For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസ്ഥിമജ്ജയുടെ ആരോഗ്യം കാത്ത് എല്ലിന് കരുത്തേകും; ഈ ഭക്ഷണങ്ങള്‍ മികച്ചത്

|

നല്ല ആരോഗ്യത്തിനായി ഓരോരരുത്തരും അവരുടെ അസ്ഥികളെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. ചെറുപ്പം മുതല്‍ തന്നെ ഈ ശീലം ആരംഭിക്കുന്നതാണ് നല്ലത്. കാരണം പ്രായമാകുന്തോറും അസ്ഥികളുടെ ആരോഗ്യം കുറഞ്ഞുകുറഞ്ഞു വരുന്നു. അസ്ഥി മജ്ജ എന്നറിയപ്പെടുന്ന തവിട്ട് നിറത്തിലുള്ള സ്പോഞ്ച് പോലുള്ള പദാര്‍ത്ഥം കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് അസ്ഥികള്‍. രക്തകോശങ്ങളുടെയും പ്ലേറ്റ്ലെറ്റുകളുടെയും ഉല്‍പാദനത്തിന് കാരണമാകുന്ന സ്റ്റെം സെല്ലുകള്‍ അടങ്ങിയ ഫാറ്റി ടിഷ്യൂവാണിത്. ഇവയെല്ലാം നമ്മുടെ അസ്ഥികളുടെ ആരോഗ്യത്തിന് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ പ്രധാനമാണ്.

Most read: തലച്ചോറും ഓര്‍മ്മശക്തിയുമെല്ലാം തകരാറിലാകും; ഈ ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണംMost read: തലച്ചോറും ഓര്‍മ്മശക്തിയുമെല്ലാം തകരാറിലാകും; ഈ ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം

നിങ്ങളുടെ അസ്ഥിമജ്ജ ആരോഗ്യകരമല്ലെങ്കില്‍ അത് രക്തകോശങ്ങളുടെ ഉല്‍പാദനത്തെ സാരമായി ബാധിക്കുകയും നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. നിങ്ങളുടെ അസ്ഥിമജ്ജയെ അനാരോഗ്യകരമാക്കുന്ന പലതരം അവസ്ഥകളുണ്ട്. അത്തരം അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിന് നിങ്ങളുടെ മജ്ജയെ ആരോഗ്യകരമാക്കാന്‍ സഹായിക്കുന്ന ശീലങ്ങള്‍ വികസിപ്പിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണവും ഇതില്‍ ഉള്‍പ്പെടുന്നു. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ അസ്ഥിമജ്ജയെ ആരോഗ്യകരമാക്കാനും അതിന്റെ സാധാരണ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. നിങ്ങളുടെ അസ്ഥിമജ്ജയുടെ ആരോഗ്യം വളര്‍ത്താന്‍ സഹായിക്കുന്ന മികച്ച ചില ഭക്ഷണങ്ങള്‍ ഇതാ.

പയര്‍

പയര്‍

പ്രോട്ടീനുകളുടെ ഒരു തികഞ്ഞ ഉറവിടമാണ് പയര്‍. പ്രത്യേകിച്ച് നിങ്ങള്‍ ഒരു സസ്യാഹാരിയാണെങ്കില്‍, നിങ്ങളുടെ പ്രോട്ടീന്‍ ആവശ്യം നിറവേറ്റാന്‍ പയറിന് സാധിക്കും. പയര്‍ വര്‍ഗങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ അസ്ഥിമജ്ജയ്ക്ക് ഇത്രയധികം പ്രയോജനകരമാകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ഉത്തരം നിങ്ങള്‍ ചിന്തിക്കുന്നതിലും വളരെ ലളിതമാണ്. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തില്‍ അസ്ഥിമജ്ജയെ സഹായിക്കുന്ന ഫോളിക് ആസിഡ് പയറിലുണ്ട്. അതിനാല്‍, നിങ്ങളുടെ അസ്ഥി മജ്ജയുടെ ആരോഗ്യത്തിനായി പയര്‍ വര്‍ഗങ്ങള്‍ കഴിക്കുക.

ട്യൂണ

ട്യൂണ

ധാരാളം വിറ്റാമിന്‍ ബി അടങ്ങിയിട്ടുള്ളതിനാല്‍ ട്യൂണ കഴിക്കുന്നത് നിങ്ങളുടെ മജ്ജയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ട്യൂണ കഴിക്കുന്നത് മജ്ജയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെ സഹായിക്കുകയും അതില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് പ്രോട്ടീന്റെ ഒരു വലിയ സ്രോതസ്സാണ്, അതും നിങ്ങളുടെ അസ്ഥിമജ്ജയ്ക്ക് നല്ലതാണ്.

Most read:വിട്ടുമാറാത്ത ഇടുപ്പ് വേദനയുണ്ടോ? ഈ മോശം ശീലങ്ങള്‍ മാറ്റിയാല്‍ രക്ഷMost read:വിട്ടുമാറാത്ത ഇടുപ്പ് വേദനയുണ്ടോ? ഈ മോശം ശീലങ്ങള്‍ മാറ്റിയാല്‍ രക്ഷ

മത്തി

മത്തി

നിങ്ങളുടെ അസ്ഥിമജ്ജയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരേയൊരു സമുദ്രവിഭവം ട്യൂണ മാത്രമല്ല. മത്തിയും വിറ്റാമിന്‍ ബിയുടെ മികച്ച ഉറവിടമാണ്. ഇത് അസ്ഥിമജ്ജയെ പോഷിപ്പിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തിനായി കാല്‍സ്യം കഴിക്കുന്നത് വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ മത്തി കഴിക്കണം.

