For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ശീലങ്ങളെങ്കില്‍ രോഗങ്ങളേ ഇല്ല

|

ഇന്ന് രോഗങ്ങള്‍ നമുക്ക് ചുറ്റും വട്ടമിട്ട് പറക്കുകയാണ് എന്നുള്ളതാണ് സത്യം. എന്നാല്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നതിലുപരി എന്തെല്ലാം ചെയ്യണം എന്നുള്ളതാണ് ആദ്യത്തെ ചോദ്യം. പലപ്പോഴും നമ്മുടെ തന്നെ ചില അശ്രദ്ധകളാണ് നമ്മളെ രോഗികളാക്കുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ള കാര്യം പലപ്പോഴും അറിയുന്നില്ല. നാം കഴിക്കുന്ന ഭക്ഷണവും നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടും തന്നെയാണ് നമ്മളോ രോഗികളാക്കുന്നത്. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. ഓരോ അവസ്ഥയിലും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

എത്ര കൂടിയ ബിപിക്കും പരിഹാരത്തിന് മൂന്ന് ജ്യൂസ്എത്ര കൂടിയ ബിപിക്കും പരിഹാരത്തിന് മൂന്ന് ജ്യൂസ്

ക്യാന്‍സര്‍ എന്ന ഭീതിയും പ്രമേഹവും രക്തസമ്മര്‍ദ്ദവും എല്ലാം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. ഇതിനെയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. നമ്മുടെ തന്നെ ചില ശീലങ്ങള്‍ നമുക്ക് ആരോഗ്യ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ചില ശീലങ്ങള്‍ ജീവിതത്തില്‍ തുടര്‍ന്ന് പോന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള രോഗസാധ്യതയെയും ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. ഇത് നിങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വളരെയധികം വലുതാണ്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ശീലങ്ങള്‍ എന്ന് നോക്കാം.

വെയ്റ്റ് ലിഫ്റ്റിംങ്

വെയ്റ്റ് ലിഫ്റ്റിംങ്

വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവരാണോ നിങ്ങള്‍? എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. കാരണം വെയ്റ്റ് ലിഫ്റ്റിംങ് ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് ആരോഗ്യമുള്ള ഒരു ജീവിത ശൈലി ഉണ്ടാക്കിയെടുക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് മാത്രമല്ല മറ്റ് പല ആരോഗ്യ ഗുണങ്ങളും ഇതിന്റെ ഫലമായി നമുക്ക് ഉണ്ടാവുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് കൃത്യമായി നിലനിര്‍ത്തുക എന്നത്. പതിവായി വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യുന്നവരില്‍ ക്യാന്‍സറിനെ പേടിക്കേണ്ട ആവശ്യമില്ല എന്നതാണ് സത്യം.

 ഇഞ്ചി വെളുത്തുള്ളി ഭക്ഷണത്തില്‍

ഇഞ്ചി വെളുത്തുള്ളി ഭക്ഷണത്തില്‍

ഇഞ്ചിയും വെളുത്തുള്ളിയും ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന കാര്യം നമുക്കെല്ലാം അറിയാം. നമ്മുടെ ഭക്ഷണശീലത്തില്‍ സ്ഥിരമായി ഇഞ്ചിയും വെളുത്തുള്ളിയും ഉള്‍പ്പെടുത്തി നോക്കൂ. ഇത് സ്ത്രീകളിലെ സ്തനാര്‍ബുദ സാധ്യതയെ വളരെയധികം കുറക്കുകയും ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന അമിതവണ്ണത്തിനും ഹൃദയാരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇഞ്ചി വെളുത്തുള്ളി.

വെള്ളം ധാരാളം കുടിക്കാം

വെള്ളം ധാരാളം കുടിക്കാം

എന്തൊക്കെ കഴിച്ചാലും പലപ്പോഴും വെള്ളം കുടിക്കുന്ന കാര്യത്തില്‍ പലരും അല്‍പം പുറകിലേക്കായിരിക്കും. പല ആരോഗ്യ പ്രശ്‌നങ്ങളുടേയും തുടക്കം ഇതിലൂടെയായിരിക്കും. വെള്ളം കുടിക്കാതിരിക്കുമ്പോള്‍ പല രോഗങ്ങളും നിങ്ങളെ തേടിയെത്തുന്നു. ബ്ലാഡര്‍ ക്യാന്‍സര്‍ ഇത്തരത്തില്‍ നിങ്ങളെ ബാധിക്കുന്ന ഒന്നാണ്. ഇത് കൂടാതെ ശരീരത്തില്‍ നിര്‍ജ്ജലീകരണം നടക്കുമ്പോള്‍ അത് ആരോഗ്യത്തെ വളരെയധികം വെല്ലുവിളികളിലേക്ക് എത്തിക്കുകയും ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന കിഡ്‌നി സ്റ്റോണ്‍ പോലുള്ള പ്രതിസന്ധികളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

ഭക്ഷണം കൃത്യമാക്കുക

ഭക്ഷണം കൃത്യമാക്കുക

ഭക്ഷണം കഴിക്കുന്നത് ആദ്യം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഓരോ ദിവസവും ഓരോ സമയത്ത് ഭക്ഷണം കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത് കൃത്യമാക്കിയാല്‍ തന്നെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. രാത്രിയില്‍ തോന്നിയ സമയത്ത് ഭക്ഷണം കഴിക്കുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് രോഗങ്ങളിലേക്കും അവിടെ നിന്ന് ഗുരുതര രോഗങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ഈ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

 ആരോഗ്യകരമായ തൂക്കം

ആരോഗ്യകരമായ തൂക്കം

ആരോഗ്യകരമായ തൂക്കം നിലനിര്‍ത്തുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ആരോഗ്യകരമായ തൂക്കം നിലനിര്‍ത്തുന്ന കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഭക്ഷണശീലം. ഭക്ഷണശീലം തന്നെയാണ് അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ജങ്ക്ഫുഡുകള്‍ പോലുള്ള ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലൂടെ തന്നെയാണ്. അതുകൊണ്ട് ശ്രദ്ധിച്ച് വേണം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കുറക്കുന്നതിനും.

English summary

habits that can reduce your disease risk

Here in this article we are discussing about everyday habits that can reduce your disease risk. Read on.
Story first published: Saturday, April 4, 2020, 17:46 [IST]
X
Desktop Bottom Promotion