For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലിലും കൈയ്യിലും നീര് കൂടുന്നോ: കാരണങ്ങള്‍ നിസ്സാരമല്ല

|

ആരോഗ്യ പ്രശ്‌നത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓരോ ദിവസം ചെല്ലുന്തോറും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ നാം അതിനൊന്നും വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല എന്നതാണ് സത്യം. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ചില പ്രശ്‌നങ്ങള്‍ നാം സദാ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന ഭക്ഷണശീലത്തിലെ മാറ്റങ്ങള്‍ ഇതിന് ഒരു പരിധി വരെ കാരണമാകുന്നുണ്ട്. ഇതിന്റെ ഫലമായി ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് കാലുകളിലും മുട്ടിലും എല്ലാം നീര് വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇതിന് ഭക്ഷണം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തില്‍ വെള്ളം നിലനിര്‍ത്താന്‍ കാരണമാകുന്ന എന്തെങ്കിലും ഭക്ഷണങ്ങളുണ്ടോ?

Water Retention

ഉണ്ട് എന്നാണ് ഉത്തരം, കാരണം ചില ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് മികച്ചതാണെങ്കിലും ചിലത് പലപ്പോഴും നെഗറ്റീവ് ഫലങ്ങളാണ് നല്‍കുന്നത്. നമ്മുടെ ശരീരത്തിലെ ടിഷ്യൂകളില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത് മൂലമാണ് നീര് വര്‍ദ്ധിക്കുന്നത്. ഇതിനെ എഡിമ എന്നാണ് പറയുന്നത്. ഇത് പലപ്പോഴും കാലുകള്‍, പാദങ്ങള്‍, കണങ്കാല്‍, കണ്ണുകള്‍ക്ക് താഴെ, തുടങ്ങിയ ശരീരഭാഗങ്ങളില്‍ പ്രകടമായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഉപ്പ്, മദ്യം, ഭക്ഷണത്തിലെ നാരുകളുടെ അഭാവം, പോഷകങ്ങളുടെ അപര്യാപ്തത എന്നിവയെല്ലാം ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ശരീരത്തിലെ നീര് നിങ്ങളുടെ ഭക്ഷണവുമായി എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് നോക്കാം.

പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും

പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും

പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇതിനോടൊപ്പം ധാന്യങ്ങളും കൂടി കഴിക്കുന്നത് സൂക്ഷിച്ച് വേണം. കാരണം ഇത് ശരീരത്തില്‍ നീര്‍വീക്കത്തിന് കാരണമാകുന്നു. ആയുര്‍വ്വേദ പ്രകാരം പോലും കഠിനമായ ഭക്ഷണത്തിന് ശേഷം പഴങ്ങള്‍ കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ല. കാരണം പഴങ്ങള്‍ പച്ചക്കറികളേക്കാള്‍ വേഗത്തില്‍ ദഹിക്കുന്നു. എന്നാല്‍ ഇവ രണ്ട് മണിക്കൂര്‍ ഇടവേളയെങ്കിലും ഇല്ലാതെ കഴിക്കുന്നത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികളും നിങ്ങളുടെ ശരീരത്തില്‍ നീര്‍ വീക്കവും ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള അനാരോഗ്യകരമായ ഭക്ഷണശീലം നിങ്ങളില്‍ വളരെയധികം ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

പഞ്ചസാര, മൈദ, എണ്ണ

പഞ്ചസാര, മൈദ, എണ്ണ

പഞ്ചസാര, മൈദ, എണ്ണ എന്നിവയെല്ലാം ശുദ്ധീകരിച്ചതാണ് എന്ന് നമുക്കറിയാം. ശുദ്ധീകരിച്ചത് എന്ന് പറഞ്ഞാല്‍ അതില്‍ പലപ്പോഴും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഫൈബര്‍ അടങ്ങിയിട്ടില്ല എന്നതാണ്. അത് പലപ്പോഴും നമ്മുടെ ആന്തരികാവയവങ്ങളെ വേണ്ടത്ര രീതിയില്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നില്ല എന്നതാണ്. കാരണം നാരുകളുടെ പ്രവര്‍ത്തനം ഇവയെ വളരെയധികം സഹായിക്കുന്നതാണ്. ദഹനത്തിനും മലബന്ധത്തെ ഒഴിവാക്കുന്നതിനും എല്ലാം നാരുകള്‍ സഹായിക്കുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാരുകളുടെ അഭാവം നമ്മുടെ ശരീരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. വൃക്കയേയും കുടലിനേയും ഇത് ബാധിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ശരീരത്തില്‍ വീക്കം വര്‍ദ്ധിപ്പിക്കുന്നു.

