For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലച്ചോറും ഓര്‍മ്മശക്തിയുമെല്ലാം തകരാറിലാകും; ഈ ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം

|

നിങ്ങളുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് നിങ്ങളുടെ തലച്ചോറ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നു. ഹൃദയമിടിപ്പ്, ശ്വാസകോശ ശ്വസനം, ശരീരത്തിലെ മറ്റെല്ലാ സംവിധാനങ്ങളും നിയന്ത്രിക്കുന്നത് നിങ്ങളുടെ തലച്ചോറാണ്. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍, ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും കൊണ്ട് അതിനെ ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് നിങ്ങളുടെ കടമയാണ്.

Most read: മാവേലി ഇല്ലാതെ എന്ത് ഓണം; മഹാബലി എത്തുന്ന തിരുവോണം നാള്‍Most read: മാവേലി ഇല്ലാതെ എന്ത് ഓണം; മഹാബലി എത്തുന്ന തിരുവോണം നാള്‍

ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ഓര്‍മ്മ, മാനസികാവസ്ഥ പോലുള്ള നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. അത്തരം ചില ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ് ഇതാ. ഇവ കുറയ്ക്കുന്നതിലൂടെ തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കും.

മധുരപാനീയങ്ങള്‍

മധുരപാനീയങ്ങള്‍

സോഡ, കോള, ജ്യൂസുകള്‍, എനര്‍ജി ഡ്രിങ്കുകള്‍, സ്പോര്‍ട്സ് പാനീയങ്ങള്‍ തുടങ്ങിയ മധുരം അടങ്ങിയ പാനീയങ്ങള്‍ നിങ്ങളുടെ തടി കൂട്ടുകയും ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവ നിങ്ങളുടെ തലച്ചോറിനെയും പ്രതികൂലമായി ബാധിക്കുന്നു. ടൈപ്പ് 2 പ്രമേഹം അല്‍ഷിമേഴ്സ് രോഗത്തിന്റെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. മിക്ക മധുരപാനീയങ്ങളിലും ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഉയര്‍ന്ന കൊഴുപ്പ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മെറ്റബോളിക് സിന്‍ഡ്രോമിന്റെ ഈ വശങ്ങള്‍ ഡിമെന്‍ഷ്യയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കും. മധുരം കൂടുതലുള്ള ഭക്ഷണക്രമം മസ്തിഷ്‌ക വീക്കത്തിനും ഓര്‍മ്മക്കുറവിനും കാരണമാകും.

മദ്യം

മദ്യം

മദ്യത്തിന്റെ അമിതോപയോഗം തലച്ചോറില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. വിട്ടുമാറാത്ത മദ്യപാനം തലച്ചോറിന്റെ അളവ് കുറയുന്നതിനും, ഉപാപചയ മാറ്റങ്ങള്‍ക്കും ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ തടസ്സത്തിനും കാരണമാകും. അമിതമായി മദ്യം കഴിക്കുന്ന ആളുകള്‍ക്ക് പലപ്പോഴും വിറ്റാമിന്‍ ബി 1ന്റെ കുറവുണ്ടാകും. ഇത് വെര്‍ണിക്കിന്റെ എന്‍സെഫലോപ്പതി എന്ന മസ്തിഷ്‌ക രോഗത്തിലേക്ക് നിങ്ങളെ നയിച്ചേക്കാം. ഇത് കോര്‍സകോഫ് സിന്‍ഡ്രോം വികസിപ്പിക്കുകയും തലച്ചോറിന് ഗുരുതരമായ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കും. ഓര്‍മ്മക്കുറവ്, കാഴ്ചക്കുറവ്, ആശയക്കുഴപ്പം, അസ്ഥിരത എന്നിവയ്ക്കും ഇത് വഴിവയ്ക്കുന്നു.

Most read:ഓണത്തിന് പൂക്കളമിടുന്നതിന് ഒരുപാട് അര്‍ത്ഥങ്ങള്‍; ഇതറിയുമോ നിങ്ങള്‍ക്ക്?Most read:ഓണത്തിന് പൂക്കളമിടുന്നതിന് ഒരുപാട് അര്‍ത്ഥങ്ങള്‍; ഇതറിയുമോ നിങ്ങള്‍ക്ക്?

