For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാര്‍ക്കിന്‍സണ്‍സ് നിയന്ത്രിക്കാന്‍ സഹായിക്കും ഈ ഭക്ഷണശീലം

|

തലച്ചോറിനെ തകരാറിലാക്കുന്ന വിവിധ രോഗങ്ങളുണ്ട്. അത്തരം രോഗങ്ങളിലൊന്നാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. ഈ ന്യൂറോ ഡിജെനറേറ്റീവ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്‍ഷവും ഏപ്രില്‍ 11 ന് ലോക പാര്‍ക്കിന്‍സണ്‍സ് ദിനം ആചരിക്കുന്നു. ഡോ. ജയിംസ് പാര്‍ക്കിന്‍സണ്‍ ആണ് തന്റെ ഗവേഷണപ്രബന്ധത്തില്‍ ആദ്യമായി ഈ രോഗത്തെ പരാമര്‍ശിച്ചത്. അതിനാല്‍ ഈ രോഗത്തെ പാര്‍ക്കിന്‍സണ്‍സ് രോഗം എന്ന് അറിയപ്പെടുന്നു.

Most read: വേനലില്‍ മൂത്രത്തില്‍ കല്ല് വരാന്‍ സാധ്യത ഇരട്ടി; ഈ കാര്യം ശ്രദ്ധിച്ചാല്‍ രക്ഷMost read: വേനലില്‍ മൂത്രത്തില്‍ കല്ല് വരാന്‍ സാധ്യത ഇരട്ടി; ഈ കാര്യം ശ്രദ്ധിച്ചാല്‍ രക്ഷ

നാഡീവ്യവസ്ഥയുടെ തകരാറാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. ഇത് ചെറിയ രീതിയില്‍ ആരംഭിച്ച് ക്രമേണ രോഗത്തിന്റെ തീവ്രത വര്‍ധിക്കുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് നിര്‍ഭാഗ്യവശാല്‍ ചികിത്സയില്ല, പക്ഷേ ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഇത് നിയന്ത്രിക്കാനാകും. അത്തരം ചില ഭക്ഷണ ക്രമീകരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

മസ്തിഷ്‌കത്തിന്റെ ഒരു ഭാഗത്തെ സബ്സ്റ്റാന്റിയ നെഗ്ര എന്ന ഡോപാമൈന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങള്‍ വഷളാകാന്‍ തുടങ്ങുമ്പോഴാണ് ന്യൂറോഡിജനറേറ്റീവ് മൂവ്‌മെന്റ് ഡിസോര്‍ഡര്‍ സംഭവിക്കുന്നത്. ഇത് പ്രധാനമായും 60 വയസ്സിനു മുകളിലുള്ള ആളുകളെയാണ് ബാധിക്കുന്നത്, എന്നിരുന്നാലും ചെറുപ്പക്കാര്‍ക്കും അപകടസാധ്യതയുണ്ട്. കൈകാലുകളില്‍ വിറയല്‍, കാഠിന്യം, ചലനങ്ങള്‍ ഏകോപിപ്പിക്കുന്നതിലെ പ്രശ്‌നങ്ങള്‍, ഭാവപ്രശ്‌നങ്ങള്‍, ഉറക്ക പ്രശ്നങ്ങള്‍ എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. ഈ അവസ്ഥയെക്കുറിച്ച് ഇനിയും ഒരുപാട് അറിയാനുണ്ട്. രോഗം മൂര്‍ച്ഛിക്കുന്ന അവസരത്തില്‍ രോഗികള്‍ കിടപ്പിലാവുകയാണ് പതിവ്.

പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങള്‍

ചിന്തിക്കുന്നതിന് ബുദ്ധിമുട്ട്

വിഷാദവും വൈകാരിക മാറ്റങ്ങളും

ഭയം, ഉത്കണ്ഠ, ഓര്‍മ്മക്കുറവ്

ഭക്ഷണം കഴിക്കാനും ചവയ്ക്കാനും ബുദ്ധിമുട്ട്

ഉറക്ക പ്രശ്നങ്ങളും ഉറക്ക തകരാറുകളും

മൂത്രാശയ പ്രശ്നങ്ങള്‍

മലബന്ധം

രക്തസമ്മര്‍ദ്ദത്തിലെ മാറ്റം

തലകറക്കം, ശരീര വേദന

വായ്നാറ്റം

ക്ഷീണം

ലൈംഗിക ശേഷിയില്ലായ്മ

Most read:അധികനേരം ഇരിക്കല്ലേ, ശരീരത്തിന് ദോഷം ഈ രീതിയില്‍Most read:അധികനേരം ഇരിക്കല്ലേ, ശരീരത്തിന് ദോഷം ഈ രീതിയില്‍

