For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയാഘാതം പ്രതിരോധിക്കും; ഹൃദയം സ്മാര്‍ട്ടാക്കും 5 യോഗപോസുകള്‍

|

രോഗങ്ങളുടെ ഒരു കാലമാണ് ശൈത്യകാലം. എന്നാല്‍ ചില അവസരങ്ങളില്‍ ശൈത്യകാലത്തുണ്ടാവുന്ന രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥയുണ്ടാവുന്നു. പക്ഷേ ഇതിനെല്ലാം പരിഹാരമാണ് യോഗ എന്നത് നിങ്ങള്‍ക്കറിയാമോ? ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഏത് അവസ്ഥയേയും നിഷ്പ്രയാസം ഇല്ലാതാക്കാന്‍ യോഗ സഹായിക്കുന്നു. യോഗ ചെയ്യുന്നതിലൂടെ നമ്മുടെ ആരോഗ്യത്തെ നമുക്ക് പിടിച്ച് നിര്‍ത്താം. ഹൃദയാഘാതവും ഇത്തരത്തില്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാല്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നാം ശ്രദ്ധിക്കുമ്പോള്‍ അതില്‍ തന്നെ അറിഞ്ഞിരിക്കേണ്ടത് ഇവയെ മരുന്ന് കഴിക്കാതെ എങ്ങനെ പ്രതിരോധിക്കാം എന്നുള്ളതാണ്.

Effective Yoga Asanas

ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ് രോഗാവസ്ഥകളില്‍ നിന്ന് നമ്മളെ പലപ്പോഴും മോചിപ്പിക്കുന്നത്. ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് ശൈത്യകാലത്ത് നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല വിശപ്പ് കൂടുന്നതിന് അനുസരിച്ച് ഭക്ഷണത്തിന്റെ ശീലങ്ങളിലും കഴിക്കുന്ന സമയങ്ങളിലും എല്ലാം മാറ്റം വരുന്നു. എന്നാല്‍ അത് പലപ്പോഴും ഹൃദയത്തെ ബുദ്ധിമുട്ടിച്ചേക്കും എന്നുള്ളതിനെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല. ചിലരില്‍ ഇത് ഹൃദയാഘാത സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രധാനമായും ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് ഹൃദയാഘാതത്തെ പ്രതിരോധിക്കുന്നതിനും വേണ്ടി ചില യോഗപോസുകള്‍ സഹായിക്കുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

എന്തുകൊണ്ട് തണുപ്പ് കാലം വില്ലന്‍?

എന്തുകൊണ്ട് തണുപ്പ് കാലം വില്ലന്‍?

നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് തണുപ്പ് കാലം വില്ലനാവുന്നത് എന്ന്. ഇത് പലപ്പോഴും കൂടുതല്‍ അപകട സാധ്യതയുണ്ടാക്കുന്ന ഒരു കാലഘട്ടമാണ്. അതുകൊണ്ട് തന്നെ വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ ഭക്ഷണത്തിന്റെ കാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലും നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പക്ഷേ നിലവില്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരെങ്കിലും അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് തണുപ്പ് കാലത്ത് ഹൃദയാഘാകം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണം എന്നാല്‍ ശരീരത്തിന് നിരവധി മാറ്റങ്ങള്‍ ഈ സമയം സംഭവിക്കുന്നുണ്ട്. പലപ്പോഴും അന്തരീക്ഷത്തില്‍ വായുവിലെ ഓക്സിജന്റെ അളവ് കുറയുന്നതിനനുസരിച്ച് നമ്മുടെ ഹൃദയത്തിന് ഓക്സിജന്റെ ആവശ്യം വര്‍ദ്ധിക്കുന്നു. ഈ സമയം ധമനികള്‍ ചുരുങ്ങുകയും ഇത് ഹൃദയത്തിലേക്ക് എത്തുന്ന ഓക്‌സിജന്റെ അളവിനെ കുറക്കുകയും ചെയ്യുന്നു. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും കൂടാതെ ഈ സാഹചര്യം പിന്നീട് ഹൃദയാഘാതത്തിലേക്ക് എത്തുകയും ചെയ്യുന്നു. എന്നാല്‍ ഹൃദയം ശക്തമാക്കാന്‍ സഹായിക്കുന്ന ചില ലളിതമായ യോഗ പോസുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