മെര്‍ക്കുറി അധികമായി അടങ്ങിയ മത്സ്യം

മെര്‍ക്കുറി അധികമായി അടങ്ങിയ മത്സ്യം

മെര്‍ക്കുറി ശരീരത്തിന് അല്‍പം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഇത് മൃഗങ്ങളുടെ കോശങ്ങളില്‍ വളരെക്കാലം നിലനില്‍ക്കും. ചില മത്സ്യങ്ങളിലും ഇത് കണ്ടുവരുന്നുണ്ട്. ഒരു വ്യക്തി മെര്‍ക്കുറി കഴിച്ചാല്‍, അത് അവരുടെ ശരീരത്തിലുടനീളം വ്യാപിക്കുകയും തലച്ചോറിലും കരളിലും വൃക്കകളിലും കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഗര്‍ഭിണികളായ സ്ത്രീകളില്‍, ഇത് പ്ലാസന്റയിലും ഗര്‍ഭപിണ്ഡത്തിലും കേന്ദ്രീകരിക്കുന്നു. മെര്‍ക്കുറി വിഷാംശം കേന്ദ്ര നാഡീവ്യൂഹത്തിന്റെയും ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെയും തടസ്സത്തിലേക്ക് നയിച്ചേക്കാം, ഇത് തലച്ചോറിന്റെ തകരാറിന് കാരണമാകും. സ്രാവ്, ട്യൂണ, കിംഗ് അയല, ടൈല്‍ഫിഷ് എന്നിവയില്‍ ഉയര്‍ന്ന മെര്‍ക്കുറി കാണപ്പെടുന്നു.

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍

വളരെയധികം പ്രോസസ്് ചെയ്ത ഭക്ഷണങ്ങളില്‍ പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങളില്‍ ചിപ്സ്, മധുരപലഹാരങ്ങള്‍, ഇന്‍സ്റ്റന്റ് നൂഡില്‍സ്, മൈക്രോവേവ് പോപ്കോണ്‍, സോസുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ ഭക്ഷണങ്ങളില്‍ ഉയര്‍ന്ന കലോറിയുണ്ട്, പോഷകങ്ങളും കുറവുമാണ്. ഇത് അമിതവണ്ണത്തിലേക്ക് നയിക്കുകയും തലച്ചോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

Most read:ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതംMost read:ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതം

ട്രാന്‍സ് ഫാറ്റ് ഭക്ഷണങ്ങള്‍

ട്രാന്‍സ് ഫാറ്റ് ഭക്ഷണങ്ങള്‍

നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അപൂരിത കൊഴുപ്പാണ് ട്രാന്‍സ് ഫാറ്റുകള്‍. ഹൈഡ്രജനേറ്റഡ് വെജിറ്റബിള്‍ ഓയില്‍ എന്നും വിളിക്കുന്ന വ്യവസായ അധിഷ്ഠിത ട്രാന്‍സ് ഫാറ്റാണിത്, ഇത് ഒരു പ്രശ്‌നമാണ്. ട്രാന്‍സ് ഫാറ്റ് കൂടുതലായി ഉപയോഗിക്കുന്ന ആളുകള്‍ക്ക് അല്‍ഷിമേഴ്സ് രോഗം വരാനുള്ള സാധ്യതയുണ്ട്. അവരുടെ തലച്ചോറിന്റെ അളവ് കുറയുകയും ഓര്‍മ്മ കുറയുകയും ബുദ്ധിശക്തി കുറയുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കൂടുതലുള്ള ഭക്ഷണക്രമം ഇതില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കും. മത്സ്യം, ചിയ വിത്തുകള്‍, വാല്‍നട്ട്, ചണവിത്തുകള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ഒമേഗ 3യുടെ അളവ് വര്‍ദ്ധിപ്പിക്കാം.

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം

ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളില്‍ പഞ്ചസാരയും വെളുത്ത മാവ് പോലുള്ള സംസ്‌കരിച്ച ധാന്യങ്ങളും ഉള്‍പ്പെടുന്നു. ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക് ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുണ്ട്, അവ വളരെ വേഗത്തില്‍ ദഹിപ്പിക്കപ്പെടുന്നു. ഇത് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാകുന്നു. ഗ്ലൈസെമിക് ഇന്‍ഡക്സ് ഉള്ള ഭക്ഷണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊഴുപ്പും ശുദ്ധീകരിച്ച പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്ന ആളുകള്‍ക്ക് ഓര്‍മ്മശക്തി കുറവാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റില്‍ നിന്ന് പ്രതിദിനം കലോറിയുടെ 58 ശതമാനത്തിലധികം കഴിക്കുന്ന പ്രായമായവര്‍ക്ക് നേരിയ മാനസിക വൈകല്യവും ഡിമെന്‍ഷ്യയും ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്നും പഠനം പറയുന്നു.

Most read:നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂMost read:നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂ

English summary

Foods That May Affect Your Brain Negatively in Malayalam

Many foods have the potential to harm the brain and raise the risk of illness. Here are some foods that may affect your brain negatively.
Story first published: Thursday, September 1, 2022, 9:34 [IST]
X
Desktop Bottom Promotion