For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിസ്സാരമായി കാണരുത് ആസ്ത്മയുടെ ഈ ആദ്യകാല ലക്ഷണങ്ങള്‍

|
Early Warning Signs Of Asthma Attack in Malayalam

ശ്വാസനാളം വീര്‍ക്കുകയും വീതി കുറയുകയും ചെയ്യുന്ന അവസ്ഥയാണ് ആസ്ത്മ. ആസ്ത്മ കാരണം ശ്വാസനാളം വീര്‍ക്കുകയും അധിക കഫം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് ഒരു വ്യക്തിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ആസ്ത്മ ബാധിച്ചാല്‍ ശ്വാസനാളങ്ങള്‍ ഇടുങ്ങി ശ്വസിക്കുന്നത് ബുദ്ധിമുട്ടാവുകയും ചുമയും ശ്വാസംമുട്ടലും ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ 6% കുട്ടികളെയും 2% മുതിര്‍ന്നവരെയും ബാധിക്കുന്ന ഒരു സാധാരണ ആരോഗ്യ പ്രശ്‌നമാണ് ആസ്ത്മ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തില്‍ ഏകദേശം 262 ദശലക്ഷം ആളുകള്‍ ആസ്ത്മ ബാധിതരാണ്.

Most read: കൊഴുപ്പ് അടിഞ്ഞ് ചാടിയ വയറിന് പരിഹാരം; ശൈത്യകാലത്ത് തടി കുറക്കാന്‍ ചെയ്യേണ്ടത്Most read: കൊഴുപ്പ് അടിഞ്ഞ് ചാടിയ വയറിന് പരിഹാരം; ശൈത്യകാലത്ത് തടി കുറക്കാന്‍ ചെയ്യേണ്ടത്

വായു മലിനീകരണം വര്‍ദ്ധിക്കുന്നത് രോഗത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുന്ന ഒരു പാരിസ്ഥിതിക അപകട ഘടകമാണ്. നേരിയ ആസ്ത്മ ലക്ഷണങ്ങള്‍ ആളുകളില്‍ സാധാരണമാണ്. ചികിത്സയിലൂടെ ഇത് പരിഹരിക്കാവുന്നതാണ്. എന്നാല്‍ കഠിനമായ ആസ്ത്മ തടയുന്നതിന് ഉടനടിയുള്ള ചികിത്സ വേണ്ടിവരും. നിങ്ങള്‍ കരുതിയിരിക്കേണ്ട ആസ്ത്മയുടെ ആദ്യകാല ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ വായിച്ചറിയാം.

ആസ്ത്മയുടെ ആദ്യകാല മുന്നറിയിപ്പ് സൂചനകള്‍

ചുമ, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവ ഉള്‍പ്പെടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ദീര്‍ഘകാല അവസ്ഥയാണ് ആസ്ത്മ. ആസ്ത്മയ്ക്ക് വിവിധ ലക്ഷണങ്ങളുണ്ട്. അവ തിരിച്ചറിയുന്നതിലൂടെ നിങ്ങള്‍ക്ക് ആസ്ത്മയുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാന്‍ സഹായിക്കും. നിങ്ങള്‍ക്ക് ആസ്ത്മ ഉണ്ടോ എന്നറിയാന്‍ ഇനിപ്പറയുന്ന ലക്ഷണങ്ങള്‍ പരിശോധിക്കുക:

* ഇടയ്ക്കിടെയുള്ള ശ്വാസകോശ പ്രശ്നങ്ങള്‍, പ്രത്യേകിച്ച് സീസണുകളിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച്.
* രാവിലെയുള്ള ശ്വാസകോശ പ്രശ്‌നങ്ങള്‍. രാവിലെ പ്രശ്‌നം വഷളാകുകയും ദിവസം പുരോഗമിക്കുമ്പോള്‍ അത് മെച്ചപ്പെടുകയും ചെയ്യുന്നു.
* ഇടയ്ക്കിടെ വഷളാകുന്ന ദീര്‍ഘകാല ശ്വാസകോശ പ്രശ്‌നങ്ങള്‍
* മുകളിലെ ശ്വാസകോശ ലഘുലേഖ അണുബാധകള്‍, ഉദാഹരണത്തിന് ജലദോഷം. ഇത്തരം പ്രശ്‌നം ആരംഭിച്ച് ആഴ്ചകളോളം നീണ്ടുനില്‍ക്കും. ചൂടുള്ള കാലാവസ്ഥയില്‍ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ സാധാരണയായി കുറവായിരിക്കും.

