For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാല രോഗങ്ങള്‍ അടുക്കില്ല; ഈ ഭക്ഷണങ്ങളിലുണ്ട് തടയിടാനുള്ള വഴി

|

ആരോഗ്യം സംരക്ഷിക്കാനായി ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചില സീസണില്‍ നല്ല ആരോഗ്യം നിലനിര്‍ത്താന്‍ അല്‍പം ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് ശൈത്യകാലത്ത്. ഈ സീസണില്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതകള്‍ ഏറെയാണ്. ശൈത്യകാലത്ത് സാധാരണയായി ജലദോഷം, ചുമ, പനി, ശ്വാസകോശ പ്രശ്‌നങ്ങള്‍, സന്ധിവാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ തലയുയര്‍ത്തുന്നു. ശൈകത്യകാലത്ത് നിങ്ങളുടെ ശരീരം പെട്ടെന്ന് രോഗങ്ങള്‍ക്ക് കീഴ്‌പ്പെടുന്നു.

Most read: വേഗത്തില്‍ പടരുന്ന ആമാശയ ക്യാന്‍സര്‍; രക്ഷനേടാന്‍ ഈ ജീവിതശൈലി മാറ്റംMost read: വേഗത്തില്‍ പടരുന്ന ആമാശയ ക്യാന്‍സര്‍; രക്ഷനേടാന്‍ ഈ ജീവിതശൈലി മാറ്റം

ഇതെല്ലാം നിങ്ങളുടെ രോഗപ്രതിരോധശേഷിയെ ആശ്രയിച്ചിരിക്കുന്നു. ശൈത്യകാലത്ത് ഇത്തരം രോഗങ്ങളുടെ പിടിയില്‍ നിന്ന് രക്ഷനേടാനുള്ള വഴിയാണ് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ഉയര്‍ത്തുക എന്നത്. അതിനായി ചില ഭക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും. ശൈത്യകാലത്ത് സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുക്കാനായി നിങ്ങളെ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഇതാ.

ക്രൂസിഫറസ് പച്ചക്കറികള്‍

ക്രൂസിഫറസ് പച്ചക്കറികള്‍

ബ്രോക്കോളി, കോളിഫ്ളവര്‍ തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളില്‍ നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശൈത്യകാല രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ നമ്മെ സഹായിക്കുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ സിയും ഇതില്‍ ധാരാളമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ദഹനം, ഹൃദയാരോഗ്യം എന്നിവ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഭക്ഷണ നാരുകളുടെ സമ്പന്നമായ ഉറവിടം കൂടിയാണ് ഇത്തരം പച്ചക്കറികള്‍.

നെല്ലിക്ക

നെല്ലിക്ക

രോഗങ്ങള്‍ അകറ്റി നിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് സീസണല്‍ പഴങ്ങള്‍ കഴിക്കുന്നത്. ശൈത്യകാലത്ത് നെല്ലിക്ക കഴിക്കുന്നത് നിങ്ങള്‍ക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ സി കൂടുതലുള്ള ഭക്ഷണസാധനമാണ് ഇത്. അണുബാധ തടയാന്‍ സഹായിക്കുന്ന ഗുണങ്ങളടങ്ങിയ നെല്ലിക്കയെ വെല്ലുന്ന മറ്റൊന്നില്ല.

Most read:ഉറക്ക തകരാറുകള്‍ പലവിധം; കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ അപകടംMost read:ഉറക്ക തകരാറുകള്‍ പലവിധം; കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ അപകടം

റൂട്ട് പച്ചക്കറികള്‍

റൂട്ട് പച്ചക്കറികള്‍

ശൈത്യകാലത്ത് നിങ്ങളുടെ ആരോഗ്യം കാക്കാനായി റൂട്ട് പച്ചക്കറികള്‍ കഴിക്കുക. മധുരക്കിഴങ്ങ്, റാഡിഷ്, ബീറ്റ്‌റൂട്ട്, ചേന, ടേണിപ്‌സ്, കാരറ്റ് എന്നിവ ബീറ്റാ കരോട്ടിന്‍, ഫൈബര്‍, പൊട്ടാസ്യം, മാംഗനീസ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. മിക്ക ബി വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

