Just In
- 3 hrs ago
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള് മതി
- 4 hrs ago
Republic Day 2023: റിപ്പബ്ലിക് ദിന ഉപന്യാസവും പ്രസംഗവും ഇപ്രകാരം: മറക്കാതിരിക്കാം ഇവ
- 5 hrs ago
വസന്തപഞ്ചമിയില് സരസ്വതിദേവിയെ ഇങ്ങനെ ആരാധിക്കൂ: സകലഐശ്വര്യവും പുനര്ജന്മസൂചനയും
- 7 hrs ago
ചാണക്യനീതി: ശത്രുവിനേക്കാള് അപകടകാരികള്; ഈ 7 തരം ആള്ക്കാരെ കുടിച്ച വെള്ളത്തില് വിശ്വസിക്കരുത്
Don't Miss
- News
പ്രാദേശിക കക്ഷികളുടെ കാലുപിടിക്കുകയാണ്, ഭാരത് ജോഡോ യാത്രയ്ക്ക് ആളില്ലെന്ന് ഗുലാം നബി ആസാദ്
- Travel
മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!
- Movies
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
- Sports
IND vs NZ: സച്ചിനോ കോലിയോ, റോള്മോഡലാര്? ശുബ്മാന് ഗില്ലിന്റെ ഉത്തരമിതാ
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന് ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
കരള് വീക്കത്തിന് കാരണം ഭക്ഷണം കൂടിയാണ്: ഒഴിവാക്കേണ്ടവ ഇതാണ്
കരള് വീക്കം എന്നത് ഏറെ അപകടമുണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണെന്ന് നമുക്കറിയാം. കാരണം മരണത്തിലേക്ക് വരെ എത്തിക്കുന്ന അവസ്ഥകള് ഇതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്. കൊഴുപ്പിന്റെ കാര്യത്തില് നമ്മള് വളരെയധികം ശ്രദ്ധിക്കണം. കാരണം ശരീരത്തില് നിന്ന് കൊഴുപ്പിനെ ഫാറ്റി ആസിഡുകളാക്കി മാറ്റുന്നതിന് നമ്മളെ സഹായിക്കുന്നതാണ് കരള്. എന്നാല് കരള് പ്രവര്ത്തന രഹിതമാവുമ്പോള് അത് പലപ്പോഴും ഇത്തരം പ്രവര്ത്തനങ്ങള്ക്ക് ഉതകുന്നില്ല എന്നതാണ്.
ഇത് കൂടാതെ ദഹനം മെച്ചപ്പെടുത്തുന്നതിനും ദഹന വ്യവസ്ഥക്കും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും എല്ലാം സഹായിക്കുന്നു. കരള് നിങ്ങളുടെ ദഹനത്തിന്റെ കാര്യത്തില് വളരെയധികം സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ തെറ്റായ ഭക്ഷണം കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഫാറ്റി ലിവര് വെറും നിസ്സാരമായി കണക്കാക്കേണ്ട ഒന്നല്ല. ഭക്ഷണ ശീലങ്ങളും പലപ്പോഴും കരളിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്നതാണ്. അതുകൊണ്ട് തന്നെ നാം വളരെയധികം ശ്രദ്ധിക്കണം. ഏതൊക്കെ ഭക്ഷണങ്ങള് ഇവ ഒഴിവാക്കണം എന്നും ഏതൊക്കെ ഭക്ഷണങ്ങള് കഴിക്കണം എന്നും നമുക്ക്ക നോക്കാം.

ഭക്ഷണവും ഫാറ്റി ലിവറും
ഭക്ഷണവും ഫാറ്റിലിവറും തമ്മിലുള്ള ബന്ധം എന്താണെന്ന് നമുക്ക് നോക്കാം. രണ്ട് തരത്തിലാണ് കരള് രോഗമുള്ളത്. ഇതില് മദ്യപിക്കുന്നവരിലുണ്ടാവുന്ന രോഗവും മദ്യപിക്കാത്തവരില് കാണപ്പെടുന്ന കരള് രോഗവും ആണ് ഉള്ളത്. കരളില് കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്ന കരളിന്റെ രോഗമാണ് ഇത്. ചില അവസ്ഥകളില് ഇത് സങ്കീര്ണതകള് ഉണ്ടാക്കുന്നു. ഫാറ്റി ലിവര് ഉള്ളവരില് പലപ്പോഴും അമിതവണ്ണവും പ്രമേഹവും ഒരു പൊതുഘടകമാണ്. അതുകൊണ്ട് തന്നെ ചില ഭക്ഷണങ്ങള് നിര്ബന്ധമായും നമ്മള് ഒഴിവാക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല് അറിയുന്നതിന് വേണ്ടി വായിക്കൂ.

കൊഴുപ്പുകളും കാര്ബോഹൈഡ്രേറ്റുകളും
എല്ലാ ഭക്ഷണശീലങ്ങളും കരളിന് അനാരോഗ്യകരമല്ലെങ്കിലും ചില അവസ്ഥയില് പലപ്പോഴും ഒഴിവാക്കേണ്ടതായ ഭക്ഷണങ്ങള് ഉണ്ട്. ഇതില് വരുന്ന കൊഴുപ്പുകളും കാര്ബോഹൈഡ്രേറ്റും പൂര്ണമായും ഒഴിവാക്കേണ്ടതാണ്. നമ്മള് കഴിക്കാന് ഇഷ്ടപ്പെടുന്ന പല ഭക്ഷണങ്ങളിലും പലപ്പോഴും കൊഴുപ്പും കാര്ബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിട്ടുണ്ട്. എന്നാല് ഇത് കൂടുതല് അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഭക്ഷണം കഴിക്കുമ്പോള് ഉണ്ടാവുന്ന ഇത്തരം ശ്രദ്ധ നിങ്ങളുടെ കരളിനേയും ആരോഗ്യത്തേും സഹായിക്കും എന്ന കാര്യത്തില് സംശയം വേണ്ട.

പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്
സ്ട്രീറ്റ് ഫുഡ് എല്ലാവരും ഇഷ്ടപ്പെടുന്നതാണ്. എന്നാല് സ്ട്രീറ്റ് ഫുഡ് കഴിക്കുമ്പോള് നാം അറിഞ്ഞിരിക്കേണ്ടത് അതിലെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചാണ്. പലപ്പോഴും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള് കഴിക്കാന് ഇഷ്ടപ്പെടുന്നവരെങ്കില് ഇവര് അറിഞ്ഞിരിക്കേണ്ടത് ഇത് കരളിനെ പ്രവര്ത്തനരഹിതമാക്കും എന്നതാണ്. കാരണം കൊഴുപ്പ്, ഉപ്പ്, കലോറി എന്നിവയെല്ലാം തന്നെ അപകടം ക്ഷണിച്ച് വരുത്തുന്നവയാണ്. ഇത്തരം അവസ്ഥയില് ഈ ഭക്ഷണങ്ങള് പൂര്ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അതുപോലെ തന്നെ റെഡി ടൂ ഈറ്റ് ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം കരളിനെ അപകടാവസ്ഥയിലേക്ക് എത്തിക്കും എന്ന കാര്യത്തില് സംശയം വേണ്ട.

മദ്യപിക്കുന്നത്
കരളിന്റെ ശത്രുവാണ് മദ്യം. അതുകൊണ്ട് തന്നെ മദ്യപിക്കുന്നവരില് നല്ലൊരു ശതമാനം ആളുകളിലും കരള്രോഗം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം അവസ്ഥയില് നാം അറിഞ്ഞിരിക്കേണ്ടത് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ്. അമിതമായ മദ്യപാനം ഫാറ്റി ലിവര് രോഗമുള്പ്പെടെ നിരവധി പ്രശ്നങ്ങള്ക്ക് കാരണമാകുമെന്ന് നമുക്കറിയാം. രോഗാവസ്ഥയെ നിയന്ത്രിക്കുന്നതിന് ആകെ ശ്രദ്ധിക്കേണ്ട കാര്യം എന്നത് മദ്യപാനത്തില് നിന്നും ഒഴിവാകുക എന്നതാണ്. ഇത് കൂടാതെ പെട്ടെന്ന് ശരീര ഭാരം കുറക്കുന്നതും, പോഷകാഹാരത്തിന്റെ കുറവും എല്ലാം കരള്വീക്കത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ലക്ഷണങ്ങള്
നിങ്ങളില് കരള് വീക്കം ഉണ്ടെങ്കില് ശരീരം ചില ലക്ഷണങ്ങളെ കാണിക്കുന്നുണ്ട്. അതില് ഒന്നാണ് വിട്ടുമാറാതെ നില്ക്കുന്ന അസിഡിറ്റിയും ഓക്കാനവും അതോടൊപ്പം തന്നെ ശരീരത്തിന്റെ ചില ഭാഗത്ത് കാണപ്പെടുന്ന നീര്ക്കെട്ടും ശ്രദ്ധിക്കണം. രോഗപ്രതിരോധ ശേഷി ഗണ്യമായി കുറയുന്നതും ജലദോഷപ്പനി പോലും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ശരീരം മെലിയുന്നതും ഡയറ്റെടുക്കാതെ തന്നെ ഭാരം കുറയുന്നതും എല്ലാം ശ്രദ്ധിക്കണം. ശരീരത്തില് ചര്മ്മത്തില് ഉണ്ടാവുന്ന ചൊറിച്ചിലും അസ്വസ്ഥതകളും നിസ്സാരമാക്കരുത്. അതും അപകടം നല്കുന്നതാണ്. ശരീരത്തിന്റെ നിറം മാറ്റം പെട്ടെന്ന് സംഭവിക്കുന്നത്. ഉറക്കമില്ലാത്ത അവസ്ഥ എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതോടൊപ്പം ഉന്മേഷക്കുറവുണ്ടെങ്കിലും ശ്രദ്ധിക്കണം. വിശപ്പില്ലായ്മ പോലുള്ള അവസ്ഥകളും അപകടമുണ്ടാക്കുന്നതാണ് എന്ന് തിരിച്ചറിയേണ്ടതാണ്.
ശ്രദ്ധിക്കേണ്ടത്: ഈ ഭക്ഷണ ശീലങ്ങള് ഫാറ്റി ലിവര് രോഗം വരാനുള്ള നിങ്ങളുടെ സാധ്യത വര്ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നിങ്ങള്ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ പ്രശ്നങ്ങളോ ഉണ്ടെങ്കില് ഡോക്ടറെ ഉടനെ സമീപിക്കുന്നതിന് ശ്രദ്ധിക്കണം.
ചര്മ്മത്തില്
ചൊറിച്ചിലും
നിറം
മാറ്റവും
ശ്രദ്ധിക്കണം:
കരള്
പണിമുടക്കാറായി