For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷ്യവിഷബാധ ജീവനെടുക്കുമ്പോള്‍ : അറിയാതെ പോവും ലക്ഷണവും കാരണവും

|

ഭക്ഷ്യവിഷബാധയേറ്റ് കോട്ടയത്ത് 35-കാരി മരിച്ചത് അക്ഷരാര്‍ത്ഥത്തില്‍ നമ്മളെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. അല്‍ഫാമൂം കുഴിമന്തിയും കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പ്രാഥമിക നിഗമനം. ഇന്നത്തെ കാലത്ത് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ നല്ലൊരു ശതമാനം ആളുകളും പുറത്ത് നിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുമ്പോള്‍ അത് അപകടകരമായ പ്രശ്‌നങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്നു എന്നത് പലരും മറന്നു പോവുന്നു. വിശ്വസിച്ച് എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നതിനെക്കുറിച്ച് പലരും കൃത്യമായി മനസ്സിലാക്കാതെ പോവുന്നു.

Food Poisoning:

ഭക്ഷ്യവിഷബാധക്ക് നമ്മുടെ ജീവനെടുക്കാന്‍ സാധിക്കും എന്നത് മുന്‍പുണ്ടായ പല മരണങ്ങളും നമ്മെ കാണിച്ച് തന്നിട്ടുണ്ട്. എന്നിട്ടും പുറമേ നിന്ന് ഭക്ഷണം കഴിക്കുന്നതിന് വേണ്ടി തിരക്ക് കൂട്ടുന്നവരാണ് പലരും.. എന്തുകൊണ്ടാണ് ഭക്ഷ്യവിഷബാധ ഉണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്നിവയെക്കുറിച്ച് പലര്‍ക്കും അറിയില്ല. പലരും ഭക്ഷണത്തിന് ശേഷം ഉണ്ടാവുന്ന ഒരു ഛര്‍ദ്ദിയോ വയറിളക്കമോ നിസ്സാരമാക്കി വിടുമ്പോള്‍ അത് ആയുസ്സെടുക്കാന്‍ പോലും സാധിക്കുന്നതാണ് എന്നതിനെക്കുറിച്ച് പലരും തിരിച്ചറിയുന്നില്ല. ഭക്ഷ്യവിഷബാധയെക്കുറിച്ച് കൂടുതല്‍ വായിക്കാം.

എന്താണ് ഭക്ഷ്യവിഷബാധ?

എന്താണ് ഭക്ഷ്യവിഷബാധ?

ഭക്ഷ്യവിഷബാധ എന്താണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. നമ്മള്‍ ഭക്ഷണം കഴിച്ചതിന് ശേഷം എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ ഭക്ഷ്യവിഷബാധ സംശയിക്കണം. പഴകിയ ആഹാരം കഴിക്കുന്നതിലൂടേയും ആഹാരം ഉണ്ടാക്കാന്‍ ഉപയോഗിച്ച എണ്ണയും മറ്റ് ഉത്പ്പന്നങ്ങളും വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിലൂടേയും ആഹാരം തയ്യാറാക്കുന്നതിന് വേണ്ടി പഴകിയ വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടേയും എല്ലാം ഭക്ഷ്യവിഷബാധ ഉണ്ടാവാം. പല ഹോട്ടലുകളിലും ഇത്തരം ഒരു പ്രവണത പലപ്പോഴായി കണ്ട് വന്നതിന്റെ ഫലമായാണ് ഭക്ഷ്യവിഷബാധയേറ്റ് മരണങ്ങള്‍ സംഭവിച്ചത്. പഴയ ആഹാരം ചൂടാക്കിയത്, സ്‌നാക്‌സ് കാലാവധി കഴിഞ്ഞ് വീണ്ടും ചൂടാക്കിയത്, ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കുന്നത് എല്ലാം ഇത്തരത്തില്‍ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു.

എങ്ങനെ സംഭവിക്കുന്നു?

എങ്ങനെ സംഭവിക്കുന്നു?

ഭക്ഷ്യവിഷബാധ ഭക്ഷണത്തില്‍ നിന്നും ഒരു മനുഷ്യനെ എങ്ങനെ ബാധിക്കുന്നു എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാം. ക്ലോസ്ട്രിഡിയം എന്ന ബാക്ടീരിയയാണ് ഇത്തരം അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നത്. സാല്‍മോണല്ല ബാക്ടീരിയയും ഭക്ഷ്യവിഷബാധയുണ്ടാക്കുന്നു. ഇവ പുറത്തേക്ക് വിടുന്ന ടോക്‌സിനാണ് പലപ്പോഴും ഭക്ഷ്യവിഷബാധയിലേക്ക് എത്തിക്കുന്നത്. ഇത് ജീവന്‍ തന്നെ അപകടത്തിലാക്കാന്‍ തക്ക കഴിവുള്ളതാണ്. ഇത്തരം ബാക്ടീരിയകള്‍ അടങ്ങിയ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഏകദേശം 12 -13 മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ നിങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നു. വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് ഉടനെ എത്തിക്കുക എന്നതാണ് രോഗാവസ്ഥയെ തടയുന്നതിന് വേണ്ടി നമുക്ക് ചെയ്യാവുന്ന കാര്യം.