നട്‌സ്, വിത്ത്

നട്‌സ്, വിത്ത്

നട്സും വിത്തുകളും പോലുള്ള സൂപ്പര്‍ഫുഡുകള്‍ ഏറെ പോഷകഗുണമുള്ളവയാണ്. മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളുടെ പവര്‍ ഹൗസാണ് നട്‌സും വിത്തുകളും. പ്രോട്ടീനുകളുടെയും നാരുകളുടെയും സമ്പന്നമായ ഉറവിടം കൂടിയാണ് അവ. നമ്മുടെ ശരീരം ഊര്‍ജ്ജത്തിനായി ഈ ഭക്ഷണങ്ങളെ വിഘടിപ്പിക്കുമ്പോള്‍, അത് ശരീരത്തില്‍ തെര്‍മോജെനിസിസ് പ്രക്രിയയെ ഉത്തേജിപ്പിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ദിവസവും ഒരുപിടി നട്‌സ് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

Most read:സുഗമമായ ദഹനവും രക്തചംക്രമണവും; ശൈത്യകാലത്ത് അമൃതാണ് ഹെര്‍ബല്‍ ചായMost read:സുഗമമായ ദഹനവും രക്തചംക്രമണവും; ശൈത്യകാലത്ത് അമൃതാണ് ഹെര്‍ബല്‍ ചായ

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയുടെ ഏറ്റവും സവിശേഷമായ ഗുണം അതിലടങ്ങിയിരിക്കുന്ന 'അല്ലിസിന്‍' ആണ്. ഇത് നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ചുമ, ജലദോഷം തുടങ്ങിയ സാധാരണ അണുബാധകളില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു. ഇതുകൂടാതെ ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നും തടയുന്നതിന് ശക്തമായ ആന്റിഓക്സിഡന്റായും വെളുത്തുള്ളി പ്രവര്‍ത്തിക്കുന്നു.

നെയ്യ്

നെയ്യ്

എളുപ്പത്തില്‍ ദഹിപ്പിക്കുന്ന കൊഴുപ്പുകളില്‍ ഒന്നാണ് നെയ്യ്. നെയ്യിന്റെ മിതമായ ഉപഭോഗം പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും മുടിയിഴകള്‍ക്ക് ആരോഗ്യകരമായ ഒമേഗ -3 കൊഴുപ്പ് നല്‍കുകയും ചെയ്യുന്നു. ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്ന ഗുണങ്ങള്‍ നെയ്യിലുണ്ട്. മഞ്ഞുകാലത്ത് നിങ്ങളുടെ ശരീരത്തെ തല്‍ക്ഷണ ചൂടും ഊര്‍ജവും ഉത്പാദിപ്പിക്കാന്‍ നെയ്യ് സഹായിക്കുന്നു.

Most read:ശൈത്യകാലത്ത് പ്രതിരോധശേഷിയും രോഗങ്ങളില്‍ നിന്ന് രക്ഷയും; വെളുത്തുള്ളി കഴിച്ചാലുള്ള ഗുണങ്ങള്‍Most read:ശൈത്യകാലത്ത് പ്രതിരോധശേഷിയും രോഗങ്ങളില്‍ നിന്ന് രക്ഷയും; വെളുത്തുള്ളി കഴിച്ചാലുള്ള ഗുണങ്ങള്‍

മഞ്ഞള്‍

മഞ്ഞള്‍

വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളാല്‍ സമ്പന്നമാണ് മഞ്ഞള്‍. ഇതില്‍ ആരോഗ്യ ഗുണങ്ങളുള്ള കുര്‍ക്കുമിന്‍ എന്ന സജീവ സംയുക്തം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ മഞ്ഞളും കുരുമുളകും ചേര്‍ക്കുക. വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും കൊണ്ട് സമ്പന്നമാണ് ഇവ. സന്ധിവേദനയും മറ്റ് അസ്വസ്ഥതകളും ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ ശൈത്യകാലത്ത് വര്‍ധിക്കുന്നതിനാല്‍, സന്ധിവാതം ബാധിച്ചവര്‍ക്ക് മഞ്ഞള്‍ തികച്ചും പ്രയോജനകരമായ ഭക്ഷണമാണ്. മഞ്ഞല്‍ പാല്‍ അല്ലെങ്കില്‍ ചായ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.

English summary

Foods To Protect Yourself From Common Winter Health Problems in Malayalam

Here are some foods you should have in your diet to protect youreself from common winter health problems. Take a look.
X
Desktop Bottom Promotion