For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയത്തെ സ്മാര്‍ട്ടാക്കാനും ആയുസ്സിനും ശീലമാക്കേണ്ട ഭക്ഷണങ്ങള്‍

|

ഹൃദയാരോഗ്യം എന്നത് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. കാരണം ഇന്നത്തെ കാലത്ത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ ബാധിച്ച് ഉള്ള മരണങ്ങള്‍ വളരെ വലുതാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും മാനസിക സമ്മര്‍ദ്ദവും എല്ലാം തന്നെയാണ് ഹൃദയത്തിന് പണി തരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നാം ശ്രമിക്കേണ്ടത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചില ഭക്ഷണങ്ങള്‍ അല്‍പം കൂടുതല്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തേണ്ടതാണ്. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നമ്മുടെ രക്തസമ്മര്‍ത്തദ്ദെ കുറക്കുകയും ഹൃദയത്തെ പ്രശ്‌നത്തിലാക്കുകയും ചെയ്യുന്നു.

Foods With Rich Potassium

പൊട്ടാസ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും നിങ്ങളുടെ എല്ലുകള്‍ക്കും പേശികള്‍ക്കും അനാരോഗ്യം നല്‍കുകയും കിഡ്‌നി പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പൊട്ടാസ്യം ശരീരത്തിന് അത്യാവശ്യം വേണ്ട ഒരു ഘടകം തന്നെയാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും ഒഴിവാക്കാന്‍ സാധിക്കാത്തതാണ് പൊട്ടാസ്യത്തിന്റെ ഗുണങ്ങള്‍. പൊട്ടാസസ്യം ധാരാളം അടങ്ങിയിട്ടുള്ളത് പഴത്തിലാണെന്ന് നാം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പഴത്തേക്കാള്‍ പൊട്ടാസ്യം അടങ്ങിയ മറ്റ് ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

അവോക്കാഡോ

അവോക്കാഡോ

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആവക്കാഡോ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇതില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വിറ്റാമിന്‍ കെ, ഫോളേറ്റ് എന്നിവയും ഉണ്ട്. ആവക്കാഡോ ജ്യൂസ് ദിനവും കഴിക്കുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അമിതവണ്ണത്തെ ഭയപ്പെടുന്നവര്‍ക്ക് സ്ഥിരവും ആവക്കോഡോ ശീലമാക്കിയാല്‍ ഇത്തരം ഭയത്തെ മാറ്റി നിര്‍ത്താം. ഇത് കൊഴുപ്പുരുക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിനും എല്ലാം സഹായിക്കുന്നു.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

വേനല്‍ക്കാല രുചികളില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്തതാണ് തണ്ണിമത്തന്‍. ഇതില്‍ ജലാംശം വളരെ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഒരിക്കലും ഒഴിവാക്കി നിര്‍ത്തരുതാത്ത ഒന്നാണ് തണ്ണിമത്തന്‍. ഇതില്‍ നല്ലൊരു ശതമാനം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ സ്ത്രീകള്‍ക്കുണ്ടാവുന്ന പല അസ്വസ്ഥതകളും ചെറുക്കുന്നതിന് പൊട്ടാസ്യം ധാരാളം അടങ്ങിയ തണ്ണിമത്തന്‍ സഹായിക്കുന്നു. ശരീരത്തില്‍ നിര്‍ജ്ജലീകരണം ഇല്ലാതെ സംരക്ഷിക്കുന്നതിലും പൊട്ടാസ്യം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ആരോഗ്യ സംരക്ഷണത്തിന് നിസ്സാരമായി ഉപയോഗിക്കാവുന്നതാണ് തണ്ണിമത്തന്‍.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

മലയാളിയുടെ ഭക്ഷണശീലത്തില്‍ ഒഴിവാക്കാന്‍ സാധിക്കാത്തതാണ് ഉരുളക്കിഴങ്ങ്. കാര്‍ബോഹൈഡ്രേറ്റ് ചുരുങ്ങിയ അളവില്‍ ഉണ്ടെങ്കിലും പൊട്ടാസ്യത്തിന്റെ കാര്യത്തില്‍ സമ്പന്നനാണ് ഉരുളക്കിഴങ്ങ്. 12% വരെ പൊട്ടാസ്യം ഇതില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത് ദഹന പ്രശ്‌നമുള്ളവര്‍ അളവ് കുറക്കണം എന്നതാണ്. പക്ഷേ ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും അടങ്ങിയിട്ടുള്ള പൊട്ടാസ്യത്തിന്റെ അളവിലും നമുക്ക് ഉരുളക്കിഴങ്ങിന്റെ പങ്ക് എടുത്ത് പറയേണ്ടതാണ്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

ഉരുളക്കിഴങ്ങ് പോലെ തന്നെ മധുരക്കിഴങ്ങും വളരെയധികം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും ഒഴിവാക്കാന്‍ സാധിക്കാത്തതാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ദിവസവും മധുരക്കിഴങ്ങ് കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ഒരു കപ്പ് മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ നമുക്ക് 16 ശതമാനമാണ് ലഭിക്കുന്ന പൊട്ടാസ്യത്തിന്റെ അളവ്

ചീര

ചീര

ചീരയുടെ ഗുണങ്ങള്‍ എടുത്ത് പറയേണ്ടതാണ്. ഫോളിക് ആസിഡിന്റെ ഉറവിടമാണ് ചീര. എന്നാല്‍ ചീര കഴിക്കുമ്പോള്‍ അത് എത്രത്തോളം പൊട്ടാസ്യം നമുക്ക് ലഭിക്കുന്നുണ്ട് എന്ന കാര്യം കൂടെ അറിയേണ്ടതാണ്. നമ്മുടെ ഭക്ഷണത്തിന്റെ 12 ശതമാനം പൊട്ടാസ്യം ചീരയിലൂടെ ലഭിക്കുന്നു. ഇത് ശീലമാക്കുന്നത് ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകളേയും പ്രതിരോധിക്കുന്നു, കുഞ്ഞിന്റെ വളര്‍ച്ചക്കാവശ്യമായ ഫോളിക് ആസിഡ് നല്‍കുകയും ചെയ്യുന്നു.

