Just In
- 3 hrs ago
ബുദ്ധിസാമര്ത്ഥ്യത്താല് എവിടെയും വിജയിക്കും, ജീവിതത്തില് ഉയരങ്ങള് കീഴടക്കുന്ന നക്ഷത്രക്കാര്
- 6 hrs ago
ഒരു കാലില് മാത്രം കറുത്ത ചരട് കെട്ടുന്നത് എന്തിന്? ചരട് കെട്ടേണ്ട കാല് ഇത്, മാറിയാല് ദോഷം
- 9 hrs ago
വീട്ടില് അറ്റാച്ച്ഡ് ബാത്റൂം ഉള്ളവര് ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം
- 10 hrs ago
ലക്ഷണങ്ങള് ഉണ്ടാകില്ല, തിരിച്ചറിയാന് പ്രയാസം; ഈ 5 തരം കാന്സര് കുട്ടികളില് വില്ലന്
Don't Miss
- Sports
ചാരുവിനെ ആദ്യം കണ്ടത് കാന്റീനില് വച്ച്, പ്രണയത്തിന്റെ തുടക്കം എങ്ങനെ? സഞ്ജു പറയുന്നു
- News
പ്രാണവായുവിന് മാത്രമാണ് നികുതിഭാരമില്ലാത്തത്; ബജറ്റിനെതിരെ വന് പ്രക്ഷോഭമെന്ന് കെ സുധാകരന്
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
ധമനികളിലെ ബ്ലോക്കിന് കാരണമാവും ഭക്ഷണങ്ങള് ഇതെല്ലാം
ഹൃദയ സംബന്ധമായ രോഗങ്ങള് പല വിധത്തിലാണ് ഇപ്പോഴത്തെ കാലത്ത് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം നാം കഴിക്കുന്ന ഭക്ഷണങ്ങളില് പോലും രോഗസാധ്യത വലളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള് അറിയാതെ പലരും പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് എത്തിപ്പെടാറുണ്ട്. കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി ഹൃദയ സംബന്ധമായ പ്രശ്നങ്ങള് ഉള്ളവര് വളരെ കൂടുതലാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ് ഇതിന്റെ പ്രധാന കാരണങ്ങളില് ഒന്നായി മാറിയിട്ടുള്ളത്. അതുകൊണ്ട് തന്നെ നാം അറിഞ്ഞിരിക്കേണ്ടത് ധമനികളില് ഉണ്ടാവുന്ന ബ്ലോക്കിനെക്കുറിച്ചാണ്.
ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം അപകടങ്ങള് വരുത്തി വെക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് നാലില് ഒരു മരണവും സംഭവിക്കുന്നത് ഹൃദയാഘാതം മൂലമാണ്. എന്നാല് അതിന് നമുക്ക് തന്നെ പരിഹാരം കാണാവുന്നതാണ്. ഇതിലാകട്ടെ ഏറ്റവും കൂടുതല് ആളുകള് ഉള്ളതും നമ്മുടെ രാജ്യത്താണ് എന്നുള്ളതാണ് സത്യം. മുതിര്ന്നവരേക്കാള് യുവാക്കളിലാണ് കൂടുതല് ഇന്നത്തെ കാലത്ത് ഹൃദ്രോഗ സംബന്ധമായ രോഗങ്ങള് വര്ദ്ധിച്ച് കാണുന്നത്. ഇതിന് പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴു വര്ധിച്ച സമ്മര്ദ്ദം, മോശം ഭക്ഷണക്രമം, വ്യായാമം എന്നിവയ്ക്കൊപ്പം ജീവിതശൈലികളില് പെട്ടെന്നുണ്ടാവുന്ന മാറ്റം നിങ്ങളില് കൂടുതല് അപകടം വരുത്തി വെക്കുന്നുണ്ട്. എന്നാല് ചില ഭക്ഷണങ്ങള് നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല് അറിയുന്നതിന് വേണ്ടി വായിക്കൂ.

ധമനികള് ബ്ലോക്ക് ആവുന്നത്
നിങ്ങളുടെ ധമനികള് ബ്ലോക്കാവുന്നതാണ് കൂടുതല് വെല്ലുവിളികള് ഉയര്ത്തുന്നത്. ധമനികള് അടഞ്ഞ് പോവുന്നത് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. ധമനികളുടെ ഭിത്തികളില് കൊഴുപ്പ് അടിഞ്ഞുകൂടുമ്പോള് അത് രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഇത്തരത്തില് ബ്ലോക്ക് ആയ ധമനികള്ക്ക് ഹൃദയത്തിന്റെ പ്രവര്ത്തനത്തിന് ആവശ്യമായ രക്തം എത്തിക്കാന് സാധിക്കാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഇത് ഗുരുതരമായ അവസ്ഥയിലേക്കും ഹൃദയാഘാതത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. ഹൃദയത്തെ ആരോഗ്യകരമായി നിലനിര്ത്തണം എന്ന് ആഗ്രഹിക്കുന്നവരെങ്കില് ഇനി പറയുന്ന കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. ഭക്ഷണങ്ങള് തന്നെയാണ് ആദ്യം ഒഴിവാക്കേണ്ടത്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഹൃദയത്തെ ആരോഗ്യകരമായി നിലനിര്ത്തുന്നതിന് വേണ്ടി നമുക്ക് ചില ഭക്ഷണങ്ങള് പാടേ ഒഴിവാക്കേണ്ടതാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

