Latest Updates
-
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല -
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍
കാപ്പിക്ക് പകരം രാവിലെ ഇവ ശീലമാക്കൂ: മെറ്റബോളിസം വര്‍ദ്ധിപ്പിക്കാം, അമിതവണ്ണത്തേയും കുറയ്ക്കാം
അമിതവണ്ണവും അസ്വസ്ഥതകളും ഒട്ടും നിസ്സാരമല്ല, പലപ്പോഴും നമ്മുടെ ആരോഗ്യത്തെ മുഴുവനായും ഇല്ലാതാക്കുന്നതില്‍ വളരെയധികം പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് എപ്പോഴും അമിതവണ്ണം. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ആദ്യമേ ശ്രദ്ധിക്കണം. അതില്‍ ഒന്നാണ് മെറ്റബോളിസം നിലനിര്‍ത്തുക എന്നത്. എന്നാല്‍ അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നത് പലര്‍ക്കും അറിയില്ല. പലര്‍ക്കും രാവിലെ ഒരു കപ്പ് കാപ്പി കുടിക്കുന്നതായിരിക്കും ശീലം. എന്നാല്‍ ഇത് നല്‍കുന്ന അതേ ഊര്‍ജ്ജവും ആശ്വാസവും അതിലുപരി ഉയര്‍ന്ന മെറ്റബോളിസവും നല്‍കുന്ന ചില പാനീയങ്ങളുണ്ട്. അത്തരത്തില്‍ ചില പാനീയങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.
പോഷകാഹാര വിദഗ്ധയായ അവ്നി കൗളിന്റെ അഭിപ്രായത്തില്‍, കഫീനെ അമിതമായി ആശ്രയിക്കുന്നത് സ്വാഭാവിക ഊര്‍ജ്ജ ത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല ഇത് പലപ്പോഴും ദഹനാരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും അതോടൊപ്പം തന്നെ മെറ്റബോളിസം കൃത്യമാക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു.

എന്തുകൊണ്ട് കാപ്പി വേണ്ട?
എന്തുകൊണ്ടാണ് കാപ്പി വേണ്ട എന്ന് പറയുന്നതെന്ന് നമുക്ക് ആദ്യം നോക്കാം. അതില്‍ ആദ്യത്തെ കാര്യം കാപ്പി നല്ലൊരു ഉത്തേജകമാണ്. ഇത് പലപ്പോഴും നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുമെങ്കിലും അതോടൊപ്പം തന്നെ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളും നല്‍കുന്നു. നിര്‍ജ്ജലീകരണം പോലുള്ള പ്രശ്‌നങ്ങളിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു. അത് കൂടാതെ കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണിന്റെ അളവിലും ഏറ്റക്കുറച്ചില്‍ ഉണ്ടാക്കും എന്നാണ് അവ്‌നി കൗള്‍ പറയുന്നത്. കൂടാതെ ജേണല്‍ ഓഫ് അല്‍ഷിമേഴ്സ് ഡിസീസില്‍ പ്രസിദ്ധീകരിച്ച ഗവേഷണം ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നതും പലപ്പോഴും കഫീന്റെ ഉയര്ന്ന അളവിലുള്ള ഉപയോഗം പലപ്പോഴും ഉത്കണ്ഠ പോലുള്ള ലക്ഷണങ്ങളിലേക്ക് എത്തിക്കും എന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ചില പാനീയങ്ങള്‍ നമുക്ക് ശീലമാക്കാം.
