For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒഴിഞ്ഞ വയറ്റില്‍ കഴിച്ചാല്‍ ശരീരത്തിന് ദോഷം; ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

|

നിങ്ങള്‍ അതിരാവിലെ കഴിക്കുന്ന ഭക്ഷണങ്ങള്‍ നിങ്ങളുടെ ദിവസത്തെ തന്നെ നിര്‍ണ്ണയിക്കുന്നു. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം അനുസരിച്ച് നിങ്ങളുടെ ദിവസം നല്ലതോ ചീത്തയോ ആകാം. ഇന്ത്യയിലെ മിക്ക ആളുകളും അവരുടെ ദിവസം ആരംഭിക്കുന്നത് ചൂട് ചായയോ കാപ്പിയോ കഴിച്ചാണ്. ചില ആളുകള്‍ക്ക് ഈ ദൈനംദിന ആചാരം കൂടാതെ അവരുടെ ദിവസം അപൂര്‍ണ്ണമാണ്. എന്നാല്‍ ഇത് നിങ്ങളുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

Most read: തടി കുറക്കാന്‍ ഉത്തമം പ്രോട്ടീന്‍ അടങ്ങിയ ഈ സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍Most read: തടി കുറക്കാന്‍ ഉത്തമം പ്രോട്ടീന്‍ അടങ്ങിയ ഈ സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍

രാവിലെ വെറുംവയറ്റില്‍ കാപ്പി കുടിക്കുന്നത് ഒരു തെറ്റായ ശീലമാണെന്ന് മനസിലാക്കുക. ഇത് യഥാര്‍ത്ഥത്തില്‍ ശരീരവണ്ണം, അസിഡിറ്റി, ഗ്യാസ്‌ട്രൈറ്റിസ് എന്നിവയ്ക്ക് കാരണമാകും. പ്രഭാതഭക്ഷണം സാധാരണയായി വെറും വയറ്റില്‍ കഴിക്കുന്ന ഭക്ഷണമാണ്. എന്നാല്‍ ഒഴിഞ്ഞ വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അത്തരം ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കോഫി

കോഫി

ഒരു കപ്പ് ചൂടുള്ള കാപ്പി കുടിച്ചാണ് പലരും ഉണരുന്നത്. ബെഡ് കോഫി എന്ന ആശയം പണ്ടുകാലം മുതല്‍ക്കേ നിലനിന്നുവരുന്നതാണ്. എന്നാല്‍ എത്രയും വേഗം ഈ ശീലം നിര്‍ത്തുന്നതാണ് നല്ലത്. കാരണം വെറുംവയറ്റില്‍ കോഫി കുടിക്കുന്നത് അത്ര നല്ല ശീലമല്ല. ഇത് ദഹനവ്യവസ്ഥയില്‍ ഹൈഡ്രോക്ലോറിക് ആസിഡ് സ്രവിക്കുന്നതിലേക്ക് നയിക്കുന്നു, ഇത് ഗ്യാസ്‌ട്രൈറ്റിസ്, വയറിളക്കം, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകുന്നു.

എരിവുള്ള ഭക്ഷണം

എരിവുള്ള ഭക്ഷണം

അതിരാവിലെ എരിവുള്ള ഭക്ഷണം കഴിക്കുന്നത് പ്രശ്‌നമാണ്. ഇങ്ങനെ ചെയ്യുന്നത് നിങ്ങള്‍ക്ക് വയര്‍ വീര്‍ക്കുന്നതായി തോന്നുകയും നിങ്ങളുടെ വയറ്റിലെ ആവരണത്തെ പ്രകോപിപ്പിക്കുകയും ചെയ്യും. ദിവസത്തിലെ ആദ്യ ഭക്ഷണമാണ് പ്രഭാതഭക്ഷണം. അമിതമായ മസാല അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നത് അസിഡിറ്റിക്കും വയറുവേദനയ്ക്കും കാരണമാകും.

Most read:തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്തും ഈ ഡിറ്റോക്‌സ് പാനീയങ്ങള്‍Most read:തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്തും ഈ ഡിറ്റോക്‌സ് പാനീയങ്ങള്‍

മധുരപാനീയങ്ങള്‍

മധുരപാനീയങ്ങള്‍

പലരും വെറും വയറ്റില്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നു. എന്നാല്‍ ഇതൊരു മോശം ശീലമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അധിക ഫ്രക്ടോസ് നിങ്ങളുടെ കരളിനും പാന്‍ക്രിയാസിനും പ്രശ്‌നമാണ്. രാത്രിയിലെ നീണ്ട മണിക്കൂര്‍ വിശ്രമത്തിനു ശേഷം, പാന്‍ക്രിയാസ് സജീവമാവുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ പഞ്ചസാര കഴിക്കുകയാണ്. അത് നിങ്ങളുടെ കരളിനെ ഓവര്‍ലോഡ് ചെയ്യുന്നു. അതിനാല്‍, രാവിലെ മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. പഞ്ചസാര അടങ്ങിയ പ്രോസസ് ചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കണം. കാരണം അവ ശരീരത്തിലെ പഞ്ചസാരയുടെ അളവ് തല്‍ക്ഷണം വര്‍ദ്ധിപ്പിക്കുകയും കരളിന് ഓവര്‍ലോഡ് നല്‍കുകയും ചെയ്യും.