ഫ്രഞ്ച് ഫ്രൈസ്
ഇന്നത്തെ കാലത്ത് പലരും കഴിക്കാന് കൂടുതല് ഇഷ്ടപ്പെടുന്നതാണ് ഫ്രഞ്ച് ഫ്രൈസ്. എന്നാല് ഇത് നമ്മുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന അപകടം നിസ്സാരമല്ല. ഇത് സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ തല്ക്ഷണം വര്ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇവയില് കൂടുതല് കാര്ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാല് അമിതമായി കൊഴുപ്പും ഉണ്ട് എന്നതാണ് സത്യം. അതുകൊണ്ട് പ്രതിരോധം തീര്ക്കുന്നതിനും ധമനികളിലെ തടസ്സം ഇല്ലാതാക്കി രക്തയോട്ടം വര്ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ഫ്രഞ്ച് ഫ്രൈസ് കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഐസ്ക്രീം
പലര്ക്കും ഇഷ്ടമുള്ളതാണ് ഐസ്ക്രീം. മുതിര്ന്നവര്ക്കും കുട്ടികള്ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് ഐസ്ക്രീം. അതുകൊണ്ട് തന്നെ ഐസ്ക്രീം കഴിക്കുന്നതില് പലരും അളവ് ശ്രദ്ധിക്കുന്നില്ല. എന്നാല് ഇതില് കൃത്രിമ മധുരവും പൂരിത കൊഴുപ്പും എല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ഐസ്ക്രീമുകളില് പൂരിത കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം വര്ദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യത്തിനും വെല്ലുവിളി ഉയര്ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഐസ്ക്രീം എന്ന ഭക്ഷണത്തെ നമ്മുടെ ശീലത്തില് നിന്ന് ഒഴിവാക്കാന് സാധിക്കുന്നുണ്ട്.

പിസ്സ
ആരോഗ്യ പ്രശ്നങ്ങള് വര്ദ്ധിപ്പിക്കുന്ന ഒന്നാണ് പിസ. ഇടക്ക് കഴിക്കുന്നത് കൊണ്ട് പ്രശ്നങ്ങള് ഇല്ലെങ്കിലും അതൊരു ശീലമാക്കി മാറ്റുന്നത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്നുണ്ട്. ഒരു സ്ലൈസ് പിസ കഴിക്കുന്നത് നല്ലതാണെങ്കിലും ഒരിക്കലും ഇതിന്റെ അളവ് വര്ദ്ധിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ പിസ ഇനി കഴിക്കുമ്പോള് അത് ആരോഗ്യ പ്രശ്നങ്ങള്ക്ക് ആക്കം കൂട്ടുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ഇനി പിസ കഴിക്കാന് തുടങ്ങുമ്പോള് അത് അപകടകരമായ അവസ്ഥയാണ് നിങ്ങളില് ഉണ്ടാക്കുന്നത് എന്നത് ആദ്യം ഓര്ക്കണം, എന്നിട്ട് വേണം കഴിക്കാന്.

സോഡ പോലുള്ള പാനീയങ്ങള്
സോഡ പോലുള്ള പാനീയങ്ങള് കഴിക്കുന്നത് എന്തുകൊണ്ടും അനാരോഗ്യം ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇവ പൂര്ണമായും ഭക്ഷണ ശീലത്തില് നിന്ന് ഒഴിവാക്കേണ്ടതാണ്. ഇത് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള് ആണ് ഉണ്ടാക്കുന്നത്. ഇത് കൂടാതെ ഇത്തരം പാനീയങ്ങള് കഴിക്കുന്നതിലൂടെ അത് ഇന്സുലിന് പോലുള്ളവ വര്ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് അപകടകരമായ അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്ത്തുന്ന സോഡയെ ഇന്ന് തന്നെ ജീവിതത്തില് നിന്ന് ഒഴിവാക്കി നിര്ത്തൂ.

റെഡ് മീറ്റ്
പലര്ക്കും റെഡ്മീറ്റ് ഇഷ്ടമാണ്. ഇത് അധികം കഴിക്കുന്നത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നുണ്ട് എന്നുള്ളതാണ് സത്യം. കാരണം ഇതില് അടങ്ങിയിട്ടുള്ള കൊഴുപ്പ് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള് വര്ദ്ധിപ്പിക്കുന്നു. ഹൃദയസംബന്ധമായ അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇത്തരം ഭക്ഷണങ്ങളില് നിന്ന് ഒഴിവായി നില്ക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. പ്രത്യേകിച്ച് അമിതവണ്ണമുള്ളവരില് ഇത്തരം പ്രതിസന്ധികള് വര്ദ്ധിക്കുകയാണ് ചെയ്യുന്നത്. അമിതമായി കൊഴുപ്പ് അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇവ ധമനിയില് തടസ്സം സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. ഒരിക്കലും നിങ്ങളുടെ ആരോഗ്യം വെച്ച് കളിക്കരുത് എന്നതാണ് സത്യം.

വറുത്ത ചിക്കന്
വറുത്ത ചിക്കന് പലര്ക്കും ഇഷ്ടമാണ്. ഇത് വെറുതെ കഴിക്കുന്നത് പോലും പലരും ഇഷ്ടപ്പെടുന്നു. എന്നാല് ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം അപകടം ഉണ്ടാക്കുന്നതാണ് എന്നത് അറിഞ്ഞിരിക്കണം. പക്ഷേ ശരീരത്തിന്റെ ഭാരം കുറക്കുന്നതിന് അനിവാര്യമായ പ്രോട്ടീന് ആണ് ചിക്കന്. എന്നാല് ഇത് എണ്ണയില് വറുത്ത് കഴിക്കുമ്പോള് അത് അല്പം അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ വറുത്ത ചിക്കന് കഴിക്കുമ്പോള് അത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്ന കാര്യം തിരിച്ചറിയേണ്ടതാണ്.