For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുരാരോഗ്യത്തിനും ആയുസ്സിനും ഈ പഴങ്ങള്‍ ധാരാളം

|

മാനസികാരോഗ്യം എന്നത് ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ശരീരത്തിന് അസുഖം വരുന്നത് പോലെ തന്നെ മനസ്സിന് അസുഖം വന്നാലും അതിനെ പ്രതിരോധിക്കണം. ആരോഗ്യ പ്രശ്‌നങ്ങളെന്ന പോലെ മനസിന്റെ ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കണം. നമ്മുടെ മനസ്സിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജീവിത ശൈലി, ഭക്ഷണരീതി, വ്യായാമം എന്നിവയെല്ലാം ശരീരത്തിനെ സ്വാധീനിക്കുന്നത് പോലെ സമ്മര്‍ദ്ദം, ജോലിയിലെ പ്രശ്‌നങ്ങള്‍ എന്നിവ നമ്മുടെ മനസ്സിനേയും സ്വാധീനിക്കുന്നുണ്ട്. വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് മാത്രമല്ല മനസ്സിന്റെ ആരോഗ്യത്തിനും സഹായിക്കുന്നതാണ്.

Fruits That Uplift Your Mood

നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ ഒന്നാണ്. കഴിക്കുന്ന ഭക്ഷണത്തില്‍ പഴങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് മനസ്സിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നത് പോലെ തന്നെ മാനസിക സമ്മര്‍ദ്ദം പോലുള്ളവയെ പ്രതിരോധിക്കുന്നതിനും ചില പഴങ്ങള്‍ [1] സഹായിക്കുന്നു. ഇത്തരത്തില്‍ സന്തോഷകരമായ ഹോര്‍മോണുകളുടെ വര്‍ദ്ധനവിന് വേണ്ടി നമുക്ക് ചില പ്രത്യേക പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതിനെക്കുറിച്ച് നോക്കാം.

ബ്ലൂബെറി

ബ്ലൂബെറി

ബ്ലൂബെറി പലര്‍ക്കും ഇഷ്ടമുള്ള ഒന്നായിരിക്കും. എന്നാല്‍ ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു എന്ന് നിങ്ങള്‍ക്കറിയാമോ? എന്നാല്‍ സത്യമതാണ്. ബ്ലൂബെറി കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ സന്തോഷകരമായ ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് മാത്രമല്ല ബ്ലൂബെറിയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിനെ മാത്രമല്ല മാനസികാരോഗ്യത്തെയും സ്വാധീനിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നതിന് ബ്ലൂബെറി സഹായിക്കുന്നു. ഇത് മാനസികാവസ്ഥയില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇതിലുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

ഇളനീര്‍

ഇളനീര്‍

ഇളനീര്‍ കഴിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ വളരെയധികം കുറവായിരിക്കും. കാരണം അതിന്റെ ആരോഗ്യ ഗുണങ്ങള്‍ അത്രത്തോളം തന്നെ ഉണ്ട് എന്നതാണ് സത്യം. മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന തരത്തില്‍ ഉന്‍മേഷം നല്‍കുന്നതാണ് എന്തുകൊണ്ടും ഇളനീര്‍. ഇത് ക്ഷീണത്തെ അകറ്റുകയും വാര്‍ദ്ധക്യത്തിലുണ്ടാവുന്ന ഓര്‍മ്മക്കുറവ് പോലുള്ളവയെ പ്രതിരോധിക്കുകയും ചെയ്യുന്നു. സ്ഥിരമായി ഇളനീര്‍ കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങളേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.

