Just In
Don't Miss
- Finance
പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ വര്‍ധിച്ചു
- News
ഹൈക്കോടതി മുന്‍ ജഡ്ജി, പോലീസ് മേധാവി... നിരവധി പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നു
- Sports
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: റണ്‍വേട്ടക്കാരില്‍ ലാബുഷെയ്നെ കടത്തിവെട്ടാന്‍ ജോ റൂട്ട്, ടോപ് ഫൈവ് ഇതാ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Automobiles
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആരോഗ്യമുള്ള ഹൃദയത്തിന് ആഴ്ചയില്‍ അല്പം ചോക്ലേറ്റ്
ഇനി ധൈര്യമായി ചോക്ലേറ്റ് കഴിക്കാന്‍ ഇതാ ഒരു കാരണം കൂടി. ചോക്ലേറ്റ് നിങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. ഇത് പറയുന്നത് തെളിയിക്കപ്പെട്ട പഠനങ്ങളുടെ അടിസ്ഥാനത്തിലും കൂടിയാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ചോക്ലേറ്റ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി അടുത്തിടെ പുതിയ ഗവേഷണങ്ങള്‍ കണ്ടെത്തി.
Most read: മെലിഞ്ഞവര്‍ വിഷമിക്കേണ്ട; തടി കൂട്ടാന്‍ വഴിയുണ്ട്
യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത് ഹൃദയത്തിന്റെ രക്തക്കുഴലുകള്‍ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ചോക്ലേറ്റ് സഹായിക്കുന്നു എന്നാണ്.

ഹൃദയത്തിന് ഗുണം ചെയ്യുന്നു
രക്തസമ്മര്‍ദ്ദത്തിനും രക്തക്കുഴലുകളുടെ പാളിക്കും ചോക്ലേറ്റ് ഗുണം ചെയ്യുമെന്ന് മുന്‍പേതന്നെ ക്ലിനിക്കല്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചോക്ലേറ്റ് ഉപഭോഗവും കൊറോണറി ആര്‍ട്ടറി രോഗവും (കൊറോണറി ധമനികളുടെ തടസ്സം) തമ്മിലുള്ള ബന്ധം പരിശോധിച്ചാണ് ഗവേഷകര്‍ നിഗമനത്തിലെത്തിയത്. വിശകലനത്തില്‍ ആറ് പഠനങ്ങളും ഉള്‍പ്പെടുന്നു. 336,289 പേരെ ഉള്‍പ്പെടുത്തിയാണ് സംഘം പഠനഫലങ്ങള്‍ നിരീക്ഷിച്ചത്.

ആഴ്ചയില്‍ അല്പം ചോക്ലേറ്റ്
ആഴ്ചയില്‍ ഒരു തവണയില്‍ താഴെ ചോക്ലേറ്റ് കഴിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍, കണ്ടെത്തലുകള്‍ കാണിക്കുന്നത് ആഴ്ചയില്‍ ഒന്നിലധികം തവണ ചോക്ലേറ്റ് കഴിക്കുന്നത് കൊറോണറി ആര്‍ട്ടറി രോഗം എട്ട് ശതമാനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഹൃദയത്തിന് ആരോഗ്യം നല്കുന്ന പോഷകങ്ങളായ ഫ്ളേവനോയ്ഡുകള്‍, മെത്തിലക്സാന്തൈന്സ്, പോളിഫെനോള്‍സ്, സ്റ്റിയറിക് ആസിഡ് എന്നിവ ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ (ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ അല്ലെങ്കില്‍ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍) വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
Most read: അമൃതിനു തുല്യം ദിനവും ഒരുപിടി മുളപ്പിച്ച ഭക്ഷണം

