Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
രോഗം വഷളാക്കും, സന്ധിവാതമുള്ളവര്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍
സന്ധികളില്‍ കഠിനമായ വീക്കം, കാഠിന്യം, വേദന എന്നിവയ്ക്ക് കാരണമാകുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ്, സന്ധിവാതം എന്നിവയുള്‍പ്പെടെ നിരവധി തരം സന്ധിവാതങ്ങളുണ്ട്. ഇവ ഓരോരുത്തരെയും വ്യത്യസ്തമായി ബാധിക്കുന്നു. അതിനാല്‍ത്തന്നെ, വ്യത്യസ്തമായ ലക്ഷണങ്ങളും അപകട ഘടകങ്ങളുമാണ് ഓരോ രോഗത്തിനുമുള്ളത്. എന്നാല്‍, ഇവയ്ക്കിടയിലുള്ള ഒരേയൊരു കാര്യം വീക്കം മാത്രമാണ്.
അതുകൊണ്ടുതന്നെ നിങ്ങള്‍ക്ക് സന്ധിവാതം ഉണ്ടെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമം ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. സന്ധിവാതം ഉള്ളവര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഈ ലേഖനത്തില്‍ വേദന, വീക്കം, സന്ധിവാതത്തിന്റെ മറ്റ് ലക്ഷണങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ ആര്‍ത്രൈറ്റിസ് രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് വായിച്ചറിയാം.

മധുരപാനീയങ്ങള്‍
സന്ധിവാതം ഉള്ളവര്‍ അധികമായി പഞ്ചസാര കഴിക്കാതിരിക്കുന്നതാണ് നല്ലത്. സോഡ, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, പായ്ക്ക് ചെയ്ത ജ്യൂസുകള്‍, മറ്റ് പാനീയങ്ങള്‍ എന്നിങ്ങനെ മധുരം ധാരാളമായി ചേര്‍ത്ത നിരവധി ഭക്ഷണങ്ങളുണ്ട്. സന്ധിവാതം ഉള്ളവര്‍ പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തണം. ഇത് നിങ്ങളില്‍ വീക്കം ഉണ്ടാക്കും.

ഉപ്പ്
എല്ലാ വീടുകളിലും ഉപയോഗിക്കുന്ന ഒരു പാചകവസ്തുവാണ് ഉപ്പ്. എന്നാല്‍ സന്ധിവാതം ഉള്ളവര്‍ക്ക് ടേബിള്‍ സാള്‍ട്ട് അത്ര നല്ലതല്ല. ഇത് കോശജ്വലന പ്രതികരണം വര്‍ദ്ധിപ്പിക്കുകയും റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെ സാധ്യത ഇരട്ടിയാക്കുകയും ചെയ്യുന്നു. അമിതമായ ഉപ്പ് ഉപഭോഗം രക്താതിമര്‍ദ്ദം ഉയര്‍ത്തുകയും സന്ധിവേദന വഷളാക്കുകയും ചെയ്യുന്നു. അതിനാല്‍, ഉപ്പ് മിതമായ കഴിക്കുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

ഒമേഗ -6 ഫാറ്റി ആസിഡുകള്‍
ശരീരത്തിന്റെ ആരോഗ്യത്തിന് ഫാറ്റി ആസിഡുകള്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ അവ സന്ധിവാത രോഗികള്‍ക്ക് ഉപയോഗപ്രദമാകണമെന്നില്ല. പ്രത്യേകിച്ച്, ഒമേഗ 6 ഫാറ്റി ആസിഡുകള്‍. ഇത് നിങ്ങളില്‍ വീക്കമുണ്ടാക്കുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ വിരുദ്ധ ബാഹ്യാവിഷ്ക്കാരമാണ്. ഒമേഗ -6 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് വേദനയും വീക്കവും അനുഭവപ്പെടാം. സണ്‍ഫ്ളവര്‍, കനോല ഓയില്‍ തുടങ്ങിയ എണ്ണകളില്‍ ഒമേഗ 6 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നതിനു പകരമായി നിങ്ങള്‍ക്ക് ഒലിവ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്.

റെഡ് മീറ്റ്
റെഡ് മീറ്റ് കഴിക്കുന്നത് നിങ്ങള്‍ കുറയ്ക്കണം. കാരണം, ശരീരത്തിന് ഹാനികരമായ പൂരിത കൊഴുപ്പ് കൂടുതലാണ് ഇതില്‍. സന്ധിവാതം ഉള്ളവര്‍ റെഡ് മീറ്റ് കഴിക്കുകയാണെങ്കില്‍ അത് നിങ്ങളില്‍ വീക്കം വര്‍ദ്ധിപ്പിക്കുകയും സന്ധിവേദനയുടെ ലക്ഷണങ്ങളെ വഷളാക്കുകയും ചെയ്യുന്നു. പോഷകങ്ങള്‍ക്കായി നിങ്ങള്‍ക്ക് മത്സ്യം, ചിക്കന്‍, നട്സ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ പോലുള്ള മറ്റ് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം.

ചിലതരം ധാന്യങ്ങള്‍
അലര്ജിയുണ്ടെങ്കിലോ അല്ലെങ്കില്‍ വയറിനു പിടിക്കാത്തതിനാലോ പലരും ഗ്ലൂട്ടന്‍ ഫ്രീ ഡയറ്റ് പിന്തുടരുന്നു. ഗോതമ്പ്, റൈ, ബാര്‍ലി മുതലായ ധാന്യങ്ങളില്‍ ഗ്ലൂട്ടന്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ആഹാരസാധനങ്ങള്‍ കഴിക്കുന്നത് സന്ധിവേദനയുടെ ലക്ഷണങ്ങളെ വഷളാക്കുമെന്ന് ചില പഠനങ്ങള്‍ കണ്ടൈത്തിയിട്ടുണ്ട്. കൂടാതെ, സെലിയാക് ഡിസീസ് പോലുള്ള സ്വയം രോഗപ്രതിരോധ രോഗങ്ങളുള്ള ആളുകള്‍ ഇവ കഴിച്ചാല്‍ അവര്‍ക്ക് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.

ഉയര്‍ന്ന കൊഴുപ്പുള്ള പാലുല്‍പ്പന്നങ്ങള്‍
സന്ധിവാത രോഗികള്‍ക്ക് പാലുല്‍പ്പന്നങ്ങള്‍ കഴിക്കാം. എന്നാല്‍ കൊഴുപ്പ് കൂടുതലുള്ള പാലുല്‍പ്പന്നങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. പാലും ചീസും ഉള്‍പ്പെടെ ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിങ്ങള്‍ കുറയ്ക്കേണ്ടതുണ്ട്. ഇവ നിങ്ങളുടെ രോഗം വഷളാക്കുന്ന ആഹാരസാധനങ്ങളാണ്.



Click it and Unblock the Notifications
