For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19; നമുക്ക് ചെയ്യാന്‍ കഴിയുന്നത് ഇതാണ്

|

ഓരോ ദിവസം ചെല്ലുന്തോറും രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ്. അതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം നമ്മുടെ ആരോഗ്യവകുപ്പ് ചെയ്യുന്നുണ്ട്. എന്നാല്‍ എന്തൊക്കെ ചെയ്തിട്ടും ഇനിയും പലയിടങ്ങളില്‍ രോഗം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥ തന്നെയാണ് ഉള്ളത്. കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് പിന്നില്‍ നമ്മള്‍ ചെയ്യേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കണം എന്നുള്ളത് തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം.

കൈകഴുകേണ്ടത് 20 സെക്കന്റ്; പക്ഷേ ശ്രദ്ധിക്കണംകൈകഴുകേണ്ടത് 20 സെക്കന്റ്; പക്ഷേ ശ്രദ്ധിക്കണം

നിങ്ങളിലെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നമ്മുടെ ചില ദൈനം ദിന ശീലങ്ങള്‍ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് നാം ചെയ്യേണ്ടത് എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. എന്നാല്‍ നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ തന്നെ നമ്മുടെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. എന്തൊക്കെയാണ് നമ്മള്‍ അറിഞ്ഞ് കൊണ്ട് രോഗപ്രതിരോധ ശേഷിക്ക് വെല്ലുവിളി തീര്‍ക്കുന്ന കാര്യങ്ങള്‍ എന്ന് നോക്കാം.

 മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരില്‍ ശരീരവും മനസ്സും വീക്ക് ആവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവരില്‍ ഇടക്കിടക്ക് രോഗം ബാധിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ശരീരം സമ്മര്‍ദ്ദത്തില്‍ ആയിരിക്കുമ്പോള്‍ കോര്‍ട്ടിസോള്‍,, അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകളെ ഉത്പ്പാദിപ്പിക്കുന്നു. ഇത് ശരീരത്തില്‍ ശ്വേത രക്താണുക്കളുടെ എണ്ണത്തെ കുറക്കുന്നു. ഇതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് പരമാവധി മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് ശ്രദ്ധിക്കുക. സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ ഒന്നും തന്നെ ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

ജങ്ക് ഫുഡുകളും പ്രോസസ്ഡ്ഫുഡും

ജങ്ക് ഫുഡുകളും പ്രോസസ്ഡ്ഫുഡും

ജങ്ക്ഫുഡുകളും പ്രോസസ്ഡ് ഫുഡുകളും എല്ലാം ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നവയാണ്. ഇത് രോഗപ്രതിരോധ ശേഷിയെ കുറക്കുന്നതിന് കാരണമാകുന്നുണ്ട്. ഇവയാകട്ടെ പലപ്പോഴും ശരീരത്തിലെ നല്ല ബാക്ടീരിയകളെ ഇല്ലാതാക്കുകയും അത് വഴി ശരീരം രോഗപ്രതിരോധ ശേഷി കുറഞ്ഞതും ആക്കി തീര്‍ക്കുന്നു. ഇതിലൂടെ രോഗം പെട്ടെന്ന് നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഇഞ്ചി, വെളുത്തുള്ളി എന്നിവയെല്ലാം ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇത് ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

ഉറക്കക്കുറവ് ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കണം. ഉറക്കം കുറയുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഒരാള്‍ ഉറങ്ങിയില്ലെങ്കില്‍ ശരീരം ആവശ്യത്തിന് സൈറ്റോക്ലൈനുകള്‍ പുറത്ത് വിടാത്ത അവസ്ഥ ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറക്കുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇത് കൂടാതെ ഉറങ്ങുമ്പോള്‍ കിടക്കയില്‍ ഒന്നും ഒരുതരത്തിലുള്ള ഇലക്ട്രോണിക് ഉത്പ്പന്നങ്ങള്‍ അടുത്ത് വെക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

