Just In
- 4 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്‍ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 16 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- 21 hrs ago
മീനം രാശിയില്‍ വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- 21 hrs ago
കൊളസ്ട്രോളില്‍ വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണം ഇത്
Don't Miss
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- News
ധോണിയോട് കാണിച്ചത് ക്രൂരത, മനുഷ്യത്വം വേണം; ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് ഗണേഷ് കുമാര്‍
- Sports
IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം
- Movies
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
തലച്ചോറിനും ഓര്‍മ്മക്കും പ്രായമാവാതിരിക്കാന്‍ ഈ ഭക്ഷണങ്ങള്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഓരോ പ്രായം കഴിയുന്തോറും ചില പ്രശ്നങ്ങള്‍ നേരിടേണ്ടതായി വരുന്നു. ഇതിന്റെ ഫലമായി പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ഓരോ രോഗാവസ്ഥകള്‍ നമ്മള് നേരിടേണ്ടി വരികയും ചെയ്യുന്നു. തലച്ചോറിന്റെ ആരോഗ്യവും ഇത് പോലെ തന്നെയാണ്. ശരീരം പ്രായമാവാന്‍ തുടങ്ങുമ്പോള്‍ പലപ്പോഴും തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നു. പ്രായമാവുക എന്നത് സ്വാഭാവിക പ്രക്രിയയാണ്. ഈ സമയം ഓര്‍മ്മക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളില്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിനും ഓര്‍മ്മക്കുറവിന് പരിഹാരം കാണുന്നതിനും നമ്മളെ ചില ഭക്ഷണങ്ങള്‍ സഹായിക്കുന്നു.
ശരീരത്തിന് ആവശ്യത്തിന് പോഷകാഹാരം ലഭിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല പ്രശ്നങ്ങളില്‍ നിന്നും പരിഹാരം നല്കുന്നു. ഓരോ ദിവസവും നാം കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറിയില്‍ 20% പലപ്പോഴും തലച്ചോറാണ് ഉപയോഗിക്കുന്നത്. എന്നാല്‍ എന്തൊക്കെ ഭക്ഷണങ്ങള്‍ നാം കഴിക്കണം എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥയില്‍ നാം മനസ്സിലാക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട. തലച്ചോറിന്റെ ആരോഗ്യത്തിന് വേണ്ടിയും ഓര്‍മ്മക്കുറവ് പരിഹരിക്കുന്നതിന് വേണ്ടിയും ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഗ്രീന്‍ ടീ
കാണാന്‍ പലരും ഇഷ്ടപ്പെടുന്ന ഒന്നാണ് ഗ്രീന്‍ ടീ. എന്നാല്‍ ഇത് പലപ്പോഴും കുടിക്കാന്‍ അത്ര സുഖമുണ്ടാവില്ല. എന്നാല്‍ ആരോഗ്യത്തിന്റെ കലവറയാണ് ഗ്രീന്‍ ടീ എന്നത് നിങ്ങള്‍ക്കറിയാമോ? സത്യമാണ്, ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല പ്രതിസന്ധികളേയും നിസ്സാരമാക്കുന്നതിന് ഗ്രീന്‍ ടീ സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റാണ് കാറ്റെച്ചിന്‍, ഇത് തലച്ചോറിലെ ന്യൂറോണുകള്‍ക്ക് പ്രതിരോധ ഫലമുണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിലൂടെ അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള പ്രശ്നങ്ങളെ നമുക്ക്ക ഇല്ലാതാക്കാന്‍ സാധിക്കുന്നു. തലച്ചോറിന് ഓര്‍മ്മശക്തിയും ചെറുപ്പവും നല്‍കുന്നതിന് ഗ്രീന്‍ ടീ ശീലമാക്കാവുന്നതാണ്.

ക്രൂസിഫറസ് വെജിറ്റബിള്‍
പച്ചക്കറികള്‍ എല്ലാം തന്നെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങളെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ അതില്‍ അല്പം മുന്നില്‍ തന്നെയാണ് ക്രൂസിഫറസ് പച്ചക്കറികള്‍. ഇതിലുള്ള വിറ്റാമിന്‍ ബീ നിങ്ങളുടെ ആരോഗ്യത്തിന് അതിപ്രധാനമാണ്. ഇത് ഞരമ്പുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ഇവ ഞരമ്പുകളില്‍ ഒരു താല്‍ക്കാലിക കോട്ടിംങും നല്കുന്നു. ഇവ കോശങ്ങളുടെ സ്വാഭാവിക നാശത്തെ ഇല്ലാതാക്കുന്നു. കാബേജ്, ബ്ര്ക്കോളി, കോളിഫ്ളവര്‍ എന്നിവയെല്ലാം ഇത്തരത്തിലുള്ള വെജിറ്റബിള്‍സ് ആണ്. ഇത് വാര്‍ദ്ധക്യസഹജമായി ഉണ്ടാവുന്ന ഓര്‍മ്മ പ്രശ്നങ്ങളെ വരെ പരിഹരിക്കുന്നതിന് സഹായിക്കുന്നു.

