For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലം വൃക്കരോഗികള്‍ക്കും അപകടകാലം; ഈ 7 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്ഷ

|

നിങ്ങളുടെ വാരിയെല്ലിന്റെ അടിയില്‍ നട്ടെല്ലിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ശരീരത്തിന്റെ സുപ്രധാന അവയവങ്ങളിലൊന്നാണ് വൃക്കകള്‍. രക്തം ഫില്‍ട്ടര്‍ ചെയ്യാനും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ശരീരത്തിലെ ദ്രാവകം, ഇലക്ട്രോലൈറ്റുകള്‍, ആസിഡ്-ബേസ് ബാലന്‍സ് എന്നിവ നിയന്ത്രിക്കാനും മറ്റു പല കാര്യങ്ങള്‍ക്കും വൃക്കകള്‍ നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു. വൃക്കയില്‍ തകരാറുകളുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ അത് ഗുരുതരമായാല്‍ അല്‍പം പ്രശ്‌നമാണ്. മിക്ക ആളുകളെയും ബാധിക്കുന്ന ഒന്നാണ് ക്രോണിക് കിഡ്‌നി ഡിസീസ്. ലോകമെമ്പാടുമുള്ള ഏകദേശം 850 ദശലക്ഷം ആളുകളെ വൃക്കരോഗം ബാധിക്കുന്നു. നിലവില്‍ മരണത്തിന്റെ 12-ാമത്തെ ഏറ്റവും സാധാരണമായ കാരണമാണ് വൃക്കരോഗം.

Also read: ഗുണങ്ങള്‍ നല്ലതുതന്നെ, പക്ഷേ ഇഞ്ചി അധികം കഴിക്കരുത്; നിങ്ങളെ കാത്ത് ഈ 7 അപകടംAlso read: ഗുണങ്ങള്‍ നല്ലതുതന്നെ, പക്ഷേ ഇഞ്ചി അധികം കഴിക്കരുത്; നിങ്ങളെ കാത്ത് ഈ 7 അപകടം

ത്വക്ക് രോഗം, ബിപി പ്രശ്‌നം, പ്രമേഹം, സന്ധിവാതം എന്നിവയ്ക്കുള്ള സാധ്യത ശൈത്യകാലത്ത് വര്‍ദ്ധിക്കുന്നു. ഈ രോഗങ്ങള്‍ വൃക്കയെ ദോഷകരമായി ബാധിക്കുന്നു. ശൈത്യകാലത്ത് വൃക്ക രോഗികള്‍ മറ്റ് രോഗങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ ആരോഗ്യകരമായ ദിനചര്യ പാലിക്കണം. വ്യായാമവും ഭക്ഷണക്രമവും കൂടാതെ, നിങ്ങള്‍ രോഗങ്ങളുടെ ഇരയാകാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണം. ശൈത്യകാലത്ത് വൃക്ക രോഗികള്‍ക്ക് നല്ല ആരോഗ്യം ഉറപ്പാക്കാന്‍ സഹായിക്കുന്ന ചില വഴികലുണ്ട്. അത്തരം നുറുങ്ങുകള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

വ്യായാമം ചെയ്യാന്‍ മറക്കരുത്

വ്യായാമം ചെയ്യാന്‍ മറക്കരുത്

വൃക്ക രോഗികള്‍ ശൈത്യകാലത്ത് വ്യായാമം മുടക്കരുത്. വ്യായാമം ചെയ്യാനായി പുറത്ത് പോകേണ്ട ആവശ്യമില്ല. നിങ്ങള്‍ക്ക് ഇന്‍ഡോര്‍ വ്യായാമങ്ങള്‍ ചെയ്യാം. 30 മുതല്‍ 40 മിനിറ്റ് വരെ പതിവായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തില്‍ ഗണ്യമായ പുരോഗതി വരുത്തും. ദിവസവും അര മണിക്കൂര്‍ വ്യായാമം ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകും. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ഭാരം എന്നിവ നിയന്ത്രിക്കാനും വ്യായാമം സഹായിക്കുന്നു. ധ്യാനം, യോഗ എന്നിവയും ചെയ്യാം. പൊണ്ണത്തടി എന്നത് വൃക്കകളുടെ ആരോഗ്യം മോശമാക്കുന്ന ഒരു കാര്യമാണെന്ന് അറിയാമല്ലോ? ചിട്ടയായ വ്യായാമത്തിലൂടെ നിങ്ങളുടെ ശരീരഭാരം കൃത്യമാക്കി വയ്ക്കാന്‍ സാധിക്കും.

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക

വൃക്കരോഗം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമാണ് പ്രമേഹം. ധാരാളം പ്രമേഹ രോഗികള്‍, വൃക്ക തകരാറിലായതിനാല്‍ ഡയാലിസിസ് ചെയ്യുകയോ വൃക്ക മാറ്റിവയ്ക്കുകയോ ചെയ്യാറുണ്ട്. അതിനാല്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. പ്രമേഹമുള്ളവര്‍ പതിവായി വൃക്കകളുടെ പരിശോധന നടത്തേണ്ടതും പ്രധാനമാണ്. പ്രമേഹം മൂലമുണ്ടാകുന്ന കിഡ്നി തകരാറുകള്‍ നേരത്തെ കണ്ടെത്തിയാല്‍ അത് കുറയ്ക്കുകയോ തടയുകയോ ചെയ്യാം.

