For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദഹിക്കാത്ത ഭക്ഷണം പെട്ടെന്ന് ദഹിപ്പിക്കും പൊടിക്കൈ: ചേര്‍ക്കാം ഒറ്റമൂലി

|

ആരോഗ്യ സംരക്ഷണത്തില്‍ ഭക്ഷണത്തിനുള്ള പ്രാധാന്യം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഇത് ദഹനത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്നത് പലരും മനസ്സിലാക്കുന്നില്ല. ചില ഭക്ഷണങ്ങള്‍ നമുക്ക് കഴിക്കാന്‍ വളരെ ഇഷ്ടമായിരിക്കും. എന്നാല്‍ അവ പലപ്പോഴും നമ്മുടെ ദഹനത്തിന് സഹായിക്കുന്നതല്ല. പക്ഷേ ഇവയെ ദഹിപ്പിക്കുന്നതിന് നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യത്തിന് മുതല്‍ക്കൂട്ടാവുന്ന ഇത്തരം ചില ഭക്ഷണങ്ങളില്‍ ചെറിയ ചില പൊടിക്കൈകളോടെ നമുക്ക് ദഹിപ്പിക്കാന്‍ സാധിക്കുന്നു.

Easy Digestible Foods

അനാരോഗ്യം തീരെയില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. എന്നാല്‍ അവ ദഹിക്കാന്‍ എടുക്കുന്ന സമയമാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ ഉള്ള ഭക്ഷണങ്ങളെ പ്രോസസ് ചെയ്യുന്നതിന് ശരീരം പലപ്പോഴും ബുദ്ധിമുട്ടുന്നു. എന്നാല്‍ ഇവ നമുക്ക് എങ്ങനെ ശരീരത്തിന് ആരോഗ്യപ്രദമാക്കി മാറ്റാം എന്നും എന്തൊക്കെ ഗുണങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് എന്നും നമുക്ക് നോക്കാവുന്നതാണ്. ഏത് ഭക്ഷണവും പാകം ചെയ്യുന്ന രീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ അത് ദഹനത്തിന് സഹായിക്കുന്നുണ്ട്. ഇനി പറയുന്ന രീതിയില്‍ ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ആരോഗ്യ പ്രശ്‌ത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.

 ബ്രോക്കോളി

ബ്രോക്കോളി

നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ബ്രോക്കോളി. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഫലങ്ങള്‍ നല്‍കുന്നു. ധാരാളം ഫോളിക് ആസിഡ് ബ്രോക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പച്ചക്ക് കഴിക്കാവുന്നതാണ് എന്നതാണ് പ്രത്യേകത. സാലഡിലും മറ്റും ചേര്‍ക്കുമ്പോള്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. എന്നാല്‍ പച്ചക്ക് കഴിക്കുമ്പോള്‍ ദഹിക്കുന്നതിന് അല്‍പം പ്രയാസം നേരിടേണ്ടി വരുന്നുണ്ട്. കാരണം ഇതില്‍ ഉയര്‍ന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്, മാത്രമല്ല ദഹിക്കാന്‍ പ്രയാസമാണ്. ബ്രോക്കോളി ദഹനത്തിന് സഹായിക്കുന്നതിന് വേണ്ടി നമുക്ക് ഇത് പാകം ചെയ്യുമ്പോള്‍ അല്‍പം വെളുത്തുള്ളി കൂടുതല്‍ ചേര്‍ത്താല്‍ മതി. ഇത് ദഹനത്തിനും സഹായിക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

കോളിഫ്‌ളവര്‍

കോളിഫ്‌ളവര്‍

ബ്രോക്കോളിയുടെ കുടുംബത്തില്‍ വരുന്നതാണ് കോളിഫ്‌ളവര്‍. അതുകൊണ്ട് തന്നെ ഇതും ദഹന പ്രശ്‌നത്തിന് കാരണമാകുന്നു. ഇത്തരം അവസ്ഥകളില്‍ നമ്മള്‍ വളരെയധികം ശ്രദ്ധിക്കണം. ഫോളേറ്റ്, വിറ്റാമിന്‍ കെ, ഫൈബര്‍ എന്നിവയുടെ മികച്ച ഉറവിടമാണ് കോളിഫ്‌ളവര്‍. എന്നാല്‍ ഇത് ദഹനത്തിന് ഏറ്റവും മികച്ചതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ആവാതിരിക്കുന്നതിന് വേണ്ടി പെരുംജീരകം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങള്‍ കഴിക്കുന്ന കോളിഫ്‌ളവര്‍ ദഹനത്തിന് സഹായിക്കുന്നു.