പ്രണാമാസനം

പ്രണാമാസനം

പ്രണാമാസനം നിങ്ങളുടെ ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും ഹൃദയാഘാത സാധ്യത കുറക്കുന്നതിനും സഹായിക്കുന്ന ലളിതമായ പോസ് ആണ്. ഇത് ചെയ്യുന്നതിന് വേണ്ടി യോഗ മാറ്റില്‍ നിവര്‍ന്ന് നില്‍ക്കുക. നട്ടെല്ലും കാല്‍മുട്ടുകളും നിവര്‍ത്തി തന്നെ വെക്കണം. പിന്നീട് പാദങ്ങള്‍ രണ്ടും അടുത്തടുത്ത് വെക്കുക. പിന്നീട് കൈകള്‍ രണ്ടും എടുത്ത് പ്രണാമം ചെയ്യുന്നത് പോലെ നെഞ്ചിന് മുന്നില്‍ പിടിക്കുക. ദൃഷ്ടി നേരെ മുന്നോട്ട് വെക്കുക. ഇത് ചെയ്യുന്നതിലൂടെ ശരീരത്തിലെ സമ്മര്‍ദ്ദം കുറയുകയും ആരോഗ്യത്തോടെയുള്ള ഒരു രീതി ഉണ്ടാക്കിയെടുക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. നട്ടെല്ലും കാല്‍മുട്ടുകളും വളയാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

താഡാസനം

താഡാസനം

തഡാസനം ചെയ്യുന്നതും നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശരീരത്തിനെ കൂടുതല്‍ റിലാക്‌സ് ആക്കുന്നതിന് സാധിക്കുന്നു. ഈ പോസ് ചെയ്യുന്നതിന് വേണ്ടി പാദങ്ങള്‍ രണ്ടും സമത്തില്‍ വെച്ച് ഉപ്പൂറ്റികള്‍ തമ്മില്‍ ചെറിയ അകലത്തില്‍ വെക്കുക. അതിന് ശേഷം നിങ്ങളുടെ പാദങ്ങളുടെ ഉപ്പൂറ്റി ഭാഗം പതുക്കെ ഉയര്‍ത്തുക. രണ്ട് കാലിലുമായി ഭാരം കൃത്യമായി വിതരണം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കൈകള്‍ ലോക്ക് ചെയ്ത് തലക്ക് മുകളിലേക്ക് സ്‌ട്രെച്ച് ചെയ്ത് പൊന്തിക്കുക. തുടകളുടെ മസിലുകള്‍ വലിയുന്നതുപോലെ നിങ്ങള്ഡക്ക് തോന്നണം. ശേഷം പൂര്‍വ്വ സ്ഥിതിയിലേക്ക് വരുക.

വൃക്ഷാസനം

വൃക്ഷാസനം

വൃക്ഷാസനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് ശരീരത്തിന് ബാലന്‍സ് നിലനിര്‍ത്തുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും കൂടാതെ ഹൃദയം സ്മാര്‍ട്ടാക്കുന്നതിനും സഹായിക്കുന്നു. വൃക്ഷാസനം ചെയ്യുന്നതിന് വേണ്ടി ആദ്യം നിങ്ങളുടെ വലത് കാല്‍ ഉയര്‍ത്തി ഇടത് തുടയുടെ അടുത്തായി വെക്കുക. ഈ കാല്‍ പരമാവധി പെല്‍വിക് ഏരിയയോട് അടുപ്പിച്ച് വെക്കാന്‍ ശ്രദ്ധിക്കണം. പതുക്കെ കൈകള്‍ രണ്ടും തലക്ക് മുകളിലേക്ക് പൊന്തിക്കുക. കൈകള്‍ നല്ലതുപോലെ മുകളിലേക്ക് സ്‌ട്രെച്ച് ചെയ്യുക. അതിന് ശേഷം പൂര്‍വ്വ സ്ഥിതിയിലേക്ക് വരുക. ഇത് ചെയ്യുമ്പോള്‍ കണ്ണടക്കുന്നതിന് ശ്രദ്ധിക്കണം.