പാര്‍ക്കിന്‍സണ്‍സ് തടയാന്‍ ഭക്ഷണ ശീലം

പാര്‍ക്കിന്‍സണ്‍സ് തടയാന്‍ ഭക്ഷണ ശീലം

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് നിര്‍ഭാഗ്യവശാല്‍ ചികിത്സയില്ല, പക്ഷേ ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഇത് നിയന്ത്രിക്കാനാകും. പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണങ്ങളുള്ള ഒരു വ്യക്തിയെ സഹായിക്കുന്ന വിവിധതരം ഭക്ഷണങ്ങളുണ്ട്. മത്സ്യ എണ്ണകള്‍, ഫാവ ബീന്‍സ്, ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണം, വിറ്റാമിന്‍ ബി1, സി, ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ അവയില്‍ ചിലതാണ്.

ഒമേഗ -3 ഫാറ്റി ആസിഡുകള്‍

ഒമേഗ -3 ഫാറ്റി ആസിഡുകള്‍

ഒമേഗ -3 ഫാറ്റി ആസിഡുകള്‍ നാഡി വീക്കം കുറയ്ക്കുന്നതിനും ന്യൂറോ ട്രാന്‍സ്മിഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനും ന്യൂറോ ഡിജനറേഷന്‍ തടയുന്നതായും പഠനങ്ങളില്‍ കാണിക്കുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളവര്‍് കൂടുതല്‍ ഒമേഗ -3 അടങ്ങിയ ഫാറ്റി ഫിഷ് കഴിക്കുകയോ ഒമേഗ -3 സപ്ലിമെന്റ് കഴിക്കുകയോ ചെയ്യുന്നത് പ്രയോജനം ചെയ്യും.

Most read:വേനല്‍ സീസണില്‍ പ്രതിരോധശേഷി കൂട്ടും ഈ ഭക്ഷണങ്ങള്‍Most read:വേനല്‍ സീസണില്‍ പ്രതിരോധശേഷി കൂട്ടും ഈ ഭക്ഷണങ്ങള്‍

പഞ്ചസാരയും ഉപ്പും പരിമിതപ്പെടുത്തുക

പഞ്ചസാരയും ഉപ്പും പരിമിതപ്പെടുത്തുക

രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ പഞ്ചസാര, സോഡിയം, ഉപ്പ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്താനും ധാരാളം ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കാനും നിര്‍ദ്ദേശിക്കുന്നു.

ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍

ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, കടും നിറമുള്ളതും ഇരുണ്ടതുമായ പഴങ്ങളും പച്ചക്കറികള്‍ എന്നിവ രോഗികള്‍ കഴിക്കണം.

പ്രോസസ് ചെയ്ത ഭക്ഷണം, പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഒഴിവാക്കുക

പ്രോസസ് ചെയ്ത ഭക്ഷണം, പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഒഴിവാക്കുക

പാര്‍ക്കിന്‍സണ്‍സ് രോഗമുള്ള ഒരാള്‍ പ്രോസസ് ചെയ്തതോ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളതോ ആയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ടിന്നിലടച്ച പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ളയുള്ള ഭക്ഷണങ്ങള്‍, ചീസ്, തൈര്, കൊഴുപ്പ് കുറഞ്ഞ പാല്‍ തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍, കൊളസ്‌ട്രോള്‍, പൂരിത കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഈ വിഭാഗത്തില്‍ പെടുന്നു.

Most read:ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് നല്ലത്; അത് ലഭിക്കാന്‍ ഇത് കഴിക്കണംMost read:ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് നല്ലത്; അത് ലഭിക്കാന്‍ ഇത് കഴിക്കണം

മൃദുവായ ഭക്ഷണങ്ങള്‍ കഴിക്കുക

മൃദുവായ ഭക്ഷണങ്ങള്‍ കഴിക്കുക

പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളവരില്‍ ഭക്ഷണം ചവയ്ക്കല്‍, വിഴുങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ സാധാരണമാണ്. തല്‍ഫലമായി, കടുപ്പമുള്ള മാംസം പോലെയുള്ള ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍ ഇത്തരക്കാര്‍ക്ക് നല്‍കരുത്.

English summary

Foods to Prevent or Manage Parkinson's Disease in Malayalam

Parkinson's disease has no cure but it can be managed by making some dietary changes. Read on.
Story first published: Monday, April 11, 2022, 11:17 [IST]
X
Desktop Bottom Promotion