For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രീഡയബറ്റിക്‌സ് ടൈപ്പ് 2 പ്രമേഹമാകാതിരിക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍

|

രോഗങ്ങളെ പ്രാരംഭത്തില്‍ തന്നെ തടയുന്നതാണ് അത് ഗുരുതരമാകാതിരിക്കാനുള്ള ഏക മാര്‍ഗം. പ്രമേഹത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സ്ഥിതി. പ്രമേഹത്തിന് മുന്നോടിയായി വരുന്ന ഒന്നാണ് പ്രീഡയബറ്റിക്‌സ്. നിങ്ങള്‍ക്ക് പ്രീ ഡയബറ്റിസ് ഉണ്ടെന്ന് കണ്ടെത്തിയാല്‍, അത് ഒരു പൂര്‍ണ്ണമായ പ്രമേഹമായി മാറാനുള്ള സാധ്യത തടയാനായി ചില കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. കൃത്യമായ വ്യായാമത്തോടൊപ്പം ഭക്ഷണനിയന്ത്രണവും പാലിക്കുന്നത് പ്രീ-ഡയബറ്റിസ് കൈകാര്യം ചെയ്യാന്‍ സാധിക്കും.

Most read: മിഥുനം രാശിയില്‍ ചൊവ്വ വക്രഗതിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍Most read: മിഥുനം രാശിയില്‍ ചൊവ്വ വക്രഗതിയില്‍; 12 രാശിക്കും ഗുണദോഷ ഫലങ്ങള്‍

ഇത് നിങ്ങളെ ടൈപ്പ് 2 പ്രമേഹത്തില്‍ നിന്ന് തടയുകയും ഹൃദ്രോഗം, പക്ഷാഘാതം, വൃക്കപ്രശ്‌നങ്ങള്‍ എന്നിവ പോലുള്ള കൂടുതല്‍ സങ്കീര്‍ണതകള്‍ ഉണ്ടാകുന്നത് ചെറുക്കുകയും ചെയ്യും. പ്രീ ഡയബറ്റിസ് ഉള്ളവര്‍ക്ക് അവരുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില നല്ല ഭക്ഷണസാധനങ്ങള്‍ ഇതാ.

പ്രീ ഡയബറ്റിസ് എന്താണ്

പ്രീ ഡയബറ്റിസ് എന്താണ്

നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാള്‍ കൂടുതലാണെങ്കിലും ടൈപ്പ് 2 ഡയബറ്റിസ് ആണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ് പ്രീ ഡയബറ്റിസ്. പാന്‍ക്രിയാസില്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണായ ഇന്‍സുലിന്‍ ശരീരത്തിന് ആവശ്യമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഒരാള്‍ക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്.

പ്രീ ഡയബറ്റിസ് നിയന്ത്രിക്കുന്ന ഭക്ഷണങ്ങള്‍

പ്രീ ഡയബറ്റിസ് നിയന്ത്രിക്കുന്ന ഭക്ഷണങ്ങള്‍

പ്രീ ഡയബറ്റിസിനെ ചെറുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നത്. ഭക്ഷണത്തില്‍ നിന്നുള്ള പഞ്ചസാര എത്ര വേഗത്തില്‍ ഒരു വ്യക്തിയുടെ രക്തപ്രവാഹത്തില്‍ പ്രവേശിക്കും എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഗ്ലൈസെമിക് ഇന്‍ഡക്‌സ് 55 അല്ലെങ്കില്‍ അതില്‍ താഴെയുള്ള ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാവധാനം ഉയര്‍ത്തുന്നു. പ്രീ ഡയബറ്റിസ് ഉള്ളവര്‍ക്ക് കഴിക്കാവുന്ന ചെയ്യുന്ന ചില ഭക്ഷണങ്ങള്‍ ഇതാ.

