For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ മെറ്റബോളിസം കുറക്കുന്ന ആറ് ഭക്ഷണങ്ങള്‍ ശ്രദ്ധിക്കണം

|

മെറ്റബോളിസം എന്ന വാക്ക് പലപ്പോഴായി നാം കേട്ടിട്ടുണ്ടാവും. എന്നാല്‍ എന്താണ് മെറ്റബോളിസം എന്നതിനെക്കുറിച്ച് കൃത്യമായി പലപ്പോഴും ഉത്തരം പറയാന്‍ പലര്‍ക്കും സാധിക്കുന്നില്ല. എന്താണ് മെറ്റബോളിസം, ഇത് ശരീരത്തില്‍ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ ശരീരഭാരവുമായി ബന്ധപ്പെട്ട പ്ര്ശ്‌നങ്ങള്‍ ഉള്ളവരാണ് ഈ വാക്കിനെ കൂടുതല്‍ ശ്രദ്ധിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം ശാരീരിക പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഊര്‍ജ്ജമാക്കി മാറ്റുന്ന പ്രക്രിയയാണ് മെറ്റബോളിസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതാണ് ഒരു വ്യക്തിയുടെ ശരീരഭാരത്തെ നിയന്ത്രിക്കുന്നത്. എന്നാല്‍ മെറ്റബോളിസം മന്ദഗതിയില്‍ ആക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇവ എന്തൊക്കെയെന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയാല്‍ ഒരു പരിധി വരെ രോഗാവസ്ഥകളേയും അമിതവണ്ണത്തേയും എല്ലാം നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്.

Foods That Slow Down Your Metabolism

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഭക്ഷണം കഴിക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ശരീര ഭാരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ ശരീരഭാരം നിയന്ത്രിക്കുന്നതിന് വേണ്ടി മെറ്റബോളിസത്തിന്റെ നിരക്ക് കൃത്യമായിരിക്കണം. അതല്ലെങ്കില്‍ പലപ്പോഴും ഇവരില്‍ അമിതവണ്ണം എന്ന പ്രതിസന്ധി ഉണ്ടാവുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രോട്ടീനിനുള്ള പങ്ക് നിസ്സാരമല്ല. എന്നാല്‍ മെറ്റബോളിസം കുറക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ബ്രെഡ്/പാസ്ത/പിസ്സ

ബ്രെഡ്/പാസ്ത/പിസ്സ

പലരും ഇത് മൂന്നും ഇഷ്ടപ്പെടുന്നവരായിരിക്കും. ചിലര്‍ക്ക് ഇതില്‍ ഏതെങ്കിലും ഒന്നായിരിക്കും താല്‍പ്പര്യം. ഇവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. നിങ്ങള്‍ വയറ് കുറക്കാനും തടി കുറക്കാനും ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന വ്യക്തിയാണെങ്കില്‍ ഒരു കാരണവശാലും ഇവ മൂന്നും കഴിക്കാന്‍ പാടില്ല. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ തകര്‍ക്കുന്നു. അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കുകയും കാര്‍ബോഹൈഡ്രേറ്റ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പ്രമേഹമെന്ന രോഗാവസ്ഥ നിങ്ങള്‍ക്കുണ്ടാവുകയും ചെയ്യുന്നുണ്ട്. ശരീരത്തില്‍ അമിത കൊഴുപ്പ് അടിയുന്ന അവസ്ഥയിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് മുകളില്‍ പറഞ്ഞ മൂന്ന് കാര്യങ്ങളും ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

മദ്യപിക്കുന്നവര്‍

മദ്യപിക്കുന്നവര്‍

നിങ്ങള്‍ ദിവസേനയില്ലെങ്കില്‍ പോലും മദ്യപിക്കുന്ന വ്യക്തിയാണോ എന്നാല്‍ അത് പോലും ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിസ്സാരമല്ല. ഒരു ഗ്ലാസ്സ് വൈന്‍ പോലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് മെറ്റബോളിക് നിരക്കിനെ പ്രശ്‌നത്തിലാക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളില്‍.മദ്യപിക്കുന്നവരില്‍ ശരീരഭാരം കുറയുന്നതിനും കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും ഉള്ള കഴിവ് എന്ന് പറയുന്നത് വളരെ കുറവാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിങ്ങള്‍ നിസ്സാരമാക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്കും അമിതവണ്ണത്തിലേക്കും നിങ്ങളോരോരുത്തരേയും എത്തിക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കുക.