തക്കാളി

തക്കാളി

തക്കാളി കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്. എന്നാല്‍ കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള രോഗാവസ്ഥകള്‍ ഉള്ളവരാണെങ്കില്‍ തക്കാളി കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. മൂഡ് മാറ്റുന്നതിനും മാനസികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും തക്കാളിയില്‍ അടങ്ങിയിട്ടുള്ള ലൈക്കോപ്പീന്‍ സഹായിക്കുന്നു. ഇത് ശരീരത്തിനും മനസ്സിനും വളരെയധികം ഗുണം ചെയ്യുന്നതാണ്. ലൈക്കോപ്പീന്‍ എന്ന് പറയുന്നത് ഒരു ആന്റി ഓക്‌സിഡന്റാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ട എല്ല പോഷകങ്ങളും നല്‍കുകയും ഊര്‍ജ്ജ നിലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വാഴപ്പഴം

വാഴപ്പഴം

പഴങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് വാഴപ്പഴം. ഇതിലുള്ള പൊട്ടാസ്യം എല്ലാ ക്ഷീണത്തേയും അകറ്റുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നതുമാണ്. ഇതിലുള്ള വിറ്റാമിന്‍ ബി 6 നിങ്ങളുടെ വൈജ്ഞാനിക ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തിന് സഹായിക്കുന്നു. ഇത് ആര്‍ത്തവ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.

ആപ്രിക്കോട്ട്

ആപ്രിക്കോട്ട്

ആപ്രിക്കോട്ട് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള പോഷകങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങളും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. പഠനങ്ങള്‍ അനുസരിച്ച് മൂഡ് മാറ്റങ്ങളും പ്രശ്‌നങ്ങളും ഉള്ളവര്‍ക്ക് ആപ്രിക്കോട്ട് ഒരു വലിയ പരിഹാരം തന്നെയാണ്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള ജലാംശം തന്നെയാണ് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നത്. 90%വും തണ്ണിമത്തനില്‍ വെള്ളമാണ്. നിര്‍ജ്ജലീകരണമോ ക്ഷീണമോ എല്ലാം പലപ്പോഴും ഒരു മനുഷ്യന്റെ മൂഡിനെ മാറ്റുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. ഇത്തരത്തിലുള്ള നിര്‍ജ്ജലീകരണത്തേയും പ്രശ്‌നങ്ങളേയും ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് തണ്ണിമത്തന്‍ ശീലമാക്കാവുന്നതാണ്. തണ്ണിമത്തന്‍ ജ്യൂസും നിങ്ങള്‍ക്ക് കഴിക്കാം.

 ഓറഞ്ച്

ഓറഞ്ച്

ഓറഞ്ച് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എടുത്ത് പറയേണ്ടത് തന്നെയാണ്. ഓറഞ്ച് ദിവസവും കഴിക്കാന്‍ പറ്റിയാല്‍ അത്രയും നല്ലതാണ്. ഓറഞ്ചില്‍ ധാരാളം പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ നിങ്ങളുടെ മാനസികാവസ്ഥയെ ഉര്‍ത്തുകയും മൂഡ് സ്വിങ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി നിങ്ങളില്‍ സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.

ശരീരത്തിനുള്ളില്‍ തന്നെ രൂപം കൊള്ളുന്ന അപകടകരമായ കല്ലുകള്‍ശരീരത്തിനുള്ളില്‍ തന്നെ രൂപം കൊള്ളുന്ന അപകടകരമായ കല്ലുകള്‍

ആര്‍ത്തവ വിരാമമുണ്ടാക്കുന്ന ഹോട്ട്ഫ്‌ളാഷ് : ഈ ഭക്ഷണങ്ങള്‍ അപകടംആര്‍ത്തവ വിരാമമുണ്ടാക്കുന്ന ഹോട്ട്ഫ്‌ളാഷ് : ഈ ഭക്ഷണങ്ങള്‍ അപകടം

ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. നിങ്ങള്‍ ലേഖനത്തെ പിന്തുടര്‍ന്ന് കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് നല്ലൊരു ആരോഗ്യവിദഗ്ധനെ സമീപിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

English summary

Fruits That Uplift Your Mood And Boost Energy In Malayalam

Here we are sharing some fruits that uplift your mood and boost your energy in malayalam. Take a look.
X
Desktop Bottom Promotion