മാംസം

മാംസം

ആരോഗ്യത്തിന് മാംസം അത്യാവശ്യമാണ്. എന്നാല്‍ ഇത് അളവില്‍ കൂടുതലാവുമ്പോള്‍ അത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ദഹനക്കേട് പോലുള്ള പ്രശ്‌നത്തിലേക്ക് ഇത് ശരീരത്തെ എത്തിക്കുന്നു. പ്രത്യേകിച്ച്ച റെഡ് മീറ്റ്. ഇത് മൃഗത്തിലേക്ക് തൂക്കം കൂടുന്നതിനും മറ്റും കുത്തിവെക്കുന്ന ഹോര്‍മോണ്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ അവ മനുഷ്യ ശരീരത്തിലേക്കും എത്തുന്നു. ഇത് ദഹനക്കേടിലേക്കും മറ്റ് അസ്വസ്ഥതകളിലേക്കും എത്തുന്നതോടൊപ്പം തന്നെ ശരീരത്തില്‍ വീക്കം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. 60 ശതമാനം മനുഷ്യരും യഥാര്‍ത്ഥത്തില്‍ ലാക്ടോസ് അലര്‍ജിയുള്ളവരാണ്. ഇവരില്‍ പലപ്പോഴും പാല്‍ പോലും ശരിയായി ദഹിപ്പിക്കാനുള്ള ജീന്‍ ഇല്ലെന്നും പഠനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ നീര്‍വീക്കത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

സൂര്യപ്രകാശം കൊള്ളുന്നത്

സൂര്യപ്രകാശം കൊള്ളുന്നത്

ഇന്നത്തെ കാലത്ത് പലരും എസി റൂമുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് മുന്‍പ് പ്രശ്‌നങ്ങളെ വിളിച്ച് വരുത്തുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ അല്‍പനേരം പുറത്തിറങ്ങി സൂര്യപ്രകാശത്തില്‍ ഇരിക്കുന്നത് ശരീരത്തിലെ അണുബാധയ്ക്ക് കാരണമാകുന്ന ചീത്ത ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ ശരീരം അണുബാധ വിമുക്തമാക്കുന്നതോടൊപ്പം തന്നെ ശരീരത്തിലെ വീക്കത്തെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.

ഭക്ഷണ സമയം ശ്രദ്ധിക്കാം

ഭക്ഷണ സമയം ശ്രദ്ധിക്കാം

ഭക്ഷണം തോന്നുന്ന സമയത്തല്ല കഴിക്കേണ്ടത്, ഇത് തന്നെയാണ് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍. അതുകൊണ്ട് ഭക്ഷണം കഴിക്കുന്ന സമയത്തെ കൃത്യമായി തിരിക്കേണ്ടത് അത്യാവശ്യമാണ്. സൂര്യാസ്തമയത്തിന് മുമ്പ് ഭക്ഷണം കഴിക്കുകയും അടുത്ത ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കുറഞ്ഞത് 12 മണിക്കൂര്‍ ഇടവേള നല്‍കുകയും ചെയ്യണം. ഇത് നമ്മുടെ ദഹനത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇടക്ക് ഉപവാസം എടുക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ നീര്‍വീക്കത്തിന് പരിഹാരം കാണുന്നതിന് ചെറിയ ഒരു അളവില്‍ സഹായിക്കുന്നു.

 ജലാംശം നിലനിര്‍ത്തുക

ജലാംശം നിലനിര്‍ത്തുക

ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിന്റെ 60 ശതമാനവും വെള്ളമാണ്. പക്ഷേ നമ്മുടെ ശരീരത്തിലെ സ്വാഭാവികമായ വെള്ളത്തിന്റെ തോത് കുറയുമ്പോള്‍ ശരീരത്തിലുള്ള നീര് വര്‍ദ്ധിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും നീര്‍വീക്കം പോലുള്ള അസ്വസ്ഥതകള്‍ നമ്മളെ ബാധിക്കുന്നു. അതുകൊണ്ട് ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. എന്നാല്‍ ആവശ്യത്തിന് മാത്രമേ വെള്ളം കുടിക്കാവൂ.

നാരുകള്‍ അടങ്ങിയ ഭക്ഷണം

നാരുകള്‍ അടങ്ങിയ ഭക്ഷണം

ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം കൂടുതല്‍ ശ്രദ്ധ ചെലുത്താം. മുകളില്‍ പറഞ്ഞതു പോലെ നാരുകള്‍ ഇല്ലാത്ത ഭക്ഷണം കഴിക്കുന്നത് നമ്മുടെ കുടലിന്റെ ആരോഗ്യത്തേയും മറ്റും വളരെയധികം ബാധിക്കുന്നുണ്ട്. എന്നാല്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളെ നമുക്ക് ഇല്ലാതാക്കാം. അതിന് വേണ്ടി നാരുകളാല്‍ സമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശരീരത്തിലെ ജലാംശം കുറയ്ക്കുന്നതിനോടൊപ്പം തന്നെ ആരോഗ്യവും നിലനിര്‍ത്തുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ഒരു പരിധി വരെ ശരീരത്തിലെ വീക്കത്തിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.

രാവിലെ നോക്കിയപ്പോൾ കാലിൽ നിരോ, സൂക്ഷിക്കണംരാവിലെ നോക്കിയപ്പോൾ കാലിൽ നിരോ, സൂക്ഷിക്കണം

കാലില്‍ നീര് കൂടുന്നുവോ, അത്യാപത്ത് അടുത്ത്കാലില്‍ നീര് കൂടുന്നുവോ, അത്യാപത്ത് അടുത്ത്

English summary

Foods That Can Get Rid Of Water Retention In Your Body In Malayalam

Here in this article we have listed some foods that can get rid of water retention in your body in malayalam. Take a look.
Story first published: Tuesday, August 9, 2022, 14:35 [IST]
X
Desktop Bottom Promotion