പ്രതിരോധം ഇപ്രകാരം

പ്രതിരോധം ഇപ്രകാരം

ഭക്ഷ്യവിഷബാധയെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളത് നമുക്ക് നോക്കാം. ഒരിക്കലും പഴകിയ ആഹാരം കഴിക്കരുത്. നേരിയ സംശയം തോന്നിയാല്‍ പോലും പഴകിയ ആഹാരം കഴിക്കരുത്. ഇത് കൂടാതെ രുചി, മണം, നിറം എന്നിവയില്‍ എന്തെങ്കിലും തരത്തിലുള്ള നേരിയ വ്യത്യാസം പോലും നിങ്ങളെ അപകടപ്പെടുത്തിയേക്കാം. പാചകത്തിന് ശേഷം ഭക്ഷണം എപ്പോഴും മൂടി വെക്കുന്നതിന് ശ്രദ്ധിക്കണം. ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട ഭക്ഷണങ്ങളാണെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതാണ്. മാംസം, മുട്ട, മത്സ്യം തുടങ്ങിയവ പാചകത്തിന് ശേഷം ബാക്കി വന്നാല്‍ അധികനേരം വെൡയില്‍ സൂക്ഷിക്കരുത്. ചൂടാറിയതിന് ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കണം.

 പ്രതിരോധം ഇപ്രകാരം

പ്രതിരോധം ഇപ്രകാരം

ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഭക്ഷണം കേടാവില്ലെന്ന് നൂറ് ശതമാനം ഉറപ്പ് പറയാന്‍ സാധിക്കുകയില്ല. എന്നാല്‍ കേടായില്ലെങ്കില്‍ ആ ഭക്ഷണം പുറത്ത് എടുത്ത് വെച്ച് തണുപ്പ് പോയതിന് ശേഷം മാത്രം ചൂടാക്കി ഉറപ്പ് വരുത്തി കഴിക്കേണ്ടതാണ്. ഇത് കൂടാതെ ഇത്തരം ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടിക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

 പ്രതിരോധം ഇപ്രകാരം

പ്രതിരോധം ഇപ്രകാരം

പഫ്‌സ്, സമൂസ, കട്‌ലറ്റ് പോലുള്ള ബേക്കറി പലഹാരങ്ങള്‍ അടുത്ത ദിവസത്തേക്ക് മാറ്റി വെക്കാതെ അന്ന് തന്നെ കഴിക്കുക. ഒരിക്കലും ഇവ അടുത്ത ദിവസം വെച്ച് ചൂടാക്കി കഴിക്കരുത്. അത് കൂടുതല്‍ അപകടമുണ്ടാക്കുന്നു കൂടാതെ പഴകിയ എണ്ണപ്പലഹാരങ്ങളും ഒരിക്കലും കഴിക്കരുത്. ഭക്ഷണം പാക്കറ്റിലുള്ളത് വാങ്ങുമ്പോള്‍ പ്രത്യേകിച്ച് ബ്രഡ് പോലുള്ളവയെല്ലാം എക്‌സ്പയറി ഡേറ്റ് നോക്കി വാങ്ങണം. ഇത് കൂടാതെ നിങ്ങള്‍ക്ക് വിശ്വാസമുള്ള ബ്രാന്‍ഡിന്റേ നോക്കി വാങ്ങുന്നതിനും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഭക്ഷ്യവിഷബാധയെ അകറ്റി നിര്‍ത്താം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. വയറുവേദന, അതിസാരം, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, നേരിയ പനി, ലഹീനത, തലവേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. എന്നാല്‍ ജീവന് ഭീഷണിയാവുന്ന ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു. 3 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന വയറിളക്കം, 102°F (38.9°C)നേക്കാള്‍ ഉയര്‍ന്ന പനി, സംസാരത്തില്‍ വ്യക്തതയില്ലായ്മ, കാഴ്ചക്കുറവ്, നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍, വായ വരണ്ടിരിക്കുന്നത്. മൂത്രം അല്‍പ്പാല്‍പ്പം മാത്രം പോവുക, രക്തം കലര്‍ന്ന മൂത്രം എന്നിവയാണ് ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിക്കലും വെച്ച് കൊണ്ടിരിക്കാതെ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ഭക്ഷ്യവിഷബാധ എത്രത്തോളം സമയം നീണ്ട് നില്‍ക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ പലപ്പോഴും അരമണിക്കൂര്‍ മുതല്‍ എട്ട് ആഴ്ച വരെ സമയം എടുക്കുന്നു. എന്നാല്‍ ചികിത്സയില്‍ ആണെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ പരിഹരിക്കപ്പെടുന്നു. വളരെ അപകടകരമായ ഒരു അവസ്ഥയാണ് എന്നത് നാം ഓരോരുത്തരും മനസ്സിലാക്കണം.

ഷവര്‍മ്മ വിഷലിപ്തമാവുന്നത് എങ്ങനെ: അറിയണം ഇതെല്ലാംഷവര്‍മ്മ വിഷലിപ്തമാവുന്നത് എങ്ങനെ: അറിയണം ഇതെല്ലാം

ഭക്ഷണത്തിലിരിക്കുന്ന ഈച്ച ജീവനെടുക്കും നിശ്ചയംഭക്ഷണത്തിലിരിക്കുന്ന ഈച്ച ജീവനെടുക്കും നിശ്ചയം

English summary

Food Poisoning: Symptoms, Causes, and Treatment In Malayalam

Here in this article we are discussing about the symptoms, causes and treatment of food poisoning in malayalam. Take a look.
Story first published: Tuesday, January 3, 2023, 13:14 [IST]
X
Desktop Bottom Promotion