മദ്യപിക്കുന്നവര്‍

മദ്യപിക്കുന്നവര്‍

മദ്യപിക്കുന്നവരില്‍ രോഗപ്രതിരോധ ശേഷി ഇല്ലാതിരിക്കുന്ന അവസ്ഥയുണ്ടാക്കുന്നുണ്ട്. ഇത് കുടലിലെ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കുന്നു. നിങ്ങളുടെ കുടലിലെ ആരോഗ്യകരവും അനാരോഗ്യകരവുമായ ബാക്ടീരിയകള്‍ തമ്മിലുള്ള സന്തുലിതാവസ്ഥയെ മദ്യം തടസ്സപ്പെടുത്തുന്നു. ഇത് ആരോഗ്യകരമായ ബാക്ടീരിയകളെ അകറ്റുന്നു, ഇത് നിങ്ങളുടെ രക്തത്തിലേക്ക് കൂടുതല്‍ മോശം ബാക്ടീരിയകള്‍ കടത്തിവിടുകയും അത് നിങ്ങളുടെ കരളില്‍വീക്കം ഉണ്ടാക്കുകയും ചെയ്യും. ഇത് കരളിലെ ടോക്‌സിനെ ഇല്ലാതാക്കുന്നതില്‍ പരാജയപ്പെടുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇതിലൂടെ രോഗപ്രതിരോധ ശേഷി ശരീരത്തിന്റെ നശിക്കുകയും ചെയ്യുന്നു. മദ്യപിക്കുന്നവരെ അതുകൊണ്ട് തന്നെവ രോഗങ്ങള്‍ പെട്ടെന്ന് പിടികൂടുന്നു.

പുകവലി

പുകവലി

പുകയില പുറത്തുവിടുന്ന രാസവസ്തുക്കള്‍ നീക്കംചെയ്യാന്‍ നിങ്ങളുടെ ശരീരം വളരെയധികം കഷ്ടപ്പെടേണ്ടി വരുന്നഅവസ്ഥയുണ്ടാവുന്നുണ്ട്. ഇതിലൂടെ ശരീരത്തിന്റെ അണുബാധയെ ചെറുക്കുന്നതിനുള്ള കഴിവ് ഇല്ലാതാവുന്നു. ഇത് മാത്രമല്ല, പുകവലി നിങ്ങളുടെ രക്തത്തിലെ ആന്റിഓക്സിഡന്റുകളെ കുറയ്ക്കുന്നു. ശ്വാസകോശത്തെ പ്രതിസന്ധിയില്‍ ആക്കുന്നതിന് പലപ്പോഴും ഇതൊരു വലിയ കാരണമായി മാറുന്നുണ്ട്. കോവിഡ് ഏറ്റവും കൂടുതല്‍ അപകടകരമാവുന്നത് അതുകൊണ്ട് തന്നെ പുകവലിക്കുന്നവരില്‍ ആണ്. രോഗപ്രതിരോധ ശേഷി വളരെയധികം കുറഞ്ഞ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

വ്യായാമമില്ലാത്തത്

വ്യായാമമില്ലാത്തത്

വ്യായാമമില്ലാത്ത അവസ്ഥയില്‍ അത് നിങ്ങളെ വളരെയധികം വെല്ലുവിളികളില്‍ എത്തിക്കുന്നുണ്ട്. നിങ്ങള്‍ ദിവസേനയുള്ള വ്യായാമം ഒഴിവാക്കുകയാണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ കുറക്കുകയാണ് ചെയ്യുന്നത്. വ്യായാമം ചെയ്യുന്നത് ശരീരത്തിലെ ആന്റിബോഡികളെയും വെളുത്ത രക്താണുക്കളെയും വര്‍ദ്ധിപ്പിക്കുന്നു, ഇത് നിങ്ങളുടെ ശരീരത്തെ അണുബാധയെ ഇല്ലാതാക്കുന്നതിനും ഇതിനെതിരെ പോരാടുന്നത് ശരീരത്തെ സജ്ജമാക്കുന്നതിനും സഹായിക്കുന്നു. ജിമ്മില്‍ പോവുന്നത് ദോഷകരമായ സ്‌ട്രെസ് ഹോര്‍മോണുകളെ ഇല്ലാതാക്കുന്നുണ്ട്. വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തില്‍ കോര്‍ട്ടിസോളിന്റെയും അഡ്രിനാലിന്റെയും റിലീസ് മന്ദഗതിയിലാക്കുന്നു, ഇത് ബാക്ടീരിയ, വൈറല്‍ രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു.

English summary

Everyday Mistakes That Are Negatively Affect Your Immune System

Here in this article we are discussing about everyday mistakes that are negatively affect your immune system. Take a look.
Story first published: Friday, April 10, 2020, 17:58 [IST]
X
Desktop Bottom Promotion