ബെറികള്‍
വിവിധ തരത്തിലുള്ള ബെറികള്‍ ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ്. ഇത് തലച്ചോറിന്റെ ആരോഗ്യവും ഓര്‍മ്മയും സംരക്ഷിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച ഭക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കുന്നതാണ്. ഇത് മസ്തിഷ്ക കോശങ്ങളുടെ ഉത്പാദനത്തിന് സബായിക്കുന്നു. അതോടൊപ്പം അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് എന്നീ ന്യൂറോ സംബന്ധമായ രോഗങ്ങളേയും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. പ്രോട്ടീന്‍ ഗുണങ്ങള്‍ നല്‍കുന്നത് കൂടിയാണ് ഇത്തരം ബെറികള്‍. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇവയെല്ലാം. കൂടാതെ അവ മസ്തിഷ്ക കോശങ്ങളെ കാര്യക്ഷമമായി ആശയവിനിമയം നടത്താന്‍ സഹായിക്കുകയും കൂടി ചെയ്യുന്നു.

മുന്തിരി
മുന്തിരി ഇഷ്ടമല്ലാത്തവര്‍ ചുരുക്കമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും അല്പം ശ്രദ്ധിക്കേണ്ടത് ഓര്മ്മത്തകരാറുകളെ തന്നെയാണ്. മസ്തിഷ്കത്തിന് വാര്‍ദ്ധക്യം സംഭവിച്ചു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം പ്രതിസന്ധികളില്‍ മസ്തിഷ്ക ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നതാണ് മുന്തിരി. ഇതിലുള്ള ആന്റി ഓക്സിഡന്റുകളാണ് ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നത്. ശരീരത്തിലേയും തലച്ചോറിലേയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് മുന്തിരി സഹായിക്കുന്നു. ഇത് തലച്ചോര്‍ എപ്പോഴും ആക്റ്റീവ് ആയിരിക്കുന്നതിലേക്ക് നയിക്കുന്നു. മുന്തിരി പല രോഗങ്ങളും തടയാന്‍ സഹായിക്കുന്നു. കൂടാതെ, ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും മുന്തിരി സഹായിക്കുന്നു.

ചിയ സീഡ്സ്
ചിയ സീഡ്സ് ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ഇത് ഓര്‍മ്മക്കുറവിനെ പ്രതിരോധിക്കുന്നതിനും തലച്ചോറിനെ വാര്‍ദ്ധക്യത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നതാണ്. ഇതിലുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളാണ് ഇത്തരം ഗുണങ്ങള്‍ എല്ലാം തന്നെ നല്‍കുന്നത്. കൂടാതെ ചിയ വിത്തുകള്‍ തലച്ചോറിലെ ധമനികളില്‍ ഉണ്ടാവുന്ന ബ്ലോക്കിനെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. ചിയവിത്തില് കലോറി കുറവാണെങ്കിലും നാരുകള്‍, പ്രോട്ടീന്‍, കാല്‍സ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, കൂടാതെ നിരവധി ബി വിറ്റാമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗമെന്ന പ്രതിസന്ധിയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിനും ചിയ സീഡ്സ് സഹായിക്കുന്നു.

ഇഞ്ചി
ഏത് രോഗത്തേയും എന്തിന് വിഷത്തെ വരെ പ്രതിരോധിക്കാന്‍ ഇഞ്ചി സഹായിക്കുന്നു. അത്രയേറെ പ്രാധാന്യമുള്ള ഇഞ്ചി നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്നതാണ്. ഇഞ്ചി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് പലപ്പോഴും അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ, സ്ട്രോക്ക് എന്നിവയില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ നിങ്ങളുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം കൃത്യമാക്കുന്നതിന് സഹായിക്കുന്നു. ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് നെഗറ്റീവ് പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ സുഖം പ്രാപിക്കാന്‍ ഇഞ്ചി സഹായിക്കുന്നു.

നട്സ്
ആരോഗ്യത്തിന്റെ കലവറയാണ് പരിപ്പ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന കൊളസ്ട്രോള്‍, ഹൃദ്രോഗം എന്നിവയെ എല്ലാം ഇല്ലാതാക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നതാണ്. ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും പ്രോട്ടീനുകളും നിറഞ്ഞ പരിപ്പ് മസ്തിഷ്ക വാര്‍ദ്ധക്യം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. ഇത് കൂടാതെ ഇത് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഓര്‍മ്മക്കുറവ് പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മസ്തിഷ്കത്തിന്റെ അടിത്തട്ടിലുള്ള പിറ്റിയൂട്ടറി ഗ്രന്ഥി, വളര്‍ച്ചാ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നതാണ്. എന്നാല്‍ നിങ്ങളുടെ 35 വയസ്സിന് അപ്പുറം ഇതിന്റെ ഉത്പാദനം കുറയുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്ന അമിനോ ആസിഡ് അണ്ടിപ്പരിപ്പില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പിറ്റിയൂട്ടറി ഗ്രന്ഥിയെ ഇത്തേജിപ്പിക്കുകയും മസ്തിഷ്ക വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.
most read:പിടലി വേദന നിസ്സാരമാക്കേണ്ട; ജീവന് വരെ ആപത്ത്, ശ്രദ്ധിക്കണം
ആര്ത്തവനാളില്
വയറ്
വീര്‍ത്ത്
അസ്വസ്ഥതയുണ്ടോ;
വീട്ടുവൈദ്യങ്ങളിതാ