For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്ത് ആരോഗ്യം ശക്തമാക്കാന്‍ കഴിക്കേണ്ട 10 ഭക്ഷണങ്ങള്‍

|

മണ്‍സൂണ്‍ സീസണില്‍ ധാരാളമായി രോഗങ്ങളും കൂടിവരുന്നത് നിങ്ങള്‍ ശ്രദ്ധിച്ചുകാണും. ജലദോഷം, പനി, ടൈഫോയ്ഡ്, കൊതുകുജന്യ രോഗങ്ങള്‍, മലേറിയ, ഡെങ്കിപ്പനി, വയറ്റിലെ അണുബാധ എന്നിവ മഴക്കാലത്ത് വളരെ സാധാരണമാണ്. കൂടാതെ, നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന കോവിഡും നിലവിലുണ്ട്. മഴക്കാലവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ കൂടുതല്‍ ദുരിതത്തിലാക്കിയേക്കാം. അതിനാല്‍, നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം പോഷകവും പ്രതിരോധശേഷി തരുന്നവയുമാണെന്ന് നിങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്.

Most read: രാത്രി അമിതമായി ഭക്ഷണം കഴിച്ചാല്‍ ശരീരത്തിലെ മാറ്റം ഭയാനകം

നല്ല ഭക്ഷണരീതികള്‍ പരിശീലിക്കുക, സീസണല്‍ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക, ശാരീരികമായി സജീവമായി തുടരുക, പോസിറ്റീവ് ആയിരിക്കുക എന്നിവയാണ് നല്ല ആരോഗ്യം നിലനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം. മഴക്കാലത്ത് നിങ്ങളുടെ ആരോഗ്യം ശക്തമായ രോഗപ്രതിരോധ സംവിധാനത്തോടെ നിലനിര്‍ത്താന്‍ കഴിക്കേണ്ട മികച്ച ചില ഭക്ഷണ സാധനങ്ങള്‍ ഇതാ.

പച്ചമുളക്

പച്ചമുളക്

പച്ചമുളകില്‍ വിവിധ ആരോഗ്യ ഗുണങ്ങളുള്ള ആല്‍ക്കലോയിഡ് ആയ പൈപ്പറിന്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, കെ എന്നിവയും ഇതില്‍ ഗണ്യമായ അളവില്‍ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകളെ നിര്‍ജ്ജീവമാക്കി ഗുരുതരമായ രോഗങ്ങളെ തടയാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ പച്ചമുളകിലുണ്ട്. ദഹനം മെച്ചപ്പെടുത്തുന്ന ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉല്‍പാദനത്തെ ഉത്തേജിപ്പിച്ച് ഗ്യാസ് പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. പച്ചമുളകിന് ആന്റിമൈക്രോബയല്‍ ഗുണങ്ങളും ഉണ്ട്, അത് ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിലൂടെ ഭക്ഷ്യവിഷബാധയുടെ സാധ്യതയും കുറയ്ക്കുന്നു.

പഴങ്ങള്‍

പഴങ്ങള്‍

പീച്ച്, പ്ലം, ചെറി, ജാമുന്‍, മാതളനാരങ്ങ തുടങ്ങിയ സീസണല്‍ പഴങ്ങളില്‍ വിറ്റാമിന്‍ എ, സി, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മഴക്കാലത്ത് ഇവ കഴിക്കാന്‍ ഉത്തമമായ പഴങ്ങളാണ്. എന്നാല്‍ വഴിയോര കച്ചവടക്കാര്‍ വില്‍ക്കുന്ന ജ്യൂസുകള്‍ കഴിക്കുന്നത് ഒഴിവാക്കുക. വീട്ടില്‍ ഉണ്ടാക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ഫ്രഷ് ജ്യൂസുകള്‍ കഴിക്കുക.

Most read:വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്ന അപകടം ഇത്‌

സൂപ്പ്

സൂപ്പ്

സൂപ്പ്, മസാല ടീ, ഗ്രീന്‍ ടീ തുടങ്ങിയ ഊഷ്മളമായ ദ്രാവകങ്ങള്‍ മഴക്കാലത്ത് ധാരാളമായി കഴിക്കുക, കാരണം അവ ശരീരത്തിന്റെ പുനര്‍ജ്ജലീകരണത്തിന് നല്ലതും രോഗപ്രതിരോധ സംവിധാനത്തിന് മികച്ചതുമാണ്.

പച്ചക്കറികള്‍

പച്ചക്കറികള്‍

പടവലങ്ങ, ചുരയ്ക്ക, മത്തങ്ങ, മുരിങ്ങക്കായ മുതലായവയുടെ കാലമാണിത്. അസംസ്‌കൃത പച്ചക്കറികള്‍ക്ക് പകരം ആവിയില്‍ വേവിച്ച സാലഡുകള്‍ കഴിക്കുക. ബാക്ടീരിയ, വൈറല്‍ അണുബാധ എന്നിവയെ ചെറുക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. മണ്‍സൂണില്‍ ഇവ കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധശേഷിയും ഉയര്‍ത്തും.