Most read:ഹൃദയം ശക്തിപ്പെടുത്തും ആരോഗ്യം നേടിത്തരും; ശീലിക്കണം ഈ വ്യായാമങ്ങള്‍Most read:ഹൃദയം ശക്തിപ്പെടുത്തും ആരോഗ്യം നേടിത്തരും; ശീലിക്കണം ഈ വ്യായാമങ്ങള്‍

കുറഞ്ഞ ഗ്ലൈസമിക് സൂചികയുള്ള പച്ചക്കറികള്‍

കുറഞ്ഞ ഗ്ലൈസമിക് സൂചികയുള്ള പച്ചക്കറികള്‍

ഗ്ലൈസെമിക് സൂചിക 55ന് മുകളിലുള്ള ഭക്ഷണങ്ങള്‍ പ്രീ ഡയബറ്റിസ് ഉള്ളവര്‍ക്ക് നല്ലതല്ല. എല്ലാ പച്ചക്കറികളും ഈ വിഭാഗത്തില്‍ പെടുന്നില്ല. എന്നാല്‍ ഗ്രീന്‍ പീസ്, ഉള്ളി, ചീര, കാബേജ്, ചീര, കെയ്ല്‍, ബീറ്റ്‌റൂട്ട് തുടങ്ങിയ ഇലക്കറികള്‍, ഗ്രീന്‍ ബീന്‍സ്, തക്കാളി, വെള്ളരി, ബ്രസല്‍സ് സ്പ്രൗട്ട്, ബ്രോക്കോളി, കോളിഫ്ളവര്‍, സെലറി എന്നിവ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. ഉയര്‍ന്ന ജിഐ ഉള്ള ഉരുളക്കിഴങ്ങ്, കാരറ്റ്, മധുരക്കിഴങ്ങ്, മത്തങ്ങ തുടങ്ങിയ പച്ചക്കറികള്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും ഒഴിവാക്കണം.

കുറഞ്ഞ ഗ്ലൈസമിക് സൂചികയുള്ള പഴങ്ങള്‍

കുറഞ്ഞ ഗ്ലൈസമിക് സൂചികയുള്ള പഴങ്ങള്‍

പഴങ്ങളില്‍ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. പ്രീ ഡയബറ്റിസ് സാധ്യതയുള്ള ആളുകള്‍ക്ക് മിക്ക പഴങ്ങളും മിതമായ അളവില്‍ കഴിക്കാം. ആപ്പിള്‍, പിയേഴ്‌സ്, പ്ലം, അവോക്കാഡോ, ഉണക്കിയ ആപ്രിക്കോട്ട്, പീച്ച്, സ്‌ട്രോബെറി, ഓറഞ്ച്, ചെറി, മുന്തിരി, ക്രാന്‍ബെറി, ബ്ലൂബെറി എന്നിവയാണ് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ചില പഴങ്ങള്‍. 51 ജി.ഐ ഉള്ള മാമ്പഴം പ്രീ-ഡയബറ്റിക്സിന് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. അതേ സമയം പ്രീ ഡയബറ്റിക്‌സ് ഉള്ളവര്‍ തണ്ണിമത്തന്‍, പൈനാപ്പിള്‍, വാഴപ്പഴം എന്നിവ സൗകര്യപ്രദമായി ഒഴിവാക്കണം.

Most read:60 കഴിഞ്ഞവര്‍ ആരോഗ്യത്തിനായി കഴിക്കണം ഈ സൂപ്പര്‍ഫുഡുകള്‍Most read:60 കഴിഞ്ഞവര്‍ ആരോഗ്യത്തിനായി കഴിക്കണം ഈ സൂപ്പര്‍ഫുഡുകള്‍