ജീരകവെള്ളം
രാവിലെ എഴുന്നേറ്റ ഉടനെ അല്‍പം ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്. കാരണം ഇത് നിങ്ങളുടെ ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയം അതോടൊപ്പം തന്നെ മെറ്റബോളിസം മികച്ചതാക്കുന്നതിന് സഹായിക്കും. കൂടാതെ ദഹനം കൃത്യമാക്കുന്നതിനും അത് വഴി കൊഴുപ്പുകളെ കൃത്യമായി കുറയ്ക്കുന്നതിനും ഇത് സഹായിക്കും. വയര്‍ വീര്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരില്‍ എന്തുകൊണ്ടും സഹായിക്കുന്നതാണ് ജീരക വെള്ളം. ഇത് സ്ഥിരമായി കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇത് രാവിലെ തന്നെ ഒരു സ്പൂണ്‍ എടുത്ത് വെള്ളത്തില്‍ ലയിപ്പിച്ച് കഴിക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുകയും അത് വഴി ശരീരത്തിലെ മറ്റ് പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കും. കൊഴുപ്പ് നിയന്ത്രിക്കുന്നതിനും മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും ആപ്പിള്‍ സിഡാര്‍ വിനീഗര്‍. വയറു വേദനപോലുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കുകയും ചെയ്യുന്നു.

ചിയ സീഡ് വെള്ളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചിയ സീഡ് വെള്ളം എന്തുകൊണ്ടും സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ വയറ് നിറഞ്ഞതായി സഹായിക്കുകയും ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു. കൂടാതെ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് വഴി നിങ്ങള്‍ക്ക് ദഹനാരോഗ്യം സംരക്ഷിക്കുന്നതിന് സാധിക്കും. കൂടാതെ വിശപ്പിനെ നിയന്ത്രിക്കുന്നതിനാല്‍ അമിത ഭക്ഷണം എന്ന പ്രശ്‌നത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യാവുന്നതാണ്. പലപ്പോഴും നിങ്ങളുടെ ശാരീരികോര്‍ജ്ജം മികച്ചതാക്കി മാറ്റുന്നതിന് എന്തുകൊണ്ടും സഹായിക്കും ചിയ സീഡ് വെള്ളം.
നാരങ്ങയും തേനും വെള്ളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാരങ്ങയും തേനും ചേര്‍ത്ത വെള്ളം എന്തുകൊണ്ടും മികച്ചതാണ്. ഇതിലുള്ള വിറ്റാമിന്‍ സി ആണ് ആരോഗ്യത്തെ സഹായിക്കുന്നത്. അത് കൂടാതെ മികച്ച ദഹനത്തിനും സഹായിക്കുന്നു. രാവിലെ കുടിക്കുന്നത് വഴി നിങ്ങളുടെ മെറ്റബോളിസത്തിലും മാറ്റം വരുന്നു. കൂടാതെ യൂറോപ്യന്‍ ജേണല്‍ ഓഫ് ന്യൂട്രീഷനിലെ ഗവേഷണം, സിട്രിക് ആസിഡ് ഗ്യാസ്ട്രിക് ആസിഡ് ദഹനത്തെ സഹായിക്കുന്നു എന്നതാണ്.
ഇഞ്ചി ചായ
രാവിലെ തന്നെ ഒരു ഗ്ലാസ്സ് ഇഞ്ചിച്ചായ കുടിക്കുന്നത് ആരോഗ്യത്തെ സഹായിക്കും. കാരണം ഇഞ്ചിയിലുള്ള ജിഞ്ചറോള്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ധാരാളം അടങ്ങിയതാണ്. അത് കൂടാതെ ഇതിലുള്ള ഘടകങ്ങള്‍ മികച്ച ദഹനത്തിനും സഹായിക്കും. ഇന്റഗ്രേറ്റീവ് മെഡിസിന്‍ ഇന്‍സൈറ്റ്‌സ് ജേണല്‍ അനുസരിച്ച്, ഇഞ്ചി ഓക്കാനം കുറയ്ക്കാനും കുടലിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നതിനും സഹായിക്കും. എങ്കിലും മുകളില്‍ പറഞ്ഞ പാനീയങ്ങള്‍ നിങ്ങളില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കും എന്നുണ്ടെങ്കില്‍ നല്ലൊരു ആരോഗ്യ വിദഗ്ധനെ കണ്ടതിന് ശേഷം മാത്രമേ ഏത് പാനീയവും കുടിക്കാവൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