പദ്മാസനം

പദ്മാസനം

പത്മാസനത്തില്‍ ഇരിക്കുന്നതാണ് യോഗയുടെ അടിസ്ഥാനം തന്നെ. അര്‍ദ്ധപത്മാസനവും പൂര്‍ണ പത്മാസനവും ഉണ്ട്. ഇത്തരത്തിലുള്ള ഒരു ഇരുത്തം പോലും നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. പത്മാസനത്തില്‍ ഇരിക്കുമ്പോള്‍ പക്ഷേ കൈകള്‍ രണ്ടും തറയില്‍ വെക്കുന്നതിന് ശ്രദ്ധിക്കണം. അതുപോലെ തന്നെ കൈപ്പത്തികള്‍ തറയില്‍ തട്ടുന്ന രീതിയില്‍ വേണം ഇരിക്കുന്നതിന്. തുടര്‍ന്ന് അര്‍ദ്ധ പത്മാസനത്തിലേക്ക് മാറാം. ഇത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സഹായിക്കുന്നു. അത് മാത്രമല്ല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് മികച്ച ഗുണങ്ങളും ഹൃദയത്തെ അധിക സമ്മര്‍ദ്ദത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നു.

പവനമുക്താസനം

പവനമുക്താസനം

പവന മുക്താസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുന്നു. അതിന് വേണ്ടി ആദ്യം മലര്‍ന്ന് കിടക്കുക. ശേഷം കാലുകള്‍ രണ്ടും നീട്ടി വെ്ക്കുക. കാലുകള്‍ പതുക്കെ തറയില്‍ നിന്ന് ഉയര്‍ത്തിയതിന് ശേഷം രണ്ട് മുട്ടുകളും മടക്കുക. മുട്ടുകള്‍ രണ്ടും പതുക്കെ നെഞ്ചിന്റെ ഭാഗത്തേക്ക് കൊണ്ട് വന്ന് കൈകള്‍ കൊണ്ട് രണ്ട് മുട്ടുകളേയും പിടിക്കാന്‍ ശ്രമിക്കുക. പിന്നീട് പതുക്കേ തലയും നെഞ്ചും ഉയര്‍ത്തി താടി കൊണ്ട് മുട്ടില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കണം, 2-3 സെക്കന്റ് അപ്രകാരം നിന്നതിന് ശേഷം വീണ്ടും പൂര്‍വ്വ സ്ഥാനത്തേക്ക് പോവണം.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

മുകളില്‍ പറഞ്ഞ യോഗാസനങ്ങള്‍ എല്ലാം തന്നെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. അതിലുപരി നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ഗുരുതരമായ ആരോഗ്യാവസ്ഥകള്‍ ഉണ്ടെങ്കില്‍ ആ സമയം യോഗ ചെയ്ത് പരീക്ഷിക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. എന്നിട്ട് മാത്രമേ ബാക്കി കാര്യങ്ങള് തീരുമാനിക്കാവൂ. കൂടാതെ എപ്പോഴും സമ്മര്‍ദ്ദ രഹിതമായി ഇരിക്കുന്നതിനും ഹൃദയത്തേയും മനസ്സിനേയും ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കുന്നതിനും ശ്രദ്ധിക്കണം. ശരിയായ ഭക്ഷണം കഴിക്കുകയും മതിയായ വിശ്രമം നേടുകയും ചെയ്യുക.

ഹൃദയത്തെ സ്‌ട്രോംങ് ആക്കും ഹൃദയാഘാതത്തെ അകറ്റും 5 യോഗമുദ്രകള്‍ഹൃദയത്തെ സ്‌ട്രോംങ് ആക്കും ഹൃദയാഘാതത്തെ അകറ്റും 5 യോഗമുദ്രകള്‍

തണുപ്പ് കഠിനമാവുമ്പോള്‍ വേദനകളും കൂടും; പരിഹരിക്കാന്‍ ഒറ്റമൂലികള്‍തണുപ്പ് കഠിനമാവുമ്പോള്‍ വേദനകളും കൂടും; പരിഹരിക്കാന്‍ ഒറ്റമൂലികള്‍

English summary

Effective Yoga Asanas To Make Your Heart Stronger During Winter

Here in this article we are discussing about some yoga asanas to make your heart stronger during winter in malayalam. Take a look
X
Desktop Bottom Promotion