ബ്രോക്കോളി

ബ്രോക്കോളി

ബ്രോക്കോളി കഴിക്കുന്നത് പലവിധത്തില്‍ നിങ്ങളെ സഹായിക്കും. കാരണം ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസിന് നിങ്ങളുടെ അസ്ഥിമജ്ജയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇതുകൂടാതെ, നിങ്ങളുടെ രക്തത്തില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥങ്ങളെ നിര്‍വീര്യമാക്കാനും ബ്രോക്കോളിക്ക് കഴിയും.

Most read:ഒമിക്രോണ്‍ ലക്ഷണങ്ങള്‍ ഇപ്പോള്‍ മുമ്പത്തേതുപോലെയല്ല; ഈ ലക്ഷണം സൂക്ഷിക്കണംMost read:ഒമിക്രോണ്‍ ലക്ഷണങ്ങള്‍ ഇപ്പോള്‍ മുമ്പത്തേതുപോലെയല്ല; ഈ ലക്ഷണം സൂക്ഷിക്കണം

വീറ്റ് ഗ്രാസ്

വീറ്റ് ഗ്രാസ്

വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഏറ്റവും സമ്പന്നമായ സ്രോതസ്സുകളിലൊന്നാണ് വീറ്റ് ഗ്രാസ്, ഇത് അസ്ഥിമജ്ജയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വളരെയധികം ശുപാര്‍ശ ചെയ്യപ്പെടുന്നു. മജ്ജയുടെ ആരോഗ്യകരമായ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് പേരുകേട്ട ഒരു സൂപ്പര്‍ഫുഡായി വര്‍ത്തിക്കുന്ന ക്ലോറോഫില്ലിന്റെ ഉറവിടം കൂടിയാണ് വീറ്റ് ഗ്രാസ്. ഗോതമ്പ് ഗ്രാസിന്റെ ഏറ്റവും മികച്ച ഒരു കാര്യം അത് പൂര്‍ണ്ണമായും ഗ്ലൂറ്റന്‍ രഹിതമാണ് എന്നതാണ്.

ടോഫു

ടോഫു

ടോഫുവിലെ വിവിധ പോഷകങ്ങള്‍ അസ്ഥിമജ്ജയുടെ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തുന്നതിന് മികച്ചതാണ്. പ്രോട്ടീന്‍, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ് എന്നിവയെല്ലാം നിങ്ങളുടെ അസ്ഥിമജ്ജയ്ക്ക് അനുകൂലമാണ്. ടോഫു കൂടാതെ, സോയാബീനും മറ്റ് സോയ ഉല്‍പ്പന്നങ്ങളും പതിവായി കഴിക്കുന്നതും നിങ്ങളുടെ അസ്ഥിമജ്ജ വികസിപ്പിക്കാന്‍ മികച്ചതാണ്.

Most read:ഈ മോശം ജീവിതശൈലി തകര്‍ക്കും നിങ്ങളുടെ ചെവി; കേള്‍വിശക്തി മോശമാകുന്നത് ഇങ്ങനെMost read:ഈ മോശം ജീവിതശൈലി തകര്‍ക്കും നിങ്ങളുടെ ചെവി; കേള്‍വിശക്തി മോശമാകുന്നത് ഇങ്ങനെ

ചീര

ചീര

നിങ്ങളുടെ ഭക്ഷണത്തില്‍ പതിവായി നല്ല അളവില്‍ ചീര ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ചീരയിലെ ശ്രദ്ധേയമായ ഇരുമ്പിന്റെ അംശം നിങ്ങളുടെ അസ്ഥിമജ്ജയിലൂടെ ചുവന്ന രക്താണുക്കളുടെ നിര്‍മ്മാണത്തെ സഹായിക്കുന്നു. ഇതുകൂടാതെ, ചീരയില്‍ ആരോഗ്യം നന്നാക്കുന്ന ധാരാളം പോഷകങ്ങളുമുണ്ട്.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

ഈ ഭക്ഷണങ്ങളുടെ ഗുണങ്ങള്‍ തെളിയിക്കപ്പെട്ടതായതിനാല്‍ നിങ്ങള്‍ തീര്‍ച്ചയായും ഈ ഭക്ഷണങ്ങള്‍ പരീക്ഷിക്കണം. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ക്ക് ഇത്തരം ഭക്ഷണങ്ങള്‍ ശുപാര്‍ശ ചെയ്യപ്പെടുന്നു, കാരണം ഇത് അവരുടെ ആരോഗ്യകരമായ വീണ്ടെടുക്കലിന് സഹായിക്കും.

English summary

Foods That Are Good To Boost Your Bone Marrow Health in Malayalam

Taking a healthy diet loaded with vitamins and minerals can help you keep your bone marrow healthy. Here are some foods that are good to boost your bone marrow health.
Story first published: Friday, September 2, 2022, 13:00 [IST]
X
Desktop Bottom Promotion