ചെറുപയര്‍

ചെറുപയര്‍

ചെറുപയര്‍ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. എന്നാല്‍ ഇത് ചില അവസ്ഥകളില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ പലപ്പോഴും നിങ്ങളില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിലുള്ള സാക്കറൈസ് ആണ് നിങ്ങളില്‍ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നത്. ഇത് ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം വരുത്തുന്നു. അതുകൊണ്ട് തന്നെ വെളുത്തുള്ളി ചേര്‍ത്ത് ചെറുപയര്‍ പാകം ചെയ്യുന്നതിന് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ്. പയര്‍ തയ്യാറാക്കുമ്പോള്‍ അതില്‍ ജീരകവും കായ ഇലയും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്.

ബീന്‍സ്

ബീന്‍സ്

ബീന്‍സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇത് ദഹനത്തിന് പ്രശ്‌നം ഉണ്ടാക്കുന്നതാണ്. ദഹിക്കാത്ത ഭക്ഷണത്തില്‍ പലപ്പോഴും സാക്കറൈസ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ്. പലപ്പോഴും അത് മലബന്ധത്തിന് കാരണമാകുന്നു. എന്നാല്‍ ജീരകം, കായം എന്നിവ ഉപയോഗിച്ച് വേവിക്കുന്നതിലൂടെ ബീന്‍സ് അതിന്റെ എല്ലാ ഗുണങ്ങളോടും കൂടി കഴിക്കുന്നതിന് സാധിക്കുന്നു.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങള്‍ എന്തുകൊണ്ടും നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. പ്രത്യേകിച്ച് ചോളം കഴിക്കുന്നത്. ഇതിലുള്ള സെല്ലുലോസ് ആണ് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇത് പെട്ടെന്ന് ദഹിക്കാത്ത നാര് ആണ്. അതുകൊണ്ട് തന്നെ ഇതിലേക്ക് അല്‍പം നെയ്യ്, ജീരകം, നാരങ്ങാനീര് എന്നിവ മിക്‌സ് ചെയ്ത് പാകം ചെയ്യുന്നത് എന്തുകൊണ്ടും നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ഇത് എളുപ്പത്തില്‍ ശരീരം ആഗിരണം ചെയ്യുന്നു. എല്ലാ വിധത്തിലും ആരോഗ്യ സംരക്ഷണത്തിനും ഇത് നിങ്ങളെ സഹായിക്കുന്നു.

 പാല്‍

പാല്‍

പാല്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. പക്ഷേ ഇത് ചിലസമയത്ത് ദഹനത്തിന് പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ വയറിന് ഭാരമായതിനാല്‍ പലരും ഇത് ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പാലില്‍ അല്‍പം മഞ്ഞള്‍പ്പൊടി മിക്‌സ് ചെയ്ത് തിളപ്പിച്ച് കുടിക്കുന്നത് നിങ്ങളില്‍ ഉണ്ടാവുന്ന ദഹന പ്രശ്‌നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ഇതിലേക്ക് അല്‍പം ഇഞ്ചിപ്പൊടിയും ചേര്‍ക്കാവുന്നതാണ്. ഇതെല്ലാം മികച്ച ദഹനത്തിന് സഹായിക്കുന്നു.

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് എന്തുകൊണ്ടും ശ്രദ്ധിച്ച് വേണം. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ആഗ്രഹമുണ്ടെങ്കില്‍ പോലും പലര്‍ക്കും എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ പ്രശ്‌നമുണ്ടാവുന്നു. എന്നാല്‍ ഇവയില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുകയാണ് ചെയ്യുന്നത്. ഇത് ഗ്യാസ്, വയറുവേദന, നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്‌ലക്‌സ് എന്നിവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ആര്‍ത്തവ സമയത്ത് ഡയറിയയോ, കാരണങ്ങള്‍ തിരിച്ചറിയണംആര്‍ത്തവ സമയത്ത് ഡയറിയയോ, കാരണങ്ങള്‍ തിരിച്ചറിയണം

English summary

Easy Digestible Foods For Gut Health In Malayalam

Here in this article we are sharing some easy digestible foods for gut health in malayalam. Take a look.
Story first published: Wednesday, August 3, 2022, 19:31 [IST]
X
Desktop Bottom Promotion