ഫ്രോസണ്‍ ഫുഡ്

ഫ്രോസണ്‍ ഫുഡ്

ഇപ്പോഴത്തെ ട്രെന്‍ഡ് ആണ് ഫ്രോസണ്‍ ഫുഡുകള്‍. ഇതില്‍ പഞ്ചസാര, സോഡിയം, ട്രാന്‍സ് ഫാറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസത്തെ വളരെയധികം കുറക്കുകയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ അമിതവണ്ണവും കൊഴുപ്പും കുടവയറും ആരോഗ്യ പ്രശ്‌നങ്ങളും കൊണ്ട് കഷ്ടപ്പെടുന്നവര്‍ ഒരു കാരണവശാലും ഫ്രോസണ്‍ഫുഡിന് പുറകേ പോവരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുകയും ആരോഗ്യത്തിന് ദോഷകരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

സോഡ

സോഡ

പലരും വെറുതേ ഇരിക്കുമ്പോള്‍ പോലും സോഡ കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. എന്നാല്‍ സോഡ കുടിക്കുന്നത് ഇനി ഒന്ന് ശ്രദ്ധിച്ച് വേണം. കാരണം സോഡ കുടിക്കുന്നതിലൂടെ അത് പലപ്പോഴും നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസം റേറ്റ് കുറക്കുകയാണ് ചെയ്യുന്നത്. കാരണം സോഡയില്‍ കൃത്രിമ മധുരമായ ഫ്രക്ടോസ് ചേര്‍ന്നിട്ടുണ്ട്. ഇത് മെറ്റബോളിസം കുറക്കുകയും ആരോഗ്യത്തിന് ദോഷകരമാവുന്ന അവസ്ഥയിലേക്ക് ഇതിനെ മാറ്റുകയും ചെയ്യുന്നു. ഒരു കാരണവശാലും ഇവയൊന്നും നിസ്സാരമാക്കി വിടരുത്. വളരെ അപകടകരമായ അവസ്ഥയാണ് സോഡ നിങ്ങള്‍ക്ക് നല്‍കുന്നത് എന്നതാണ് സത്യം.

ഫ്രൈഡ് ഫുഡ്

ഫ്രൈഡ് ഫുഡ്

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ പരമാവധി ഒഴിവാക്കുന്നതാണ് ഫ്രൈഡ് ഫുഡ്. എന്നാല്‍ രുചിയുടെ കാര്യം ചിന്തിക്കുമ്പോള്‍ പലരും ഫ്രൈഡ് ഫുഡിന്റെ പുറകേ പോവുന്നു. ഇതില്‍ ജങ്ക്ഫുഡ്‌സും ഒട്ടും പുറകിലല്ല. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ രുചി മാത്രമല്ല ആരോഗ്യവും ശ്രദ്ധിക്കേണ്ടതാണ്. ഇത് അമിതവണ്ണത്തിനും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്. ആരോഗ്യം സംരക്ഷിക്കണം എന്നുള്ളവര്‍ ഒരിക്കലും ഇതിന്റെ പുറകേ പോവരുത്. ഇത് മെറ്റബോളിസം കുറക്കുകയും ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഉപ്പ് ശ്രദ്ധിക്കണം

ഉപ്പ് ശ്രദ്ധിക്കണം

കടല്‍ ഉപ്പ് ഒഴിവാക്കി പകരം അയോഡൈസ്ഡ് ഉപ്പ് തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കുക. കാരണം അയോഡൈസ്ഡ് ഉപ്പ് തൈറോയ്ഡ് ഗ്രന്ഥിയെ പരിപാലിക്കുകയും നിങ്ങളുടെ മെറ്റബോളിസത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മെറ്റബോളിസത്തിനുള്ള പങ്ക് അതുകൊണ്ട് തന്നെ നിസ്സാരമല്ല. ഇത്തരം കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കുകയും ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ നമുക്ക് മെറ്റബോളിസം കൃത്യമാക്കാന്‍ സാധിക്കും.

രക്തഗ്രൂപ്പിലറിയാം നിങ്ങളെ ബാധിക്കും ഗുരുതര രോഗാവസ്ഥകള്‍രക്തഗ്രൂപ്പിലറിയാം നിങ്ങളെ ബാധിക്കും ഗുരുതര രോഗാവസ്ഥകള്‍

പ്രായം കൂടുന്തോറും ഓര്‍മ്മയും തലച്ചോറിന്റെ ആരോഗ്യവും കൂട്ടും പോഷകംപ്രായം കൂടുന്തോറും ഓര്‍മ്മയും തലച്ചോറിന്റെ ആരോഗ്യവും കൂട്ടും പോഷകം

English summary

Foods That Slow Down Your Metabolism In Malayalam

Here in this article we are sharing some foods that are slow down your metabolism in malayalam. Take a look.
Story first published: Friday, April 29, 2022, 18:39 [IST]
X
Desktop Bottom Promotion