അധികമാകാതെ ശ്രദ്ധിക്കുക
ഏതെങ്കിലും പ്രത്യേക തരം ചോക്ലേറ്റ് കൂടുതല്‍ പ്രയോജനകരമാണോയെന്നും എത്രമാത്രം കഴിക്കണമെന്നും പഠനം പരിശോധിച്ചിട്ടില്ലെന്ന് ഗവേഷണ സംഘം അഭിപ്രായപ്പെട്ടു. ഈ അളവുകള്‍ നിര്‍ണ്ണയിക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും പഠന സംഘം പറയുന്നു. ചോക്ലേറ്റിന്റെ അളവ് എത്രമാത്രം അനുയോജ്യമാണെന്ന് വ്യക്തമല്ലെങ്കിലും, അമിതമായി കഴിക്കുന്നതിനെതിരെ ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. പ്രമേഹരോഗികളും അമിതവണ്ണമുള്ളവരും വിപണിയില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങളിലെ കലോറി, പഞ്ചസാര, പാല്, കൊഴുപ്പ് എന്നിവയില്‍ കരുതല്‍ നല്‍കണമെന്നും ഗവേഷണ സംഘം നിര്‍ദേശിക്കുന്നു. ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന മറ്റു ഗുണങ്ങള്‍ ഇവയാണ്.

അമിതവണ്ണം തടയുന്നു
ശരീരഭാരം കുറയ്ക്കാനായി നിങ്ങള്‍ക്ക് ഡാര്‍ക് ചോക്ലേറ്റ് കഴിക്കാവുന്നതാണ്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാന്‍ സാധിക്കുകയും അനാവശ്യമായി മധുരമോ ഭക്ഷണങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യുന്നു. ഇത് ക്രമേണ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നു. കൂടാതെ ഡാര്‍ക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡും പോഷകങ്ങളും ഇതിന് സഹായകമാകുന്നു.
Most read: പ്രഭാതനടത്തം പതിവാക്കിയവര്‍ ഒഴിവാക്കണം ഈ ഭക്ഷണം

പ്രമേഹം നിയന്ത്രിക്കുന്നു
ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ നിങ്ങളുടെ പ്രമേഹം നിയന്ത്രിക്കാവുന്നതാണ്. ചോക്ലേറ്റിലെ ഫ്ളേവനോയ്ഡ് എന്നറിയപ്പെടുന്ന ആന്റി ഓക്സിഡന്റുകള്‍ ഇതിന് ഗുണം ചെയ്യുന്നു. ഡാര്‍ക്ക് ചോക്ലേറ്റിലെ ഫ്ളേവനോള്‍, നൈട്രിക് ഓക്സൈഡിന്റെ അളവ് കൂട്ടുകയും ഇന്‍സുലിന്‍ അളവ് ക്രമപ്പെടുത്തുകയും ചെയ്യുന്നു.

സമ്മര്‍ദ്ദം കുറയ്ക്കുന്നു
ഡാര്‍ക് ചോക്ലേറ്റിന് നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്. സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
Most read: നല്ല കരളിന് ദോഷം ചെയ്യും ഈ ഭക്ഷണങ്ങള്‍

മസ്തിഷ്ക പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു
ഡാര്‍ക്ക് ചോക്ലേറ്റ് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു. കൊക്കോയില്‍ കഫീന്‍, തിയോബ്രോമിന്‍ തുടങ്ങിയ ഉത്തേജക വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനു നിങ്ങളെ സഹായിക്കുന്നു.

ചര്‍മ്മം സംരക്ഷിക്കുന്നു
ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മവും മെച്ചപ്പെടുന്നു. ഡാര്‍ക്ക് ചോക്ലേറ്റിലെ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ ചര്‍മ്മത്തിന് മികച്ച രീതിയില്‍ ഗുണം ചെയ്യുന്നവയാണ്. ഇതിലെ ഫ്ളേവനോളുകള്ക്ക് സൂര്യനില്‍ നിന്ന് നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുകയും ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ചര്‍മ്മ സാന്ദ്രതയും ജലാംശവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.