Most read: പുതുവര്‍ഷത്തില്‍ ശരീരം നല്ല സ്‌ട്രോംഗ് ആക്കി വയ്ക്കാം; ഈ പോഷകങ്ങള്‍ നല്‍കും കരുത്ത്Most read: പുതുവര്‍ഷത്തില്‍ ശരീരം നല്ല സ്‌ട്രോംഗ് ആക്കി വയ്ക്കാം; ഈ പോഷകങ്ങള്‍ നല്‍കും കരുത്ത്

ആസ്ത്മ രോഗികള്‍ അനുഭവിക്കുന്ന പ്രധാന ലക്ഷണങ്ങള്‍

പല ശ്വാസകോശ രോഗങ്ങള്‍ക്കും ആസ്ത്മയ്ക്കും സാധാരണമായി കണ്ടുവരുന്നതാണ് ഈ ലക്ഷണങ്ങള്‍
ചുമ - സാധാരണയായി വരണ്ട ചുമയാണ് ഉണ്ടാവാറ്. നിങ്ങള്‍ ഉറങ്ങുമ്പോഴും അതിരാവിലെ സമയത്തും ഇത് പലപ്പോഴും വരുന്നു. തണുത്ത വായു തട്ടുന്നത് ചുമ കൂടുതല്‍ വഷളാക്കും.

ശ്വാസം വിടുമ്പോള്‍ ശബ്ദം - നിങ്ങള്‍ ശ്വാസം വിടുമ്പോള്‍ സാധാരണയായി കേള്‍ക്കുന്ന ഉയര്‍ന്ന പിച്ചിലുള്ള ശബ്ദമാണ് മറ്റൊരു ലക്ഷണം. നിങ്ങളുടെ ശ്വാസനാളങ്ങള്‍ ഇടുങ്ങിയതിനാലാണ് ഇത് സംഭവിക്കുന്നത്.

ശ്വാസതടസ്സം - രാത്രിയിലും അതിരാവിലെയും ശ്വാസതടസ്സം കൂടുതലായി അനുഭവപ്പെടുന്നു. മാത്രമല്ല പടികള്‍ കയറുന്നത് പോലെയുള്ള സമയത്തും നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോഴുമെല്ലാം നിങ്ങള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടാം.

നെഞ്ചുവേദന - ആസ്ത്മ രോഗികള്‍ക്ക് നെഞ്ചുവേദന അല്ലെങ്കില്‍ സമ്മര്‍ദ്ദം എന്നിവയും ഉണ്ടാകാം. ഇത് ആവര്‍ത്തിച്ചുള്ളതോ നീണ്ടുനില്‍ക്കുന്നതോ ആയ പ്രശ്‌നമാണെങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതുണ്ട്.

മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, ഇടയ്ക്കിടെ തുമ്മല്‍ - മൂക്ക് ശ്വാസനാളത്തിന്റെ ഭാഗമായതിനാല്‍, മൂക്കിന്റെ അലര്‍ജിയും മൂക്കിലെ പ്രശ്‌നങ്ങള്‍ എല്ലായ്‌പ്പോഴും ആസ്ത്മ ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

Most read: ശരീരഭാരം കുറയ്ക്കാന്‍ എളുപ്പവഴി; ദിനവും ഈ പാനീയം കുടിക്കൂMost read: ശരീരഭാരം കുറയ്ക്കാന്‍ എളുപ്പവഴി; ദിനവും ഈ പാനീയം കുടിക്കൂ