 തേങ്ങാവെള്ളം

തേങ്ങാവെള്ളം

നമ്മള്‍ മലയാളികള്‍ക്ക് ഒഴിവാക്കാനാവാത്തതാണ് തേങ്ങാ വെള്ളം. അത്രയേറെ ഊര്‍ജ്ജമാണ് തേങ്ങാവെള്ളം നല്‍കുന്നത്. അതിനെ പ്രതിരോധിക്കാന്‍ ഒരു സ്‌പോര്‍ട്‌സ് ഡ്രിങ്കിനും ആവില്ല എന്നതാണ് സത്യം. കോശങ്ങളിലേക്ക് വെള്ളം വലിച്ചെടുക്കാന്‍ സഹായിക്കുന്ന പ്രധാന ഇലക്ട്രോലൈറ്റുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. വെറും 1 കപ്പ് തേങ്ങാവെള്ളത്തില്‍ 13 ശതമാനത്തോളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

പയര്‍വര്‍ഗ്ഗങ്ങള്‍

പയര്‍വര്‍ഗ്ഗങ്ങള്‍

പയര്‍വര്‍ഗ്ഗങ്ങള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ പയര്‍, ചെറുപയര്‍, സോയാബീന്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവയിലെല്ലാം പൊട്ടാസ്യം കൂടുതലാണ്. ഇത് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിനും സഹായിക്കുന്നുണ്ട്. പോരാതെ കൊളസ്‌ട്രോള്‍ കുറക്കുന്നതിനും പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും എല്ലാം സഹായിക്കുന്നു. ദിവസവും പയര്‍ വര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കും.

നിലക്കടല

നിലക്കടല

നിലക്കടല പലര്‍ക്കും പ്രിയപ്പെട്ട ഒരു സ്‌നാക്ക് ആണ്. ഇതില്‍ പ്രോട്ടീനും മഗ്‌നീഷ്യവും കൂടുതലാണ്. ഒരു കപ്പ് നിലക്കടലയില്‍ 23 ശതമാനം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിന് ഇതിലും നല്ല ഭക്ഷണം ഇല്ല എന്ന് തന്നെ പറയാം. ഒരിക്കലും ആരോഗ്യം സംരക്ഷിക്കുന്ന ഒരു വ്യക്തി നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് നിലക്കടല ഒഴിവാക്കരുത്. അത് നിങ്ങളുടെ ഊര്‍ജ്ജസംരക്ഷണത്തിനും സഹായിക്കുന്നതാണ്.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് പലപ്പോഴും കുട്ടികള്‍ക്ക് അത്ര ഇഷ്ടമുള്ള ഒന്നാകണം എന്നില്ല. എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ കുഞ്ഞിന് എന്ത് തന്നെയായാലും ബീറ്റ്‌റൂട്ട് നല്‍കും. വെറും 1 കപ്പ് വേവിച്ച ബീറ്റ്‌റൂട്ട് 11ശതമാനത്തോളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശീലമാക്കുന്നത് ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ആരോഗ്യസംരക്ഷണത്തിനും ഹൃദയാരോഗ്യത്തിനും സഹായിക്കുകയും ചെയ്യുന്നു.

മാതളനാരങ്ങ

മാതളനാരങ്ങ

മാതള നാരങ്ങ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇത് വൃത്തിയാക്കാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ പലരും ഇതിന് തയ്യാറാവുന്നില്ല. എന്നാല്‍ ഇത്രയേറെ ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് മാതള നാരങ്ങ. ദിവസവും ഒരു ഗ്ലാസ്സ് മാതള നാരങ്ങ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണങ്ങള്‍ നല്‍കുന്നു. ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ നമുക്ക് തര്‍ക്കമില്ലാതെ കഴിക്കാന്‍ സാധിക്കുന്ന ഒന്നാണ് മാതളല നാരങ്ങ.

 മത്സ്യം

മത്സ്യം

മത്സ്യത്തില്‍ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഒമേഗ 3 ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പൊട്ടാസ്യത്തിന്റെ കലവറയാണ് എന്നതാണ് സത്യം. ദിവസവും മത്സ്യം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ കൊളസ്‌ട്രോള്‍ കുറക്കുന്നതിനും മികച്ചതാണ് മത്സ്യം.

പ്രമേഹം നിസ്സാരമല്ല: ചര്‍മ്മത്തെ ബാധിക്കുന്നത് ഇങ്ങനെ - പരിഹാരം ഇതാപ്രമേഹം നിസ്സാരമല്ല: ചര്‍മ്മത്തെ ബാധിക്കുന്നത് ഇങ്ങനെ - പരിഹാരം ഇതാ

ആര്‍ത്തവ വേദന സാധാരണമല്ലെന്നും അപകടമെന്നും സൂചിപ്പിക്കും ലക്ഷണംആര്‍ത്തവ വേദന സാധാരണമല്ലെന്നും അപകടമെന്നും സൂചിപ്പിക്കും ലക്ഷണം

English summary

Foods With Rich Potassium Than A Banana To Keep Your Heart Healthy In Malayalam

Here in this article we are sharing some potassium rich foods better that banana for healthy heart in malayalam. Take a look.
Story first published: Friday, July 29, 2022, 12:30 [IST]
X
Desktop Bottom Promotion