Most read:ആയുര്‍വേദം പറയുന്നു, ഈ സൂപ്പര്‍ഫുഡ് അധികം കഴിച്ചാല്‍ ഗുണത്തിനുപകരം ദോഷം

പ്രോബയോട്ടിക്‌സ്

പ്രോബയോട്ടിക്‌സ്

തൈര്, മോര്, അച്ചാര്‍ തുടങ്ങിയ പ്രോബയോട്ടിക്കുകള്‍ കഴിച്ച് നിങ്ങളുടെ വയറിലെ നല്ല ബാക്ടീരിയകളെ ആരോഗ്യകരമാക്കുക. ഇവ കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളെ രോഗമുണ്ടാക്കുന്ന ബാക്ടീരിയകളോട് നല്ല രീതിയില്‍ പോരാടാന്‍ സഹായിക്കുന്നു.

പ്രോട്ടീനുകള്‍

പ്രോട്ടീനുകള്‍

നിങ്ങളുടെ ഭക്ഷണത്തില്‍ ആരോഗ്യകരമായ പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും രോഗങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കാനും സഹായിക്കുന്നു. പാലും പാലുല്‍പ്പന്നങ്ങളും, കയ്പക്ക, പയര്‍, ചോളം, സോയ, മുട്ട, പരിപ്പ്, ചിക്കന്‍ തുടങ്ങിയവ ആരോഗ്യകരമായ പ്രോട്ടീനുകളുടെ നല്ല ഉറവിടങ്ങളാണ്.

ഇഞ്ചിയും വെളുത്തുള്ളിയും

ഇഞ്ചിയും വെളുത്തുള്ളിയും

പനിയും പനിയുടെ ലക്ഷണങ്ങളും നേരിടാന്‍ ഇഞ്ചിയും വെളുത്തുള്ളിയും നിങ്ങളെ സഹായിക്കും. ഇതിന് ആന്റി വൈറല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിബയോട്ടിക്, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. തൊണ്ടവേദന കുറയ്ക്കാന്‍ ജിഞ്ചര്‍ ടീ സഹായിക്കും. ഒരു വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഇഞ്ചി ചതച്ചോ അതിന്റെ സത്തോ തേനില്‍ ചേര്‍ത്ത് നല്‍കാം. പ്രായമായവര്‍ക്ക് ഇത് സൂപ്പിലോ ചായയിലോ ചേര്‍ത്ത് നല്‍കാം. വെളുത്തുള്ളിക്ക് ആന്റിമൈക്രോബയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. ഇത് ഫലപ്രദമായ രോഗപ്രതിരോധ ഉത്തേജകമാണ്.

Most read:തടി കുറയ്ക്കാന്‍ പൊട്ടാസ്യം നല്‍കുന്ന ഗുണം ചെറുതല്ല; ഇവ കഴിച്ചാല്‍ മതി

ഉലുവ

ഉലുവ

മികച്ച ഒരു എനര്‍ജി ബൂസ്റ്ററാണ് ഉലുവ. പനി, ദഹന സംബന്ധമായ തകരാറുകള്‍ എന്നിവയില്‍ നിന്ന് നമ്മുടെ ശരീരത്തെ പരിപാലിക്കാന്‍ ആവശ്യമായ എല്ലാ ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. മഴക്കാലത്ത് ഇത് കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിന്‍ ആന്റിഓക്സിഡന്റ് ആന്റിമൈക്രോബയല്‍ ഫലങ്ങളുള്ളതാണ്. ഇത് എച്ച്. പൈലോറി, എം.ആര്‍.എസ്.എ തുടങ്ങിയ സൂക്ഷ്മജീവികളുടെ വളര്‍ച്ചയെ തടയുകയും ആമാശയ അള്‍സര്‍ തടയുകയും രോഗപ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആന്റിമലേറിയല്‍ പ്രവര്‍ത്തനത്തിനും ഇത് സഹായിക്കുന്നു. ദിവസവും നിങ്ങളുടെ ഭക്ഷണത്തില്‍ മഞ്ഞള്‍ പാല്‍ ചേര്‍ക്കുന്നത് മണ്‍സൂണ്‍ കാലത്ത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

Most read:ഉള്ളിയും ബീറ്റ്‌റൂട്ടും പച്ചയ്ക്ക്; ഈ ഭക്ഷണങ്ങള്‍ ഇങ്ങനെ കഴിച്ചാല്‍ ആരോഗ്യഗുണം ഇരട്ടി

ഒമേഗ -3 ഫാറ്റി ആസിഡ്

ഒമേഗ -3 ഫാറ്റി ആസിഡ്

ഒമേഗ -3 ഫാറ്റി ആസിഡുകള്‍ക്ക് രോഗപ്രതിരോധ പ്രഭാവം ഉണ്ട്. മണ്‍സൂണില്‍, ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. മത്സ്യം, ചെമ്മീന്‍, ഓയ്‌സ്റ്റര്‍, നട്‌സ്്, വാല്‍നട്ട്, പിസ്ത, ചിയ വിത്തുകള്‍, ചണവിത്ത് തുടങ്ങിയവയില്‍ ധാരാളമായി ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്.

English summary

Foods To Consume In Monsoon Season To Stay Healthy in Malayalam

Here we have listed some top food items to consume to maintain a better health during monsoon. Read on.
X
Desktop Bottom Promotion