ആസ്ത്മയുടെ കാരണങ്ങള്‍

അലര്‍ജികള്‍ - ആസ്ത്മയുടെ പ്രധാന കാരണങ്ങളിലൊന്നാണ് അലര്‍ജി. പൊടിപടലങ്ങള്‍, ഫംഗസുകള്‍, മൃഗ പ്രോട്ടീനുകള്‍ എന്നിവ സാധാരണ അലര്‍ജികളില്‍ ഉള്‍പ്പെടുന്നു.
പുകവലി - നിങ്ങള്‍ സ്ഥിരമായി പുകവലിക്കുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്ക് ആസ്ത്മ, ശ്വാസതടസ്സം, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. പുകവലിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ആസ്ത്മ വരാനുള്ള സാധ്യത കൂടുതലാണ്.
പാരിസ്ഥിതിക ഘടകങ്ങള്‍ - വായു മലിനീകരണം ആസ്ത്മ രോഗികള്‍ക്ക് കൂടുതല്‍ ദോഷകരമാണ്. കനത്ത വായു മലിനീകരണം ആസ്ത്മ ലക്ഷണങ്ങള്‍ ഉയര്‍ന്നുവരാന്‍ ഇടയാക്കും. ഉയര്‍ന്ന മലിനീകരണ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് തണുത്ത വായു ശ്വാസനാളത്തെ തടസ്സപ്പെടുത്തുകയും കഫം അധികമായി ഉണ്ടാവുകയും ചെയ്യും.

Most read: പ്രതിരോധശേഷിയും പ്രമേഹ പ്രതിരോധവും; വീറ്റ് ഗ്രാസ് ജ്യൂസ് ഒരു അത്ഭുത പാനീയംMost read: പ്രതിരോധശേഷിയും പ്രമേഹ പ്രതിരോധവും; വീറ്റ് ഗ്രാസ് ജ്യൂസ് ഒരു അത്ഭുത പാനീയം

ആസ്ത്മ എങ്ങനെ കൈകാര്യം ചെയ്യാം

പ്രശ്‌നങ്ങള്‍ ഒഴിവാക്കി ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതാണ് ആസ്ത്മയെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. സ്ലീപ് അപ്നിയ, വിട്ടുമാറാത്ത സമ്മര്‍ദ്ദം, ആസിഡ് റിഫ്‌ളക്‌സ്, സൈനസ് അണുബാധകള്‍, മൂക്കൊലിപ്പ് എന്നിവ ആസ്ത്മ കൂടുതല്‍ വഷളാക്കും. 5 വയസ്സിന് മുമ്പ് ഈ അവസ്ഥ വരുന്ന കുട്ടികളില്‍ ആസ്ത്മ കൈകാര്യം ചെയ്യുന്നത് അല്‍പം ബുദ്ധിമുട്ടാണ്.

ആസ്ത്മ തടയാന്‍

പുക, പൊടി, കൂമ്പോള, ജലദോഷം, അസ്വസ്ഥതകള്‍ തുടങ്ങിയവ ശ്രദ്ധിക്കുക. ന്യുമോണിയ, ഇന്‍ഫ്‌ളുവന്‍സ പ്രതിരോധ കുത്തിവയ്പ്പുകള്‍ കൃത്യമായി എടുക്കുക. തണുത്ത കാലാവസ്ഥയില്‍ വീടിനുള്ളില്‍ തന്നെ ഇരിക്കുക അടച്ചിട്ടിരിക്കുന്ന സമയത്ത് ഫാനുകള്‍ ഉപയോഗിക്കരുത്. പൊടി നിറയുന്ന സ്ഥലങ്ങളാണെങ്കില്‍ നിങ്ങളുടെ മെത്തകളും തലയിണകളും പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് മൂടിവയ്ക്കുക. എല്ലാ ആഴ്ചയും ചൂടുവെള്ളത്തില്‍ കിടക്കകള്‍ കഴുകുക. ആസ്ത്മയ്ക്കുള്ള മരുന്നുകള്‍ പതിവായി കഴിക്കുക. നിങ്ങള്‍ യാത്ര ചെയ്യുമ്പോഴെല്ലാം നിങ്ങളുടെ മരുന്നുകളും ഇന്‍ഹേലറുകളും കൈയ്യില്‍ കരുതുക.

Most read: ശരീരവേദന, കാഠിന്യം, പേശിവലിവ്; ശൈത്യകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഈ യോഗാസനംMost read: ശരീരവേദന, കാഠിന്യം, പേശിവലിവ്; ശൈത്യകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഈ യോഗാസനം

English summary

Early Warning Signs Of Asthma Attack in Malayalam

Asthma is a common chronic health condition. Here are the early warning signs of asthma attack you should watch out. Take a look.
Story first published: Tuesday, December 6, 2022, 10:21 [IST]
X
Desktop Bottom Promotion