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍

പേരയ്ക്ക, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ നിങ്ങളുടെ കുടലില്‍ ആസിഡ് ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. ഇത് ഗ്യാസ്‌ട്രൈറ്റിസ്, ഗ്യാസ്ട്രിക് അള്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അത്തരം പഴങ്ങളിലെ ഫൈബറിന്റെയും ഫ്രക്ടോസിന്റെയും ഉയര്‍ന്ന സാന്നിദ്ധ്യം കാരണം ഇവ ഒഴിഞ്ഞ വയറ്റില്‍ കഴിച്ചാല്‍ നിങ്ങളുടെ ദഹനവ്യവസ്ഥ മന്ദഗതിയിലാകും. ഇത് വയറിളക്കത്തിനും മറ്റ് ഉദരപ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും.

Most read:ഹൃദയാരോഗ്യം സംരക്ഷിക്കും ഈ ചായകള്‍; ദിനവും കുടിച്ചാല്‍ ഗുണം പലത്Most read:ഹൃദയാരോഗ്യം സംരക്ഷിക്കും ഈ ചായകള്‍; ദിനവും കുടിച്ചാല്‍ ഗുണം പലത്

തൈര്

തൈര്

തൈര് പോലുള്ള പാല്‍ ഉല്‍പന്നങ്ങള്‍ ഒഴിഞ്ഞ വയറ്റില്‍ കഴിക്കരുത്. തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ആമാശയത്തെ ദോഷകരമായി ബാധിക്കുന്നു. ഇതിലെ ഉയര്‍ന്ന അസിഡിറ്റി അളവ് കാരണം, ആമാശയം ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. ഇത് നിങ്ങളെ അസിഡിറ്റിയിലേക്ക് നയിക്കുന്നു.

സലാഡുകള്‍

സലാഡുകള്‍

സലാഡുകള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത പച്ചക്കറികള്‍ ഉച്ചഭക്ഷണത്തിന് മികച്ചതാണ്. എന്നാല്‍ ഇത് ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നത് വയറില്‍ അധിക ഭാരം ചെലുത്തുകയും ഗ്യാസിനും വയറുവേദനയ്ക്കും കാരണമാവുകയും ചെയ്യുന്നു. ഉദാഹരണത്തിന്, തക്കാളിയില്‍ ടാനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലെ ഗ്യാസ്ട്രിക് ജ്യൂസുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് വയറില്‍ പ്രകോപനത്തിന് കാരണമാവുകയും ചെയ്യും.

Most read:പ്രഭാതഭക്ഷണത്തിലെ ഈ തെറ്റുകള്‍ നിങ്ങളുടെ ശരീരത്തെ നശിപ്പിക്കുംMost read:പ്രഭാതഭക്ഷണത്തിലെ ഈ തെറ്റുകള്‍ നിങ്ങളുടെ ശരീരത്തെ നശിപ്പിക്കും

സോഡ

സോഡ

തണുത്ത സോഡ പാനീയങ്ങള്‍ ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നത് നല്ലതല്ല. കാരണം ഇത് ആമാശയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും മ്യൂക്കോസല്‍ മെംബറേന്‍ തകരാറിലാക്കുകയും ചെയ്യുന്നു. ഇത് ദഹനപ്രക്രിയ മന്ദഗതിയിലാക്കുന്നതിനും വയറിലെ ബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കും.

അസംസ്‌കൃത പച്ചക്കറികള്‍

അസംസ്‌കൃത പച്ചക്കറികള്‍

അസംസ്‌കൃത പച്ചക്കറികളും ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കണം. പച്ചക്കറികളില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. വയറില്‍ ഭക്ഷണം ദഹിക്കാതെ കിടക്കുന്നത് നിങ്ങളുടെ ദിവസം അസ്വസ്ഥമാക്കും. ഇത് ഗ്യാസിനും വയറുവേദനയ്ക്കും കാരണമാകും. രാവിലെ അമിതമായി സാലഡ് കഴിക്കരുത്, പകരം, പകല്‍ സമയത്ത് കഴിക്കുക.

Most read:മാമ്പഴം കഴിച്ച ഉടനെ ഇവ കഴിക്കുന്നത് ശരീരത്തിന് അപകടം; ഒഴിവാക്കണം ഇതെല്ലാംMost read:മാമ്പഴം കഴിച്ച ഉടനെ ഇവ കഴിക്കുന്നത് ശരീരത്തിന് അപകടം; ഒഴിവാക്കണം ഇതെല്ലാം

English summary

Food Items You Should Never Have On An Empty Stomach in Malayalam

Do you know not all foods can be consumed on an empty stomach? Here are the food items you should never have on an empty stomach.
Story first published: Wednesday, June 29, 2022, 11:08 [IST]
X
Desktop Bottom Promotion