളുടെ ശരീരത്തെ വിവിധ രീതികളില്‍ ദോഷകരമായി ബാധിക്കും. ചിയ വിത്ത് എണ്ണയില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് സന്ധികളിലെ വീക്കം കുറയ്ക്കുന്നതിനുള്ള ഒരു മരുന്നായി പ്രവര്‍ത്തിക്കുന്നു.

Most read:വിഷാദവും ഉത്കണ്ഠയും ഉള്ളവര്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍Most read:വിഷാദവും ഉത്കണ്ഠയും ഉള്ളവര്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നു

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നു

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ചിയ വിത്ത് ഓയില്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇത് അമിതമായ വയറിലെ കൊഴുപ്പ് കളയാന്‍ സഹായിക്കുകയും ചെയ്യുന്നു. ചിയ വിത്ത് എണ്ണ ഫാറ്റി ആസിഡുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ്. കൊഴുപ്പിന്റെ ഉയര്‍ന്ന ഉള്ളടക്കം ആരോഗ്യമുള്ള ചര്‍മ്മം, ആരോഗ്യമുള്ള മുടി, ഹൃദ്രോഗ സാധ്യത കുറയ്ക്കല്‍ തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു.

English summary

Health Benefits Of Chia Seed Oil in Malayalam

Chia seeds oil comes with various nutrients that are excellent for our health. Read on the health benefits of chia seed oil.
Story first published: Friday, April 22, 2022, 16:27 [IST]
X
Desktop Bottom Promotion