ധാന്യങ്ങള്‍

ധാന്യങ്ങള്‍

നാരുകളാല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ് ധാന്യങ്ങള്‍. ഇവയില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ബാര്‍ലി, ഗോതമ്പ്, ഓട്സ് എന്നിവ പ്രീ ഡയബറ്റിസ് ഉള്ള ആളുകള്‍ക്ക് ആരോഗ്യകരമായ ഭക്ഷണങ്ങളാണ്. അവയിലെ മൈക്രോ ന്യൂട്രിയന്റുകളും നാരുകളും ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങളിലെ കാല്‍സ്യം, ഫാറ്റി ആസിഡുകള്‍ എന്നിവ പ്രമേഹ സാധ്യത കുറയ്ക്കും. കൊഴുപ്പ് കുറഞ്ഞ പാല്‍, തൈര്, ചീസ്, സോയ പാല്‍, തൈര് എന്നിവയാണ് പ്രീഡയബറ്റിസ് രോഗികള്‍ക്ക് കഴിക്കാവുന്ന ചില പാലുല്‍പന്നങ്ങള്‍.

Most read:കോവിഡിന് ശേഷം വിട്ടുമാറാത്ത ക്ഷീണം നിങ്ങളെ അലട്ടുന്നോ? പരിഹാരമാണ് ഈ വഴികള്‍Most read:കോവിഡിന് ശേഷം വിട്ടുമാറാത്ത ക്ഷീണം നിങ്ങളെ അലട്ടുന്നോ? പരിഹാരമാണ് ഈ വഴികള്‍

പയര്‍വര്‍ഗ്ഗങ്ങള്‍

പയര്‍വര്‍ഗ്ഗങ്ങള്‍

ഉയര്‍ന്ന പ്രോട്ടീനും ഫൈബറും ഉള്ളതിനാല്‍ പ്രീ ഡയബറ്റിസ് രോഗികള്‍ക്ക് മികച്ച ഭക്ഷണങ്ങളാണ് പയര്‍വര്‍ഗ്ഗങ്ങള്‍. ചെറുപയര്‍, കിഡ്‌നി ബീന്‍സ്, ബ്ലാക്ക് ബീന്‍സ്, നേവി ബീന്‍സ്, ലിമ ബീന്‍സ്, പയറ്, വറുത്ത സോയാബീന്‍സ്, എന്നിവ നിങ്ങള്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണങ്ങളാണ്.

നട്‌സ്, വിത്തുകള്‍

നട്‌സ്, വിത്തുകള്‍

പോഷകമൂല്യം ഉയര്‍ന്ന ഭക്ഷണ സാധനങ്ങളാണ് നട്‌സും വിത്തുകളും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് ഇത് വളരെ നല്ല ലഘുഭക്ഷണമാണ്. ഒരു പിടി നിലക്കടല, വാല്‍നട്ട്, ഹേസല്‍നട്ട്, ബദാം, കശുവണ്ടി, നട്ട് ബട്ടര്‍, മത്തങ്ങ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍, ചിയ വിത്തുകള്‍, ചണവിത്തുകള്‍ മുതലായവ കഴിക്കുന്നത് പ്രീഡയബറ്റിസ് ചെറുക്കാന്‍ നല്ലതാണ്.

ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും

ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും

ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും നിങ്ങളുടെ ആരോഗ്യം വേണ്ടവിധത്തില്‍ കാക്കുന്നു. അവയിലെ ആന്റിഓക്സിഡന്റുകളുടെ ഗുണങ്ങളും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനുള്ള കഴിവും പ്രീ ഡയബറ്റിസ് രോഗികള്‍ക്ക് വളരെ ഗുണം ചെയ്യും. വെളുത്തുള്ളി, തുളസി, കുരുമുളക്, കറുവപ്പട്ട, ഉലുവ തുടങ്ങിയവ പ്രീ ഡയബറ്റിക്‌സ് രോഗികള്‍ക്ക് വളരെ നല്ലതാണ്.

English summary

Foods That Can Control Prediabetes in Malayalam

Eating healthy foods, making physical activity part of your daily routine can help bring your blood sugar to normal. Here are some foods that can control prediabetes.
Story first published: Saturday, October 29, 2022, 13:32 [IST]
X
Desktop Bottom Promotion