Also read:മൂത്രാശയ രോഗങ്ങളെ ചെറുത്തുതോല്‍പിക്കാം; ഈ 8 ജീവിതശൈലി മാര്‍ഗങ്ങള്‍ പിന്തുടരൂAlso read:മൂത്രാശയ രോഗങ്ങളെ ചെറുത്തുതോല്‍പിക്കാം; ഈ 8 ജീവിതശൈലി മാര്‍ഗങ്ങള്‍ പിന്തുടരൂ

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം

വൃക്ക രോഗികള്‍ ശൈത്യകാലത്ത് ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ധാരാളം പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഒരു ഭക്ഷണക്രമം പാലിക്കുന്നത് നിങ്ങളെ ഒന്നിലധികം രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ജങ്ക് ഫുഡുകളുടെ ഉപഭോഗം കുറയ്ക്കുന്നതും ഉപ്പ് കുറയ്ക്കുന്നതും പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ കുറയ്ക്കുന്നതും നല്ലതാണ്. വെളുത്തുള്ളി, പച്ച നിറത്തിലുള്ള പച്ചക്കറികള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മുതലായവ കഴിക്കുക.

മോശം ശീലങ്ങള്‍ ഉപേക്ഷിക്കുക

മോശം ശീലങ്ങള്‍ ഉപേക്ഷിക്കുക

അമിതമായ മദ്യപാനം കരളിന് കേടുവരുത്തും. ഇത് വൃക്ക തകരാറിലാകാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ, അമിതമായ പുകവലി ശ്വാസകോശത്തെ മാത്രമല്ല, വൃക്കകളുടെ ആരോഗ്യത്തെയും ബാധിക്കും. ഇവ രണ്ടും ഒഴിവാക്കുക.

Also read:ശൈത്യകാലത്ത് ശരീരം ചൂടാക്കാം, രക്തയോട്ടം കൂട്ടാം; ഈ ഭക്ഷണങ്ങള്‍ അത്യുത്തമംAlso read:ശൈത്യകാലത്ത് ശരീരം ചൂടാക്കാം, രക്തയോട്ടം കൂട്ടാം; ഈ ഭക്ഷണങ്ങള്‍ അത്യുത്തമം

നിര്‍ജ്ജലീകരണം തടയുക

നിര്‍ജ്ജലീകരണം തടയുക

വൃക്ക രോഗികള്‍ ശൈത്യകാലത്ത് നിര്‍ജ്ജലീകരണം ഒഴിവാക്കണം. വെള്ളം കുടിക്കുന്നതിലൂടെ ശരീര താപനില നിയന്ത്രണവിധേയമാകും. വൃക്കയില്‍ നിന്ന് ആഗിരണം ചെയ്യപ്പെടുന്ന പദാര്‍ത്ഥങ്ങളെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യത്തിന് വെള്ളം കുടിക്കണം. ഒരു വ്യക്തി എത്രത്തോളം വെള്ളം കുടിക്കണമെന്നത് കാലാവസ്ഥ, ആരോഗ്യസ്ഥിതി, ശാരീരിക വ്യായാമം, ഗര്‍ഭിണികള്‍ എന്നതുള്‍പ്പെടെയുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ദിവസവും 2 മുതല്‍ 3 ലിറ്റര്‍ വരെ വെള്ളം കുടിക്കുക. വെള്ളത്തിന് പുറമെ നാരങ്ങാവെള്ളം, തേങ്ങാവെള്ളം, പച്ചക്കറി ജ്യൂസ് എന്നിവയും കഴിക്കാം.

ചായയും കാപ്പിയും അധികം കുടിക്കരുത്

ചായയും കാപ്പിയും അധികം കുടിക്കരുത്

ശൈത്യകാലത്ത് ശരീരം കുളിര്‍ക്കാന്‍ ആളുകള്‍ ചായയും കാപ്പിയും ധാരാളമായി ഉപയോഗിക്കുന്നു. എന്നാല്‍ വൃക്കരോഗികള്‍ ചായയുടെയും കാപ്പിയുടെയും അമിത ഉപയോഗം ഒഴിവാക്കണം. ഇതില്‍ കഫീന്റെ അളവ് കൂടുതലാണ്. കഫീന്‍ കഴിക്കുന്നത് വര്‍ധിക്കുന്നതിലൂടെ, ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തെടുക്കാന്‍ കിഡ്നി കൂടുതല്‍ പ്രയത്‌നിക്കേണ്ടി വരും.

Also read:തടി കുറയ്ക്കാനുള്ള പരിശ്രമത്തില്‍ ഈ 7 കാര്യം മനസ്സില്‍ വയ്ക്കൂ; ഫലപ്രാപ്തി പെട്ടെന്ന്Also read:തടി കുറയ്ക്കാനുള്ള പരിശ്രമത്തില്‍ ഈ 7 കാര്യം മനസ്സില്‍ വയ്ക്കൂ; ഫലപ്രാപ്തി പെട്ടെന്ന്

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക

രക്തസമ്മര്‍ദ്ദം നിങ്ങളെ പക്ഷാഘാതം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് കിഡ്നി തകരാറിലാകാനുള്ള സാധ്യതയും ഉയര്‍ത്തുന്നു. നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദം, വൃക്കരോഗം തുടങ്ങിയ കുടുംബചരിത്രം ഉണ്ടെങ്കില്‍, നിങ്ങളുടെ രക്തസമ്മര്‍ദ്ദം കര്‍ശനമായി പരിശോധിക്കുക. ആരോഗ്യകരമായ ജീവിതം നയിച്ചും മരുന്നുകളിലൂടെയും ഇത് നിയന്ത്രിക്കുക. നിങ്ങളുടെ കൊളസ്‌ട്രോള്‍ അളവ് ക്രമപ്പെടുത്തി വയ്ക്കുക.

English summary

Follow These Tips To Keep Your Kidney Healthy In Winter Season

Here are some tips to keep your kidney’s health under check in winter season. Take a look.
Story first published: Wednesday, January 4, 2023, 11:02 [IST]
X
Desktop Bottom Promotion